Asianet News MalayalamAsianet News Malayalam

കൊവിഡ് ചുമതലയുള്ള ഉദ്യോ​ഗസ്ഥ‍‍ർ മാത്രം ഓഫീസുകളിൽ വന്നാൽ മതിയെന്ന് ചീഫ് സെക്രട്ടറി

ഡ്യൂട്ടിക്ക് നിയോ​ഗിക്കാത്തവരടക്കം പല ഉദ്യോ​ഗസ്ഥരും തുടർച്ചയായി ഓഫീസുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലടക്കം ഈ പ്രവണത പ്രകടമാണ്

except officers who have covid duty all others should work from home says chief secretary
Author
Thiruvananthapuram, First Published Apr 4, 2020, 12:16 PM IST

തിരുവനന്തപുരം: കൊവിഡ് വൈറസ് പ്രതിരോധത്തിൻ്റെ ഭാഗമായി ലോക്ക് ഡൗൺ ഏ‍ർപ്പെടുത്തിയിട്ടും സ‍ർക്കാ‍‍ർ ഉദ്യോ​ഗസ്ഥർ ഓഫീസുകളിൽ എത്തുന്നതിനെതിരെ ചീഫ് സെക്രട്ടറി. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥർ മാത്രം ഓഫീസുകളിൽ വന്നാൽ മതിയെന്ന് കാണിച്ചു കൊണ്ട് ചീഫ് സെക്രട്ടറി സ‍ർക്കുല‍ർ പുറപ്പെടുവിച്ചു.

ഡ്യൂട്ടിക്ക് നിയോ​ഗിക്കാത്തവരടക്കം പല ഉദ്യോ​ഗസ്ഥരും തുടർച്ചയായി ഓഫീസുകളിൽ എത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സെക്രട്ടേറിയറ്റിലടക്കം ഈ പ്രവണത പ്രകടമാണ്. വകുപ്പ് തലമേധാവിമാ‍ർ ഏൽപ്പിക്കുന്ന ജോലി ഉദ്യോ​ഗസ്ഥർ വീട്ടിലിരുന്ന ചെയ്താൽ മതി. വകുപ്പ് മേധാവി ആവശ്യപ്പെടുമ്പോൾ മാത്രം ഡ്യൂട്ടിയുള്ളവർ ഓഫീസിലെത്തിയാൽ മതിയെന്നും ചീഫ് സെക്രട്ടറി സർക്കുലറിലൂടെ ആവശ്യപ്പെട്ടു. അനാവശ്യമായി ഉദ്യോ​ഗസ്ഥർ ഓഫീസുകളിലെത്തുന്നത് ലോക്ക് ഡൗണിൻ്റെ ഉദ്ദേശശുദ്ധിയെ ബാധിക്കുമെന്നും ചീഫ് സെക്രട്ടറി മുന്നറിയിപ്പ് നൽകുന്നു. 

Follow Us:
Download App:
  • android
  • ios