കണ്ണൂര്‍: ആറളത്ത് കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി മരിച്ചു. ആറളം കീഴ്പ്പള്ളിയിലാണ് സംഭവം. കമ്പത്തിൽ രഞ്ജിത്തിന്റെ മകൾ അഞ്ജനയാണ്  ഇന്നലെ രാത്രി മരിച്ചത്. കുട്ടിക്ക് അഞ്ച് വയസ്സുണ്ട് 

 മൃതദേഹം ഇപ്പോൾ  പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. കൂടുതൽ പരിശോധനകൾ നടത്തുമെന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്. അത് ശേഷമെ സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കു എന്നും പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക