Asianet News MalayalamAsianet News Malayalam

വിമാനം വന്നില്ല; കേരളത്തില്‍ നിന്നുള്ള റഷ്യന്‍ സംഘത്തിന്റെ യാത്ര വീണ്ടും മുടങ്ങി

ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാരെ ഇന്ന് റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി.
 

flight not arrived  Russians journey cancelled
Author
Kerala, First Published Apr 8, 2020, 7:45 AM IST

തിരുവനന്തപുരം: ലോക്ക്ഡൗണില്‍ കേരളത്തില്‍ കുടുങ്ങിയ റഷ്യന്‍ പൗരന്മാരെ ഇന്ന് റഷ്യയിലേക്ക് തിരിച്ചയക്കാനുള്ള നീക്കത്തിന് വീണ്ടും തിരിച്ചടി. റഷ്യയില്‍ നിന്ന്  പ്രത്യേക വിമാനം എത്താത്തതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. വിമാനം എത്താത്തതിനെ തുടര്‍ന്ന് നേരത്തെയും യാത്രമുടങ്ങിയിരുന്നു. 180 പൗരന്മാരായിരുന്നു തിരിച്ചുപോകാന്‍ ഒരുങ്ങിയത്്. 

ക്വാറന്റൈന്‍ കാലാവധി കഴിഞ്ഞ് രോഗ ബാധയില്ലെന്ന് തെളിയിക്കുന്ന ആരോഗ്യ വകുപ്പിന്റെ സര്‍ട്ടിഫിക്കറ്റുളളവര്‍ക്കാണ് യാത്രയ്ക്ക് അനുമതി ലഭിച്ചിരുന്നത്. ഉച്ചയ്ക്ക് 1.30 ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പുറപ്പെടുന്നതെന്നാണ് അറിയിച്ചിരുന്നതെങ്കിലും ഇതുവരെ വിമാനം എത്താതായതോട ഇന്ന് യാത് നടക്കില്ലെന്നാണ് വിവരം. നേരത്തെ ഇവരെ നാട്ടിലെത്തിക്കാനുളള ശ്രമം, റഷ്യയില്‍ നിന്നുളള പ്രത്യേക വിമാന സര്‍വ്വീസുകളടക്കം നിര്‍ത്തി വെച്ചതിനാലായിരുന്നു മുടങ്ങിയത്.

അതേസമയംഗള്‍ഫില്‍ ആശങ്കയില്‍ കഴിയുന്ന പ്രവാസികളുടെ മടക്കം വീണ്ടും വൈകി.ഏപ്രില്‍ പതിനഞ്ച് മുതല്‍ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സര്‍വീസ് നടത്താനുള്ള തീരുമാനം ഫ്‌ളൈ ദുബായ് മരവിപ്പിച്ചു. ഇന്ത്യയുടെ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ദുബായിയുടെ ബജറ്റ് എയര്‍ലൈനായ ഫ്‌ളൈദുബായി ഏപ്രില്‍ പതിനഞ്ചു മുതല്‍ കോഴിക്കോട്, നെടുമ്പാശ്ശേരി ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനെതുടര്‍ന്ന് വെബ്‌സൈറ്റ് വഴി ടിക്കറ്റു വില്‍പനയും തുടങ്ങി. എന്നാല്‍ അന്താരാഷ്ട്ര കേന്ദ്രസര്‍ക്കാരിന്റെ അനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ ഫ്‌ളൈ ദുബായ് തീരുമാനം മരവിപ്പിച്ചു. ഇതോടെ നാട്ടിലേക്ക് പോകാന്‍ തയ്യാറെടുത്ത പ്രവാസി മലയാളികള്‍ പ്രയാസത്തിലായി.

പ്രതീകാത്മക ചിത്രം

Follow Us:
Download App:
  • android
  • ios