നാടകീയം നയപ്രസംഗം, സിഎഎയ്ക്ക് എതിരായ പരാമർശം വായിച്ച് ഗവർണർ - തത്സമയം

governors address today on first day of budget session in kerala assembly

9:42 AM IST

ഗവർണർ സർക്കാർ നിലപാടിന് വഴങ്ങി?

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ് ഭവനോട് ആവശ്യപ്പെട്ടു. ഒടുവിൽ വിയോജിപ്പോടെ വായിക്കാം എന്ന നിലപാടിലേക്ക് ഗവർണ്ണർ എത്തുകയായിരുന്നുവെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

9:41 AM IST

ഗവർണർ ആർഎസ്എസ് ഏജന്‍റ്, വാച്ച് ആന്‍റ് വാർഡ് പ്രതിപക്ഷാംഗങ്ങളെ മർദ്ദിച്ചു

ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവർണറും മുഖ്യമന്ത്രിയും ഭായ് - ഭായ് ആണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ആർഎസ്എസ് ഏജന്‍റാണ് ഗവർണർ. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ചെന്നിത്തല. വാച്ച് ആന്‍റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ചവിട്ടിമെതിക്കുകയായിരുന്നു സർക്കാരെന്നും ചെന്നിത്തല. 

9:36 AM IST

ഡസ്കിലടിച്ച് സ്വാഗതം ചെയ്ത് ഭരണപക്ഷം

സഭയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം ഗവർണർ വായിക്കുമ്പോൾ ഡസ്കിലടിച്ച് സ്വാഗതം ചെയ്ത് ഭരണപക്ഷം. പ്രതിപക്ഷം പുറത്ത് പ്രതിഷേധത്തിൽ.

9:30 AM IST

വ്യക്തിപരമായ വിയോജിപ്പോടെ, ആ ഭാഗം വായിക്കുന്നുവെന്ന് ഗവർണർ

സിഎഎ വിരുദ്ധ പരാമർശം, മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നു. എന്നാൽ തനിക്ക് ഇതിനോട് വ്യക്തിപരമായ വിയോജിപ്പെന്ന് ഗവർണർ. 

9:29 AM IST

നയപ്രഖ്യാപനത്തിൽ സിഎഎ വിരുദ്ധ പരാമർശം ഗവർണർ വിട്ടുകളഞ്ഞില്ല, നിർണായകം

നയപ്രഖ്യാപനത്തിലെ പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം പാരഗ്രാഫ് വായിക്കാതെ വിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു. 

9:21 AM IST

നയപ്രഖ്യാപനം ഗവർണർ തുടങ്ങിയത് മലയാളത്തിൽ

മലയാളത്തിൽ 'എന്‍റെ പ്രിയപ്പെട്ട സാമാജികരേ' എന്നടക്കം നിയമസഭാംഗങ്ങളെ സംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗം തുടങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനപ്രസംഗം, തത്സമയം, ഒപ്പം പുറത്തു നിന്നുള്ള ദൃശ്യങ്ങളും. 

9:19 AM IST

പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു

പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി പുറത്തേക്ക്. പുറത്ത് കുത്തിയിരിക്കുന്നു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പുറത്ത് തുടരുമെന്നും ഗവർണർ മടങ്ങിപ്പോകുമ്പോൾ ഗേറ്റിലും ഗവർണറെ തടയുമെന്നും പ്രതിപക്ഷം.

9:17 AM IST

നയപ്രഖ്യാപനത്തിന് ഗവർണറെ സ്വാഗതം ചെയ്ത് സ്പീക്കർ, 'ഗോ ബാക്ക്' വിളികൾ

നയപ്രഖ്യാപനത്തിന് ഗവർണറെ സ്പീക്കർ സ്വാഗതം ചെയ്യുമ്പോൾത്തന്നെ ചുറ്റുപാടും ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്‍റെ 'ഗോ ബാക്ക്' വിളികൾ. 

9:16 AM IST

ചരിത്ര ദിവസം, ആദ്യത്തെ പേപ്പർ രഹിത സമ്മേളനമെന്ന് സ്പീക്കർ

ഇത് കേരള നിയമസഭയുടെ ആദ്യ പേപ്പർ രഹിത സമ്മേളനമാണ്. ഗവർണറോ മന്ത്രിയോ ഒരു പേജ് വായിക്കുമ്പോൾ ആ പേജ് സഭാംഗങ്ങളുടെ മുന്നിലെ ടാബിൽ തെളിയും. ഇ - സഭാസമ്മേളനത്തിലേക്ക് സ്വാഗതമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. 

9:13 AM IST

വാച്ച് ആന്‍റ് വാർഡിന്‍റെ വലയത്തിൽ ഗവർണ‌ർ സഭയിലേക്ക്

ഗവർണറെ വാച്ച് ആന്‍റ് വലയത്തിൽ സുരക്ഷിതമായി ഇരിപ്പിടത്തിൽ എത്തിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രതിപക്ഷാംഗങ്ങളെ വലിച്ചിഴച്ച് മാറ്റുകയും ചെയ്തു. 

9:06 AM IST

അൻവർ സാദത്ത് നടുത്തളത്തിൽ കിടക്കുന്നു, നാടകീയം

നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്തിനെ എടുത്ത് കൊണ്ടുപോവുകയാണ് വാച്ച് ആന്‍റ് വാർഡ്. 

9:05 AM IST

പ്രതിപക്ഷാംഗങ്ങളെ നീക്കാൻ ശ്രമം, ഉന്തും തള്ളും

ഉന്തും തള്ളും സംഘർഷവും നടക്കുന്ന സാഹചര്യത്തിലാണിപ്പോൾ. അത്യന്തം നാടകീയമായ സാഹചര്യം.

9:04 AM IST

കയ്യാങ്കളിയിലേക്ക് എത്തുമോ? വാച്ച് ആന്‍റ് വാർഡിനെ വിളിച്ചു

സഭയിൽ അത്യപൂർവമായ, ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയ സാഹചര്യത്തിൽ വാച്ച് ആന്‍റ് വാർഡിനെ വിളിച്ചു. ഗവർണറും പ്രതിപക്ഷാംഗങ്ങളുമായി സംസാരിക്കുന്നു. സ്പീക്കറും നിയമമന്ത്രിയും പ്രതിപക്ഷത്തോട് സംസാരിക്കുന്നു. 

9:03 AM IST

നിയമമന്ത്രി പ്രതിപക്ഷനേതാവിനോട് സംസാരിക്കുന്നു

സഭാ നടപടികൾ തടസ്സപ്പെടുത്തരുതെന്നും ഗവർണറെ അകത്തേക്ക് കയറാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിയമമന്ത്രി എ കെ ബാലൻ പ്രതിപക്ഷ നേതാവിനോട് സംസാരിക്കുന്നു.

9:00 AM IST

ഗവർണറെ പ്രതിപക്ഷം തടയുന്നു - തത്സമയസംപ്രേഷണം

അത്യപൂർവമായ പ്രതിഷേധമാണ് കേരള നിയമസഭയിൽ അരങ്ങേറുന്നത് - തത്സമയം കാണാം.

8:57 AM IST

ശക്തമായ പ്രതിഷേധം, അകത്ത് കയറി ഗവർണർ

മുഖ്യമന്ത്രിയോടൊപ്പം ഗവർണർ നിൽക്കുമ്പോൾ പ്രതിപക്ഷം ഗവർണറെ തടഞ്ഞു.

8:56 AM IST

ഗവർണർ കയറുമ്പോൾ നടുത്തളത്തിലേക്ക് പ്രതിപക്ഷം

ഗവർണർ പ്രധാനകവാടത്തിന് മുന്നിൽ നിൽക്കുമ്പോൾത്തന്നെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ വലിയ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനർ.

8:55 AM IST

പ്രതിഷേധിക്കാൻ പ്രതിപക്ഷം, പ്ലക്കാർഡുകളുമായി സഭയിൽ

ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന് എത്തുമ്പോൾത്തന്നെ പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിന്‍റെ തീരുമാനം. യുഡിഎഫ് പാർലമെന്‍ററി കാര്യസമിതി ഇന്ന് രാവിലെ യോഗം ചേർന്നു. ശക്തമായ പ്രതിഷേധമുയർത്താൻ തീരുമാനം.

8:54 AM IST

ഗവർണർ എത്തി, ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു

സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാർലമെന്‍ററി കാര്യമന്ത്രിയും അടക്കം ഗവർണറെ സ്വീകരിക്കാൻ തയ്യാറായി നിന്നിരുന്നു. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

9:48 AM IST:

പൗരത്വ നിയമ ഭേദഗതിക്ക് എതിരായ ഭാഗം വായിക്കണമെന്ന് ഇന്ന് രാവിലെയും മുഖ്യമന്ത്രിയുടെ ഓഫീസ് രാജ് ഭവനോട് ആവശ്യപ്പെട്ടു. ഒടുവിൽ വിയോജിപ്പോടെ വായിക്കാം എന്ന നിലപാടിലേക്ക് ഗവർണ്ണർ എത്തുകയായിരുന്നുവെന്ന് ഞങ്ങളുടെ തിരുവനന്തപുരം ബ്യൂറോ റിപ്പോർട്ട് ചെയ്യുന്നു. 

9:42 AM IST:

ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഗവർണറും മുഖ്യമന്ത്രിയും ഭായ് - ഭായ് ആണെന്ന് ഇതിലൂടെ തെളിഞ്ഞിരിക്കുന്നു. ആർഎസ്എസ് ഏജന്‍റാണ് ഗവർണർ. ആരിഫ് മുഹമ്മദ് ഖാനെ തിരിച്ച് വിളിക്കണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്നും ചെന്നിത്തല. വാച്ച് ആന്‍റ് വാർഡിനെ ഉപയോഗിച്ച് പ്രതിപക്ഷാംഗങ്ങളെ ചവിട്ടിമെതിക്കുകയായിരുന്നു സർക്കാരെന്നും ചെന്നിത്തല. 

9:37 AM IST:

സഭയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശം ഗവർണർ വായിക്കുമ്പോൾ ഡസ്കിലടിച്ച് സ്വാഗതം ചെയ്ത് ഭരണപക്ഷം. പ്രതിപക്ഷം പുറത്ത് പ്രതിഷേധത്തിൽ.

9:31 AM IST:

സിഎഎ വിരുദ്ധ പരാമർശം, മുഖ്യമന്ത്രിയോട് ബഹുമാനമുള്ളതു കൊണ്ട് വായിക്കുന്നു. എന്നാൽ തനിക്ക് ഇതിനോട് വ്യക്തിപരമായ വിയോജിപ്പെന്ന് ഗവർണർ. 

9:30 AM IST:

നയപ്രഖ്യാപനത്തിലെ പൗരത്വ നിയമഭേദഗതിക്ക് എതിരായ 18-ാം പാരഗ്രാഫ് വായിക്കാതെ വിടില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയെ ബഹുമാനിച്ച് വായിക്കുന്നു. 

9:21 AM IST:

മലയാളത്തിൽ 'എന്‍റെ പ്രിയപ്പെട്ട സാമാജികരേ' എന്നടക്കം നിയമസഭാംഗങ്ങളെ സംബോധന ചെയ്ത് മലയാളത്തിൽ പ്രസംഗം തുടങ്ങി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നയപ്രഖ്യാപനപ്രസംഗം, തത്സമയം, ഒപ്പം പുറത്തു നിന്നുള്ള ദൃശ്യങ്ങളും. 

9:20 AM IST:

പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് മുദ്രാവാക്യം വിളികളുമായി പുറത്തേക്ക്. പുറത്ത് കുത്തിയിരിക്കുന്നു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി പുറത്ത് തുടരുമെന്നും ഗവർണർ മടങ്ങിപ്പോകുമ്പോൾ ഗേറ്റിലും ഗവർണറെ തടയുമെന്നും പ്രതിപക്ഷം.

9:17 AM IST:

നയപ്രഖ്യാപനത്തിന് ഗവർണറെ സ്പീക്കർ സ്വാഗതം ചെയ്യുമ്പോൾത്തന്നെ ചുറ്റുപാടും ഗവർണർക്കെതിരെ പ്രതിപക്ഷത്തിന്‍റെ 'ഗോ ബാക്ക്' വിളികൾ. 

9:16 AM IST:

ഇത് കേരള നിയമസഭയുടെ ആദ്യ പേപ്പർ രഹിത സമ്മേളനമാണ്. ഗവർണറോ മന്ത്രിയോ ഒരു പേജ് വായിക്കുമ്പോൾ ആ പേജ് സഭാംഗങ്ങളുടെ മുന്നിലെ ടാബിൽ തെളിയും. ഇ - സഭാസമ്മേളനത്തിലേക്ക് സ്വാഗതമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. 

9:13 AM IST:

ഗവർണറെ വാച്ച് ആന്‍റ് വലയത്തിൽ സുരക്ഷിതമായി ഇരിപ്പിടത്തിൽ എത്തിച്ചു. പ്രതിഷേധത്തിന് എത്തിയ പ്രതിപക്ഷാംഗങ്ങളെ വലിച്ചിഴച്ച് മാറ്റുകയും ചെയ്തു. 

9:07 AM IST:

നടുത്തളത്തിൽ കിടന്ന് പ്രതിഷേധിച്ച അൻവർ സാദത്തിനെ എടുത്ത് കൊണ്ടുപോവുകയാണ് വാച്ച് ആന്‍റ് വാർഡ്. 

9:06 AM IST:

ഉന്തും തള്ളും സംഘർഷവും നടക്കുന്ന സാഹചര്യത്തിലാണിപ്പോൾ. അത്യന്തം നാടകീയമായ സാഹചര്യം.

9:05 AM IST:

സഭയിൽ അത്യപൂർവമായ, ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം എത്തിയ സാഹചര്യത്തിൽ വാച്ച് ആന്‍റ് വാർഡിനെ വിളിച്ചു. ഗവർണറും പ്രതിപക്ഷാംഗങ്ങളുമായി സംസാരിക്കുന്നു. സ്പീക്കറും നിയമമന്ത്രിയും പ്രതിപക്ഷത്തോട് സംസാരിക്കുന്നു. 

9:03 AM IST:

സഭാ നടപടികൾ തടസ്സപ്പെടുത്തരുതെന്നും ഗവർണറെ അകത്തേക്ക് കയറാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നിയമമന്ത്രി എ കെ ബാലൻ പ്രതിപക്ഷ നേതാവിനോട് സംസാരിക്കുന്നു.

9:02 AM IST:

അത്യപൂർവമായ പ്രതിഷേധമാണ് കേരള നിയമസഭയിൽ അരങ്ങേറുന്നത് - തത്സമയം കാണാം.

8:58 AM IST:

മുഖ്യമന്ത്രിയോടൊപ്പം ഗവർണർ നിൽക്കുമ്പോൾ പ്രതിപക്ഷം ഗവർണറെ തടഞ്ഞു.

8:57 AM IST:

ഗവർണർ പ്രധാനകവാടത്തിന് മുന്നിൽ നിൽക്കുമ്പോൾത്തന്നെ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കാൻ വലിയ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം. ഗവർണറെ തിരിച്ചുവിളിക്കുക എന്ന വലിയ ബാനർ.

8:56 AM IST:

ഗവർണർ നയപ്രഖ്യാപനപ്രസംഗത്തിന് എത്തുമ്പോൾത്തന്നെ പ്രതിഷേധിക്കാൻ പ്രതിപക്ഷത്തിന്‍റെ തീരുമാനം. യുഡിഎഫ് പാർലമെന്‍ററി കാര്യസമിതി ഇന്ന് രാവിലെ യോഗം ചേർന്നു. ശക്തമായ പ്രതിഷേധമുയർത്താൻ തീരുമാനം.

8:55 AM IST:

സ്പീക്കറും മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പാർലമെന്‍ററി കാര്യമന്ത്രിയും അടക്കം ഗവർണറെ സ്വീകരിക്കാൻ തയ്യാറായി നിന്നിരുന്നു. ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു.

നയപ്രഖ്യാപനപ്രസംഗത്തിന്‍റെ 18-ാം പാരഗ്രാഫിലാണ് പൗരത്വ നിയമഭേദഗതിക്ക് എതിരായ പരാമർശമുള്ളത്. അത് വായിക്കാതെ വിടുമെന്ന് ഗവർണർ സർക്കാരിനെ നേരിട്ട് അറിയിച്ചിരുന്നതാണ്. എന്നാൽ മുഖ്യമന്ത്രിയെ ബഹുമാനിച്ച് താൻ അത് വായിക്കുന്നതായി ഗവർണർ.