Asianet News MalayalamAsianet News Malayalam

പോലീസുകാർ അനുസരിക്കുന്നില്ലെങ്കിൽ ഡിജിപി സർക്കുലറുകൾ എന്തിന്; ഹൈക്കോടതിയുടെ രൂക്ഷ വിമർശനം

അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് എതിരെ കർശന നടപടി നിർദേശിച്ചു ഡിജിപി സർക്കുലർ ഇറക്കിയിരുന്നു. ഇതിലെ നിർദേശങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ആണ് കോടതിയുടെ വിമർശനം

high court criticize kerala police for not taking action on illegal flags and flex in road
Author
Kochi, First Published Feb 26, 2020, 3:18 PM IST

കൊച്ചി: റോഡിൽ അനധികൃത ബോർഡുകളും കൊടികളും സ്ഥാപിക്കുന്നവർക്ക് എതിരെ നടപടി എടുക്കാത്തതിന് പോലീസിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. പോലീസുകാർ അനുസരിക്കുന്നില്ലെങ്കിൽ ഡിജിപി സർക്കുലറുകൾ ഇറക്കുന്നത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു.  അനധികൃത ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് എതിരെ കർശന നടപടി നിർദേശിച്ചു ഡിജിപി സർക്കുലർ ഇറക്കിയിരുന്നു. ഇതിലെ നിർദേശങ്ങൾ പാലിക്കപ്പെടാത്ത സാഹചര്യത്തിൽ ആണ് കോടതിയുടെ വിമർശനം. കോടതി ഉത്തരവ് അനുസരിച് നടപടി എടുത്തില്ലെങ്കിൽ ഡിജിപിയെ വിളിച്ചു വരുത്താൻ മടിക്കില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. 

'നിശ്ചയദാര്‍ഢ്യം വേണം'; ഫ്ലെക്സ് നിരോധനത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

നിരോധിച്ചിട്ടും ഫ്ളക്സുകള്‍ വ്യാപകം: സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

നിരോധനത്തിന് ശേഷവും സംസ്ഥാനത്ത് വ്യാപകമായി ഫ്ളെക്സുകൾ സ്ഥാപിക്കുന്നതിനെതിരെ കേരള ഹൈക്കോടതി നേരത്തെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിരുന്നു. ഫ്ളക്സ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും പരിഹസിച്ചിരുന്നു. 

Follow Us:
Download App:
  • android
  • ios