തിരുവനന്തപുരം: സംസ്ഥാനത്ത് ലോക് ഡൗണിൽ ഹോട്ടലുകളിൽ നിന്ന് പാർസൽ ഭക്ഷണം നൽകുന്നതിനുള്ള സമയപരിധി നീട്ടി. രാത്രി 8 മണിവരെ ഓൺലൈൻ വഴി പാർസൽ നൽകാമെന്നാണ് ഹോട്ടലുകൾക്കുളള പുതിയ നിർദ്ദേശം.  9 മണിക്ക് മുമ്പ് പാഴ്സൽ വിതരണം പൂർത്തിയാക്കണമെന്നും പുതിയ ഉത്തരവിൽ വ്യക്തമാക്കുന്നു. 

അതിനിടെ സംസ്ഥാനത്ത് ചില ജില്ലകളിൽ കമ്മ്യൂണിറ്റി കിച്ചനുകൾ നടത്തുന്നതിൽ വലിയ സാമ്പത്തിക പ്രതിസന്ധി ഉണ്ടാകുന്നതായി റിപ്പോർട്ടുണ്ട്. കോട്ടയം ജില്ലയിൽ കമ്മ്യൂണിറ്റി കിച്ചനുകൾ നടത്തുന്നതിൽ വലിയ സാമ്പത്തിക പ്രതിസന്ധിയുടലെടുക്കുന്നതായാണ് റിപ്പോർട്ട്. തദ്ദേശഭരണസ്ഥാപനങ്ങളുടെ കയ്യിലുള്ള ഫണ്ടുകൾ പലതും തീർന്നു തുടങ്ങിയതാണ് പ്രതിസന്ധി തീർക്കുന്നത്. പല പഞ്ചായത്തുകളും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി. കോട്ടയത്ത് മറ്റ് പലയിടങ്ങളിലും കമ്മ്യൂണിറ്റി കിച്ചൻ വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തിന്‍റെ അളവും കുറഞ്ഞു.

പണമില്ല, കോട്ടയത്ത് പല പഞ്ചായത്തുകളിലും കമ്മ്യൂണിറ്റി കിച്ചൻ നിർത്തി, ഓടില്ലെന്ന് നഗരസഭ