Asianet News MalayalamAsianet News Malayalam

ആലപ്പുഴയില്‍ തീവണ്ടി പാളം തെറ്റി: ജനശതാബ്‍ദി കോട്ടയം വഴി തിരിച്ചു വിട്ടു

 ആലപ്പുഴ വഴി കടന്നു പോകേണ്ട കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി കോട്ടയം വഴി തിരിച്ചു വിട്ടു. 

Janashatadbi diverted via kottayam after train derailed in alappuzha
Author
Alappuzha, First Published Feb 23, 2020, 5:49 PM IST

ആലപ്പുഴ: അമ്പലപ്പുഴ റെയില്‍വേ സ്റ്റേഷന് സമീപം തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ആലപ്പുഴ വഴിയുള്ള തീവണ്ടി ഗതാഗതം തടസ്സപ്പെട്ടു.  പാത ഇരട്ടിപ്പിക്കലിന് മെറ്റലുമായി പോയ തീവണ്ടിയാണ് അമ്പലപ്പുഴ സ്റ്റേഷന് സമീപം ഉച്ചയ്ക്ക് 2.10-ഓടെ പാളം തെറ്റിയത്. ഹരിപ്പാട്- അമ്പലപ്പുഴ പാതയില്‍ പാത ഇരട്ടിപ്പ് ജോലികള്‍ പുരോഗമിക്കുകയാണ്. ഇതിനായി മെറ്റലുമായി ആലപ്പുഴയില്‍ നിന്നും വരികയായിരുന്നു ട്രെയിന്‍. 

തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് ഇതു വഴി കടന്നു പോകേണ്ട വിവിധ തീവണ്ടികള്‍ പലയിടത്തായി പിടിച്ചിട്ടു. നേത്രവതി എക്സപ്രസ് ചേര്‍ത്തലയിലും മെമു ട്രെയിന്‍ നിലവില്‍ ഒരു പിടിച്ചിട്ടുണ്ട്. ആലപ്പുഴ വഴി കടന്നു പോകേണ്ട കോഴിക്കോട് - തിരുവനന്തപുരം ജനശതാബ്ദി കോട്ടയം വഴി തിരിച്ചു വിട്ടു. തീവണ്ടിക്ക് കോട്ടയം, ചെങ്ങന്നൂര്‍, ചങ്ങനാശ്ശേരി എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാവും. 

പാളം ശരിയാക്കുന്നതിനായി എറണാകുളത്ത് നിന്നും പ്രത്യേക സംഘം അമ്പലപ്പുഴയിലെത്തിയിട്ടുണ്ട്. നിലവിൽ ​ഗതാ​ഗതം ഭാ​ഗീകമായി പുനസ്ഥാപിച്ചെന്നും  അധികം വൈകാതെ പാതയില്‍ തീവണ്ടി ഗതാഗതം പുനസ്ഥാപിക്കും എന്നാണ് റെയില്‍ അധികൃതര്‍ പറയുന്നത്. 

Follow Us:
Download App:
  • android
  • ios