കോഴിക്കോട്: കേരളാ പൊലീസിനെതിരെ കടുത്ത ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പൊലീസ് പ്രവര്‍ത്തിക്കുന്നതും നിലപാടെടുക്കുന്നതും മതം നോക്കിയാണെന്ന് കെ സുരേന്ദ്രൻ പ്രതികരിച്ചു. മതമാണ് കേരള പൊലീസിന്‍റെ അടിസ്ഥാനം. ഇസ്ലാമിക തീവ്രവാദികൾ പൊലീസിൽ ഉണ്ടെന്നും കെ സുരേന്ദ്രൻ ആരോപിച്ചു. 

തീവ്രവാദികളുടെ സ്ലീപ്പിങ് സെല്ലുകൾ പൊലീസിലുണ്ട്. മാറാട് കലാപത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികൾ ഡൽഹി കലാപത്തിലും പ്രവർത്തിച്ചു എന്നും കെ സുരേന്ദ്രൻ മാറാട് നൽകിയ സ്വീകരണ ചടങ്ങിൽ പ്രസംഗിച്ചു.