കണ്ണൂര്‍: ഡിഎഫ്ഒ കെ ശ്രീനിവാസ് ലോക്ക്ഡൗണ്‍ ലംഘിച്ച് അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. കുടുംബസമേതം കാറില്‍ സ്വന്തം നാടായ തെലങ്കാനയിലേക്കാണ് അദ്ദേഹം പോയത്. അനുമതിയില്ലാതെയാണ് ഡിഎഫ്ഒ സംസ്ഥാനം വിട്ടതെന്ന് മന്ത്രി കെ രാജു പ്രതികരിച്ചു. വനംവകുപ്പ് മേധാവി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ മറ്റൊരു സബ് കലക്ടറും അനുമതിയില്ലാതെ സംസ്ഥാനം വിട്ടിരുന്നു.