കാസർകോട്: അതിർത്തി തുറക്കാൻ വിസമ്മതിച്ചതിനാൽ മംഗലാപുരത്തെ ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നയാൾ മരിച്ചു. കർണാടകത്തിലെ ബണ്ട്വാൾ സ്വദേശിയും കാസർകോടിന്റെ വടക്കേ അതിർത്തി പ്രദേശമായ ഉദ്യാവാറിലെ താമസക്കാരനുമായ പാത്തുഞ്ഞിയാണ് മരിച്ചത്. 75 വയസായിരുന്നു.

ഇന്നലെ അസുഖം ബാധിച്ച് അത്യാസന്ന നിലയിലായിരുന്നു ഇദ്ദേഹം. ആംബുലൻസിൽ മംഗലാപുരത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ശ്രമിച്ചെങ്കിലും തലപ്പാടി അതിർത്തിയിൽ കർണ്ണാടക പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ തിരികെ താമസ സ്ഥലത്തേക്ക് മടങ്ങേണ്ടി വന്നു. ഇന്ന് മരണം സംഭവിക്കുകയായിരുന്നു.