കൊച്ചി: കരുണ സംഗീത നിശയിലെ സാമ്പത്തിക തട്ടിപ്പിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യ്ണമെന്നാവശ്യപ്പെട്ട്  ബിജെപിയുടെ പ്രതിഷേധ മാർച്ച്. ആഷിഖ് അബുവിന്‍റെയും റിമ കല്ലിങ്കലിൻ്റെയും ഉടമസ്ഥതയിലുള്ള എറണാകുളം പനമ്പിള്ളി നഗറിലെ കഫേ പപ്പായയിലേക്കാണ് മാർച്ച് നടത്തിയത്.

പ്രകടനം കഫേ പപ്പായക്ക് സമീപം പൊലീസ് തടഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പണം സമാഹരിക്കാൻ സംഘടിപ്പിച്ച പരിപാടിയിലൂടെ വലിയ സാമ്പത്തിക ക്രമക്കേടാണ് സംഘാടകർ  നടത്തിയെന്നാണ് ബിജെപി ആരോപിക്കുന്നത്.

908 ടിക്കറ്റുകള്‍ മാത്രമാണ് വിറ്റു പോയതെന്നും മൂവായിരത്തിലധികം ആളുകൾ  സൗജന്യപാസിലാണ് പരിപാടി കണ്ടതെന്നുമാണ് സംഘാടകരായ കൊച്ചി മ്യൂസിക് ഫൗണ്ടേഷൻ്റെ വിശദീകരണം. സംഭവം വിവാദമായതോടെ 6 ലക്ഷം രൂപ സംഘാടകർ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയായിരുന്നു.