തിരുവനന്തപുരം: രാജു നാരായണ സ്വാമി ഐഎഎസിന് സംസ്ഥാന സർക്കാരിന്റെ നോട്ടീസ്. 15 ദിവസത്തിനുളളിൽ ജോലിയിൽ പ്രവേശിക്കണമെന്നാണ് നോട്ടീസ് നൽകിയിരിക്കുന്നത്. കേന്ദ്ര സർവീസിൽ നിന്നും മടങ്ങിയിട്ടും സംസ്ഥാന സർവ്വീസിൽ പ്രവേശിച്ചില്ലെന്ന് സർക്കാർ നോട്ടീസിൽ പറയുന്നു. കഴിഞ്ഞ മാർച്ചിലാണ് നാളികേര ബോർഡ് ചെയർമാൻ സ്ഥാനത്തു നിന്നും രാജു നാരയണ സ്വാമിയെ ഒഴിവാക്കിയത്.

Read More: രാജു നാരായണസ്വാമിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രസര്‍ക്കാര്‍

നാളികേര വികസനബോര്‍ഡിലെ അഴിമതി താന്‍ പുറത്തു കൊണ്ടു വന്നതിനെ തുടര്‍ന്നാണ് തനിക്കെതിരെ നീക്കം നടക്കുന്നതെന്ന്  രാജു നാരായണസ്വാമി നേരത്തെ ആരോപിച്ചിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണത്തിൽ വീഴ്ച വരുത്തി, ഓഫീസിൽ കൃത്യമായി എത്തിയിരുന്നില്ല തുടങ്ങിയ വാദങ്ങളാണ് നാളികേര വികസന ബോര്‍ഡ് ഉന്നയിച്ചത്. നടപടി ചോദ്യം ചെയ്ത് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന് നാരായണ സ്വാമി നൽകിയ ഹ‍ർജി തള്ളപ്പെട്ടിരുന്നു. 

Read More: പൊട്ടിത്തെറിച്ച്, വിങ്ങിപ്പൊട്ടി രാജു നാരായണ സ്വാമി ഐഎഎസ്: ഇത് അഴിമതിക്കെതിരെ പോരാടിയതിന്‍റെ ഫലം

സർവ്വീസിൽ തിരികെ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ രണ്ട് മാസങ്ങൾക്ക് മുമ്പ് നാരായണ സ്വാമിക്ക് കത്തയച്ചിരുന്നു. ഉദ്യോഗസ്ഥ ഭരണപരിഷ്ക്കാര പ്രിൻസിപ്പൽ സെക്രട്ടറിയായിരിക്കെയാണ് രാജു നാരായണസ്വാമി നാളികേര വികസന ബോ‍ർഡിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. 1991 ബാച്ചിലെ ഐഎഎസ് ഉദ്യോഗസ്ഥനായ നാരായണസ്വാമി എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാം റാങ്ക് നേടിയ വ്യക്തി എന്ന ഖ്യാതിക്കും ഉടമയാണ്

Read more: വിഎസിന്‍റെ മൂന്നു പൂച്ചകളിൽ ഒരാൾ, എഴുതിയ പരീക്ഷകളിലെല്ലാം ഒന്നാമൻ; ആരാണ് രാജു നാരായണ സ്വാമി ? ...