Asianet News MalayalamAsianet News Malayalam

രാജ്യത്ത് ആദ്യം; ആദിവാസികള്‍ക്കായി 'ഗര്‍ഭകാല ഗോത്രമന്ദിര'വുമായി സര്‍ക്കാര്‍

പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്

kerala govt intoduce gothra mandiram project to help tribes
Author
Thiruvananthapuram, First Published Jan 17, 2020, 3:17 PM IST

തിരുവനന്തപുരം: ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനുള്ള പദ്ധതിയുമായി കേരള സര്‍ക്കാര്‍. അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനായി 'ഗര്‍ഭകാല ഗോത്രമന്ദിരം' എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെയാണ് ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്.

പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍ വയനാട്ടിൽ നിര്‍വഹിച്ചു. പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്.

ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമേതം താമസിക്കാനും ആഹാരം പാകം ചെയ്യാനും സാധിക്കുന്നു. ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു. അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കുമെന്നും മന്ത്രി അറിയിച്ചു.

കെ കെ ശൈലജ ടീച്ചറിന്‍റെ ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

ആദിവാസി മേഖലയിലെ വീടുകളിലെ പ്രസവം ഒഴിവാക്കി ആശുപത്രിയിലെ പ്രസവം പ്രോത്സാഹിപ്പിക്കുവാനും അമ്മയുടേയും കുഞ്ഞിന്റേയും ജീവന്‍ രക്ഷിക്കാനുമായി 'ഗര്‍ഭകാല ഗോത്രമന്ദിരം' എന്ന പദ്ധതി ആരോഗ്യ വകുപ്പ് വിവിധ വകുപ്പുകളുടെ സഹായത്തോടെ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുകയാണ്. പദ്ധതിയുടെ ആദ്യ ഘട്ട ഉദ്ഘാടനം വയനാട്ടിൽ നിര്‍വഹിച്ചു.

പ്രസവം അടുക്കുന്നതിനോടനുബന്ധിച്ച് കുടുംബത്തോടൊപ്പം താമസിച്ച് ജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനായി ആശുപത്രി പരിസരത്ത് പ്രത്യേക ഗോത്ര മന്ദിരങ്ങളാണ് പണിഞ്ഞിട്ടുള്ളത്. ഈ ഗോത്രമന്ദിരത്തില്‍ അവര്‍ക്ക് കുടുംബ സമേതം താമസിക്കാനും ആഹാരം പാകം ചെയ്യാനും സാധിക്കുന്നു. ഡോക്ടര്‍മാര്‍ ഇവിടെയെത്തി പരിശോധിക്കുകയും അവര്‍ക്കാവശ്യമായ മരുന്നുകളും ഭക്ഷണങ്ങളും നല്‍കുകയും ചെയ്യുന്നു. അതിലൂടെ ആശുപത്രി അന്തരീക്ഷവുമായി അടുക്കാനും ആരോഗ്യപരിപാലനം ലഭ്യമാക്കാനും സാധിക്കും.

Follow Us:
Download App:
  • android
  • ios