11:13 AM (IST) Jan 08

നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു

നയപ്രഖ്യാപന പ്രസംഗം അവസാനിച്ചു

11:12 AM (IST) Jan 08

ദേവസ്വം ഭൂമി സംരക്ഷിക്കാൻ ദേവസ്വം ട്രൈബ്യൂണൽ

ദേവസ്വം ഭൂമി സംരക്ഷിക്കാൻ ദേവസ്വം ട്രൈബ്യൂണൽ കൊണ്ട് വരുമെന്ന് പ്രഖ്യാപനം.

11:11 AM (IST) Jan 08

പൊലീസിൽ ഈ വർഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം കൊണ്ട് വരും

പൊലീസിൽ ഈ വർഷം ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് സംവിധാനം കൊണ്ട് വരുമെന്ന് പ്രഖ്യാപനം. 15 സൈബർ പൊലീസ് സ്റ്റേഷനുകൾ കൂടി ഉണ്ടാക്കും. 

10:31 AM (IST) Jan 08

" കെ ഫോൺ പദ്ധതി ഉടൻ യാഥാർത്ഥ്യമാകും "

കെ ഫോൺ പദ്ധതി ഉടൻ യാഥാർത്ഥ്യമാകുമെന്ന് ഗവർണർ. പാവപ്പെട്ടവർക്ക് പദ്ധതിയിലൂടെ സൗജന്യമായി ഇൻ്റർനെറ്റ് ലഭിക്കും. 

10:11 AM (IST) Jan 08

നേട്ടങ്ങളും പദ്ധതികളും എണ്ണിപ്പറഞ്ഞ് ഗവർണർ

സംസ്ഥാന സർക്കാരിൻ്റെ നേട്ടങ്ങളും പദ്ധതികളും വിശദമായി പറഞ്ഞ് ഗവർണ്ണറുടെ നയപ്രഖ്യാപനം. ഈ വർഷം 20,000 പേർക്ക് പുതുതായി പട്ടയം നൽകുമെന്ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം. ലൈഫ് പദ്ധതിയുടെ രണ്ടാം ഘട്ടം ഈ വർഷം തുടങ്ങും. 

09:55 AM (IST) Jan 08

"കർഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തു നിൽപ്പ്"

കർഷക സമരം രാജ്യത്തെ ഏറ്റവും വലിയ ചെറുത്തു നിൽപ്പെന്ന് നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർ‍ണ്ണർ ആരിഫ് മുഹമ്മദ് ഖാൻ. 

09:52 AM (IST) Jan 08

കാർഷിക നിയമഭേദഗതിക്കെതിരായ വിമർശനവും വായിച്ചു

കാർഷിക നിയമ ഭേദഗതിക്കെതിരായ വിമർശനവും ഗവർണർ വായിച്ചു. കാർഷിക നിയമ ഭേദഗതി കുത്തകകളെ സഹായിക്കുന്നത്, കേന്ദ്രത്തെ വിമർശിച്ച് നയപ്രഖ്യാപന പ്രസംഗം. കാർഷിക നിയമ ഭേദഗതി കേരളം അടക്കമുള്ള ഉപഭോക്തൃ സംസ്ഥാനങ്ങൾക്ക് തിരിച്ചടി ഉണ്ടാക്കും, താങ്ങു വില സമ്പ്രദായം ഇല്ലാതാക്കുന്നത് അപലപനീയമെന്ന് നയപ്രഖ്യാപന പ്രസംഗം. 

09:51 AM (IST) Jan 08

" കേന്ദ്ര സഹായം പോര"

കൊവിഡ് മൂലം ഉള്ള സാമ്പത്തിക മാന്ദ്യം നേരിടാൻ ഉള്ള കേന്ദ്ര സഹായം പോരെന്ന് നയപ്രഖ്യാപന പ്രസംഗം. അധികം വായ്പ എടുക്കാൻ ഉള്ള മാനദണ്ഡം ദോഷകരം. 

09:46 AM (IST) Jan 08

പ്രതിപക്ഷത്തിനൊപ്പം പി സി ജോർജ്ജും

09:33 AM (IST) Jan 08

"കേന്ദ്ര ഏജൻസികൾ സർക്കാരിൻ്റെ പതാക വാഹക പദ്ധതി തടസപ്പെടുത്താൻ ശ്രമിക്കുന്നു"

കേന്ദ്ര ഏജൻസികൾ സർക്കാരിന്റെ പതാക വാഹക പദ്ധതി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം, കേന്ദ്രത്തിനെതിരായ ഭാഗം ഗവർണ്ണർ വായിച്ചു. കേന്ദ്ര നീക്കം അഭിമാന പദ്ധതികളുടെ മുന്നോട്ട് പോക്കിന് വിഘാതമായെന്നും നയപ്രഖ്യാപന പ്രസംഗം. 

09:32 AM (IST) Jan 08

ഗവർണർക്ക് ചെന്നിത്തലയുടെ മറുപടി

ജനങ്ങൾക്ക് വേണ്ടി പ്രതിഷേധിക്കുന്നത് പ്രതിപക്ഷത്തിൻ്റെ കടമയാണെന്ന് രമേശ് ചെന്നിത്തല.

Read more at: സ്പീക്കർ കസേര ഒഴിയണമെന്ന് ചെന്നിത്തല; പ്രതിഷേധം ജനങ്ങൾക്ക് വേണ്ടിയെന്ന് ഗവര്‍ണര്‍ക്ക് മറുപടി ...

09:21 AM (IST) Jan 08

സഭയുടെ പരിശുദ്ധി സ്പീക്ക‌ർ കളങ്കപ്പെടുത്തിയെന്ന് ചെന്നിത്തല

നിയമസഭയുടെ പരിശുദ്ധി സ്പീക്കർ കളങ്കപ്പെടുത്തിയെന്ന് രമേശ് ചെന്നിത്തല. സ്പീക്കർ കസേരയിൽ ഇരിക്കുന്നത് അന്തസല്ലെന്നും ഡെപ്യൂട്ടി സ്പീക്കർ സഭ നടത്തണമെന്നും ചെന്നിത്തല.

09:19 AM (IST) Jan 08

"ഫെഡ‍റലിസം ഉറപ്പാക്കുന്നതിൽ കേരളം എന്നും മുന്നിൽ"

ഫെഡറലിസം ഉറപ്പാക്കാൻ ഉള്ള നടപടികളിൽ കേരളം എന്നും മുന്നിലെന്ന് ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം. ഭരണഘടനയും മതേതരത്വവും ഉറപ്പാക്കാൻ കേരളം മുന്നിട്ടിറങ്ങിയെന്നും ഗവർണ്ണർ. 

Read more at: 'ഫെഡറലിസം സംരക്ഷിക്കണം', ക്ഷേമപദ്ധതികൾ എണ്ണിപ്പറഞ്ഞ് ഗവർണറുടെ നയപ്രഖ്യാപനം | Live ...

09:16 AM (IST) Jan 08

ബാനറും പ്ലക്കാർഡുമായി പ്രതിപക്ഷം സഭയ്ക്ക് പുറത്ത്

ബാനറും പ്ലക്കാർഡുമായി പ്രതിപക്ഷം സഭയ്ക്ക് പുറത്ത്.

09:11 AM (IST) Jan 08

ബഹിഷ്കരിച്ച് പ്രതിപക്ഷം

നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചു. അംഗങ്ങൾ സഭയ്ക്ക് പുറത്തേക്ക് നീങ്ങി. 

Read more at: അഴിമതി ഭരണം തുലയട്ടെ എന്ന് മുദ്രാവാക്യം; ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം ...

09:10 AM (IST) Jan 08

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം

പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. ഡയസിൽ പ്രതിഷേധിക്കും. അഴിമതി ഭരണം തുലയട്ടേയെന്ന് മുദ്രാവാക്യം. 

09:09 AM (IST) Jan 08

കോവിഡ് പ്രതിരോധ മികവ് പറഞ്ഞു ഗവർണർ

സർക്കാർ സമീപ കാലത്ത് നേരിട്ടത് സമാനതകൾ ഇല്ലാത്ത വെല്ലുവിളികളെന്ന് ഗവർണർ. കൊവിഡ് പ്രതിരോധത്തിൽ സർക്കാർ നടപടികളെ എടുത്ത് പറഞ്ഞ് ഗവർണ്ണർ. ലോക് ഡൗൺ കാലത്ത് ആരെയും പട്ടിണിക്കിടാതെ സർക്കാർ ശ്രദ്ധിച്ചു. 

09:07 AM (IST) Jan 08

പ്രസംഗം തടസപ്പെടുത്തരുത്; പ്രതിപക്ഷത്തോട് ഗവ‍ർണ്ണർ

ഭരണഘടനാപരമായ ദൗത്യമാണ് താൻ നിർവഹിക്കുന്നതെന്നും, പ്രസംഗം നടത്താൻ അനുവദിക്കണമെന്നും ഗവർണ്ണർ പ്രതിപക്ഷത്തോട്. 

09:03 AM (IST) Jan 08

നയപ്രഖ്യാപന സമരം തുടങ്ങി

ഗവർണ്ണറുടെ നയപ്രഖ്യാപന പ്രസംഗം തുടങ്ങി. സഭയിൽ പ്രതിപക്ഷ ബഹളം.

08:57 AM (IST) Jan 08

പ്രതിഷേധവുമായി പ്രതിപക്ഷം

പ്രതിഷേധ ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നിയമസഭയിൽ. സർക്കാരിനും സ്പീക്കർക്കുമെതിരെ മുദ്രാവാക്യം വിളികൾ. 

തത്സമയം കാണാം....