7:38 AM IST
ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തി? കൂടുതൽ സിമ്മുകൾ ഉപയോഗിച്ചതായി പൊലീസ്, നമ്പറുകൾ സ്വിച്ച് ഓഫ്
ട്രെയിൻ തീവെയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫി മുമ്പും കേരളത്തിൽ എത്തിയെന്ന സംശയത്തിൽ അന്വേഷണസംഘം. സംഭവ ദിവസം പ്രതി ഷൊർണൂരിൽ ചിലവഴിച്ചത് 14 മണിക്കൂറാണ്. അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്. ഷാറൂഖിനെ പൊലീസ് ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
7:37 AM IST
'വിദേശത്ത് ആരെയൊക്കെ കാണുന്നെന്ന് അറിയാം, കൂടുതൽ പറയുന്നില്ല'; രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗുലാംനബി ആസാദ്
രാഹുൽ ഗാന്ധിക്കെതിരെ ആഞ്ഞടിച്ച് ഗുലാംനബി ആസാദ്. തനിക്കെതിരായ ട്വീറ്റ് ഖേദകരമെന്ന് ആസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. രാഹുലിന് ആരൊക്കെയായി ബന്ധമുണ്ടെന്ന് പറയാനറിയാമെന്ന് ഗുലാംനബി ആസാദ് കൂട്ടിച്ചേർത്തു.
7:37 AM IST
ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി
ഈസ്റ്റർ ദിനത്തിൽ ക്രൈസ്തവ ദേവാലയം സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് വൈകിട്ട് 5 മണിക്ക് ദില്ലിയിലെ സേക്രട്ട് ഹാർട്ട് കാത്തലിക് കത്തീഡ്രലിലാണ് മോദി സന്ദർശനം നടത്തുക. ആര്‍ച്ച്ബിഷപ് അനിൽ കുട്ടോ പ്രധാനമന്ത്രിയെ സ്വീകരിക്കും.
7:37 AM IST
ലോകത്തെ യുദ്ധങ്ങളെല്ലാം അവസാനിപ്പിക്കൂ, ഈസ്റ്റർ ദിനത്തിൽ ആഹ്വാനവുമായി മാർപ്പാപ്പ
ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസനാപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാര്‍പ്പാപ്പ. റഷ്യൻ ആക്രമണം നേരിടുന്ന യുക്രെയ്നെയും അവിടത്തെ ജനതയെയും രക്തസാക്ഷികള്‍ എന്ന് മാര്‍പ്പാപ്പ വിശേഷിപ്പിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലക്കയില്‍ നടന്ന ഈസ്റ്റര്‍ദിന ശുശ്രൂഷകള്‍ക്ക് മാര്‍പ്പാപ്പ നേതൃത്വം നല്‍കി