Malayalam News Highlights : കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു; ഹൃദയാഘാതമെന്ന് സംശയം

Kerala Malayalam news live updates 29th January 2023 kgn

മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെയാണ് ആൺ പുലി കുടുങ്ങിയത്. നീണ്ട ആറ് മണിക്കൂറോളം കൂട്ടിൽ കഴിഞ്ഞ പുലി, മയക്കുവെടി വെച്ച് പിടികൂടാനുള്ള ശ്രമത്തിനിടെ ചത്തുപോയി.

10:39 AM IST

ബാറിനുള്ളിൽ യുവാവിന് വെട്ടേറ്റു

കഠിനംകുളത്ത് ബാറിനുള്ളിൽ വച്ച് യുവാവിന് വെട്ടേറ്റു. മര്യനാട് ശാന്തിപുരം സ്വദേശി മഹേഷ് സേവിയറിന്റെ കൈക്കാണ് വെട്ടി പരിക്കേൽപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ സാബു സിൽവയെ കഠിനംകുളം പോലീസ് പിടികൂടി.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. പുലർച്ചെ പ്രതിയെ പിടികൂടി.

10:16 AM IST

ഭീഷണി. ഹോട്ടലുടമക്കെതിരെ കേസ്

നെടുമങ്ങാട് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ പരാതിയിൽ ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്. നസീർ ഹോട്ടൽ ഉടമ നസീറിനെതിരെയാണ് കേസ്.

10:14 AM IST

സിപിഎമ്മിനെതിരെ പ്രതിപക്ഷനേതാവ്

ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിൽ സിപിഎം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം ബിജെപിയോട് ഒപ്പം ചേർന്നു. കണ്ടെയ്നർ ജാഥ എന്ന് വിളിച്ചു. ദേശീയ നേതൃത്വത്തേക്കാൾ വലിയ സംസ്ഥാന നേതൃത്വമായി കേരളത്തിലെ സിപിഎം മാറി. സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരള സിപിഎമിന്റെ ചൊൽപ്പടിയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

ഗവർണറും സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്‍റ്,ചിന്തയുടെ പിഎച്ച്ഡി വിവാദം ഗുരുതരമെന്നും വി ഡി സതീശൻ

10:12 AM IST

കൂട്ട ആത്മഹത്യ???

കുന്നംകുളം പന്നിത്തടത്ത് വീട്ടിനകത്ത് മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമ്മയും രണ്ടു മക്കളുമാണ് മരിച്ചതെന്നാണ് വിവരം. കൂട്ട ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

10:11 AM IST

ചിന്തയുടെ പിഎച്ച്ഡി റദ്ദാക്കണമെന്ന് ഷാഫി

ചിന്ത ജെറോമിന്റെ പി എച്ച് ഡി  റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. എൽകെജി പരീക്ഷയ്ക്ക് പോലും വിശ്വാസ്യത ഉണ്ടായിരുന്ന കേരളത്തിൽ പി എച്ച് ഡി യുടെ വിശ്വാസ്യത സംസ്ഥാന സർക്കാർ ഇല്ലാതാക്കി. പാർട്ടിക്കാർ എന്ത് ചെയ്താലും അനുവദിക്കുന്ന സാഹചര്യത്തിലേക്ക് മാറി. തമാശയായി കാണേണ്ടതല്ലെന്നും വിഷയത്തിന് ഗുരുതര സ്വഭാവമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

10:09 AM IST

അട്ടിമറിക്ക് കൂട്ട് വനം വകുപ്പ്!

താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ് അട്ടിമറിക്കാന്‍ വന്‍ നീക്കം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം കൂറുമാറി. വിചാരണയ്ക്കിടെ കൂറ് മാറിയത് എട്ട് സാക്ഷികൾ ഒരു ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ആണ് കൂറുമാറിയത്. ഒരു സിവിൽ പോലീസ് ഓഫീസറും കൂറുമാറി. അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതികളുടെ കൂറുമാറ്റം. 2013 നവംബർ 15ന് കസ്തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെ ആയിരുന്നു ഫോറസ്റ്റ് ഓഫീസ് ആക്രമണം

താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ്: അട്ടിമറിക്ക് ശ്രമം, വനംവകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ കൂറുമാറി

8:54 AM IST

ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

ആലപ്പുഴ: ദേശീയ പാതയിൽ ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്  തീ പിടിച്ചു. കാർ പൂർണമായി കത്തി നശിച്ചു. കാർ ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. കാറിന്റെ പുറകിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാർ വിഷ്ണുവിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഉടൻ വിഷ്ണു കാർ നിർത്തി പുറത്തിറങ്ങി. ഇതിന് പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായും കത്തി. അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

8:52 AM IST

ചിറകുകൾ കൂട്ടിയിടിച്ചു?

വ്യോമസേന വിമാന അപകടത്തിന് കാരണം വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്ന് വിവരം. വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡുകളുടെ  പരിശോധനയിൽ ഇതിന്റെ വിശദാംശങ്ങൾ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഇ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് അപകടത്തിൽ പെട്ടത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ യുദ്ധതന്ത്ര പരിശീലനത്തിന് എത്തുന്നത് ഇവിടെയാണ്.

8:49 AM IST

പുലി ചത്തു

മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ കുടുങ്ങിയ ആൺ പുലി ചത്തു

മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു, ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം,പോസ്റ്റുമോർട്ടം നടത്തും

8:48 AM IST

'അവർക്ക് ബിജെപിയെ എതിർക്കാൻ മടി'

ഭാരത് ജോഡോ യാത്രയിലെ  പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിൽ വിമർശനവുമായി കെ.സി വേണുഗോപാൽ. ബിജെപിക്കെതിരായ നീക്കത്തെ പിന്തുണക്കാനാണ് പാർട്ടികളെ ക്ഷണിച്ചത്. അതിൽ നിന്ന് അവർ പിന്മാറുമ്പോൾ വ്യക്തമാകുന്നത് അവരുടെ രാഷ്ട്രീയമാണ്. സി പി ഐ പങ്കെടുക്കുന്ന യാത്രയിൽ സി പി എം പങ്കെടുക്കാത്തത് ബി ജെ പി യെ എതിർക്കാനുള്ള മടി കൊണ്ടാണ്. പ്രതിപക്ഷ സഖ്യനീക്കവുമായി കോൺഗ്രസ് മുൻപോട്ട് പോകും. ഭാരത് ജോഡോ യാത്ര വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.

8:46 AM IST

ഭാരത് ജോഡോ പദയാത്ര ഇന്ന് അവസാനിക്കും

ഭാരത് ജോഡോ പദയാത്ര ഇന്ന് അവസാനിക്കും. നാളെയാണ് ഔദ്യോഗിക സമാപനം. പന്താചൗക്കിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും. തുടർന്ന് രാഹുൽ ഗാന്ധി അവിടെ പതാക ഉയർത്തും. ഇതോടെ പദയാത്രക്ക് സമാപനമാകും. നാളെ നടക്കുന്ന സമാപന ചടങ്ങിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. സിപിഎം, ജെഡിയു, ജെഡിഎസ്, തൃണമൂൽ കക്ഷികൾ പങ്കെടുക്കില്ല.

8:44 AM IST

പുലി കുടുങ്ങി

മണ്ണാർക്കാട് മേക്കളപ്പാറയിൽ വീട്ടിലെ കോഴിക്കൂട്ടിൽ പുലി കുടുങ്ങി.ഫിലിപ്പ് എന്നയാളുടെ വീട്ടിലാണ് പുലിയെ കണ്ടെത്തിയത്

മണ്ണാർക്കാട് കോഴിക്കൂട്ടിൽ പുലി കുടുങ്ങി; കൂട് സുരക്ഷിതമല്ല, പുലി അക്രമാസക്തൻ, മയക്കുവെടി വയ്ക്കാൻ തീരുമാനം

10:39 AM IST:

കഠിനംകുളത്ത് ബാറിനുള്ളിൽ വച്ച് യുവാവിന് വെട്ടേറ്റു. മര്യനാട് ശാന്തിപുരം സ്വദേശി മഹേഷ് സേവിയറിന്റെ കൈക്കാണ് വെട്ടി പരിക്കേൽപിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിരവധി കേസുകളിൽ പ്രതിയായ സാബു സിൽവയെ കഠിനംകുളം പോലീസ് പിടികൂടി.
ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം. പുലർച്ചെ പ്രതിയെ പിടികൂടി.

10:16 AM IST:

നെടുമങ്ങാട് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥരുടെ പരാതിയിൽ ഹോട്ടൽ ഉടമക്കെതിരെ കേസെടുത്തു. ഉദ്യോഗസ്ഥരെ അസഭ്യം പറഞ്ഞതിനും ഡ്യൂട്ടി തടസപ്പെടുത്തിയതിനുമാണ് നെടുമങ്ങാട് പോലീസ് കേസെടുത്തത്. നസീർ ഹോട്ടൽ ഉടമ നസീറിനെതിരെയാണ് കേസ്.

10:14 AM IST:

ഭാരത് ജോഡോ യാത്രയുടെ തുടക്കത്തിൽ സിപിഎം രാഹുൽ ഗാന്ധിയെ അപമാനിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സിപിഎം ബിജെപിയോട് ഒപ്പം ചേർന്നു. കണ്ടെയ്നർ ജാഥ എന്ന് വിളിച്ചു. ദേശീയ നേതൃത്വത്തേക്കാൾ വലിയ സംസ്ഥാന നേതൃത്വമായി കേരളത്തിലെ സിപിഎം മാറി. സിപിഎമ്മിന്റെ ദേശീയ നേതൃത്വം കേരള സിപിഎമിന്റെ ചൊൽപ്പടിയിലാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.

ഗവർണറും സർക്കാരും തമ്മിൽ അഡ്ജസ്റ്റ്മെന്‍റ്,ചിന്തയുടെ പിഎച്ച്ഡി വിവാദം ഗുരുതരമെന്നും വി ഡി സതീശൻ

10:12 AM IST:

കുന്നംകുളം പന്നിത്തടത്ത് വീട്ടിനകത്ത് മൂന്ന് മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. അമ്മയും രണ്ടു മക്കളുമാണ് മരിച്ചതെന്നാണ് വിവരം. കൂട്ട ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

10:11 AM IST:

ചിന്ത ജെറോമിന്റെ പി എച്ച് ഡി  റദ്ദ് ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ. എൽകെജി പരീക്ഷയ്ക്ക് പോലും വിശ്വാസ്യത ഉണ്ടായിരുന്ന കേരളത്തിൽ പി എച്ച് ഡി യുടെ വിശ്വാസ്യത സംസ്ഥാന സർക്കാർ ഇല്ലാതാക്കി. പാർട്ടിക്കാർ എന്ത് ചെയ്താലും അനുവദിക്കുന്ന സാഹചര്യത്തിലേക്ക് മാറി. തമാശയായി കാണേണ്ടതല്ലെന്നും വിഷയത്തിന് ഗുരുതര സ്വഭാവമെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

10:09 AM IST:

താമരശ്ശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ് അട്ടിമറിക്കാന്‍ വന്‍ നീക്കം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടക്കം കൂറുമാറി. വിചാരണയ്ക്കിടെ കൂറ് മാറിയത് എട്ട് സാക്ഷികൾ ഒരു ഡെപ്യൂട്ടി റേഞ്ചറും രണ്ട് ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരും ആണ് കൂറുമാറിയത്. ഒരു സിവിൽ പോലീസ് ഓഫീസറും കൂറുമാറി. അറസ്റ്റ് ചെയ്ത പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രതികളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. കോഴിക്കോട് സ്പെഷ്യൽ അഡീഷണൽ സെഷൻസ് കോടതിയിൽ നടന്ന വിചാരണയ്ക്കിടെയാണ് പ്രതികളുടെ കൂറുമാറ്റം. 2013 നവംബർ 15ന് കസ്തൂരിരംഗൻ വിഷയത്തിൽ നടന്ന ഹർത്താലിനിടെ ആയിരുന്നു ഫോറസ്റ്റ് ഓഫീസ് ആക്രമണം

താമരശേരി ഫോറസ്റ്റ് ഓഫീസ് ആക്രമണ കേസ്: അട്ടിമറിക്ക് ശ്രമം, വനംവകുപ്പ്-പൊലീസ് ഉദ്യോഗസ്ഥർ കൂറുമാറി

8:54 AM IST:

ആലപ്പുഴ: ദേശീയ പാതയിൽ ചന്തിരൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന്  തീ പിടിച്ചു. കാർ പൂർണമായി കത്തി നശിച്ചു. കാർ ഓടിച്ച പട്ടണക്കാട് സ്വദേശി വിഷ്ണു അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് രാവിലെ ഏഴിനാണ് സംഭവം. കാറിന്റെ പുറകിൽ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് മറ്റ് വാഹനങ്ങളിലെ യാത്രക്കാർ വിഷ്ണുവിന്റെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. ഉടൻ വിഷ്ണു കാർ നിർത്തി പുറത്തിറങ്ങി. ഇതിന് പിന്നാലെ തീ ആളിപ്പടർന്ന് കാർ പൂർണമായും കത്തി. അര മണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

8:52 AM IST:

വ്യോമസേന വിമാന അപകടത്തിന് കാരണം വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ തട്ടിയതാണെന്ന് വിവരം. വിമാനങ്ങൾക്ക് സാങ്കേതിക പ്രശ്നമുണ്ടായിരുന്നോ എന്നതും പരിശോധിക്കും. ഫ്ലൈറ്റ് ഡേറ്റാ റെക്കോർഡുകളുടെ  പരിശോധനയിൽ ഇതിന്റെ വിശദാംശങ്ങൾ ലഭിക്കും. വ്യോമ സേനയുടെ ടിഎസിഡിഇ കേന്ദ്രത്തിലെ പരിശീലന വിമാനങ്ങളാണ് അപകടത്തിൽ പെട്ടത്. വ്യോമസേനയിലെ ഉന്നത ഉദ്യോഗസ്ഥർ യുദ്ധതന്ത്ര പരിശീലനത്തിന് എത്തുന്നത് ഇവിടെയാണ്.

8:49 AM IST:

മണ്ണാർക്കാട് മേക്കളപ്പാറയിൽ ഫിലിപ്പ് എന്നയാളുടെ വീട്ടിലെ കോഴിക്കൂട്ടിൽ ഇന്ന് പുലർച്ചെ ഒന്നരയോടെ കുടുങ്ങിയ ആൺ പുലി ചത്തു

മണ്ണാർക്കാട് കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തു, ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം,പോസ്റ്റുമോർട്ടം നടത്തും

8:48 AM IST:

ഭാരത് ജോഡോ യാത്രയിലെ  പ്രതിപക്ഷ കക്ഷികളുടെ നിസഹകരണത്തിൽ വിമർശനവുമായി കെ.സി വേണുഗോപാൽ. ബിജെപിക്കെതിരായ നീക്കത്തെ പിന്തുണക്കാനാണ് പാർട്ടികളെ ക്ഷണിച്ചത്. അതിൽ നിന്ന് അവർ പിന്മാറുമ്പോൾ വ്യക്തമാകുന്നത് അവരുടെ രാഷ്ട്രീയമാണ്. സി പി ഐ പങ്കെടുക്കുന്ന യാത്രയിൽ സി പി എം പങ്കെടുക്കാത്തത് ബി ജെ പി യെ എതിർക്കാനുള്ള മടി കൊണ്ടാണ്. പ്രതിപക്ഷ സഖ്യനീക്കവുമായി കോൺഗ്രസ് മുൻപോട്ട് പോകും. ഭാരത് ജോഡോ യാത്ര വിജയകരമാണെന്നും അദ്ദേഹം പറഞ്ഞു.

8:46 AM IST:

ഭാരത് ജോഡോ പദയാത്ര ഇന്ന് അവസാനിക്കും. നാളെയാണ് ഔദ്യോഗിക സമാപനം. പന്താചൗക്കിൽ നിന്ന് ഇന്ന് രാവിലെ പത്ത് മണിക്ക് തുടങ്ങുന്ന യാത്ര 12 മണിക്ക് ലാൽ ചൗക്കിൽ അവസാനിക്കും. തുടർന്ന് രാഹുൽ ഗാന്ധി അവിടെ പതാക ഉയർത്തും. ഇതോടെ പദയാത്രക്ക് സമാപനമാകും. നാളെ നടക്കുന്ന സമാപന ചടങ്ങിൽ 13 രാഷ്ട്രീയ പാർട്ടികൾ പങ്കെടുക്കും. സിപിഎം, ജെഡിയു, ജെഡിഎസ്, തൃണമൂൽ കക്ഷികൾ പങ്കെടുക്കില്ല.

8:44 AM IST: