1:02 PM IST
മുഖ്യമന്ത്രിക്കെതിരെ വീണ്ടും മാത്യു
സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു
1:01 PM IST
ലയനം... ലയനം..
ഡിസ്‌നിയും റിലയൻസും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഇതിന്റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം18 നും ഡിസ്നിയും ഒപ്പുവച്ചു. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ് വയാകോം 18. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയത്. നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചിരുന്നു
1:00 PM IST
വഴിമുടക്കി പടയപ്പ
മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമൻറ് കയറ്റി വന്ന ലോറി പടയപ്പ എന്ന് അറിയപ്പെടുന്ന കാട്ടാന തടഞ്ഞു. രാവിലെ എട്ടരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂർ നേരം ഈ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്
1:00 PM IST
ലീഗിനൊപ്പം മുരളീധരൻ
മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണ്. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
12:59 PM IST
പിണക്കം മാറാതെ നേതാക്കൾ
കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി. കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിവരം. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിച്ചു.
12:59 PM IST
ആത്മഹത്യാശ്രമം
കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ 7 മണിയോടെ പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട് ഫയർ ഫോഴ്സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കരുവന്നൂർ പാലം തുടർച്ചയായി ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയും 50 കാരി പാലത്തിൽ നിന്ന് ചാടി മരിച്ചിരുന്നു
12:59 PM IST
സഹോദരങ്ങളുടെ പരാക്രമം
മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ ആശുപത്രിയിൽ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്. നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്
12:58 PM IST
രാഹുൽ വീണ്ടും അമേഠിയിലേക്ക്
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. റായ്ബറേലിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് പ്രിയങ്ക ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ല.
12:58 PM IST
ലീഗിനെ ചൊടിപ്പിച്ചത് കോൺഗ്രസ്
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മത്സരിക്കാൻ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം വഷളാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ച. കാര്യം ബോധ്യപ്പെടുത്താതെ ലീഗ് നേതൃത്വവുമായി യുഡിഎഫ് കണ്‍വീനറും ഇടഞ്ഞതോടെയാണ്, മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചത്. അസാധാരണ നിലയിലേക്ക് തര്‍ക്കം നീളാൻ കാരണം നേതൃത്വത്തിന്‍റെ പോരായ്മയാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് പാർട്ടിയിലുണ്ട്.
8:41 AM IST
പേര് വിവാദത്തിൽ സസ്പെൻഷൻ
സിംഹങ്ങളുടെ പേര് വിവാദത്തിൽ ത്രിപുര സർക്കാർ വനം പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ പ്രബിൻ ലാൽ അഗർവാളിനെ സസ്പെന്റ് ചെയ്തു. സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേരിട്ടതുമായി ബന്ധപ്പെട്ടാണ് നടപടി. പേര് പശ്ചിമ ബംഗാളിൽ വലിയ വിവാദമായിരുന്നു. ത്രിപുരയിൽ നിന്നാണ് സിംഹങ്ങളെ ബംഗാളിലേക്ക് കൊണ്ടുപോയത്.
1:02 PM IST:
സിഎംആര്‍എല്ലിന് വേണ്ടി ഭൂപരിധി നിയമത്തിൽ ഇളവിന് മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടുവെന്ന് കോൺഗ്രസ് നേതാവും എംഎൽഎയുമായ മാത്യു കുഴൽനാടൻ. കൈ വശം വെക്കാവുന്ന ഭൂമിയുടെ പരിധിയിൽ ഇളവ് വേണം എന്നായിരുന്നു സിഎംആര്‍എല്ലിന്റെ ആവശ്യം. 2021 ജൂലൈ അഞ്ചിന് മുഖ്യമന്ത്രിക്ക് സിഎംആര്‍എൽ അപേക്ഷ നൽകി. ജില്ലാ സമിതിക്ക് മുന്നിൽ കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാൻ അവസരമൊരുക്കിയത് മുഖ്യമന്ത്രിയാണെന്നും മാസപ്പടിയിലെ യഥാര്‍ത്ഥ പ്രതി പിണറായി വിജയനാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു
1:01 PM IST:
ഡിസ്നിയും റിലയൻസും തമ്മിലുള്ള ലയനം യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യൻ മാധ്യമരംഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഇതിന്റെ പ്രാഥമിക കരാറിൽ റിലയൻസ് വയാകോം18 നും ഡിസ്നിയും ഒപ്പുവച്ചു. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ എന്റർടെയിൻമെന്റ് കമ്പനിയാണ് വയാകോം 18. ബ്ലൂംബർഗ് റിപ്പോർട്ട് പ്രകാരം 33,000 കോടി രൂപയുടെ ഓഹരികളാണ് റിലയൻസ് സ്വന്തമാക്കിയത്. നേരത്തെ ജപ്പാൻ ആസ്ഥാനമായുളള സോണിയും സീ എന്റർടൈൻമെന്റുമായുള്ള ലയന പദ്ധതി ഉപേക്ഷിച്ചിരുന്നു
1:00 PM IST:
മൂന്നാർ നയമക്കാട് എസ്റ്റേറ്റ് വഴിയിൽ സിമൻറ് കയറ്റി വന്ന ലോറി പടയപ്പ എന്ന് അറിയപ്പെടുന്ന കാട്ടാന തടഞ്ഞു. രാവിലെ എട്ടരയോടെയാണ് സംഭവം. ഇതേ തുടര്‍ന്ന് ഒരു മണിക്കൂർ നേരം ഈ റോഡിൽ ഗതാഗത തടസ്സം ഉണ്ടായി. തല കൊണ്ട് ലോറിയിൽ ഇടിച്ച കാട്ടാന പിന്നീട് ലോറിക്ക് മുന്നിൽ റോഡിൽ നിലയുറപ്പിക്കുകയായിരുന്നു. തോട്ടം തൊഴിലാളികൾ ബഹളം വച്ചതോടെയാണ് പിന്നീട് പടയപ്പ ജനവാസ മേഖലയിൽ നിന്നും മാറിയത്
1:00 PM IST:
മുസ്ലിം ലീഗിനായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ കണ്ണീരൊഴുക്കേണ്ടെന്ന് കോൺഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരൻ. ആര്‍ജെഡിയുടെ പ്രശ്നം എൽഡിഎഫ് ആദ്യം പരിഹരിക്കട്ടെ. മുസ്ലിം ലീഗുമായുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായെന്നാണ് തന്റെ അറിവ്. മുസ്ലിം ലീഗും കോൺഗ്രസും തമ്മിലുള്ള സഖ്യം നിലനിര്‍ത്താൻ എന്ത് വിട്ടുവീഴ്ചയ്ക്കും തങ്ങൾ തയ്യാറാണ്. 53 വര്‍ഷം മുൻപ് മുസ്ലിം ലീഗുമായി സഖ്യമുണ്ടാക്കിയത് തന്റെ അച്ഛനാണ്. കെ സുധാകരന്റേത് മുഴുവൻ വാക്യമാണെങ്കിൽ തമിഴ് ഭാഷയിൽ പറയുന്ന പ്രയോഗമാണ്. ആദ്യത്തെ ഭാഗം മാത്രമാണെങ്കിൽ മൈ ഡിയര്‍ എന്ന് വിശേഷിപ്പിക്കാം. ഇതൊന്നും വഴക്കിന്റെ ഭാഗമല്ലെന്നും അദ്ദേഹം കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു
12:59 PM IST:
കെപിസിസി നടത്തുന്ന സമരാഗ്നി യാത്രയുടെ ഭാഗമായി പത്തനംതിട്ടയിൽ നിശ്ചയിച്ചിരുന്ന സംയുക്ത വാർത്ത സമ്മേളനം ഒഴിവാക്കി. കെ സുധാകരൻ ആലപ്പുഴയിൽ നടത്തിയ അസഭ്യ പരാമര്‍ശം വിവാദമായ പശ്ചാത്തലത്തിലാണ് ഇതെന്നാണ് വിവരം. സമരാഗ്നിയുടെ ഭാഗമായി പത്തനംതിട്ടയിൽ കെ. സുധാകരനും വി. ഡി. സതീശനും ഒരുമിച്ച് വാർത്താ സമ്മേളനം നടത്തുമെന്നാണ് ആദ്യം പത്തനംതിട്ട ഡിസിസി വ്യക്തമാക്കിയത്. എന്നാൽ ഇതുണ്ടാകില്ലെന്ന് പിന്നീട് ഡിസിസി നേതൃത്വം അറിയിച്ചു.
12:59 PM IST:
കരുവന്നൂര്‍ പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടി വീണ്ടും ആത്മഹത്യാ ശ്രമം. ഇന്ന് രാവിലെ 7 മണിയോടെ പല്ലിശ്ശേരിയിൽ താമസിക്കുന്ന കാസർകോട് സ്വദേശി വാഴപ്പിള്ളി രാജേഷ് (51) ആണ് പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയത്. പുഴയിൽ ഒഴുകിയെത്തിയ പുല്ലിൽ പിടുത്തം കിട്ടിയതിനാൽ ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ ബോട്ടിറക്കി വലിച്ചു കരയ്ക്കു കയറ്റി. പിന്നീട് ഫയർ ഫോഴ്സ് എത്തി ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കരുവന്നൂർ പാലം തുടർച്ചയായി ആത്മഹത്യാ മുനമ്പാകുന്നതിൽ നാട്ടുകാർ കടുത്ത പ്രതിഷേധത്തിലാണ്. കഴിഞ്ഞയാഴ്ചയും 50 കാരി പാലത്തിൽ നിന്ന് ചാടി മരിച്ചിരുന്നു
12:59 PM IST:
മദ്യലഹരിയിൽ ഇരട്ട സഹോദരങ്ങളായ സൈനികർ ആശുപത്രിയിൽ പോലീസിനെയും ആശുപത്രി ജീവനക്കാരെയും മർദ്ദിച്ചു. ഹരിപ്പാട് ചിങ്ങോലി സ്വദേശികളായ അനന്തൻ, ജയന്തൻ എന്നിവരാണ് ഇന്നലെ രാത്രി ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ അക്രമം നടത്തിയത്. നങ്ങ്യാർകുളങ്ങര കവലയിൽ ഇവർ ഓടിച്ച കാർ ഡിവൈഡറിൽ ഇടിച്ച് അപകടം ഉണ്ടായിരുന്നു. ഹരിപ്പാട് പോലീസ് സ്ഥലത്തെത്തി ഇവരെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയിലെ പരിശോധനയ്ക്കിടയിലാണ് ഇരുവരും പരാക്രമം കാട്ടിയത്
12:58 PM IST:
വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ അമേഠിയിലും രാഹുല്‍ ഗാന്ധി മത്സരിച്ചേക്കും. ഗാന്ധി കുടുംബം വടക്കേ ഇന്ത്യ ഉപേക്ഷിച്ചാലുണ്ടാകാവുന്ന രാഷ്ട്രീയ തിരിച്ചടി കണക്കിലെടുത്താണ് തീരുമാനം. റായ്ബറേലിയില്‍ മത്സരിക്കണമെന്ന പാര്‍ട്ടി ആവശ്യത്തോട് പ്രിയങ്ക ഗാന്ധി ഇനിയും പ്രതികരിച്ചിട്ടില്ല.
12:58 PM IST:
വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് മത്സരിക്കാൻ വേണമെന്ന മുസ്ലിം ലീഗിന്റെ ആവശ്യം വഷളാക്കിയത് കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ ഭാഗത്തുണ്ടായ വീഴ്ച. കാര്യം ബോധ്യപ്പെടുത്താതെ ലീഗ് നേതൃത്വവുമായി യുഡിഎഫ് കണ്‍വീനറും ഇടഞ്ഞതോടെയാണ്, മുസ്ലിം ലീഗ് നിലപാട് കടുപ്പിച്ചത്. അസാധാരണ നിലയിലേക്ക് തര്‍ക്കം നീളാൻ കാരണം നേതൃത്വത്തിന്‍റെ പോരായ്മയാണെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസ് പാർട്ടിയിലുണ്ട്.
8:41 AM IST: