Malayalam News Highlights: ന്യൂനമർദപാത്തി; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത

kerala malayalam news live updates today  10 july 2024

വടക്കൻ കേരളതീരം മുതൽ മഹാരാഷ്ട്ര തീരം വരെ ന്യൂനമർദപാത്തി നിലനിൽക്കുന്നതിനാൽ 5 ദിവസത്തേക്കു കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യതയെന്നു കാലാവസ്ഥാ വകുപ്പ്. മിന്നലോടുകൂടിയ മിതമായ മഴയ്ക്കാണു സാധ്യത. 12, 13 തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയും ഉണ്ടായേക്കും. ഇന്ന് രാത്രി വരെ കേരള, തമിഴ്നാട് തീരങ്ങളിൽ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. 

7:39 AM IST

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രവും; രോഹിതിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകും

കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർഥിനികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയേക്കും. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

7:38 AM IST

പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം യോ​ഗം; പരിശോധിക്കുമെന്ന് ഉറപ്പ്, 'നിരപരാധിത്വം തെളിയിക്കും'

പിഎസ്‍സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യം. ഇന്നലെ ചേർന്ന യോഗത്തിൽ ഈ വിഷയത്തിൽ അരമണിക്കൂറിലേറെ ചർച്ച നീണ്ടതായാണ് വിവരം. ഉയർന്നുവന്ന ആരോപണത്തിന്മേൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളി ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സമിതിയാണ് പാർട്ടി തല അന്വേഷണം നടത്തുന്നത്. അതേസമയം, വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി പാർട്ടിക്ക് ഉടൻ കത്ത് നൽകുമെന്നാണ് വിവരം. 

7:38 AM IST

വിഴിഞ്ഞത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും; രണ്ടായിരം കണ്ടെയ്നറുകൾ, നാളെ കപ്പലിന്റെ ബെർത്തിങ് നടക്കും

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ്
വിഴിഞ്ഞത്ത് ആദ്യം എത്തുക. 

7:37 AM IST

ഇപിയെ മാറ്റാൻ ആവശ്യപ്പെടാത്തത് വീഴ്ച, മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനങ്ങളില്ല; സിപിഐ സംസ്ഥാന കൗൺസിൽ തുടരും

സിപിഐ സംസ്ഥാന കൗൺസിൽ ഇന്നും തുടരും. മുന്നണി നേതൃത്വത്തിന്‍റെ പ്രവർത്തന പരാജയം മുതൽ സർക്കാരിന്റെ കൂട്ടുത്തരവാദിത്തം ഇല്ലായ്മയിൽ വരെ കടുത്ത വിമർശനങ്ങളാണ് ഇന്നലെ ഉയർന്നത്. ഇടതുമുന്നണി കൺവീനർ സ്ഥാനത്ത് തുടരാൻ ഇപി ജയരാജൻ അർഹനല്ലെന്ന് വിമർശനം ഉണ്ടായിരുന്നു. ഇപിയെ മാറ്റണമെന്ന് ആവശ്യപ്പെടാത്തത് സിപിഐ നേതൃത്വത്തിന്‍റെ വീഴ്ചയാണെന്നും വിമർശനം ഉയർന്നു. നവകേരള മാർച്ച് സമ്പൂർണ്ണ പരാജയം ആയിരുന്നെന്നും യോഗം വിലയിരുത്തി. അതേസമയം മുഖ്യമന്ത്രിക്കെതിരെ ജില്ലാ തല നേതൃ യോഗങ്ങളിൽ ഉയർന്ന വിമർശനങ്ങൾ സംസ്ഥാന സമിതിയിൽ അതേ തീവ്രതയോടെ വന്നില്ലെന്നതും ശ്രദ്ധേയമാണ്. 

7:37 AM IST

'രാജ്യസഭ മുൻ അധ്യക്ഷൻ ഹമീദ് അൻസാരിയെ അവഹേളിച്ചു'; മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ അവകാശലംഘന നോട്ടീസ് നൽകി കോൺഗ്രസ്. രാജ്യസഭയുടെ മുൻ അധ്യക്ഷൻ ഹമീദ് അൻസാരിയെ അവഹേളിച്ചതിനാണ് നോട്ടീസ്. 2014 ൽ അധികാരത്തിലെത്തിയപ്പോൾ രാജ്യസഭ അധ്യക്ഷന് പ്രതിപക്ഷത്തോടായിരുന്നു ചായ്വ് എന്ന് മോദി പറഞ്ഞിരുന്നു. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി നൽകുമ്പോഴായിരുന്നു പരാമർശം. അധ്യക്ഷനെതിരായ ആരോപണം സഭ ചട്ടങ്ങളുടെ ലംഘനമാണെന്നും മോദിക്കെതിരെ നടപടി വേണമെന്നും ചൂണ്ടിക്കാട്ടിയാണ് ജയറാം രമേശ് നോട്ടീസ് നൽകിയത്. 

7:39 AM IST:

കാലടി ശ്രീ ശങ്കര കോളേജ് വിദ്യാർഥിനികളുടെ ഫോട്ടോകൾ അശ്ലീല ഫെയ്സ്ബുക്ക് ഗ്രൂപ്പുകളിൽ പങ്കുവെച്ച മുൻ വിദ്യാർത്ഥി നേതാവിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകിയേക്കും. കോളേജിലെ വിദ്യാർത്ഥിനികളിൽ ഒരാളുടെ പ്രായപൂർത്തിയാകാത്ത സഹോദരിയുടെ ചിത്രവും കോളേജിലെ പൂർവ്വ വിദ്യാർത്ഥിയായ രോഹിത് അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവെച്ചെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. 

7:38 AM IST:

പിഎസ്‍സി കോഴ ആരോപണത്തിൽ പ്രമോദ് കോട്ടൂളിക്കെതിരെ നടപടി വേണമെന്ന് സിപിഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി യോഗത്തിൽ ആവശ്യം. ഇന്നലെ ചേർന്ന യോഗത്തിൽ ഈ വിഷയത്തിൽ അരമണിക്കൂറിലേറെ ചർച്ച നീണ്ടതായാണ് വിവരം. ഉയർന്നുവന്ന ആരോപണത്തിന്മേൽ പരിശോധന ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തെ അറിയിച്ചു. ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളി ഉൾപ്പെട്ട വിവാദത്തെക്കുറിച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സമിതിയാണ് പാർട്ടി തല അന്വേഷണം നടത്തുന്നത്. അതേസമയം, വിവാദത്തിൽ തന്റെ പേര് അനാവശ്യമായി വലിച്ചിഴയ്ക്കുകയാണെന്നും നിരപരാധിത്വം തെളിയിക്കണമെന്നും ആവശ്യപ്പെട്ട് പ്രമോദ് കോട്ടൂളി പാർട്ടിക്ക് ഉടൻ കത്ത് നൽകുമെന്നാണ് വിവരം. 

7:38 AM IST:

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ ഇന്ന് രാത്രിയോടെ നങ്കൂരമിടും. നാളെ രാവിലെ കപ്പലിന്റെ ബെർത്തിങ് നടക്കും. രണ്ടായിരം കണ്ടെയ്നറുകളുമായി പടുകൂറ്റൻ കപ്പലാണ് ആദ്യം എത്തുന്നത്. ലോകത്തെ രണ്ടാമത്തെ വലിയ കപ്പൽ കമ്പനിയായ മെസ്കിന്റെ ചാ‌ർട്ടേഡ് മദർഷിപ്പായ സാൻ ഫെർണാണ്ടോ ആണ്
വിഴിഞ്ഞത്ത് ആദ്യം എത്തുക. 

7:37 AM IST: