comscore

Malayalam News Live: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് കൊല്ലത്ത് തുടക്കമാകും

Kerala news in malayalam live updates

സിപിഎം ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കേരളത്തിലെ ആദ്യ ജില്ലാ സമ്മേളനത്തിന് ഇന്ന് കൊല്ലത്ത് പതാക ഉയരും. പിബി അംഗം എം.എ ബേബി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 450 പ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനത്തിൽ കരുനാഗപള്ളിയിൽ നിനുള്ള പ്രതിനിധികൾ ഉണ്ടാകില്ല. വിഭാഗീയ പ്രവർത്തനങ്ങളെ തുടർന്ന് കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. സമകാലിക വിവാദങ്ങളും തെരഞ്ഞെടുപ്പുകളിലെ പ്രകടനവും അടക്കമുള്ള വിഷയങ്ങൾ സമ്മേളനത്തിൽ പ്രതിഫലിക്കും

8:55 AM IST

ബൈക്കപകടത്തിൽ 20 കാരി മരിച്ചു

കോട്ടയം ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

8:46 AM IST

സിറിയയിൽ ഇസ്രയേലിൻ്റെ ആക്രമണം

സിറിയയിൽ കനത്ത വ്യോമാക്രമണം തുടർന്ന് ഇസ്രയേൽ.രാസായുധ കേന്ദ്രങ്ങൾ തകർത്തെന്ന് പ്രഖ്യാപനം. സൈനിക വിമാനത്താവളങ്ങളിലും ബോംബിട്ടു. ഐഎസ് ഭീകരർ സിറിയ താവളമാക്കാൻ സാധ്യതയെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.പുതിയ ഭരണത്തിൽ സ്ത്രീകൾക്ക് വസ്ത്രധാരണത്തിൽ നിയന്ത്രണം കൊണ്ടുവരില്ലെന്ന് വിമത നേതാവ് ജുലാനി.

8:55 AM IST:

കോട്ടയം ആർപ്പൂക്കരയിൽ ബുള്ളറ്റ് ബൈക്ക് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു യുവതി മരിച്ചു. വില്ലൂന്നി സ്വദേശി നിത്യ ബിജു (20) ആണ് മരിച്ചത്. നിത്യ ഓടിച്ച ബുള്ളറ്റ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവതി റോഡിലേക്ക് വീഴുകയും തലക്ക് ഗുരുതര പരിക്കേല്ക്കുകയും ചെയ്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം ഇന്ന് പോസ്റ്റ്മോ‍ർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.

8:46 AM IST: