Rain Updates| മഴ ദുരിതത്തിൽ തെക്കൻ കേരളം; താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിൽ

Kerala Rain Southern Districts face heavy rainfall lower areas flooded

സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനമുണ്ട്. രാത്രിയിൽ കാര്യമായി മഴ പെയ്ത മധ്യ, തെക്കൻ ജില്ലകളിൽ രാവിലെ മഴയ്ക്ക് കുറവ് വന്നു. അടുത്ത
മൂന്നു മണിക്കൂറിലും മഴ തുടരും എന്നാണ് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ആണ്. ഏറ്റവും വലിയ മഴക്കെടുതി കുട്ടനാട്ടിലും പത്തനംതിട്ടയിലുമാണ്. പത്തനംതിട്ടയിൽ കാര്യമായ ഗതാഗത തടസമുണ്ട്. പമ്പയിലേക്കുള്ള റോഡുകളിൽ വെള്ളക്കെട്ട് ഉള്ളതിനാൽ ബദൽ വഴികളിലൂടെ ഗതാഗതം തിരിച്ചുവിടും എന്ന് ജില്ലാ കലക്ടർ ദിവ്യ എസ് അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. റവന്യു മന്ത്രി കെ രാജൻ ഉച്ചയോടെ പമ്പയിൽ എത്തും. ഇടുക്കിയിൽ ജലനിരപ്പ് 2399.14 അടിയാണ്. മുല്ലപ്പെരിയാർ ജലനിരപ്പ് 140.35 അടിയായി.

11:00 AM IST

പന്തളം, മാവേലിക്കര റോഡിൽ പല ഭാഗത്തും വെള്ളം കയറി

10:52 AM IST

മണ്‍റോതുരുത്തില്‍ 200ലേറെ വീടുകളില്‍ വെള്ളം കയറി

അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകി

പന്തളം - മാവേലിക്കര റോഡിൽ ഐരാണിക്കുടി, മുടിയിൽക്കോണം ഭാഗത്ത് വെള്ളം കയറി. പന്തളം - കുടശ്ശനാട് -നൂറനാട് റോഡിൽ കുടശ്ശനാട് മാവിള ഭാഗത്ത് റോഡിൽ വെള്ളം കയറി.പന്തളത്ത് പല പ്രദേശങ്ങളിലും അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകി.

10:44 AM IST

എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി

മഴയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിലയ്ക്കൽ പമ്പ കേന്ദ്രീകരിച്ച് എമർജൻസി കേന്ദ്രങ്ങൾ ഇന്ന് തുറക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ പമ്പയിൽ ഉച്ചയോടെ എത്തുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു. 

10:35 AM IST

അപ്പർകുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു

ആലപ്പുഴ അപ്പർകുട്ടനാട്ടിൽ മഴ കാര്യമായി ചെയ്യുന്നില്ലെങ്കിലും ജലനിരപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. പമ്പയാറിലും അച്ഛൻകോവിൽ ആറിലും വെള്ളം കൂടുന്നതിനാൽ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. വീടുകളിൽ വെള്ളം കയറുന്നതിനാൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്

10:22 AM IST

അവധി പ്രഖ്യാപിക്കുന്നതിൽ വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്ന് മന്ത്രി

പ്രകൃതിക്ഷോഭം കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കുന്നതിൽ എവിടെയെങ്കിലും കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടി. 

10:17 AM IST

അവധി പ്രഖ്യാപിച്ചത് വൈകിയെന്ന് പരാതി

അവധി വൈകി പ്രഖ്യാപിച്ചത് തിരുവനന്തപുരം ജില്ലയിൽ വിവാദമായി. കനത്ത മഴ പെയ്തിട്ടും തിരുവനന്തപുരം ജില്ലയിൽ രണ്ടു താലൂക്കുകളിൽ മാത്രമായിരുന്നു ഇന്നലെ അവധി പ്രഖ്യാപിച്ചത്. നെയ്യാറ്റിൻകരയിൽ ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത് കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം ആണ്.

10:00 AM IST

അലർട്ടുകളിൽ മാറ്റമില്ല

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റമില്ല. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട്. 

No photo description available.

9:39 AM IST

മൺറോതുരുത്തിൽ വെള്ളം കയറി

കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൊല്ലം മൺറോതുരുത്തിൽ വെള്ളം കയറി. ഇരുന്നുറിലേറെ വീടുകളിൽ വെള്ളം കയറി. കൊല്ലത്തു നിന്ന് മൺറോതുരുത്തിലേക്കള്ള ജങ്കാർ സർവീസ് നിർത്തിവച്ചു. ദ്വീപിലെ മൽസ്യം വളർത്തൽ കേന്രങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. കല്ലടയാറിനോട് ചേർന്ന് കിടക്കുന്ന കൊല്ലം സെൻ്റ് തോമസ് ദ്വീപിൽ അറുപതിലേറെ വീടുകളിൽ വെള്ളം കയറി. 

9:13 AM IST

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുന്നു. തലവടി, മുട്ടാർ, നീരേറ്റുപുറം, കുതിരച്ചാൽ എടത്വ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 14 ആയി. 

9:01 AM IST

നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

ഇന്നലെയും ശക്തമായ മഴ പെയ്തതിനാൽ നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി ഇന്ന് (നവംബർ-15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

9:00 AM IST

അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു

സംസ്ഥാനത്തെ അണക്കെട്ടുകളിൽ (dam)ജലനിരപ്പ് ഉയരുകയാണ്. ചെറുതോണിയും മൂഴിയാറും പെരിങ്ങൽക്കുത്തുമടക്കം ഏഴ് ഡാമുകളിൽ റെഡ് അലർട്ട്(red alert) പ്ര‌ഖ്യാപിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട് ജില്ലകളിൽ ജലസേചന അണക്കെട്ടുകളിലും റെഡ് അലർട്ട് ആണ്. 

Read More: Kerala Rains|അണക്കെട്ടുകളിൽ ജലനിരപ്പ് ഉയരുന്നു.ചെറുതോണിയും മൂഴിയാറും ഉൾപ്പെടെ ഏഴ് ഡാമുകളിൽ റെഡ് അലർട്ട്

11:16 AM IST:

പന്തളം, മാവേലിക്കര റോഡിൽ പല ഭാഗത്തും വെള്ളം കയറി

11:16 AM IST:

മണ്‍റോതുരുത്തില്‍ 200ലേറെ വീടുകളില്‍ വെള്ളം കയറി

10:55 AM IST:

പന്തളം - മാവേലിക്കര റോഡിൽ ഐരാണിക്കുടി, മുടിയിൽക്കോണം ഭാഗത്ത് വെള്ളം കയറി. പന്തളം - കുടശ്ശനാട് -നൂറനാട് റോഡിൽ കുടശ്ശനാട് മാവിള ഭാഗത്ത് റോഡിൽ വെള്ളം കയറി.പന്തളത്ത് പല പ്രദേശങ്ങളിലും അച്ചൻകോവിലാർ കരകവിഞ്ഞ് ഒഴുകി.

10:54 AM IST:

മഴയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് റവന്യൂ മന്ത്രി കെ രാജൻ. നിലയ്ക്കൽ പമ്പ കേന്ദ്രീകരിച്ച് എമർജൻസി കേന്ദ്രങ്ങൾ ഇന്ന് തുറക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ പമ്പയിൽ ഉച്ചയോടെ എത്തുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് അറിയിച്ചു. 

10:53 AM IST:

ആലപ്പുഴ അപ്പർകുട്ടനാട്ടിൽ മഴ കാര്യമായി ചെയ്യുന്നില്ലെങ്കിലും ജലനിരപ്പ് കൂടിക്കൊണ്ടിരിക്കുകയാണ്. പമ്പയാറിലും അച്ഛൻകോവിൽ ആറിലും വെള്ളം കൂടുന്നതിനാൽ ഇനിയും ജലനിരപ്പ് ഉയരുമെന്നാണ് ജില്ലാ ഭരണകൂടം നൽകുന്ന വിവരം. വീടുകളിൽ വെള്ളം കയറുന്നതിനാൽ കൂടുതൽ ദുരിതാശ്വാസക്യാമ്പുകൾ തുടങ്ങാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്

10:52 AM IST:

പ്രകൃതിക്ഷോഭം കണക്കിലെടുത്ത് അവധി പ്രഖ്യാപിക്കുന്നതിൽ എവിടെയെങ്കിലും കാലതാമസം ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി ശിവൻകുട്ടി. 

10:51 AM IST:

അവധി വൈകി പ്രഖ്യാപിച്ചത് തിരുവനന്തപുരം ജില്ലയിൽ വിവാദമായി. കനത്ത മഴ പെയ്തിട്ടും തിരുവനന്തപുരം ജില്ലയിൽ രണ്ടു താലൂക്കുകളിൽ മാത്രമായിരുന്നു ഇന്നലെ അവധി പ്രഖ്യാപിച്ചത്. നെയ്യാറ്റിൻകരയിൽ ഇന്ന് രാവിലെ അവധി പ്രഖ്യാപിച്ചത് കുട്ടികൾ സ്കൂളിൽ എത്തിയ ശേഷം ആണ്.

10:57 AM IST:

സംസ്ഥാനത്തെ മഴ അലർട്ടുകളിൽ മാറ്റമില്ല. എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‌ഞ്ച് അലർട്ട്. 

No photo description available.

10:39 AM IST:

കല്ലടയാറ്റിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കൊല്ലം മൺറോതുരുത്തിൽ വെള്ളം കയറി. ഇരുന്നുറിലേറെ വീടുകളിൽ വെള്ളം കയറി. കൊല്ലത്തു നിന്ന് മൺറോതുരുത്തിലേക്കള്ള ജങ്കാർ സർവീസ് നിർത്തിവച്ചു. ദ്വീപിലെ മൽസ്യം വളർത്തൽ കേന്രങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. കല്ലടയാറിനോട് ചേർന്ന് കിടക്കുന്ന കൊല്ലം സെൻ്റ് തോമസ് ദ്വീപിൽ അറുപതിലേറെ വീടുകളിൽ വെള്ളം കയറി. 

10:38 AM IST:

അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു. കൂടുതൽ വീടുകളിലേക്ക് വെള്ളം കയറുന്നു. തലവടി, മുട്ടാർ, നീരേറ്റുപുറം, കുതിരച്ചാൽ എടത്വ എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയരുന്നു. ആലപ്പുഴയിൽ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 14 ആയി. 

10:37 AM IST:

ഇന്നലെയും ശക്തമായ മഴ പെയ്തതിനാൽ നെയ്യാറ്റിൻകര താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കൂടി ഇന്ന് (നവംബർ-15) ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. നെടുമങ്ങാട്, കാട്ടാക്കട താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരത്തേ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

10:36 AM IST: