രാജമലയിൽ ഡോഗ് സ്ക്വാഡിൻ്റെ സഹായത്തോടെ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു; മധ്യകേരളത്തിൽ മഴക്കെടുതി രൂക്ഷം

Kerala rain update 9 august 2020

2:59 PM IST

രാജമലയിൽ രക്ഷപ്രവർത്തനം പുരോഗമിക്കുന്നു, ഇന്ന് മാത്രം 15 മൃതദേഹങ്ങൾ വീണ്ടെടുത്തു

ഇതുവരെ ലഭിച്ചത് 41 മൃതദേഹങ്ങൾ 29 പേരെ ഇനിയും കണ്ടെത്തണം. 

2:58 PM IST

അച്ചൻകോവിലാറ്റിൽ വീണ 75-കാരനെ കാണാതായി

പത്തനംതിട്ട പ്രമാടത്ത് അച്ചൻകോവിൽ ആറ്റിൽ വീണ 75 കാരനെ കാണാതായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെയാണ് കാണാതായത്. പൊലീസും അഗ്നിശമനസേനയും തെരച്ചിൽ നടത്തുന്നു.

1:45 PM IST

കോട്ടയം - കുമരകം പാതയിൽ വെള്ളം കയറി ഗതാഗതം മുടങ്ങി

കനത്ത മഴയെ തുടർന്ന് കോട്ടയത്തു നിന്നും കുമാരകത്തേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം നിലച്ചു.  മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ കാരണം.  ഈ ഭാഗത്തെ വീടുകളിലും വെള്ളം കയറി തുടങ്ങി.  

1:46 PM IST

കാസർകോട് ഇന്നലെ കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കാസർകോട് രാജപുരത്ത് ഇന്നലെ വൈകിട്ടോടെ കാണാതായ യുവതിയെ  തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണൻ്റെ (26)മൃതദേഹമാണ് ചുള്ളിക്കര തോട്ടിൽ  കണ്ടെത്തിയത്

1:46 PM IST

മണാർക്കാട് കാണാതായ ഡ്രൈവർ ജസ്റ്റിൻ മരിച്ച നിലയിൽ

വെള്ളത്തിൽ നിന്നും പുറത്തെടുത്ത കാറിനകത്ത് ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തി 

12:38 PM IST

മണാർക്കാട് ഒഴുകിൽപ്പെട്ട കാർ കണ്ടെത്തി

ടാക്സി കാ‍ർ ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിന് വേണ്ടി തെരച്ചിൽ തുടരുന്നു
 
12:38 PM IST

കോട്ടയം ജില്ലയിൽ 3400-ഓളം പേ‍ർ ക്യാംപുകളിൽ

കോട്ടയം ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുകയാണ്. കോട്ടയം ജില്ലയിൽ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മൂവായിരത്തി നാന്നൂറോളം പേർ നിലവിൽ ദുരിതാശ്വാസ ക്യാമ്പിലാണ്. ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ ഉള്ളത് കോട്ടയം താലൂക്കിലാണ്. കുമരകം വൈക്കം അടക്കമുള്ള പടിഞ്ഞാറൻ മേഖലയിലാണ് വെള്ളപ്പൊക്കകെടുതി രൂക്ഷമാകുന്നത്. എസി റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
 
12:39 PM IST

കോട്ടയത്ത് കാണാതായ കാർ ഡ്രൈവർക്കായി തെരച്ചിൽ തുടരുന്നു

കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ കാർ ഡ്രൈവർ ജസ്റ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരന സെനയുടെ നെതൃത്വതിലാണ് തിരച്ചിൽ നടക്കുന്നത്

12:01 PM IST

കോട്ടയം ജില്ലയിൽ കനത്ത മഴയിൽ ഗതാഗതം തടസ്സപ്പെട്ടു; ബന്ദൽ റോഡുകൾ ഇവ

1. ആലപ്പുഴ-ചങ്ങനശേരി റോഡ്(പൂർണമായും വെള്ളത്തിൽ. (പകരം വഴികളില്ല)

2.കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കലിൽ 600 മീറ്റർ ദുരം(വാഹനങ്ങൾ ആലുംമൂട്ടിൽനിന്നും ടോൾ ഗേറ്റ് റോഡിലൂടെ പോകണം.)

3.പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ 200 മീറ്റർ. (വാഹനങ്ങൾ പ്രവിത്താനത്തുനിന്നും പ്ലാശനാൽ ബൈപാസ് റോഡിലൂടെ പോകണം)

4. പാലാ-ഏറ്റുമാനൂർ റോഡിൽ കൊട്ടാരമറ്റം സ്റ്റാന്റിൽ. (വാഹനങ്ങൾ പാലാ ബൈപാസ് റോഡിലൂടെ പോകണം)

5. മണർകാട്-ഏറ്റുമാനൂർ ബൈപാസ് റോഡിൽ പ്ലാമുറി ഭാഗത്ത് 700 മീറ്റർ. (വാഹനങ്ങൾ അയർകുന്നത്തുനിന്ന് തിരുവഞ്ചൂർ വഴി ഏറ്റുമാനൂർക്ക് പോകണം)

6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കൽ കേളേജ് വഴിക്ക് പോകാം.)

7. തലയോലപ്പറമ്പ്-വൈക്കം റോഡിൽ വടയാർ. (തലയോലപ്പറമ്പ് പള്ളിക്കവലയിൽനിന്നും കാഞ്ഞിരമറ്റം വഴി പോകാം)
 
12:01 PM IST

തൃശൂർ എറിയാട് കടലേറ്റം രൂക്ഷം

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് എടവിലങ്ങ് എറിയാട് അതിർത്തി പ്രദേശത്തെ അറപ്പ തോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുന്നു

12:01 PM IST

മുല്ലപ്പെരിയാറിൽ 135.5 അടിവെള്ളം

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 2000 ഘന അടിയിലേക്ക് ഉയർത്തി. 136 അടി ജലനിരപ്പായാൽ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് മുല്ലപ്പെരിയാ‍ർ ഡാമിൻ്റെ പരമാവധി സംഭരണശേഷി. 

12:01 PM IST

ഭാരതപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവാവിനെ കാണാതായി.

ഷൊർണൂർ മുണ്ടായ അയ്യപ്പൻ കാവിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് യുവാവ് വെള്ളത്തിൽപ്പെട്ടത്. യുവമോർച്ച ഷൊർണൂർ മണ്ഡലം പ്രസിഡണ്ട് പി.ബി. വിനായകിനായി ഫയർഫോഴ്സ് തിരിച്ചിൽ നടത്തുന്നു

12:01 PM IST

പമ്പ ഡാം ഇന്ന് തുറക്കുമെന്ന് കെ എസ് ഇ ബി ചെയർമാൻ

ഡാം തുറക്കുന്നതിൽ ആശങ്കയ്ക്ക് വകയില്ല. ചെറിയ ഡാമാണ് പമ്പ ഡാം അതിനാൽ കാര്യമായ നീരൊഴുക്ക്  ഉണ്ടാകില്ല. ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയ‍‍ർമാൻ എൻഎസ് പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

11:59 AM IST

നാടുകാണി ചുരത്തിൽ വിള്ളൽ

കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് കേരള തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ വിളളൽ ആനമറി ഒന്നാംവളവിന് രണ്ട് കിലോമീറ്റർ  മുകളിൽ ആതികുറുക്കിലാണ്  വിള്ളൽ. പാതയുടെ മധ്യത്തിൽ ഏകദേശം മുപ്പതോളം മീറ്ററോളമാണ് വിള്ളൽ രൂപപ്പെട്ടത്.

12:00 PM IST

കനത്ത മഴയിൽ വ്യാപക കൃഷിനാശം

നാട് പുളിങ്കുന്നിൽ 400 ഏക്കർ കൃഷി മട വീണു നശിച്ചു. വേണാട്ടുകാട് വടക്കേ മാടത്താനിക്കരി പാടശേഖരത്തിലാണ് മട വീണത്

തൃശൂരിലെ കോൾ പാട മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. പുള്ള് ഭാഗം ഒറ്റപ്പെട്ടു. വടക്കൻ പുള്ളിലെ നിരവധി വീടുകളിൽ വെള്ളം കയറി

9:43 AM IST

വൈക്കത്തും മഴക്ക് ശമനമില്ല

വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊടുരാറിൽ മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയർന്നു. മാങ്ങാനം എൽ.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

9:39 AM IST

കോട്ടയം കല്ലറയില്‍ മട തകര്‍ന്ന ഭാഗത്ത് കര്‍ഷകര്‍ മണല്‍ ചാക്കുകള്‍ അടുക്കുന്നു.

കോട്ടയത്ത് പലയിടത്തും മടവീഴ്ചച

9:39 AM IST

എംസി റോഡിൽ പലയിടത്തും വെള്ളക്കെട്ട്

എംസി റോഡിൽ  ചെമ്പരത്തി മൂട് ഭാഗത്ത് റോഡിൽ വെള്ളം കയറി

9:36 AM IST

തിരുവാർപ്പിൽ ജലനിരപ്പുയർന്നതിനെ തുടർന്ന് ആളുകളെ മാറ്റുന്നു.

തിരുവാർപ്പ് വില്ലേജിലെ ഇല്ലിക്കൽ ആമ്പക്കുഴി പ്രദേശങ്ങളിൽ ജല നിരപ്പ്  ഉയർന്നു. വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴി ഗതാഗതം നിരോധിച്ചു

9:36 AM IST

തിരുവല്ല നെടുമ്പ്രത്ത് വെള്ളം പൊങ്ങിയതിനെ തുടർന്ന് ഗതാഗതം മുടങ്ങി

തിരുവല്ല അമ്പലപ്പുഴ റോഡിൽ നെടുമ്പ്രത്ത് റോഡിൽ വെള്ളം. സമീപത്തെ  വീടുകളിലേക്ക് വെള്ളം കുത്തിയൊഴുകുകയാണ്. ഇതേ തുടർന്ന് മേഖലയിൽ ഗതാഗതം സ്തംഭിച്ചു. 
 
9:36 AM IST

ഓറഞ്ച് അലർട് പ്രഖ്യാപിച്ച എറണാകുളം ജില്ലയിൽ മിക്കയിടത്തും രാത്രിയിൽ മഴ പെയ്തു

രാവിലെയോടെ മഴയുട ശക്തി കുറഞ്ഞിട്ടുണ്ട്.  എങ്കിലും പലയിടത്തും മഴ തുടരുന്നുണ്ട്. ജില്ലയിൽ 39 ദുരിതാശ്വാസ ക്യാമ്പുകളിലായി 1195 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്

9:35 AM IST

പത്തനംതിട്ടയിൽ മഴ കുറഞ്ഞു

നദികളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. മലയോര മേഖലകളിൽ നേരിയ മഴയുണ്ട്. പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിൽ ജലനിരപ്പ് 983.40 മീറ്റർ എത്തി. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. തിരുവല്ല തിരുമൂലപുരം , നെടുമ്പ്രം, പെരിങ്ങര, ചാത്തങ്കരി മേഖലകളിൽ പല വീടുകളിലും വെള്ളമുണ്ട്. അമ്പലപുഴ തകഴി റോഡിൽ നെടുമ്പ്രത്ത് വെള്ളം കയറി
 
9:19 AM IST

മുല്ലപ്പെരിയാറിൽ ജലനിരപ്പ് വീണ്ടും ഉയർന്നു

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.25 അടി .136 അടിയിൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും

9:19 AM IST

പൂഞ്ഞാർ പനച്ചിപ്പാറയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്ത് അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ആണ് കിണർ ഇടിഞ്ഞു താഴ്ന്നത്.
 
9:19 AM IST

അയ്മനത്തെ പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച

അയ്മനം ഗ്രാമ പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തൻ കരി എന്നീ പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച. 350 ഹെക്ടറിലെ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി ആർപ്പൂക്കരയിൽ കൊച്ചു മണിയാപറമ്പ് (50 ഹെക്ടർ ) വെച്ചൂർ, പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി
 
9:19 AM IST

കാട്ടാനയുടെ ജഡം പെരിയാറിൽ കൂടി ഒഴുകുന്നു

മൂന്നു ദിവസം മുൻപ് നേര്യമംഗലം വനമേഖലയിൽ നിന്നും ഒഴുകി വന്ന കാട്ടാനയുടെ ജഡമാണ് ഒഴുകി നടക്കുന്നത്. ഇന്നലെ കാലടി ഭാഗത്ത്‌ എത്തിയ ജഡം നിലവിൽ ആലുവ ഭാഗത്തേക്കാണ് ഒഴുകുന്നത്. ആനയുടെ ജഡം കരയ്ക്ക് കയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. 

9:19 AM IST

കോഴിക്കോട് ജില്ലയിൽ ഇന്ന് പൊതുവേ മഴ കുറവ്. ഇന്നലെ രാത്രി കാര്യമായ മഴയില്ല

കക്കയം ഡാമിലെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പിനും താഴെയാണ്. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഇന്നലെ വൈകിട്ട് 2 അടി വീതം തുറന്നിരുന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് ഒരടി താഴ്ത്തിയേക്കും. പൂനൂർ പുഴയിൽ ഇന്നലെ ജലനിരപ്പ് ഉയർന്നിരുന്നു ഇതേ തുടർന്ന് കണ്ണാടിക്കലിലെ വെള്ളക്കെട്ട മേഖലയിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. മാവൂർ പ്രദേശത്താണ്  വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. മഴ കുറഞ്ഞെങ്കിലും ജില്ലയിൽ കാർമേഘം മൂടിയ കാലാവസ്ഥയാണ്.

9:19 AM IST

മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു

കോട്ടയത്ത് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു.  ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, വൈക്കം , കുമരകം , മുന്നാനി അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറി. ജില്ലയിൽ മഴ തുടരുന്നു

9:19 AM IST

കുട്ടനാട് മടവീഴ്ച തുടരുന്നു, എംസി റോഡിൽ രൂക്ഷമായ വെള്ളക്കെട്ട്

കുട്ടനാട് വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വടക്ക്  വവ്വാകാട് വടക്ക് പാടശേഖരത്തിലും  മട വീണതിനെതുടർന്ന് ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.അഞ്ഞൂറോളം ആളുകളെയാണ് മാറ്റുക. ആലപ്പു ജില്ലയിൽ ഇതുവരെ 30 ക്യാംപുകൾ തുറന്നു. എസി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ഗതാഗത തടസ്സം ഉണ്ട്.

9:19 AM IST

കോഴിക്കോട് -കൊല്ലഗൽ ദേശീയപാതയിൽ വെള്ളമിറങ്ങിയിട്ടും ഗതാഗതം പുനസ്ഥാപിക്കാനായില്ല

ദേശീയപാതയിൽ 766 ൽ വെള്ളം കയറിയ വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാനത്തേക്ക് എത്തിയ ചരക്കുലോറികളും യാത്രാ വാഹനങ്ങളും  വെള്ളം കയറിയതിനെ തുടർന്ന്  പൊൻകുഴിക്ക് സമീപം ദേശീയപാതയിൽ തന്നെ നിറുത്തിയിട്ടതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്തതാണ്  ഗതാഗതം പുന:സ്ഥാപിക്കാൻ പറ്റാത്തതിന് കാരണം. ചരക്ക് ലോറികളും യാത്രാ വാഹനങ്ങളും ഉൾപ്പടെ 35 വാഹനങ്ങളാണ് ദേശീയ പാതയിൽ നിറുത്തിയിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ഡ്രൈവർമാർ സുൽത്താൻ ബത്തേരിയിലാണ് കഴിയുന്നത്. ഇവരെ തിരിച്ചെത്തിച്ച് വാഹനങ്ങൾ മാറ്റാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

9:19 AM IST

നെയ്യാർ ഡാമിൻ്റെ ഷട്ടറുകൾ 24 സെമീ വീതം ഉയർത്തി

നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 25 cm വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് നാലു ഷട്ടറുകളും 10 cm കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു 

9:19 AM IST

കരമനയാറിൻ്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ 

9:19 AM IST

കക്കയം ഡാമിൻ്റെ ഒരു ഷട്ടർ അടച്ചു.

ഇന്നലെ മൂന്നടി ഉയർത്തിയിരുന്ന രണ്ടാം ഷട്ടർ കാൽ അടിയാക്കി ചുരുക്കി. ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാലാണിത്.

9:19 AM IST

പാലായിൽ വീണ്ടും വെള്ളം കേറുന്നു

പാലാ ഈരാറ്റുപേട്ട റോഡ് മുന്നാലിയിൽ വീണ്ടും വെള്ളം കയറി. ഇന്നലെ ഇവിടെ പൂർണമായും വെള്ളം ഇറങ്ങിയതായിരുന്നു

9:19 AM IST

ഷട്ടറുകൾ അടച്ചു; ഷോളയാറിൽ നിന്നും കേരളത്തിലേക്കുള്ള വെള്ളത്തിൻ്റെ വരവ് നിന്നു

ഷോളയാർ ഡാമിൻ്റെ മൂന്നു ഷട്ടറുകളും തമിഴ്നാട്  അടച്ചു

കേരള ഷോളയാറിലേക്കുള്ള വെള്ളത്തിൻ്റെ വരവ് അവസാനിച്ചു

9:05 AM IST

ചാലക്കുടി പുഴയിൽ ജലനിരപ്പ് താഴ്ന്നു

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഒരടിയോളം താഴ്ന്നു

9:05 AM IST

കോട്ടയം മണ‍ാ‍ർക്കാട്ട് ഒഴുകിൽപ്പെട്ട് കാണാതായ ടാക്സി ഡ്രൈവ‍ർക്കായി തെരച്ചിൽ തുടരുന്നു.

കൊച്ചി എയ‍ർപോർട്ടിലെ ടാക്സി ഡ്രൈവറായ ജസ്റ്റിനെയാണ് ഒഴുകിൽപ്പെട്ട് കാണാതായത്. മീനച്ചിലാറിൻ്റെ കൈവഴിയായ വെള്ളൂർ തോട്ടിലേക്കാണ് കാർ ഒഴുകി പോയിരിക്കുന്നത്. 30 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് കാർ ഒഴുകിയിരിക്കുന്നത് എന്ന് സംശയം. തിരച്ചിലിനായി എൻ ഡി ആർ എഫ് സംഘം സ്ഥലത്ത് എത്തി

9:05 AM IST

കേരളത്തിൽ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി നീണ്ടു നിൽക്കും

കേരളത്തിൽ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി നീണ്ടു നിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണത്തിൻ്റെ പ്രവചനം. അറബിക്കടലിൽ ശക്തമായ  കാലവർഷ കാറ്റ്  അടുത്ത രണ്ടു ദിവസം വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ  ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യത നിലനിൽക്കുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ  ഒഡിഷ - ആന്ധ്രാ തീരത്തിന് സമീപം  പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ ഒഡിഷ, വിദർഭ  എന്നിവിടങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.  

3:02 PM IST:

ഇതുവരെ ലഭിച്ചത് 41 മൃതദേഹങ്ങൾ 29 പേരെ ഇനിയും കണ്ടെത്തണം. 

2:59 PM IST:

പത്തനംതിട്ട പ്രമാടത്ത് അച്ചൻകോവിൽ ആറ്റിൽ വീണ 75 കാരനെ കാണാതായി. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. പ്രമാടം കൊടുന്തറ സ്വദേശി രാജൻ പിള്ളയെയാണ് കാണാതായത്. പൊലീസും അഗ്നിശമനസേനയും തെരച്ചിൽ നടത്തുന്നു.

1:48 PM IST:

കനത്ത മഴയെ തുടർന്ന് കോട്ടയത്തു നിന്നും കുമാരകത്തേക്കുള്ള റോഡ് വെള്ളത്തിൽ മുങ്ങിയതോടെ ഗതാഗതം നിലച്ചു.  മീനച്ചിലാറ്റിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളം കയറാൻ കാരണം.  ഈ ഭാഗത്തെ വീടുകളിലും വെള്ളം കയറി തുടങ്ങി.  

1:47 PM IST:

കാസർകോട് രാജപുരത്ത് ഇന്നലെ വൈകിട്ടോടെ കാണാതായ യുവതിയെ  തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂടംകല്ല് സ്വദേശി ശ്രീലക്ഷ്മി നാരായണൻ്റെ (26)മൃതദേഹമാണ് ചുള്ളിക്കര തോട്ടിൽ  കണ്ടെത്തിയത്

1:46 PM IST:

വെള്ളത്തിൽ നിന്നും പുറത്തെടുത്ത കാറിനകത്ത് ജസ്റ്റിൻ്റെ മൃതദേഹം കണ്ടെത്തി 

1:18 PM IST:

ടാക്സി കാ‍ർ ഡ്രൈവറും അങ്കമാലി സ്വദേശിയുമായ ജസ്റ്റിന് വേണ്ടി തെരച്ചിൽ തുടരുന്നു
 
12:40 PM IST:

കോട്ടയം ജില്ലയുടെ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരുകയാണ്. കോട്ടയം ജില്ലയിൽ 138 ക്യാമ്പുകളിലായി 1030 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. മൂവായിരത്തി നാന്നൂറോളം പേർ നിലവിൽ ദുരിതാശ്വാസ ക്യാമ്പിലാണ്. ഏറ്റവും കൂടുതൽ പേർ ക്യാമ്പുകളിൽ ഉള്ളത് കോട്ടയം താലൂക്കിലാണ്. കുമരകം വൈക്കം അടക്കമുള്ള പടിഞ്ഞാറൻ മേഖലയിലാണ് വെള്ളപ്പൊക്കകെടുതി രൂക്ഷമാകുന്നത്. എസി റോഡിൽ ഗതാഗതം പൂർണമായും തടസ്സപ്പെട്ടു.
 
12:40 PM IST:

കോട്ടയം മണർകാട് ഒഴുക്കിൽപ്പെട്ട് കാണാതായ കാർ ഡ്രൈവർ ജസ്റ്റിനായുള്ള തിരച്ചിൽ തുടരുകയാണ്. ദേശീയ ദുരന്ത നിവാരന സെനയുടെ നെതൃത്വതിലാണ് തിരച്ചിൽ നടക്കുന്നത്

12:02 PM IST:

1. ആലപ്പുഴ-ചങ്ങനശേരി റോഡ്(പൂർണമായും വെള്ളത്തിൽ. (പകരം വഴികളില്ല)

2.കോട്ടയം – കുമരകം റോഡിൽ ഇല്ലിക്കലിൽ 600 മീറ്റർ ദുരം(വാഹനങ്ങൾ ആലുംമൂട്ടിൽനിന്നും ടോൾ ഗേറ്റ് റോഡിലൂടെ പോകണം.)

3.പാലാ-ഈരാറ്റുപേട്ട റോഡിൽ മൂന്നാനിയിൽ 200 മീറ്റർ. (വാഹനങ്ങൾ പ്രവിത്താനത്തുനിന്നും പ്ലാശനാൽ ബൈപാസ് റോഡിലൂടെ പോകണം)

4. പാലാ-ഏറ്റുമാനൂർ റോഡിൽ കൊട്ടാരമറ്റം സ്റ്റാന്റിൽ. (വാഹനങ്ങൾ പാലാ ബൈപാസ് റോഡിലൂടെ പോകണം)

5. മണർകാട്-ഏറ്റുമാനൂർ ബൈപാസ് റോഡിൽ പ്ലാമുറി ഭാഗത്ത് 700 മീറ്റർ. (വാഹനങ്ങൾ അയർകുന്നത്തുനിന്ന് തിരുവഞ്ചൂർ വഴി ഏറ്റുമാനൂർക്ക് പോകണം)

6. എം.സി റോഡ് നാഗമ്പടം മാതൃഭൂമിക്കു സമീപം. (ചുങ്കത്തുനിന്നും മെഡിക്കൽ കേളേജ് വഴിക്ക് പോകാം.)

7. തലയോലപ്പറമ്പ്-വൈക്കം റോഡിൽ വടയാർ. (തലയോലപ്പറമ്പ് പള്ളിക്കവലയിൽനിന്നും കാഞ്ഞിരമറ്റം വഴി പോകാം)
 
12:01 PM IST:

വെള്ളക്കെട്ട് രൂക്ഷമായതിനെ തുടർന്ന് എടവിലങ്ങ് എറിയാട് അതിർത്തി പ്രദേശത്തെ അറപ്പ തോട് പൊട്ടിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുന്നു

12:01 PM IST:

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് സെക്കന്റിൽ 2000 ഘന അടിയിലേക്ക് ഉയർത്തി. 136 അടി ജലനിരപ്പായാൽ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് മുല്ലപ്പെരിയാ‍ർ ഡാമിൻ്റെ പരമാവധി സംഭരണശേഷി. 

12:01 PM IST:

ഷൊർണൂർ മുണ്ടായ അയ്യപ്പൻ കാവിന് സമീപത്ത് വെച്ച് ഇന്ന് രാവിലെയാണ് യുവാവ് വെള്ളത്തിൽപ്പെട്ടത്. യുവമോർച്ച ഷൊർണൂർ മണ്ഡലം പ്രസിഡണ്ട് പി.ബി. വിനായകിനായി ഫയർഫോഴ്സ് തിരിച്ചിൽ നടത്തുന്നു

12:01 PM IST:

ഡാം തുറക്കുന്നതിൽ ആശങ്കയ്ക്ക് വകയില്ല. ചെറിയ ഡാമാണ് പമ്പ ഡാം അതിനാൽ കാര്യമായ നീരൊഴുക്ക്  ഉണ്ടാകില്ല. ഇടുക്കി ഉൾപ്പടെ പ്രധാന ഡാമുകളിൽ ആശങ്ക ഇല്ലെന്നും കെഎസ്ഇബി ചെയ‍‍ർമാൻ എൻഎസ് പിള്ള ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

12:00 PM IST:

കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് കേരള തമിഴ്നാട് അതിർത്തിയിൽ നാടുകാണി ചുരത്തിൽ വിളളൽ ആനമറി ഒന്നാംവളവിന് രണ്ട് കിലോമീറ്റർ  മുകളിൽ ആതികുറുക്കിലാണ്  വിള്ളൽ. പാതയുടെ മധ്യത്തിൽ ഏകദേശം മുപ്പതോളം മീറ്ററോളമാണ് വിള്ളൽ രൂപപ്പെട്ടത്.

12:00 PM IST:

നാട് പുളിങ്കുന്നിൽ 400 ഏക്കർ കൃഷി മട വീണു നശിച്ചു. വേണാട്ടുകാട് വടക്കേ മാടത്താനിക്കരി പാടശേഖരത്തിലാണ് മട വീണത്

തൃശൂരിലെ കോൾ പാട മേഖലയിൽ വെള്ളക്കെട്ട് രൂക്ഷമായി. പുള്ള് ഭാഗം ഒറ്റപ്പെട്ടു. വടക്കൻ പുള്ളിലെ നിരവധി വീടുകളിൽ വെള്ളം കയറി

9:43 AM IST:

വൈക്കത്തെ താഴ്ന്ന പ്രദേശങ്ങളിൽ ജലനിരപ്പ് ഉയരുന്നു. വേളൂർ കല്ലുപുരയ്ക്കൽ, കോട്ടയം പഴയ സെമിനാരി എന്നിവിടങ്ങളിൽ ജലനിരപ്പ് ഉയർന്നു. കൊടുരാറിൽ മാങ്ങാനം ഭാഗത്ത് ജലനിരപ്പ് രണ്ടടി ഉയർന്നു. മാങ്ങാനം എൽ.പി.സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്നു

9:40 AM IST:

കോട്ടയത്ത് പലയിടത്തും മടവീഴ്ചച

9:39 AM IST:

എംസി റോഡിൽ  ചെമ്പരത്തി മൂട് ഭാഗത്ത് റോഡിൽ വെള്ളം കയറി

9:37 AM IST:

തിരുവാർപ്പ് വില്ലേജിലെ ഇല്ലിക്കൽ ആമ്പക്കുഴി പ്രദേശങ്ങളിൽ ജല നിരപ്പ്  ഉയർന്നു. വെമ്പള്ളി വയലാ റോഡിൽ കല്ലാലി പാലം തകർന്നു. ഇതു വഴി ഗതാഗതം നിരോധിച്ചു

9:36 AM IST:

തിരുവല്ല അമ്പലപ്പുഴ റോഡിൽ നെടുമ്പ്രത്ത് റോഡിൽ വെള്ളം. സമീപത്തെ  വീടുകളിലേക്ക് വെള്ളം കുത്തിയൊഴുകുകയാണ്. ഇതേ തുടർന്ന് മേഖലയിൽ ഗതാഗതം സ്തംഭിച്ചു. 
 
9:35 AM IST:

രാവിലെയോടെ മഴയുട ശക്തി കുറഞ്ഞിട്ടുണ്ട്.  എങ്കിലും പലയിടത്തും മഴ തുടരുന്നുണ്ട്. ജില്ലയിൽ 39 ദുരിതാശ്വാസ ക്യാമ്പുകളിലായി 1195 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്

9:35 AM IST:

നദികളിൽ ജലനിരപ്പ് മാറ്റമില്ലാതെ തുടരുകയാണ്. മലയോര മേഖലകളിൽ നേരിയ മഴയുണ്ട്. പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. അണക്കെട്ടിൽ ജലനിരപ്പ് 983.40 മീറ്റർ എത്തി. താഴ്ന്ന പ്രദേശങ്ങളിൽ പലയിടത്തും വെള്ളക്കെട്ടുണ്ട്. തിരുവല്ല തിരുമൂലപുരം , നെടുമ്പ്രം, പെരിങ്ങര, ചാത്തങ്കരി മേഖലകളിൽ പല വീടുകളിലും വെള്ളമുണ്ട്. അമ്പലപുഴ തകഴി റോഡിൽ നെടുമ്പ്രത്ത് വെള്ളം കയറി
 
9:35 AM IST:

മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.25 അടി .136 അടിയിൽ എത്തിയാൽ രണ്ടാമത്തെ മുന്നറിയിപ്പ് നൽകും

9:34 AM IST:

പൂഞ്ഞാർ പനച്ചിപ്പാറ മണ്ഡപത്തിപ്പാറ ഭാഗത്തു പുല്ലാട്ട് ബേബിയുടെ വീടുമുറ്റത്തെ കിണർ ആണ് ഇടിഞ്ഞു താഴ്ന്നത്. പത്ത് അടിയോളം താഴ്ന്ന കിണർ വീടിന്റെ തറയോട് ചേർന്ന് താഴ്ന്നതുമൂലം വീടും അപകടാവസ്ഥയിലാണ്. ഞായറാഴ്ച പുലർച്ചെ നാലു മണിയോടെ ആണ് കിണർ ഇടിഞ്ഞു താഴ്ന്നത്.
 
9:34 AM IST:

അയ്മനം ഗ്രാമ പഞ്ചായത്തിലെ കുറുവത്തറ, കല്ലൂങ്കത്തറ, മങ്ങാട്ട് പുത്തൻ കരി എന്നീ പാടശേഖരങ്ങളിൽ വീണ്ടും മടവീഴ്ച. 350 ഹെക്ടറിലെ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി ആർപ്പൂക്കരയിൽ കൊച്ചു മണിയാപറമ്പ് (50 ഹെക്ടർ ) വെച്ചൂർ, പന്നക്കാതടം പാടശേഖരങ്ങളിലും മട വീഴ്ചയുണ്ടായി
 
9:31 AM IST:

മൂന്നു ദിവസം മുൻപ് നേര്യമംഗലം വനമേഖലയിൽ നിന്നും ഒഴുകി വന്ന കാട്ടാനയുടെ ജഡമാണ് ഒഴുകി നടക്കുന്നത്. ഇന്നലെ കാലടി ഭാഗത്ത്‌ എത്തിയ ജഡം നിലവിൽ ആലുവ ഭാഗത്തേക്കാണ് ഒഴുകുന്നത്. ആനയുടെ ജഡം കരയ്ക്ക് കയറ്റാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ പലവട്ടം ശ്രമിച്ചെങ്കിലും നടന്നില്ല. 

9:30 AM IST:

കക്കയം ഡാമിലെ ജലനിരപ്പ് ഓറഞ്ച് മുന്നറിയിപ്പിനും താഴെയാണ്. ഡാമിൻ്റെ രണ്ട് ഷട്ടറുകൾ ഇന്നലെ വൈകിട്ട് 2 അടി വീതം തുറന്നിരുന്നു. മഴ കുറഞ്ഞ സാഹചര്യത്തിൽ ഇന്ന് ഒരടി താഴ്ത്തിയേക്കും. പൂനൂർ പുഴയിൽ ഇന്നലെ ജലനിരപ്പ് ഉയർന്നിരുന്നു ഇതേ തുടർന്ന് കണ്ണാടിക്കലിലെ വെള്ളക്കെട്ട മേഖലയിൽ നിന്ന് ആളുകളെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റി. മാവൂർ പ്രദേശത്താണ്  വെള്ളക്കെട്ട് രൂക്ഷമായി തുടരുന്നത്. മഴ കുറഞ്ഞെങ്കിലും ജില്ലയിൽ കാർമേഘം മൂടിയ കാലാവസ്ഥയാണ്.

9:30 AM IST:

കോട്ടയത്ത് മീനച്ചിലാറ്റിലും മണിമലയാറ്റിലും ജലനിരപ്പ് ഉയരുന്നു.  ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി, വൈക്കം , കുമരകം , മുന്നാനി അടക്കമുള്ള സ്ഥലങ്ങളിൽ വെള്ളം കയറി. ജില്ലയിൽ മഴ തുടരുന്നു

9:29 AM IST:

കുട്ടനാട് വലിയതുരുത്ത് പാടശേഖരത്തിലും കൈനകരി വടക്ക്  വവ്വാകാട് വടക്ക് പാടശേഖരത്തിലും  മട വീണതിനെതുടർന്ന് ആളുകളെ കുട്ടനാട് താലൂക്കിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി.അഞ്ഞൂറോളം ആളുകളെയാണ് മാറ്റുക. ആലപ്പു ജില്ലയിൽ ഇതുവരെ 30 ക്യാംപുകൾ തുറന്നു. എസി റോഡിൽ വെള്ളക്കെട്ട് രൂക്ഷമായ സാഹചര്യത്തിൽ ഗതാഗത തടസ്സം ഉണ്ട്.

9:29 AM IST:

ദേശീയപാതയിൽ 766 ൽ വെള്ളം കയറിയ വെള്ളിയാഴ്ച പുലർച്ചെ സംസ്ഥാനത്തേക്ക് എത്തിയ ചരക്കുലോറികളും യാത്രാ വാഹനങ്ങളും  വെള്ളം കയറിയതിനെ തുടർന്ന്  പൊൻകുഴിക്ക് സമീപം ദേശീയപാതയിൽ തന്നെ നിറുത്തിയിട്ടതിനാൽ വാഹനങ്ങൾക്ക് കടന്നു പോകാൻ പറ്റാത്തതാണ്  ഗതാഗതം പുന:സ്ഥാപിക്കാൻ പറ്റാത്തതിന് കാരണം. ചരക്ക് ലോറികളും യാത്രാ വാഹനങ്ങളും ഉൾപ്പടെ 35 വാഹനങ്ങളാണ് ദേശീയ പാതയിൽ നിറുത്തിയിട്ടിരിക്കുന്നത്. വാഹനങ്ങളുടെ ഡ്രൈവർമാർ സുൽത്താൻ ബത്തേരിയിലാണ് കഴിയുന്നത്. ഇവരെ തിരിച്ചെത്തിച്ച് വാഹനങ്ങൾ മാറ്റാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചിട്ടുണ്ട്.

9:20 AM IST:

നെയ്യാർ ഡാമിൻ്റെ നാലു ഷട്ടറുകളും നിലവിൽ 25 cm വീതം ഉയർത്തിയിട്ടുണ്ട്. രാവിലെ 11 മണിക്ക് നാലു ഷട്ടറുകളും 10 cm കൂടി ഉയർത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു 

9:20 AM IST:

അരുവിക്കര ഡാമിൻ്റെ ഷട്ടറുകൾ തുറന്നതിനാൽ കരമനയാറിൻ്റെ ഇരുകരകളിലുമുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ: നവജ്യോത് ഖോസ 

9:19 AM IST:

ഇന്നലെ മൂന്നടി ഉയർത്തിയിരുന്ന രണ്ടാം ഷട്ടർ കാൽ അടിയാക്കി ചുരുക്കി. ഡാമിൽ ജലനിരപ്പ് കുറഞ്ഞതിനാലാണിത്.

9:19 AM IST:

പാലാ ഈരാറ്റുപേട്ട റോഡ് മുന്നാലിയിൽ വീണ്ടും വെള്ളം കയറി. ഇന്നലെ ഇവിടെ പൂർണമായും വെള്ളം ഇറങ്ങിയതായിരുന്നു

9:19 AM IST:

ഷോളയാർ ഡാമിൻ്റെ മൂന്നു ഷട്ടറുകളും തമിഴ്നാട്  അടച്ചു

കേരള ഷോളയാറിലേക്കുള്ള വെള്ളത്തിൻ്റെ വരവ് അവസാനിച്ചു

9:17 AM IST:

ചാലക്കുടി പുഴയിൽ ജലനിരപ്പ് ഒരടിയോളം താഴ്ന്നു

9:16 AM IST:

കൊച്ചി എയ‍ർപോർട്ടിലെ ടാക്സി ഡ്രൈവറായ ജസ്റ്റിനെയാണ് ഒഴുകിൽപ്പെട്ട് കാണാതായത്. മീനച്ചിലാറിൻ്റെ കൈവഴിയായ വെള്ളൂർ തോട്ടിലേക്കാണ് കാർ ഒഴുകി പോയിരിക്കുന്നത്. 30 അടിയോളം താഴ്ചയുള്ള ഭാഗത്തേക്കാണ് കാർ ഒഴുകിയിരിക്കുന്നത് എന്ന് സംശയം. തിരച്ചിലിനായി എൻ ഡി ആർ എഫ് സംഘം സ്ഥലത്ത് എത്തി

9:06 AM IST:

കേരളത്തിൽ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി നീണ്ടു നിൽക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണത്തിൻ്റെ പ്രവചനം. അറബിക്കടലിൽ ശക്തമായ  കാലവർഷ കാറ്റ്  അടുത്ത രണ്ടു ദിവസം വരെ തുടരാൻ സാധ്യതയുള്ളതിനാൽ കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ഒറ്റപ്പെട്ട അതിശക്തമായ മഴക്ക് സാധ്യതയുണ്ട്. തുടർന്നുള്ള 24 മണിക്കൂറിൽ  ഒറ്റപെട്ട ശക്തമായ മഴക്കും സാധ്യത നിലനിൽക്കുന്നു. അതേസമയം ബംഗാൾ ഉൾക്കടലിൽ  ഒഡിഷ - ആന്ധ്രാ തീരത്തിന് സമീപം  പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു. ഇതിന്റെ സ്വാധീനത്തിൽ ഒഡിഷ, വിദർഭ  എന്നിവിടങ്ങളിൽ അതി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിക്കുന്നു.  

കേരളത്തിൽ ശക്തമായ മഴ അടുത്ത 24 മണിക്കൂർ കൂടി നീളുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. അറബിക്കടലിൽ ശക്തമായ കാലവർഷ കാറ്റ് അടുത്ത രണ്ടു ദിവസം വരെ തുടരും. തത്സമയവിവരങ്ങൾ.