കോടിയേരിക്ക് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം; സംസ്കാരം നാളെ 3 മണിക്ക് പയ്യാമ്പലത്ത്

kodiyeri balakrishnan passed away Live updates

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍ (68) അന്തരിച്ചു. ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘനാളായി അര്‍ബുധ ബാധിതനായിരുന്നു. രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും.

11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയിൽ എത്തിക്കും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം. നാളെ രാവിലെ വീട്ടിലും, 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും.

പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി പ്രവർത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്

6:26 AM IST

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരന്‍, പാർട്ടിക്കുവേണ്ടി പോരാടിയ ആളെന്ന് സീതാറാം യെച്ചൂരി

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായി നിന്ന് പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് സിപിഎം ജനറൽ സെക്രട്ടറി
സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ദില്ലി എകെജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുക
 
6:23 AM IST

കോടിയേരി ബാലകൃഷ്ണന് വിട ചൊല്ലാനൊരുങ്ങി രാഷ്ട്രീയ കേരളം; നാളെ 3 മണിക്ക് പയ്യാമ്പലത്ത് സംസ്കാരം

രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയിൽ എത്തിക്കും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം. നാളെ രാവിലെ വീട്ടിലും, 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി പ്രവർത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്

2:26 AM IST

രാഷ്ട്രീയം വിടാൻ നിന്നപ്പോൾ, തടഞ്ഞു നിർത്തിയ സഖാവ്

കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം നികത്താനാകാത്ത വിടവെന്നു എ. കെ. ബാലൻ. രാഷ്ട്രീയം വിടാൻ നിന്നപ്പോൾ, തടഞ്ഞു നിർത്തിയ സഖാവാണ് കോടിയേരി. പ്രതിസന്ധികൾ നേരിടുമ്പോൾ ഒരുമിച്ചു ഇരുന്നു പഴയ കഥകൾ പറയുമായിരുന്നുവെന്നും എ കെ ബാലന്‍.
 
2:23 AM IST

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്‍റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്‍റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഏതു പ്രതിസന്ധിയിലും മുന്നണിയുടെ കെട്ടുറപ്പിനെ താങ്ങിനിർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അവസാനശ്വാസം വരെ അടിമുടി കമ്മ്യൂണിസ്റ്റായ മാർഗദർശി. രാഷ്ട്രീയ കേരളത്തിലെ ആ ചിരി ഇനിയില്ല. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ.
 
2:22 AM IST

കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമെന്ന് കടന്നപ്പള്ളി രാമചന്ദ്രൻ

കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് കടന്നപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് ശക്തികളുടെ കാലത്ത് കോടിയേരിയെ പോലുള്ളവരുടെ കരുത്തുറ്റ നേതൃത്വം ഇല്ലാതാവുന്നത് ദു:ഖകരം.
 
2:20 AM IST

സഖാവ് കോടിയേരിയുടെ വേര്‍പാട് പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാ നഷ്ടമെന്ന് മന്ത്രി വീണാ ജോര്‍ജ്

ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗമ്യമായി ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

2:18 AM IST

കേരളത്തിന് ഒരു മഹാനായ നേതാവിനെ നഷ്ടമായിയെന്ന് പ്രിയദര്‍ശന്‍

ഏറ്റവും അടുപ്പമുള്ള പ്രിയനേതാവിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ പ്രിയദർശൻ. കേരളത്തിന് ഒരു മഹാനായ നേതാവിനെ നഷ്ടമായിയെന്നും പ്രിയദര്‍ശന്‍ 
 
2:16 AM IST

കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരിയെന്ന് എം എ യൂസഫലി

കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്  ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി
 
2:09 AM IST

പകർന്നു തന്ന  പാഠങ്ങൾ നെഞ്ചോട് ചേർത്തുപിടിക്കുമെന്ന് നിയമസഭാ സ്പീക്കർ

സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു. കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും  മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നതെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ
 
1:53 AM IST

അച്ഛനുമായി ഏറെ ആത്മബന്ധം പുലർത്തിയ സഖാവാണ് കോടിയേരിയെന്ന് നായനാരുടെ മകന്‍

കോടിയേരി ബാലകൃഷ്ണന്‍ അച്ഛനുമായി ഏറെ ആത്മബന്ധം പുലർത്തിയ സഖാവെന്ന് നായനാരുടെ മകന്‍. ഏറ്റവും അവസാനം ഒരു പൊതുവേദിയിൽ പ്രസംഗിക്കുന്നതും അച്ഛന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ന്റെ ഉദ്ഘാടന വേദിയിലെന്നും നായനാരുടെ മകന്‍ പ്രതികരിച്ചു. 

1:19 AM IST

സംഘര്‍ഷ സാഹചര്യത്തിലും സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസാധാരണമായ സംഘടനാ പാടവം പുലർത്തിയ നേതാവ്

സംഘർഷഭരിതമായ സാഹചര്യത്തിൽ സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസാധാരണമായ സംഘടനാ പാടവം പുലർത്തിയ നേതാവായിരുന്നു കോടിയേരിയെന്ന് എൻ കെ പ്രേമചന്ദ്രൻ
 
12:46 AM IST

രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടേയും സ്നേഹം പിടിച്ചു പറ്റിയ നേതാവെന്ന് കാന്തപുരം എ പി  അബൂബക്കർ മുസ്‌ലിയാർ

രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടേയും സ്നേഹം പിടിച്ചു പറ്റിയ നേതാവായിരുന്നു കോടിയരിയെന്ന് കാന്തപുരം എ പി  അബൂബക്കർ മുസ്‌ലിയാർ

11:27 PM IST

'അച്ഛന്റെ കണ്ണുകളിൽ ഒരു നനവ്...'; കോടിയേരിയുടെ വിയോഗവാര്‍ത്ത വിഎസിനോട് പറഞ്ഞപ്പോള്‍

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗ വാര്‍ത്ത വി എസ് അച്യുതാനന്ദനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അദ്ദേഹത്തിന്‍റെ മകന്‍ വി എ അരുണ്‍കുമാര്‍.  Read more: വിഎസിന്റെ പ്രതികരണം...

11:25 PM IST

'സ്നേഹനിധിക്ക് കണ്ണീരോടെ വി'ട; കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്. Read more: ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍

11:24 PM IST

'അത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്'; കോടിയേരിയെ അനുസ്‍മരിച്ച് വിനയന്‍

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി സംവിധായകന്‍ വിനയന്‍. ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!, വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു...Read more: വിനയന്റെ വാക്കുകൾ...

10:53 PM IST

'അര നൂറ്റാണ്ടിലേറെക്കാലം ഒന്നിച്ച് പ്രവർത്തിച്ച അനുഭവം': പി ജയരാജൻ

കോടിയേരിയുമായി അര നൂറ്റാണ്ടിലേറെക്കാലം ഒന്നിച്ച് പ്രവർത്തിച്ച അനുഭവം. സ്കൂൾ കാലം മുതൽ ഒരുമിച്ചുണ്ടായിരുന്നു. തലശ്ശേരി ടൗണിൽ വച്ച് ആർഎസ്എസുകാർ മാരകമായി കോടിയേരിയെ ആക്രമിച്ചു. ഒട്ടേറെ ഓർമകൾ അദ്ദേഹവുമായുണ്ട്. സി പി എമ്മിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അന്ത്യശ്വാസം വരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.

10:51 PM IST

'സഖാവ് കൊടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല'

"സഖാവ് കൊടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ, കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും  മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. 
അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. 

അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നത്.ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് - രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും.
സഖാവേ, അഭിവാദ്യങ്ങൾ. അങ്ങ് പകർന്നു തന്ന  പാഠങ്ങൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് എന്റെ ആദരാഞ്ജലി".

10:39 PM IST

കോടിയേരിക്ക് അന്ത്യോപചാരം അർപ്പിച്ച് എംകെ സ്റ്റാലിൻ

കോടിയേരിക്ക് അന്ത്യോപചാരം അർപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗവും മൂന്ന് തവണ സിപിഎം  സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഒന്നിനും കീഴ്പെടാത്ത നേതാവായിരുന്നു അദ്ദേഹം. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം പോലും അനുഭവിച്ചിട്ടുള്ള നേതാവ്. അദ്ദേഹത്തിന്റെ കുടുംബത്തോടും സിപിഎം സഖാക്കളോടും എന്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു.

10:31 PM IST

'അടിമുടി രാഷ്ട്രീയക്കാരന്‍'; കോടിയേരിയുടെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ്

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം.  Read more: പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ...

10:24 PM IST

കോടിയേരിയെ അനുസ്മരിച്ച് നേതാക്കൾ; സ്വീകാര്യനായ നേതാവ്: ഉമ്മൻ ചാണ്ടി, നാഷ്ടമായത് കരുത്തനായ നേതാവിനെ: ചെന്നിത്തല

 അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുശോചന പ്രവാഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കൾ  കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ  നേതാവായിരുന്നുവെന്നും സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു... Read more:  കോടിയേരിയെ അനുസ്മരിച്ച് നേതാക്കൾ; സ്വീകാര്യനായ നേതാവ്: ഉമ്മൻ ചാണ്ടി, നാഷ്ടമായത് കരുത്തനായ നേതാവിനെ: ചെന്നിത്തല

10:23 PM IST

'ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനും', കോടിയേരിയുടെ വിയോഗം തീരാനഷ്ടം: പിണറായി വിജയൻ

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്.  അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. Read more: മുഖ്യമന്ത്രിയുടെ വാക്കുകൾ...

10:21 PM IST

എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി

കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തിന് പിന്നാലെ എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നാളെ കണ്ണൂരിലെത്തിക്കും. തിങ്കളാഴ്‍ച്ച മൂന്ന് മണിക്കാണ് സംസ്ക്കാരം. മൂന്ന് മണി മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ കണ്ണൂരിലേക്ക് പോകും.  

10:21 PM IST

കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്

അന്തരിച്ച മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച മൂന്ന് മണിക്ക്. ഞായറാഴ്ച ഉച്ചയ്ക്ക് മൃതദേഹം തലശ്ശേരിയില്‍ എത്തിക്കും. മൂന്ന് മണിമുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അമരക്കാരനായിരുന്നു കോടിയേരി. 

6:26 AM IST:

അടിയുറച്ച കമ്മ്യൂണിസ്റ്റുകാരനായി നിന്ന് പാർട്ടിക്കുവേണ്ടി പോരാടിയ ആളാണ് കോടിയേരി ബാലകൃഷ്ണൻ എന്ന് സിപിഎം ജനറൽ സെക്രട്ടറി
സീതാറാം യെച്ചൂരി. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഎം പോളിറ്റ് ബ്യൂറോ ഇന്ന് ചേർന്ന് അനുശോചനം രേഖപ്പെടുത്തും. ദില്ലി എകെജി ഭവനിൽ അവൈലബിൾ പി ബി യോഗം ചേർന്നാണ് അനുശോചനം രേഖപ്പെടുത്തുക
 
6:23 AM IST:

രാവിലെ 10 മണിയോടെ ചെന്നൈയിൽനിന്ന് കോടിയേരിയുടെ മൃതദേഹം എയർ ആംബുലൻസിൽ കണ്ണൂരിലേക്ക് കൊണ്ടുപോകും. ഭാര്യ വിനോദിനിയും മകൻ ബിനോയ് കോടിയേരിയും ഒപ്പമുണ്ടാകും. 11 മണിക്ക് കണ്ണൂർ വിമാനത്താവളത്തിൽ എത്തും. തുടർന്ന് വിലാപയാത്രയായി വാഹനങ്ങളുടെ അകമ്പടിയോടെ തലശ്ശേരിയിൽ എത്തിക്കും. ഇന്ന് രാത്രി വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം. നാളെ രാവിലെ വീട്ടിലും, 11 മണി മുതൽ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലും പൊതുദർശനമുണ്ടാകും. നാളെ മൂന്ന് മണിക്ക് പയ്യാമ്പലത്താണ് സംസ്കാരം. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ ഇന്ന് കണ്ണൂരിലെത്തും. പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ പാർട്ടി പ്രവർത്തകരും കണ്ണൂരിലേക്ക് ഒഴുകിയെത്തും. കോടിയേരി ബാലകൃഷ്ണനോടുള്ള ആദരസൂചകമായി നാളെ തലശ്ശേരി, ധർമ്മടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ ആചരിക്കാൻ സിപിഎം ആഹ്വാനം ചെയ്തിട്ടുണ്ട്

2:26 AM IST:

കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം നികത്താനാകാത്ത വിടവെന്നു എ. കെ. ബാലൻ. രാഷ്ട്രീയം വിടാൻ നിന്നപ്പോൾ, തടഞ്ഞു നിർത്തിയ സഖാവാണ് കോടിയേരി. പ്രതിസന്ധികൾ നേരിടുമ്പോൾ ഒരുമിച്ചു ഇരുന്നു പഴയ കഥകൾ പറയുമായിരുന്നുവെന്നും എ കെ ബാലന്‍.
 
2:23 AM IST:

കോടിയേരി ബാലകൃഷ്ണന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്‍റെ തീരാനഷ്ടമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ഏതു പ്രതിസന്ധിയിലും മുന്നണിയുടെ കെട്ടുറപ്പിനെ താങ്ങിനിർത്തിയ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണൻ. അവസാനശ്വാസം വരെ അടിമുടി കമ്മ്യൂണിസ്റ്റായ മാർഗദർശി. രാഷ്ട്രീയ കേരളത്തിലെ ആ ചിരി ഇനിയില്ല. പ്രിയപ്പെട്ട നേതാവിന് ആദരാഞ്ജലികൾ.
 
2:22 AM IST:

കോടിയേരിയുടെ വിയോഗം കനത്ത നഷ്ടമെന്ന് കോൺഗ്രസ് എസ് സംസ്ഥാന പ്രസിഡണ്ട് കടന്നപ്പള്ളി രാമചന്ദ്രൻ. ഫാസിസ്റ്റ് ശക്തികളുടെ കാലത്ത് കോടിയേരിയെ പോലുള്ളവരുടെ കരുത്തുറ്റ നേതൃത്വം ഇല്ലാതാവുന്നത് ദു:ഖകരം.
 
2:20 AM IST:

ആശയപരമായ വ്യക്തതയോടെ പാര്‍ട്ടിയെ നയിച്ച കരുത്തനായ നേതാവിനെയാണ് നഷ്ടമായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സൗമ്യമായി ഇടപെടലുകളോടെ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ സ്ഥാനം പിടിച്ച നേതാവാണ് അദ്ദേഹം. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാര്‍ട്ടിയ്ക്കും കേരളത്തിന്റെ പൊതു സമൂഹത്തിനും തീരാ നഷ്ടമാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

2:18 AM IST:

ഏറ്റവും അടുപ്പമുള്ള പ്രിയനേതാവിനെയാണ് നഷ്ടമായതെന്ന് സംവിധായകൻ പ്രിയദർശൻ. കേരളത്തിന് ഒരു മഹാനായ നേതാവിനെ നഷ്ടമായിയെന്നും പ്രിയദര്‍ശന്‍ 
 
2:16 AM IST:

കേരള രാഷ്ട്രീയത്തിലെ നിസ്വാർത്ഥ സേവകനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന്  ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി
 
2:09 AM IST:

സഖാവ് കോടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു. കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും  മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നതെന്നും നിയമസഭാ സ്പീക്കർ എ എൻ ഷംസീർ
 
1:53 AM IST:

കോടിയേരി ബാലകൃഷ്ണന്‍ അച്ഛനുമായി ഏറെ ആത്മബന്ധം പുലർത്തിയ സഖാവെന്ന് നായനാരുടെ മകന്‍. ഏറ്റവും അവസാനം ഒരു പൊതുവേദിയിൽ പ്രസംഗിക്കുന്നതും അച്ഛന്റെ പേരിലുള്ള ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ ന്റെ ഉദ്ഘാടന വേദിയിലെന്നും നായനാരുടെ മകന്‍ പ്രതികരിച്ചു. 

1:19 AM IST:

സംഘർഷഭരിതമായ സാഹചര്യത്തിൽ സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാൻ അസാധാരണമായ സംഘടനാ പാടവം പുലർത്തിയ നേതാവായിരുന്നു കോടിയേരിയെന്ന് എൻ കെ പ്രേമചന്ദ്രൻ
 
12:46 AM IST:

രാഷ്ട്രീയത്തിന് അതീതമായി എല്ലാവരുടേയും സ്നേഹം പിടിച്ചു പറ്റിയ നേതാവായിരുന്നു കോടിയരിയെന്ന് കാന്തപുരം എ പി  അബൂബക്കർ മുസ്‌ലിയാർ

11:27 PM IST:

സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗ വാര്‍ത്ത വി എസ് അച്യുതാനന്ദനെ അറിയിച്ചപ്പോഴുള്ള പ്രതികരണത്തെക്കുറിച്ച് ഹൃദയം നുറുങ്ങുന്ന കുറിപ്പുമായി അദ്ദേഹത്തിന്‍റെ മകന്‍ വി എ അരുണ്‍കുമാര്‍.  Read more: വിഎസിന്റെ പ്രതികരണം...

11:25 PM IST:

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി മലയാള സിനിമാലോകം. മമ്മൂട്ടി, മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഇര്‍ഷാദ് അലി, സംവിധായകന്‍ അരുണ്‍ ഗോപി തുടങ്ങി നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ പ്രിയ നേതാവിന് ആദരാഞ്ജലി നേര്‍ന്നിട്ടുണ്ട്. Read more: ആദരാഞ്ജലി അര്‍പ്പിച്ച് മമ്മൂട്ടി, മോഹന്‍ലാല്‍

11:24 PM IST:

അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് ആദരാഞ്ജലിയുമായി സംവിധായകന്‍ വിനയന്‍. ഒരു കമ്മ്യൂണിസ്റ്റ് എന്നു പറഞ്ഞാൽ ഏറ്റവും വലിയ സ്നേഹ സമ്പന്നനായിരിക്കണം എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. ഉള്ളിൽ തീ ആളിക്കത്തിക്കോട്ടെ, പക്ഷേ പെരുമാറ്റത്തിലും പ്രവർത്തനത്തിലും സ്നേഹത്തിന്റെ ഊഷ്മളമായ വികാരം പ്രകടിപ്പിക്കുക എന്നത് മനുഷ്യന് കിട്ടുന്ന അസാധാരണ സിദ്ധിയാണ്. കോടിയേരിയെ സ്മരിക്കുമ്പോൾ ഈ വാക്കുകളാണ് എനിക്ക് ഓർമ്മ വരുന്നത്. ആദരാഞ്ജലികൾ!, വിനയന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു...Read more: വിനയന്റെ വാക്കുകൾ...

10:53 PM IST:

കോടിയേരിയുമായി അര നൂറ്റാണ്ടിലേറെക്കാലം ഒന്നിച്ച് പ്രവർത്തിച്ച അനുഭവം. സ്കൂൾ കാലം മുതൽ ഒരുമിച്ചുണ്ടായിരുന്നു. തലശ്ശേരി ടൗണിൽ വച്ച് ആർഎസ്എസുകാർ മാരകമായി കോടിയേരിയെ ആക്രമിച്ചു. ഒട്ടേറെ ഓർമകൾ അദ്ദേഹവുമായുണ്ട്. സി പി എമ്മിന് വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം. അന്ത്യശ്വാസം വരെ പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച നേതാവായിരുന്നു അദ്ദേഹം.

10:51 PM IST:

"സഖാവ് കൊടിയേരി എനിക്ക് പാർട്ടി സെക്രട്ടറിയോ തല മുതിർന്ന നേതാവോ മാത്രമായിരുന്നില്ല. ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ എന്നും കൂടെ ഉണ്ടായിരുന്നൊരാൾ, കമ്മ്യൂണിസ്റ്റാശയങ്ങളെ പകർന്നു തന്ന ഗുരുസ്ഥാനീയൻ, സർവോപരി എന്നും  മാതൃകയായി മുന്നിൽ നടന്ന സഖാവ്. എല്ലാ അർത്ഥത്തിലും അദ്ദേഹം എന്റെ സഖാവായിരുന്നു. 
അയൽവാസിയും കുടുംബസുഹൃത്തുമെല്ലാമായി പതിറ്റാണ്ടുകളുടെ ആത്മബന്ധമുള്ളൊരാൾ. 

അദ്ദേഹത്തിന്റെ പാത പിന്തുടർന്ന് അതേ മണ്ഡലത്തിൽ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഒരു നിയോഗം ആയിട്ടാണ് കരുതുന്നത്.ഈ വിയോഗം ഒരിക്കലും നികത്താനാവാത്ത വിടവാണ് - രാഷ്ട്രീയ ജീവിതത്തിലും വ്യക്തിജീവിതത്തിലും.
സഖാവേ, അഭിവാദ്യങ്ങൾ. അങ്ങ് പകർന്നു തന്ന  പാഠങ്ങൾ എന്നും നെഞ്ചോട് ചേർത്തുപിടിക്കുമെന്ന ഉറപ്പാണ് എന്റെ ആദരാഞ്ജലി".

10:40 PM IST:

കോടിയേരിക്ക് അന്ത്യോപചാരം അർപ്പിച്ചു. പോളിറ്റ് ബ്യൂറോ അംഗവും മൂന്ന് തവണ സിപിഎം  സംസ്ഥാന സെക്രട്ടറിയുമായിരുന്നു അദ്ദേഹം. ഒന്നിനും കീഴ്പെടാത്ത നേതാവായിരുന്നു അദ്ദേഹം. 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ജയിൽവാസം പോലും അനുഭവിച്ചിട്ടുള്ള നേതാവ്. അദ്ദേഹത്തിന്റെ കുടുംബത്തോടും സിപിഎം സഖാക്കളോടും എന്റെ ഹൃദയത്തിൽ നിന്നുള്ള അനുശോചനം അറിയിക്കുന്നു.

10:31 PM IST:

മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് വി ഡി സതീശന്‍ പറഞ്ഞു. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം.  Read more: പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ...

10:24 PM IST:

 അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മരണത്തിൽ അനുശോചന പ്രവാഹം. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കൾ  കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുകയാണ്. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ച കോടിയേരി ബാലകൃഷ്ണന്‍ എല്ലാവര്‍ക്കും സ്വീകാര്യനായ  നേതാവായിരുന്നുവെന്നും സ്‌നേഹപൂര്‍ണമായ ഇടപെടലിലൂടെ അദ്ദേഹം എല്ലാവരുടെയും ആദരവ് നേടിയെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുസ്മരിച്ചു... Read more:  കോടിയേരിയെ അനുസ്മരിച്ച് നേതാക്കൾ; സ്വീകാര്യനായ നേതാവ്: ഉമ്മൻ ചാണ്ടി, നാഷ്ടമായത് കരുത്തനായ നേതാവിനെ: ചെന്നിത്തല

10:23 PM IST:

മുതിര്‍ന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗം പാര്‍ട്ടിക്കും രാഷ്ട്രീയകേരളത്തിനും തീരാനഷ്ടമാണ്.  അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു. Read more: മുഖ്യമന്ത്രിയുടെ വാക്കുകൾ...

10:21 PM IST: