Malayalam News Highlights: പീഡന പരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം;ഇന്നത്തെ വാര്‍ത്തകളറിയാം

Live news Malayalam 2nd July 2022

എകെജി സെന്ററിന് നേരെ ബോംബെറിഞ്ഞ കേസിൽ പ്രതിയെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. ആരോപണ പ്രത്യാരോപണങ്ങൾ കടുക്കുമ്പോൾ ഇന്നത്തെ സംഭവ വികാസങ്ങളെല്ലാം തത്സമയം ഇവിടെ അറിയാം

9:16 PM IST

പീഡനപരാതിയില്‍ പി സി ജോര്‍ജിന് ജാമ്യം

പീഡന പരാതിയിലെടുത്ത കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം അനുവദിച്ചത്.

5:51 PM IST

സ്വപ്നയുടെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിന് മുൻകൂർ ജാമ്യം

മതനിന്ദ ആരോപിച്ചുള്ള കേസില്‍ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. Read More

5:50 PM IST

പേര് വെളിപ്പെടുത്തിയതിന് പി സി ജോർജിനെതിരെ പരാതിക്കാരി

പീഡന പരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോർജിനെതിരെ മറ്റൊരു പരാതി കൂടി നല്‍കുമെന്ന് പരാതിക്കാരി. പേര് വെളിപ്പെടുത്തിയതിനെതിരെയാണ് പുതിയ പരാതി നല്‍കുന്നത്.

4:10 PM IST

നുപൂര്‍ ശര്‍മ്മയ്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ്

നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കൊൽക്കത്ത പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. Read More

4:09 PM IST

പി സി ജോ‍ർജ് പീഡന കേസിൽ അറസ്റ്റിൽ

പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി.സി.ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോ‍ർജിനെതിരെ കേസെടുത്തിരുന്നു. Read More

10:50 AM IST

കെഎസ്ആർടിസി 65 കോടി രൂപ സഹായം തേടി

കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.  മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.

9:53 AM IST

സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി

സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

9:16 AM IST

പന്നിയങ്കരയിൽ ടോൾ നിരക്ക് കൂട്ടും

പന്നിയങ്കരയിൽ വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രണ്ട് ദിവസത്തിനകം നിരക്ക് കൂട്ടുമെന്ന് ടോൾ പ്ലാസ അധികൃതർ

7:41 AM IST

കൂട്ട ആത്മഹത്യ? അഞ്ച് പേർ മരിച്ച നിലയിൽ

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്

7:31 AM IST

വണ്ടിപ്പെരിയാറിലെ മരണം; അന്വേഷണത്തിൽ വഴിത്തിരിവ്

വണ്ടിപ്പെരിയാറിനു സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരണം തലയിലൂടെയും ശരീരത്തിലൂടെയും വാഹനങ്ങൾ കയറിയിറങ്ങിയതു മൂലമെന്ന് കണ്ടെത്തൽ. റോഡിലൂടെ നടന്നു പോകുമ്പോൾ ഓട്ടോ റിക്ഷ ഇടച്ചിട്ട ശേഷം ശരീരത്തിലൂടെ കയറി എന്നാണ് സംശയം. ഒരു ബൈക്കും ശരീരത്തിൽ കയറി ഇറങ്ങിയതായി കണ്ടെത്തി. വാഹനങ്ങൾ ഓടിച്ചിരുന്നവരെ പോലീസ്  ചോദ്യം ചെയ്യുകയാണ്. ഭയം കാരണമാണ് പുറത്ത് പറയാതിരുന്നതെന്നാണ് ഇവരുടെ മൊഴി. വാളാടി സ്വദേശി രമേശ് 20-ാം തീയതിയാണ് മരിച്ചത്

7:25 AM IST

ഇംഫാലിൽ മരണം 81

ഇംഫാൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81 ആയെന്ന് മുഖ്യമന്ത്രി ബെരേൺ സിങ്. ഇതിൽ 18 പേർ ടെറിട്ടോറിയൽ ആർമി സൈനികരെന്നും മുഖ്യമന്ത്രി വാർത്താ ഏജൻസിയോട്. 55 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി

7:25 AM IST

പേവിഷബാധ: പിഴവുണ്ടായില്ലെന്ന് റിപ്പോർട്ട്

മങ്കരയിൽ പേപ്പട്ടി കടിച്ച് മരിച്ച സംഭവത്തിൽ പെൺകുട്ടിയ്ക്ക് പേവിഷബാധയേറ്റിരുന്നതായി പ്രത്യേക സംഘത്തിൻ്റെ റിപ്പോർട്ട്. വാക്സീൻ എടുത്തതിൽ അപാകതയില്ല. സീറം എടുത്തതും കൃത്യസമയത്ത് തന്നെ. വാക്സീൻ്റെ ഗുണനിലവാരത്തിൽ സംശയമില്ലെന്നും റിപ്പോർട്ടിലുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നിർദേശമനുസരിച്ച് തുടർ നടപടി സ്വീകരിക്കും.

7:24 AM IST

നുപുർ ശർമ്മയെ അറസ്റ്റിനായി പ്രതിപക്ഷ പാർട്ടികൾ

നുപുർ ശർമ്മയുടെ അറസ്റ്റിന് സമ്മർദ്ദവുമായി പ്രതിപക്ഷ പാർട്ടികൾ. സുപ്രീം കോടതിക്ക് കാര്യങ്ങൾ മനസിലായെങ്കിൽ പ്രധാനമന്ത്രി എന്തിന് ഭയക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി. ഗുജറാത്ത് കലാപ കേസിൽ നടപടികൾ പെട്ടെന്നെടുത്ത സർക്കാർ മടിച്ചു നിൽക്കുന്നതെന്തിനെന്ന് കോൺഗ്രസും ചോദിക്കുന്നു.

7:23 AM IST

എകെജി സെന്റർ ആക്രമണം: അന്തിയൂർ കോണം സ്വദേശിയെ ചോദ്യം ചെയ്യുന്നു

എകെജി സെന്റെർ ആക്രമണവുമായി ബന്ധപ്പെട്ട് എ കെ ജി സെന്റെറിന് കല്ലെറിയുമെന്ന് ഫെയ്സ്ബുകിൽ പോസ്റ്റിട്ടയാളെ ചോദ്യം ചെയ്യുന്നു. തിരുവനന്തപുരം അന്തിയൂർ കോണം സ്വദേശിയെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കാട്ടായി കോണത്തെ വാടക വീട്ടിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തത്

9:16 PM IST:

പീഡന പരാതിയിലെടുത്ത കേസില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോര്‍ജിന് കോടതി ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. വാദം പൂർത്തിയാക്കി രണ്ട് മണിക്കൂറിന് ശേഷമാണ് ഉത്തരവുണ്ടായത്. ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മൂന്നാണ് ജാമ്യം അനുവദിച്ചത്.

5:51 PM IST:

മതനിന്ദ ആരോപിച്ചുള്ള കേസില്‍ സ്വപ്ന സുരേഷിന്‍റെ അഭിഭാഷകൻ അഡ്വ. കൃഷ്ണരാജിന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം നൽകിയത്. Read More

5:51 PM IST:

പീഡന പരാതിയില്‍ അറസ്റ്റിലായ ജനപക്ഷം നേതാവ് പി സി ജോർജിനെതിരെ മറ്റൊരു പരാതി കൂടി നല്‍കുമെന്ന് പരാതിക്കാരി. പേര് വെളിപ്പെടുത്തിയതിനെതിരെയാണ് പുതിയ പരാതി നല്‍കുന്നത്.

4:10 PM IST:

നബി വിരുദ്ധ പരാമര്‍ശത്തില്‍ നുപൂര്‍ ശര്‍മ്മയ്ക്ക് എതിരെ സുപ്രീംകോടതി രൂക്ഷ വിമര്‍ശനമുയര്‍ത്തിയതിന് പിന്നാലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ച് പൊലീസ്. കൊൽക്കത്ത പൊലീസാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. Read More

4:09 PM IST:

പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി.സി.ജോർജ് അറസ്റ്റിൽ. സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോ‍ർജിനെതിരെ കേസെടുത്തിരുന്നു. Read More

10:50 AM IST:

കെഎസ്ആർടിസിയിൽ ജൂൺ മാസത്തെ ശമ്പള വിതരണത്തിനായി സർക്കാർ സഹായം തേടി മാനേജ്മെന്റ്. കോടതി നിർദ്ദേശിച്ച പോലെ അഞ്ചാം തീയതിക്ക് മുമ്പ് ശമ്പള വിതരണം പൂർത്തിയാക്കാൻ 65 കോടി രൂപ സഹായം വേണമെന്ന് മാനേജ്മെൻ്റ് അറിയിച്ചു.  മെയ് മാസത്തെ ശമ്പള വിതരണം ഇനിയും പൂർത്തിയായിട്ടില്ല. മെക്കാനിക്കുകളുടെ ശമ്പള വിതരണം ഇന്ന് പൂർത്തിയാക്കുമെന്ന് മാനേജ്മെൻ്റ് പ്രതിനിധികൾ അറിയിച്ചു.

9:54 AM IST:

സ്പൈസ് ജെറ്റ് വിമാനം തിരിച്ചിറക്കി. വിമാനത്തിലെ ക്യാബിനകത്ത് പുക കണ്ടതിനെ തുട‍ർന്നാണ് വിമാനം തിരിച്ചിറക്കിയത്. യാത്രക്കാ‍ർ സുരക്ഷിതരാണെന്ന് വിമാനക്കമ്പനി അറിയിച്ചു. വിമാനം പറന്നുയർന്ന് 5000 അടി ഉയരത്തിലെത്തിയപ്പോഴാണ് വിമാനത്തിനകത്ത് പുക യാത്രക്കാരുടെ ശ്രദ്ധയിൽ പെട്ടത്.

9:16 AM IST:

പന്നിയങ്കരയിൽ വർധിപ്പിച്ച നിരക്ക് ഈടാക്കുന്നത് തടഞ്ഞ സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. രണ്ട് ദിവസത്തിനകം നിരക്ക് കൂട്ടുമെന്ന് ടോൾ പ്ലാസ അധികൃതർ

7:41 AM IST:

ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ചാത്തൻ പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മണിക്കുട്ടൻ, ഭാര്യ, രണ്ട് മക്കൾ മണിക്കുട്ടന്റെ ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്

7:31 AM IST:

വണ്ടിപ്പെരിയാറിനു സമീപം യുവാവിനെ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. മരണം തലയിലൂടെയും ശരീരത്തിലൂടെയും വാഹനങ്ങൾ കയറിയിറങ്ങിയതു മൂലമെന്ന് കണ്ടെത്തൽ. റോഡിലൂടെ നടന്നു പോകുമ്പോൾ ഓട്ടോ റിക്ഷ ഇടച്ചിട്ട ശേഷം ശരീരത്തിലൂടെ കയറി എന്നാണ് സംശയം. ഒരു ബൈക്കും ശരീരത്തിൽ കയറി ഇറങ്ങിയതായി കണ്ടെത്തി. വാഹനങ്ങൾ ഓടിച്ചിരുന്നവരെ പോലീസ്  ചോദ്യം ചെയ്യുകയാണ്. ഭയം കാരണമാണ് പുറത്ത് പറയാതിരുന്നതെന്നാണ് ഇവരുടെ മൊഴി. വാളാടി സ്വദേശി രമേശ് 20-ാം തീയതിയാണ് മരിച്ചത്

7:25 AM IST:

ഇംഫാൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 81 ആയെന്ന് മുഖ്യമന്ത്രി ബെരേൺ സിങ്. ഇതിൽ 18 പേർ ടെറിട്ടോറിയൽ ആർമി സൈനികരെന്നും മുഖ്യമന്ത്രി വാർത്താ ഏജൻസിയോട്. 55 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി

7:25 AM IST:

മങ്കരയിൽ പേപ്പട്ടി കടിച്ച് മരിച്ച സംഭവത്തിൽ പെൺകുട്ടിയ്ക്ക് പേവിഷബാധയേറ്റിരുന്നതായി പ്രത്യേക സംഘത്തിൻ്റെ റിപ്പോർട്ട്. വാക്സീൻ എടുത്തതിൽ അപാകതയില്ല. സീറം എടുത്തതും കൃത്യസമയത്ത് തന്നെ. വാക്സീൻ്റെ ഗുണനിലവാരത്തിൽ സംശയമില്ലെന്നും റിപ്പോർട്ടിലുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നിർദേശമനുസരിച്ച് തുടർ നടപടി സ്വീകരിക്കും.

7:24 AM IST:

നുപുർ ശർമ്മയുടെ അറസ്റ്റിന് സമ്മർദ്ദവുമായി പ്രതിപക്ഷ പാർട്ടികൾ. സുപ്രീം കോടതിക്ക് കാര്യങ്ങൾ മനസിലായെങ്കിൽ പ്രധാനമന്ത്രി എന്തിന് ഭയക്കുന്നുവെന്ന് അസദുദ്ദീൻ ഒവൈസി. ഗുജറാത്ത് കലാപ കേസിൽ നടപടികൾ പെട്ടെന്നെടുത്ത സർക്കാർ മടിച്ചു നിൽക്കുന്നതെന്തിനെന്ന് കോൺഗ്രസും ചോദിക്കുന്നു.

7:23 AM IST: