മലപ്പുറം: സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും തമ്മിൽ ഏറ്റുമുട്ടി. മലപ്പുറം ജില്ലയിലെ  താനൂർ അഞ്ചുടിയിലാണ് സംഭവം. പൊലീസെത്തി ഇരു പാർട്ടികളിലേയും പ്രവർത്തകരെ വിരട്ടി ഓടിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.