ഇന്ത്യയുടെ ആദ്യ സൗര പഠന ഉപഗ്രഹം ആദിത്യ എൽ വണ്ണിന്‍റെ ഒന്നാം ഭ്രമണപഥ ഉയർത്തൽ ഇന്ന് രാവിലെ 11.45ന് നടക്കും. ഭൂമിയിൽ നിന്ന് 235 കിലോമീറ്റർ അടുത്ത ദൂരവും 19,500 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹം ഇപ്പോഴുള്ളത്. നാല് ഘട്ടമായി ഭ്രമണപഥം ഉയർത്തി ഭൂമിയുമായുള്ള അകലം കൂട്ടിയ ശേഷമായിരിക്കും, ലക്ഷ്യസ്ഥാനമായ ലഗ്രാഞ്ച് ഒന്നിലേക്കുള്ള യാത്ര. ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെയുള്ള എൽ വണ്ണിലേക്ക് എത്താൻ ഇനി 127 ദിവസത്തെ യാത്ര വേണ്ടി വരുമെന്നാണ് ഐഎസ്ആർഒയുടെ അറിയിപ്പ്
- Home
- News
- Kerala News
- Malayalam News Highlights: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്
Malayalam News Highlights: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
ആദിത്യ എൽ 1; ഒന്നാം ഭ്രമണപഥ ഉയർത്തൽ ഇന്ന്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; സമിതിയെ ശക്തമായി എതിർക്കാൻ കോൺഗ്രസ്
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് സമിതിയെ ശക്തമായി എതിർക്കാൻ കോൺഗ്രസ്. പ്രത്യേക പാർലമെന്റ് സമ്മേളനം സ്തംഭിപ്പിക്കാനാണ് നീക്കം. ഇന്ത്യ സഖ്യവുമായി കൂടിയാലോചിച്ച് പ്രതിഷേധത്തിൽ അന്തിമ തീരുമാനിക്കും.
മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്
മണിപ്പൂരിൽ വീണ്ടും വെടിവയ്പ്പ്. നരൻസീനയിൽ നടന്ന വെടിവെപ്പിൽ ഒരാൾക്ക് പരിക്കേറ്റു. ആഗസ്റ്റ് 29ന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 8 പേരാണ് കൊല്ലപ്പെട്ടത്.
പാർട്ടിയെ ചതിച്ചിട്ടില്ലെന്ന് ശശി തരൂർ
വിയോജിപ്പ് രേഖപ്പെടുത്തിയാൽ വിമതനാകില്ലെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ശശി തരൂർ. വിമതനായി ചിത്രീകരിച്ചവർക്കുള്ള സന്ദേശമാണ് കോൺഗ്രസ് പ്രവർത്തക സമിതിയിലെ അംഗത്വമെന്നും ശശി തരൂർ പറഞ്ഞു. താന്‍ പാർട്ടിയെ ചതിച്ചിട്ടില്ല. വിയോജിപ്പുകളെ ഉൾക്കൊള്ളാൻ കോൺഗ്രസിന് കഴിയും. പക്ഷേ ബിജെപിക്കാകില്ലെന്നും തരൂർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More
3 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത. വ്യാപകമായി മിതമായ മഴ കിട്ടാനും സാധ്യതയുണ്ട്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെയോടെ മഴ കൂടുതൽ കനക്കും. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പുണ്ട്. Read More
പുതുപ്പള്ളിയിൽ ഇന്ന് കൊട്ടിക്കലാശം
പുതുപ്പള്ളിയിൽ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർത്ഥികൾ എല്ലാം ഇന്ന് മണ്ഡലത്തിൽ വാഹന പര്യടനം നടത്തും. യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ കോൺഗ്രസ് പ്രവർത്തകസമിതി അംഗം ശശി തരൂരിനൊപ്പം റോഡ് ഷോയിൽ പങ്കുചേരും. ഉച്ചയ്ക്ക് 12 മണിയോടെ തോട്ടയ്ക്കാട് നിന്നാകും ഇടതുമുന്നണി സ്ഥാനാർത്ഥി ജെയ്ക്ക് സി തോമസിന്റെ റോഡ് ഷോ തുടങ്ങുക. ബിജെപി സ്ഥാനാർത്ഥി ലിജിൻ ലാലും ഇന്ന് റോഡ് ഷോയിലൂടെയാവും പ്രചാരണം അവസാനിപ്പിക്കുക. Read More