breaking news image

Malayalam news live : വീണാ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണ സംഘം

Malayalam live blog live updates 21 April 2024

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ ഈയാഴ്ച നിർണായകം. കേരളത്തിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 26ന് മുന്പോ , ശേഷമോ, എപ്പോഴാകും വീണാ വിജയനെ ചോദ്യം ചെയ്യുക എന്നതാണ് നിർണായകം. തീയതി നിശ്ചയിച്ച് ചോദ്യം ചെയ്യലിനുളള സമൻസ് ഉടൻ അയക്കുമെന്നാണ് സൂചന. വീണാ വിജയനും അവരുടെ ഉടമസ്ഥതയിലുളള എക്സാ ലോജിക്ക് സോഫ്ട് വെയർ സ്ഥാപനത്തിനും പണം നൽകിയത് സംബന്ധിച്ച് സിഎം ആർ എൽ, എം. ഡി അടക്കമുളളവരിൽ നിന്ന് മൊഴിയെടുത്തിട്ടുണ്ട്. നടന്നത് കളളപ്പണ ഇടപാടാണ് എന്ന് തെളിയിക്കാൻ പറ്റിയ രേഖകളും തെളിവുകളും ഉണ്ടോയെന്നാണ് നിലവിൽ അന്വേഷണ സംഘം വിലയിരുത്തുന്നത്.

8:38 AM IST

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ മമത ബാനർജി

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ മമത ബാനർജി. ചതിക്കുമെന്ന് മനസിലാക്കിയാണ് ബംഗാളിൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാകാതിരുന്നതെന്ന് മമത. ബംഗാളിൽ ഇരുകൂട്ടരും സഖ്യത്തിലായത് ബിജെപിയെ സഹായിക്കാൻ ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ബംഗാളിന് പുറത്ത് മാത്രം .ജാതി സെൻസസ് കോൺഗ്രസിൻ്റെ അജണ്ടയായതിനാലാണ് പൊതു പ്രകടനപത്രികയിലെ നിർദേശത്തെ എതിർക്കുന്നതെന്നും മമത .ഇന്ത്യ സഖ്യ റാലി നടക്കാനിരിക്കേയാണ് മമതയുടെ പ്രതികരണം

8:25 AM IST

തെരഞ്ഞെടുപ്പ് ഓഫീസ് നശിപ്പിച്ച നിലയിൽ

ബി ജെ പി പാലക്കുഴ പഞ്ചായത്ത് കമ്മറ്റി നിർമ്മിച്ച തെരഞ്ഞെടുപ്പ് ഓഫീസ്  നശിപ്പിച്ച നിലയിൽ. ഇന്നലെ രാത്രിയിലാണ് തീയിട്ടു നശിപ്പിച്ചത് ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകി.

8:25 AM IST

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു.ഡ്രൈവറും ക്‌ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

7:06 AM IST

നരേന്ദ്ര മോദി ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖം ദേശീയതലത്തിൽ ചർച്ചയാകുന്നു

നരേന്ദ്ര മോദി ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖം ദേശീയതലത്തിൽ ചർച്ചയാകുന്നു.രാഹുൽ ഗാന്ധിയെക്കുറിച്ച് മോദി പറഞ്ഞത് റിപ്പോർട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ. വയനാട്ടിൽ നിന്ന് ഒളിച്ചോടും എന്ന പരാമർശം ചർച്ചയാകുന്നു.

7:04 AM IST

ഇന്ത്യ സഖ്യത്തിന്‍റെ പൊതു പ്രകടന പത്രികയെ ചൊല്ലി തർക്കം

ഇന്ത്യ സഖ്യത്തിൻറെ പൊതു പ്രകടന പത്രികയെ ചൊല്ലി തർക്കം.തൃണമൂൽ കോൺഗ്രസ് വിയോജിപ്പറിയിച്ചെന്ന് സൂചന
ജാതി സെൻസസിനുള്ള നിർദ്ദേശം പൊതു പത്രികയിൽ വേണ്ടെന്ന് മമത ബാനർജി.

7:04 AM IST

ആദ്യ ഘട്ടത്തിൽ പോളിംഗ് ശതമാനം ഇടിഞ്ഞത് വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.

ആദ്യ ഘട്ടത്തിൽ പോളിംഗ് ശതമാനം ഇടിഞ്ഞത് വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.കഴിഞ്ഞ തവണത്തെക്കാൾ നാലു ശതമാനത്തിൻറെ കുറവെന്ന് കമ്മീഷൻ വൃത്തങ്ങൾ.ചൂടും വോട്ടർമാരുടെ ഉത്സാഹ കുറവും കാരണമെന്ന് വിലയിരുത്തൽ. വോട്ടെടുപ്പ് ഷെഡ്യൂൾ വലിച്ചു നീട്ടിയത് ബിജെപിയെ സഹായിക്കാനെന്ന് മമത ബാനർജി.

6:41 AM IST

തിരുവനന്തപുരത്ത് ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ സംഘര്‍ഷം; 4 പേര്‍ക്ക് കുത്തേറ്റു, 3 പേര്‍ കസ്റ്റഡിയിൽ

തിരുവനന്തപുരം: ബെര്‍ത്ത് ഡേ പാര്‍ട്ടിക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ നാലു പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാത്രി കഴക്കൂട്ടത്തെ ബാര്‍ റെസ്റ്റോറന്‍റിലാണ് സംഭവം. അക്രമ സംഭവത്തില്‍ മൂന്നുപേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.  പുതുക്കുറിച്ച് കഠിനംകുളം മണക്കാട്ടില്‍ ഷമീം (34), പുതുക്കുറിച്ചി ചെമ്പുലിപ്പാട് ജിനോ (36), കല്ലമ്പലം ഞാറയിൽ കോളം കരിമ്പുവിള വീട്ടില്‍ അനസ് (22) എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്

8:38 AM IST:

സിപിഎമ്മിനും കോൺഗ്രസിനുമെതിരെ മമത ബാനർജി. ചതിക്കുമെന്ന് മനസിലാക്കിയാണ് ബംഗാളിൽ ഇന്ത്യ സഖ്യത്തിൻ്റെ ഭാഗമാകാതിരുന്നതെന്ന് മമത. ബംഗാളിൽ ഇരുകൂട്ടരും സഖ്യത്തിലായത് ബിജെപിയെ സഹായിക്കാൻ ഇന്ത്യ സഖ്യത്തിനുള്ള പിന്തുണ ബംഗാളിന് പുറത്ത് മാത്രം .ജാതി സെൻസസ് കോൺഗ്രസിൻ്റെ അജണ്ടയായതിനാലാണ് പൊതു പ്രകടനപത്രികയിലെ നിർദേശത്തെ എതിർക്കുന്നതെന്നും മമത .ഇന്ത്യ സഖ്യ റാലി നടക്കാനിരിക്കേയാണ് മമതയുടെ പ്രതികരണം

8:25 AM IST:

ബി ജെ പി പാലക്കുഴ പഞ്ചായത്ത് കമ്മറ്റി നിർമ്മിച്ച തെരഞ്ഞെടുപ്പ് ഓഫീസ്  നശിപ്പിച്ച നിലയിൽ. ഇന്നലെ രാത്രിയിലാണ് തീയിട്ടു നശിപ്പിച്ചത് ബിജെപി പ്രവർത്തകർ പൊലീസിൽ പരാതി നൽകി.

8:25 AM IST:

മലപ്പുറം വളാഞ്ചേരി വട്ടപ്പാറ വളവിൽ ലോറി മറിഞ്ഞു.ഡ്രൈവറും ക്‌ളീനറും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു .കോഴിക്കോട് നിന്നും തൃശൂർ ഭാഗത്തേക്ക്‌ പോകുകയായിരുന്ന ലോറിയാണ് മറിഞ്ഞത്.

7:06 AM IST:

നരേന്ദ്ര മോദി ഏഷ്യാനെറ്റ് ന്യൂസിന് നല്കിയ അഭിമുഖം ദേശീയതലത്തിൽ ചർച്ചയാകുന്നു.രാഹുൽ ഗാന്ധിയെക്കുറിച്ച് മോദി പറഞ്ഞത് റിപ്പോർട്ട് ചെയ്ത് ദേശീയ മാധ്യമങ്ങൾ. വയനാട്ടിൽ നിന്ന് ഒളിച്ചോടും എന്ന പരാമർശം ചർച്ചയാകുന്നു.

7:04 AM IST:

ഇന്ത്യ സഖ്യത്തിൻറെ പൊതു പ്രകടന പത്രികയെ ചൊല്ലി തർക്കം.തൃണമൂൽ കോൺഗ്രസ് വിയോജിപ്പറിയിച്ചെന്ന് സൂചന
ജാതി സെൻസസിനുള്ള നിർദ്ദേശം പൊതു പത്രികയിൽ വേണ്ടെന്ന് മമത ബാനർജി.

7:04 AM IST:

ആദ്യ ഘട്ടത്തിൽ പോളിംഗ് ശതമാനം ഇടിഞ്ഞത് വിലയിരുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ.കഴിഞ്ഞ തവണത്തെക്കാൾ നാലു ശതമാനത്തിൻറെ കുറവെന്ന് കമ്മീഷൻ വൃത്തങ്ങൾ.ചൂടും വോട്ടർമാരുടെ ഉത്സാഹ കുറവും കാരണമെന്ന് വിലയിരുത്തൽ. വോട്ടെടുപ്പ് ഷെഡ്യൂൾ വലിച്ചു നീട്ടിയത് ബിജെപിയെ സഹായിക്കാനെന്ന് മമത ബാനർജി.

6:41 AM IST: