breaking news image

Malayam News highlights: 3ാം മോദി മന്ത്രിസഭയിൽ റോളില്ല, എൻസിപി പിളരുമെന്ന അഭ്യൂഹം ശക്തം

malayalam live news 10 june 2026 live blog 

എൻഡിഎ സഖ്യ സര്‍ക്കാരില്‍ കല്ലുകടി തുടങ്ങി. മൂന്നാം മോദി മന്ത്രിസഭയിൽ നിന്നും മാറ്റി നിർത്തപ്പെട്ടതോടെ എൻസിപി ഔദ്യോഗിക പക്ഷം പിളരുമെന്ന അഭ്യൂഹം ശക്തം. ലോക്സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കേറ്റ കനത്ത തിരിച്ചടിയാണ് മന്ത്രിപദത്തിന് വിലങ്ങുതടിയായത്. എന്നാൽ മഹാരാഷ്ട്രയിലെ പ്രധാനസഖ്യകക്ഷിയെ അനുനയിപ്പിക്കാനുളള നീക്കം സജീവമാക്കുകയാണ് ബിജെപി.

8:47 AM IST

കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല

കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല. എത്രയും വേഗം പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ഭരണ ഭാഷാ വികസന സമിതിയുടെ തീരുമാനം.

8:46 AM IST

കെ ഫോൺ പദ്ധതി പൊളിഞ്ഞ് പാളീസായെന്ന് സമ്മതിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്

അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച കെ ഫോൺ പൊളിഞ്ഞ് പാളീസായെന്ന് സമ്മതിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. 150 കോടിയുടെ വാര്‍ഷിക വരുമാനം ലക്ഷ്യമിട്ട് അതിവേഗം മുന്നേറുകയാണെന്ന കെ ഫോൺ അധികൃതരുടെ അവകാശ വാദം നിലനിൽക്കെ, ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍റെ പകുതി പോലും പൂര്‍ത്തിയായില്ല എന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്.

8:44 AM IST

പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭയും

മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭയും. വിമർശനങ്ങളെ
പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുന്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മെത്രാപൊലീത്ത.

8:44 AM IST

വീണ്ടും നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴും തലസ്ഥാനത്തെ റോഡുകൾ ശരിയായില്ല

പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴും തലസ്ഥാനത്തെ റോഡുകൾ ശരിയായില്ല. പല പ്രധാന നിരത്തുകളും ഇപ്പോഴും പൊട്ടിപൊളിച്ചിട്ട നിലയിലാണ്. ഒടുവിൽ പ്രഖ്യാപിച്ച സമയപരിധി തീരാൻ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്

8:43 AM IST

കേന്ദ്രസഹമന്ത്രിസ്ഥാനം മാത്രം കിട്ടിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി

കേന്ദ്രസഹമന്ത്രിസ്ഥാനം മാത്രം കിട്ടിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി. മിന്നുംജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്ന് താരത്തോട്
അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു

8:41 AM IST

നെയ്യാറ്റിൻകരയിൽ സയനൈഡ് ഉളളിൽ ചെന്ന് മരിച്ച ഒരു കുടുംബത്തിലെ മൂന്നു പേരുടെ പോസ്റ്റുമോർട്ടം ഇന്ന്

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇന്നലെ മരിച്ച ഒരു കുടുംബത്തിലെ മൂന്നു പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സയനൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് സംശയം. മണിലാൽ, സ്മിത, അഭിലാൽ എന്നിവരാണ് മരിച്ചത്. ചെന്നൈയിലായിരുന്ന മണിലാൽ ആറുമാസം മുമ്പ് ജോലി മതിയാക്കി തിരിച്ചെത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്. ലോൺ ആപ്പ് തട്ടിപ് ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

8:37 AM IST

പാഞ്ചാലിമേട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൻറെ വിലക്ക്

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പാഞ്ചാലിമേട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൻറെ വിലക്ക്. ഭൂമിയുടെ ഒരു ഭാഗം വനം വകുപ്പിൻറേതാണെന്നാണ് അവകാശ വാദം. നടപടിയാവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെടി ബിനു വനം വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയതിനെ തുടർന്ന് വനം, വിനോദസഞ്ചാരം, റവന്യു വകുപ്പുകളുടെ സംയുക്തമായി സർവേ നടത്തും.

8:28 AM IST

ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സിഐടിയുവിൻെറ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന്

ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സിഐടിയുവിൻെറ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇൻസ്ട്രക്ടമാരുടെ സാനിധ്യം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പ്ക‍ടർക്കുള്ള ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയർത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിംഗ് ടെസ്റ്റുളും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ടെസ്റ്റ് പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ച് സിഐടിയു ബഹിഷ്ക്കരണ സമരം നടത്തിയിരുന്നു. ചില ഇളവുകള്‍ നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മറ്റ് സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സിഐടിയു സമരവുമായി രംഗത്തുവരുന്നത്.

8:28 AM IST

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ജില്ലകളിലും മലപ്പുറം മുതൽ കാസർകോഡ് വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്

8:27 AM IST

നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് ഇന്ന് വ്യാപക പ്രതിഷേധം

നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് ഇന്ന് വ്യാപക പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും. എബിവിപി യുടെ നേതൃത്വത്തിൽ എൻ ടി എ ആസ്ഥാനത്തേക്കും മാർച്ച് നടത്തും. ഇന്നലെ നടത്താനിരുന്നു പരിപാടിയാണ് എ ബി വി പി ഇന്നത്തേക്ക് മാറ്റിയത്. അതെ സമയം എൻ ടി എ നിയോഗിച്ച മുൻ യുപിഎ സി ചെയർമാൻ അധ്യക്ഷനായ സമിതി ഇന്ന് ഹരിയാനയിലെ പരീക്ഷ സെൻ്ററുകളിൽ പരിശോധന നടത്തും

8:26 AM IST

ജമ്മു കശ്മീരിലെ റീസിയിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടങ്ങി സുരക്ഷ സേന

ജമ്മു കശ്മീരിലെ റീസിയിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടങ്ങി സുരക്ഷ സേന. കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ലഫ്നന്റ് ഗവർണറോട് പ്രധാനമന്ത്രി വിവരങ്ങൾ തേടി. കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ എന്ന് പൊലീസ്. ഇവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉൾപ്പെടെ കൊല്ലപ്പെട്ട നാല് പേർ മരിച്ചത് വെടിയേറ്റ്. ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷ സേന.ജമ്മു കശ്മീർ പൊലീസ് സംഭവത്തിൽ കേസ് എടുത്തു

8:25 AM IST

ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും

അഡ്വക്കറ്റ് ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. അന്തിമ തീരുമാനം ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിൽ ഉണ്ടാകും.P എം എ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ നൽകുമെന്ന് കരുതിയ രാജ്യസഭാ സീറ്റാണ് കെഎംസിസി ദില്ലി ഘടകം ഭാരവാഹിയായ അഡ്വക്കേറ്റ് ഹാരിസ് ബിരാ്ന് നൽകാൻ പാണക്കാട് സാദിക്കലി തങ്ങൾ തീരുമാനിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി പി എംa സലാം എന്നിവർ ഇക്കാര്യത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിലെങ്കിലും തീരുമാനം തങ്ങൾ മറ്റു നേതാക്കളെ കൂടി അറിയിക്കുകയായിരുന്നു. ദില്ലി സുപ്രീംകോടതി യില് പാർടിയ്യുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് നടത്തുന്നത് വഴിയാണ് ഹാരിസിൻ്റെ ലീഗ് ബന്ധം. 

8:24 AM IST

ലോക്സഭാ തിരഞ്ഞെടുപ്പിലെറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഫലം അവലോകനം ചെയ്യാൻ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന്

ലോക്സഭാ തിരഞ്ഞെടുപ്പിലെറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഫലം അവലോകനം ചെയ്യാൻ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. നാല് മണ്ഡലങ്ങളിലെ കനത്ത തോൽവി അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ ചേർന്ന തിരുവനന്തപുരം, ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി മാറണമെന്നുവരെ തിരുവനന്തപുരം ജില്ലാ നിര്‍വാഹക സമിതിയില്‍ ആവശ്യമുണ്ടായി. സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയെയും നിർവാഹ സമിതി തീരുമാനിക്കും കെ.പ്രകാശ്ബാബു, ആനി രാജ, പി.പി.സുനീര്‍ എന്നിവരാണ് പരിഗണനയിൽ. രാവിലെ പത്തിന് പട്ടം പി.എസ്. സ്മാരകത്തിലാണ് യോഗം. 

8:23 AM IST

രാജ്യസഭാസീറ്റ് തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത്

രാജ്യസഭാസീറ്റ് തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത്. സി.പി.ഐയും കേരളകോണ്‍ഗ്രസ് എമ്മും സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ പ്രശ്ന പരിഹാര ഫോർമുലയെന്താകും എന്നതാണ് പ്രധാന ചർച്ച. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് ആര്‍.ജെ.ഡിയും രംഗത്തുണ്ട്. സി.പി.ഐയും കേരളകോണ്‍ഗ്രസും കടുത്ത നിലപാടില്‍ തുടരുകയാണെങ്കില്‍ സി.പി.എം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്. കേരളകോണ്‍ഗ്രസുമായി രണ്ടരവര്‍ഷം വീതം സീറ്റ് പങ്കിടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വൈകിട്ട് നാലിനാണ് ഇടതുമുന്നണിയോഗം. ഇതിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനമെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും ഇടതുമുന്നണി യോഗം വിലയിരുത്തും. 

8:23 AM IST

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൻറെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. ആദ്യ ദിനം ബാർകോഴയിൽ അടിയന്തിരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവർ. ആദ്യ ദിനം അടിയന്തിര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് കൂട്ടാനുള്ള ബിൽ ഇന്ന് അവതരിപ്പിക്കും.

8:22 AM IST

കുമാരസ്വാമി കേന്ദ്ര മന്ത്രിയായതോടെ കേരളത്തിലെ ജെഡിഎസില്‍ കടുത്ത പ്രതിസന്ധി

കുമാരസ്വാമി കേന്ദ്ര മന്ത്രിയായതോടെ കേരളത്തിലെ ജെഡിഎസില്‍ കടുത്ത പ്രതിസന്ധി. കേരളത്തില്‍ ഇപ്പോഴും പാര്‍ട്ടി തുടരുന്നത് ജെഡിഎസ് എന്നപേരിലാണ്. ജെഡിഎസ് എൻഡിഎ ഘടകക്ഷിയായതോടെ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ഒരു മാസം മുൻപ് കേരളത്തിലെ നേതാക്കള്‍ പ്രഖ്യാപിച്ചങ്കിലും വൈകുകയാണ്. വിഷയം എല്‍ഡിഎഫിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്

8:21 AM IST

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചേരും. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനം ആകും

8:20 AM IST

ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയം

ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെതിരെ ഇന്ത്യക്ക് ആറ് റണ്ണിന്റെ ത്രസിപ്പിക്കുന്ന വിജയം. ഇന്ത്യയുടെ 119 റൺസ് പിന്തുടർന്ന പാകിസ്ഥാന് 113 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

8:44 AM IST:

കാസര്‍കോട് ജില്ലയിലെ 85 കന്നഡ വിദ്യാലയങ്ങളിലെ മലയാളം പഠനത്തിന് വേണ്ട പാഠപുസ്തകം ഇനിയും തയ്യാറായില്ല. എത്രയും വേഗം പുസ്തകം ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരം കടുപ്പിക്കാനാണ് ഭരണ ഭാഷാ വികസന സമിതിയുടെ തീരുമാനം.

8:43 AM IST:

അഭിമാന പദ്ധതിയായി പ്രഖ്യാപിച്ച കെ ഫോൺ പൊളിഞ്ഞ് പാളീസായെന്ന് സമ്മതിച്ച് രണ്ടാം പിണറായി സര്‍ക്കാരിന്‍റെ മൂന്നാം പ്രോഗ്രസ് റിപ്പോര്‍ട്ട്. 150 കോടിയുടെ വാര്‍ഷിക വരുമാനം ലക്ഷ്യമിട്ട് അതിവേഗം മുന്നേറുകയാണെന്ന കെ ഫോൺ അധികൃതരുടെ അവകാശ വാദം നിലനിൽക്കെ, ആദ്യഘട്ടം പ്രഖ്യാപിച്ച സൗജന്യ കണക്ഷന്‍റെ പകുതി പോലും പൂര്‍ത്തിയായില്ല എന്നാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിൽ വ്യക്തമാകുന്നത്.

8:41 AM IST:

മുഖ്യമന്ത്രി പിണറായി വിജയൻ വിമർശനങ്ങൾ ഉൾകൊള്ളാൻ തയ്യാറാകണമെന്ന് പരോക്ഷമായി പറഞ്ഞ് ഓർത്തഡോക്സ് സഭയും. വിമർശനങ്ങളെ
പോസ്റ്റീവായി കണ്ട് തിരുത്തലുകൾ വരുത്തണമെന്ന് തുന്പമൺ ഭദ്രാസനാധിപൻ എബ്രഹാം മാർ സെറാഫിം പറഞ്ഞു. ഗീവർഗീസ് മാർ കൂറിലോസിനെതിരായ മുഖ്യമന്ത്രിയുടെ വിവരദോഷി പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു മെത്രാപൊലീത്ത.

8:41 AM IST:

പൊതുതെരഞ്ഞെടുപ്പ് കഴിഞ്ഞ് വീണ്ടും നിയമസഭാ സമ്മേളനം തുടങ്ങുമ്പോഴും തലസ്ഥാനത്തെ റോഡുകൾ ശരിയായില്ല. പല പ്രധാന നിരത്തുകളും ഇപ്പോഴും പൊട്ടിപൊളിച്ചിട്ട നിലയിലാണ്. ഒടുവിൽ പ്രഖ്യാപിച്ച സമയപരിധി തീരാൻ ഇനി അഞ്ച് ദിവസം മാത്രമാണ് ബാക്കിയുള്ളത്

8:39 AM IST:

കേന്ദ്രസഹമന്ത്രിസ്ഥാനം മാത്രം കിട്ടിയതിൽ സുരേഷ് ഗോപിക്ക് അതൃപ്‌തി. മിന്നുംജയത്തിൽ അർഹമായ പരിഗണന കിട്ടിയില്ലെന്ന് താരത്തോട്
അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചു

8:37 AM IST:

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ ഇന്നലെ മരിച്ച ഒരു കുടുംബത്തിലെ മൂന്നു പേരുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. സയനൈഡ് ഉള്ളിൽ ചെന്നാണ് മരണമെന്നാണ് സംശയം. മണിലാൽ, സ്മിത, അഭിലാൽ എന്നിവരാണ് മരിച്ചത്. ചെന്നൈയിലായിരുന്ന മണിലാൽ ആറുമാസം മുമ്പ് ജോലി മതിയാക്കി തിരിച്ചെത്തിയിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നും വായ്പയെടുത്തിട്ടുണ്ട്. ലോൺ ആപ്പ് തട്ടിപ് ഉൾപ്പെടെ പരിശോധിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

8:34 AM IST:

ഇടുക്കിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ പാഞ്ചാലിമേട്ടിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വനം വകുപ്പിൻറെ വിലക്ക്. ഭൂമിയുടെ ഒരു ഭാഗം വനം വകുപ്പിൻറേതാണെന്നാണ് അവകാശ വാദം. നടപടിയാവശ്യപ്പെട്ട് ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെടി ബിനു വനം വകുപ്പ് മന്ത്രിക്കടക്കം പരാതി നൽകിയതിനെ തുടർന്ന് വനം, വിനോദസഞ്ചാരം, റവന്യു വകുപ്പുകളുടെ സംയുക്തമായി സർവേ നടത്തും.

8:25 AM IST:

ഡ്രൈവിംഗ് പരിഷ്ക്കരണത്തിനെതിരെ സിഐടിയുവിൻെറ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല ധർണ ഇന്ന് ആരംഭിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഇൻസ്ട്രക്ടമാരുടെ സാനിധ്യം നിർബന്ധമാക്കിയ സർക്കാർ ഉത്തരവ് പിൻവലിക്കുക, ടെസ്റ്റിനുളള വാഹനങ്ങളുടെ കാലാവധി 22 വർഷമാക്കുക, ഒരു മോട്ടോർ വെഹിക്കിള്‍ ഇൻസ്പ്ക‍ടർക്കുള്ള ടെസ്റ്റ് സ്ലോട്ട് 60 ആക്കിഉയർത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. ഡ്രൈവിംഗ് ടെസ്റ്റുളും തടസ്സപ്പെടാൻ സാധ്യതയുണ്ട്. ടെസ്റ്റ് പരിഷ്ക്കരണത്തിൽ പ്രതിഷേധിച്ച് സിഐടിയു ബഹിഷ്ക്കരണ സമരം നടത്തിയിരുന്നു. ചില ഇളവുകള്‍ നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്. എന്നാൽ മറ്റ് സംഘടനകള്‍ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും സിഐടിയു സമരവുമായി രംഗത്തുവരുന്നത്.

8:25 AM IST:

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, ജില്ലകളിലും മലപ്പുറം മുതൽ കാസർകോഡ് വരെയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. മറാത്തവാഡയ്ക്ക് മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് മഴ തുടരുന്നത്

8:24 AM IST:

നീറ്റ് പരീക്ഷ വിവാദവുമായി ബന്ധപ്പെട്ട് രാജ്യ തലസ്ഥാനത്ത് ഇന്ന് വ്യാപക പ്രതിഷേധം. എസ്എഫ്ഐയുടെ നേതൃത്വത്തിൽ ഇന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും. എബിവിപി യുടെ നേതൃത്വത്തിൽ എൻ ടി എ ആസ്ഥാനത്തേക്കും മാർച്ച് നടത്തും. ഇന്നലെ നടത്താനിരുന്നു പരിപാടിയാണ് എ ബി വി പി ഇന്നത്തേക്ക് മാറ്റിയത്. അതെ സമയം എൻ ടി എ നിയോഗിച്ച മുൻ യുപിഎ സി ചെയർമാൻ അധ്യക്ഷനായ സമിതി ഇന്ന് ഹരിയാനയിലെ പരീക്ഷ സെൻ്ററുകളിൽ പരിശോധന നടത്തും

8:23 AM IST:

ജമ്മു കശ്മീരിലെ റീസിയിൽ ആക്രമണം നടത്തിയ ഭീകരർക്കായി തെരച്ചിൽ തുടങ്ങി സുരക്ഷ സേന. കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളാണെന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ ലഫ്നന്റ് ഗവർണറോട് പ്രധാനമന്ത്രി വിവരങ്ങൾ തേടി. കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ എന്ന് പൊലീസ്. ഇവരെ പൂർണ്ണമായി തിരിച്ചറിഞ്ഞിട്ടില്ല. ഡ്രൈവർ ഉൾപ്പെടെ കൊല്ലപ്പെട്ട നാല് പേർ മരിച്ചത് വെടിയേറ്റ്. ഭീകരർക്കായി തെരച്ചിൽ തുടരുന്നതായി സുരക്ഷ സേന.ജമ്മു കശ്മീർ പൊലീസ് സംഭവത്തിൽ കേസ് എടുത്തു

8:22 AM IST:

അഡ്വക്കറ്റ് ഹാരിസ് ബീരാൻ ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയാകും. അന്തിമ തീരുമാനം ഇന്ന് തിരുവനന്തപുരത്ത് ചേരുന്ന ലീഗ് നേതൃയോഗത്തിൽ ഉണ്ടാകും.P എം എ സലാമിനോ ഏതെങ്കിലും യൂത്ത് ലീഗ് നേതാവിനോ നൽകുമെന്ന് കരുതിയ രാജ്യസഭാ സീറ്റാണ് കെഎംസിസി ദില്ലി ഘടകം ഭാരവാഹിയായ അഡ്വക്കേറ്റ് ഹാരിസ് ബിരാ്ന് നൽകാൻ പാണക്കാട് സാദിക്കലി തങ്ങൾ തീരുമാനിച്ചത്. പി കെ കുഞ്ഞാലിക്കുട്ടി പി എംa സലാം എന്നിവർ ഇക്കാര്യത്തിലുള്ള വിയോജിപ്പ് പ്രകടിപ്പിലെങ്കിലും തീരുമാനം തങ്ങൾ മറ്റു നേതാക്കളെ കൂടി അറിയിക്കുകയായിരുന്നു. ദില്ലി സുപ്രീംകോടതി യില് പാർടിയ്യുമായി ബന്ധപ്പെട്ട കേസുകൾ ഏകോപിപ്പിച്ച് നടത്തുന്നത് വഴിയാണ് ഹാരിസിൻ്റെ ലീഗ് ബന്ധം. 

8:20 AM IST:

ലോക്സഭാ തിരഞ്ഞെടുപ്പിലെറ്റ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ഫലം അവലോകനം ചെയ്യാൻ സി.പി.ഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത്. നാല് മണ്ഡലങ്ങളിലെ കനത്ത തോൽവി അണികൾക്കിടയിൽ വലിയ അതൃപ്തിക്ക് ഇടയാക്കിയിട്ടുണ്ട്. ഇന്നലെ ചേർന്ന തിരുവനന്തപുരം, ആലപ്പുഴ ജില്ലാ നേതൃയോഗങ്ങളില്‍ മുഖ്യമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനമുയര്‍ന്നിരുന്നു. മുഖ്യമന്ത്രി മാറണമെന്നുവരെ തിരുവനന്തപുരം ജില്ലാ നിര്‍വാഹക സമിതിയില്‍ ആവശ്യമുണ്ടായി. സിപിഐയുടെ രാജ്യസഭാ സ്ഥാനാർത്ഥിയെയും നിർവാഹ സമിതി തീരുമാനിക്കും കെ.പ്രകാശ്ബാബു, ആനി രാജ, പി.പി.സുനീര്‍ എന്നിവരാണ് പരിഗണനയിൽ. രാവിലെ പത്തിന് പട്ടം പി.എസ്. സ്മാരകത്തിലാണ് യോഗം. 

8:20 AM IST:

രാജ്യസഭാസീറ്റ് തര്‍ക്കത്തില്‍ തീരുമാനമെടുക്കാന്‍ ഇടതുമുന്നണിയോഗം ഇന്ന് തിരുവനന്തപുരത്ത്. സി.പി.ഐയും കേരളകോണ്‍ഗ്രസ് എമ്മും സീറ്റിൽ വിട്ടുവീഴ്ചക്കില്ലെന്ന് അറിയിച്ച സാഹചര്യത്തിൽ പ്രശ്ന പരിഹാര ഫോർമുലയെന്താകും എന്നതാണ് പ്രധാന ചർച്ച. രാജ്യസഭാ സീറ്റ് ആവശ്യപ്പെട്ട് ആര്‍.ജെ.ഡിയും രംഗത്തുണ്ട്. സി.പി.ഐയും കേരളകോണ്‍ഗ്രസും കടുത്ത നിലപാടില്‍ തുടരുകയാണെങ്കില്‍ സി.പി.എം വിട്ടുവീഴ്ചയ്ക്ക് തയ്യാറാകുമെന്നും സൂചനയുണ്ട്. കേരളകോണ്‍ഗ്രസുമായി രണ്ടരവര്‍ഷം വീതം സീറ്റ് പങ്കിടുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല. വൈകിട്ട് നാലിനാണ് ഇടതുമുന്നണിയോഗം. ഇതിന് മുമ്പ് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ചേര്‍ന്ന് തീരുമാനമെടുക്കും. ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയവും ഇടതുമുന്നണി യോഗം വിലയിരുത്തും. 

8:20 AM IST:

പതിനഞ്ചാം കേരള നിയമസഭയുടെ പതിനൊന്നാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ലോക് സഭാ തെരഞ്ഞെടുപ്പിലെ മികച്ച വിജയത്തിൻറെ ആത്മവിശ്വാസത്തിലാണ് പ്രതിപക്ഷം സഭയിലേക്കെത്തുന്നത്. ആദ്യ ദിനം ബാർകോഴയിൽ അടിയന്തിരപ്രമേയ നോട്ടീസ് കൊണ്ടുവരാനാണ് പ്രതിപക്ഷനീക്കം. രാവിലെ ചോദ്യോത്തരവേളക്ക് ശേഷം അംഗങ്ങളുടെ ഗ്രൂപ്പ് ഫോട്ടോ എടുക്കൽ ഉണ്ടായിരിക്കും. അതിന് ശേഷമാകും സീറോ അവർ. ആദ്യ ദിനം അടിയന്തിര പ്രമേയം ഒഴിവാക്കണമെന്ന് സ്പീക്കറുടെ ഓഫീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതിപക്ഷം തയ്യാറായില്ല. അടിയന്തിര പ്രമേയ നോട്ടീസ് പരിഗണിച്ചില്ലെങ്കിൽ ഗ്രൂപ്പ് ഫോട്ടോയിൽ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിരുന്നു. തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വാർഡ് കൂട്ടാനുള്ള ബിൽ ഇന്ന് അവതരിപ്പിക്കും.

8:19 AM IST:

കുമാരസ്വാമി കേന്ദ്ര മന്ത്രിയായതോടെ കേരളത്തിലെ ജെഡിഎസില്‍ കടുത്ത പ്രതിസന്ധി. കേരളത്തില്‍ ഇപ്പോഴും പാര്‍ട്ടി തുടരുന്നത് ജെഡിഎസ് എന്നപേരിലാണ്. ജെഡിഎസ് എൻഡിഎ ഘടകക്ഷിയായതോടെ പുതിയ പാര്‍ട്ടി ഉണ്ടാക്കുമെന്ന് ഒരു മാസം മുൻപ് കേരളത്തിലെ നേതാക്കള്‍ പ്രഖ്യാപിച്ചങ്കിലും വൈകുകയാണ്. വിഷയം എല്‍ഡിഎഫിനെതിരെ ആയുധമാക്കാൻ ഒരുങ്ങുകയാണ് യുഡിഎഫ്

8:18 AM IST:

നരേന്ദ്രമോദിയുടെ മൂന്നാം മന്ത്രിസഭ ദില്ലിയില്‍ നടന്ന പ്രൗഡഗംഭീരമായ ചടങ്ങില്‍ അധികാരമേറ്റു. പ്രധാനമന്ത്രിയെ കൂടാതെ 30 ക്യാബിനെറ്റ് മന്ത്രിമാർ ഉള്‍പ്പെടെ 71 പേരാണ് സത്യപ്രതിജ്ഞ ചെയ്തത്. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ചേരും. മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെയെന്നും ഇന്ന് തീരുമാനം ആകും

8:17 AM IST: