Malayalam News Highlights: കുവൈത്ത് ദുരന്തം; മലയാളികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Malayalam Live News 14 June 2024 live updates 

കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 23 മലയാളികളുടെ മൃതദേഹം ഇന്ന് കൊച്ചിയിൽ എത്തിക്കും. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് മൃതദേഹങ്ങൾ എത്തിക്കുക. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും.

7:12 AM IST

ബാർകോഴ കേസ്; ഹാജരാകാൻ അർജുൻ രാധാകൃഷ്ണന് നൽകിയ സമയപരിധി ഇന്ന് അവസാനിക്കും

ബാർകോഴ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. തിരുവനന്തപുരത്തെ ക്രെംബ്രാ‍ഞ്ച് ഓഫീസിൽ ഹജരാകാനാണ് നി‍ർദേശം. നേരത്തെ രണ്ട് തവണ ഫോണിൽ വിളിച്ച് മൊഴി രേഖപ്പെടുത്താൻ സൗകര്യം ചോദിച്ചുവെങ്കിലും അർജുൻ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ഓഫീസിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത്. 

7:12 AM IST

വീണ ജോർജ്ജിന്‍റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്‍റ് വിവാദം; പുറത്തുവരുന്നത് പാർട്ടിയിലെ ഭിന്നത, സ്ഥലം അളക്കും

മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്‍റ് വിവാദത്തിൽ സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം. ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയർന്ന കൊടുമൺ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ച ആരോപണത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി. 

7:11 AM IST

തൃശൂർ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠൻ ഇന്ന് ചുമതലയേൽക്കും; 3 മണിയ്ക്ക് ഭാരവാഹികളുടെ നേതൃയോഗം നടക്കും

തൃശൂർ ഡിസിസി പ്രസിഡന്റായി വികെ ശ്രീകണ്ഠൻ എംപി ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും ചുമതലയേറ്റെടുക്കുക. തുടർന്ന് 3 മണിക്ക് ബ്ലോക്ക് പ്രസിഡന്‍റുമാരുടെയും ജില്ലയിലെ കെപിസിസി-ഡിസിസി ഭാരവാഹികളുടെയും നേതൃയോഗം ഡിസിസിയില്‍ വിളിച്ചിട്ടുണ്ട്. കെ മുരളീധരന്‍റെ കനത്ത തോല്‍വിക്ക് പിന്നാലെ ഡിസിസിയില്‍ ചേരിപ്പോര് രൂക്ഷമായിരുന്നു. ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷന്‍ ജോസ് വള്ളൂരിനോടും യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എംപി വിന്‍സന്‍റിനോടും കേന്ദ്ര നേതൃത്വം രാജി ആവശ്യപ്പെട്ടത്. 

7:11 AM IST

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കം; ഉച്ചയ്ക്ക് 3ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ലോക കേരളസഭയുടെ നാലാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. ഉച്ചയ്ക്ക് മൂന്നിന് നിയമസഭാ മന്ദിരത്തിൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെയാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നതെങ്കിലും കുവൈത്ത് തീപിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹം ഏറ്റുവാങ്ങാൻ മുഖ്യമന്ത്രി കൊച്ചിയിലേക്ക് തിരിച്ച സാഹചര്യത്തിലാണ് ഉദ്ഘാടനം 3 മണിയിലേക്ക് മാറ്റിയത്. 

7:12 AM IST:

ബാർകോഴ കേസിൽ അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ മകൻ അർജുൻ രാധാകൃഷ്ണൻ നൽകിയ സമയപരിധി ഇന്ന് അവസാനിക്കും. തിരുവനന്തപുരത്തെ ക്രെംബ്രാ‍ഞ്ച് ഓഫീസിൽ ഹജരാകാനാണ് നി‍ർദേശം. നേരത്തെ രണ്ട് തവണ ഫോണിൽ വിളിച്ച് മൊഴി രേഖപ്പെടുത്താൻ സൗകര്യം ചോദിച്ചുവെങ്കിലും അർജുൻ പ്രതികരിച്ചിരുന്നില്ല. തുടർന്നാണ് ഇന്ന് ഓഫീസിൽ നേരിട്ട് ഹാജരാകാൻ നോട്ടീസ് നൽകിയത്. 

7:12 AM IST:

മന്ത്രി വീണ ജോർജ്ജിന്‍റെ ഭർത്താവ് ഉൾപ്പെട്ട റോഡ് അലൈൻമെന്‍റ് വിവാദത്തിൽ സ്ഥലം അളന്ന് പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ കളക്ടറുടെ നിർദേശം. ഓടയുടെ ഗതി മാറ്റിയെന്ന ആക്ഷേപം ഉയർന്ന കൊടുമൺ ഭാഗത്തെ റോഡും പുറമ്പോക്കും പരിശോധിച്ച് തഹസിൽദാർ കളക്ടർക്ക് റിപ്പോർട്ട് നൽകും. അതേസമയം, മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫിനെതിരെ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ പഞ്ചായത്ത് പ്രസിഡന്‍റ് ഉന്നയിച്ച ആരോപണത്തിൽ പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷമായി. 

7:11 AM IST: