Malayalam News Live : തിരുവനന്തപുരം പാറ്റൂരില്‍ 4 യുവാക്കൾക്ക് വെട്ടേറ്റു

malayalam live News Update January 07 2023

തിരുവനന്തപുരം പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല് പേരുടെയും പരിക്കുകകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. 

12:19 PM IST

പക്ഷിപ്പനിക്കെതിരെ കരുതല്‍ വേണം, ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 

12:18 PM IST

പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാൻ മറിഞ്ഞു, 7 പേർക്ക് പരിക്ക്

പാലാ പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാൻ മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

11:26 AM IST

സ്കൂള്‍ കലോത്സവം: 'സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യമെന്ത്, സംഘപരിവാര്‍ ബന്ധം അന്വേഷിക്കണം': റിയാസ്

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും  മന്ത്രി പറഞ്ഞു.

10:32 AM IST

ഇനി ഇല്ലെന്ന് പഴയിടം

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More 

9:34 AM IST

കാട്ടാനയെ മയക്കുവെടി വെക്കല്‍: ഉത്തരവ് വൈകിയതെന്ത്? ചീഫ് വൈൽഡ് ലൈഫ് വാർഡനോട് വിശദീകരണം തേടി മന്ത്രി

ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള  ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ല. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

9:33 AM IST

രാഷ്ട്രീയ പാര്‍ട്ടിയും രൂപീകരിച്ചു; തട്ടിപ്പ് കേസ് പ്രതി പ്രവീണ്‍ റാണെ തെരഞ്ഞെടുപ്പ് കമ്മീഷനേയും കബളിപ്പിച്ചു

തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പ്രവീൺ റാണെ രാഷ്ടീയ പാർട്ടി രൂപീകരിച്ചതിന്‍റെ രേഖകളും പുറത്ത്. രാജ്യത്തെ മണി പവറിനും മസിൽ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലാണ് കഴിഞ്ഞ ഏപ്രിലിൽ റോയൽ ഇന്ത്യാ പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. കോടികൾ കൈയ്യിലിട്ട് അമ്മാനമാടിയിരുന്ന പ്രവീൺ റാണെ കഴിഞ്ഞ ഏപ്രിലിലാണ് രാഷ്ട്രീയ പാ‍ർട്ടി രൂപീകരിച്ചത്. 

7:25 AM IST

കാസര്‍കോട്ടെ ഭക്ഷ്യവിഷബാധ മരണം: ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും

കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി.

7:25 AM IST

'കൊല്ലുമെന്ന് ഭീഷണി', തൊടുപുഴ ഡിവൈഎസ്‍പിക്ക് എതിരെ പരാതിക്കാരന്‍

തൊടുപുഴ ഡിവൈഎസ്‍പി എം ആർ മധുബാബുവിനെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരന്‍ മുരളീധരൻ. ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് ഡിവൈഎസ്‍പി ഭീഷണിപ്പെടുത്തിയെന്നാണ് മുരളീധരന്‍റെ പരാതി. ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന്‍ ഇടുക്കി എസ്‍പിക്ക് പരാതി നല്‍കി. ഡിവൈഎസ്‍പിക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ സമീപിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. 

7:24 AM IST

കലോത്സവ മാന്വല്‍ പരിഷ്കരിക്കുമെന്ന് ശിവന്‍കുട്ടി

കോഴിക്കോട് നടന്ന അറുപത്തിയൊന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം കൂട്ടായ്‍മയുടെ വിജയമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി. മത്സരങ്ങള്‍ മികച്ച നിലവാരം പുലര്‍ത്തി. വിധി നിർണയത്തിൽ അടക്കം ഒരു പരാതിയും കിട്ടിയില്ല. കുട്ടികള്‍ക്ക് കലാജീവിതം തുടരാന്‍ സഹായം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു. കാലത്തിന് അനുസരിച്ച് കലോത്സവ മാന്വല്‍ പരിഷ്കരിക്കും. അടുത്തവര്‍ഷം നോണ്‍ വെജ് ഭക്ഷണവും കലോത്സവത്തില്‍ ഉള്‍പ്പെടുത്തുമെന്ന് മന്ത്രി ഉറപ്പ് നല്‍കി. 

7:24 AM IST

തിരുവനന്തപുരം പാറ്റൂരില്‍ 4 യുവാക്കൾക്ക് വെട്ടേറ്റു

തിരുവനന്തപുരം പാറ്റൂരില്‍ നാല് യുവാക്കൾക്ക് വെട്ടേറ്റു. പുത്തരി ബിൽഡേഴ്സ് ഉടമ നിതിനും ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കളുമാണ് ആക്രമിക്കപ്പെട്ടത്. ഗുണ്ടാ നേതാവ് ഓംപ്രകാശും സംഘവും ആക്രമിച്ചെന്നാണ് മൊഴി. നാല് പേരുടെയും പരിക്കുകകൾ ഗുരുതരമല്ലെന്ന് പേട്ട പൊലിസ് അറിയിച്ചു. 

12:19 PM IST:

സംസ്ഥാനത്ത് ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ആശങ്ക വേണ്ടെങ്കിലും കരുതല്‍ വേണം. പക്ഷിപ്പനി മനുഷ്യരെ ബാധിക്കാതിരിക്കാന്‍ മുന്‍ കരുതലുകള്‍ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ എല്ലാവരും പാലിക്കണം. 

12:18 PM IST:

പാലാ പൊന്‍കുന്നത്ത് ശബരിമല തീര്‍ത്ഥാടകരുടെ വാൻ മറിഞ്ഞ് ഏഴ് പേർക്ക് പരിക്ക്. നിയന്ത്രണം വിട്ട വാൻ റോഡിലൂടെ വന്ന കാറിൽ ഇടിച്ച് മറിയുകയായിരുന്നു. രണ്ട് പേർക്ക് സാരമായി പരിക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണം. പരിക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളേജിൽ പ്രവേശിപ്പിച്ചു.

11:26 AM IST:

സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്‍റെ സ്വാഗതഗാനം പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കലോത്സവ സ്വാഗതഗാനം തയ്യാറാക്കിയവരുടെ താല്‍പ്പര്യം പരിശോധിക്കണം. സംഘപരിവാര്‍ ബന്ധം അന്വേഷിക്കണമെന്നും  മന്ത്രി പറഞ്ഞു.

10:32 AM IST:

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. Read More 

9:34 AM IST:

ബത്തേരിയിലിറങ്ങിയ കാട്ടാനയെ മയക്കുവെടി വെക്കാനുള്ള  ഉത്തരവ് വൈകിയതില്‍ ചീഫ് വൈൽഡ് ലൈഫ് വാർഡനോട് മന്ത്രി എ കെ ശശീന്ദ്രന്‍ വിശദീകരണം തേടി. ഉന്നത ഉദ്യോഗസ്ഥര്‍ ഇത്തരം നിലപാട് എടുക്കുന്നത് അംഗീകരിക്കാനാവില്ല. മറുപടി തൃപ്തികരമല്ലെങ്കിൽ തുടർനടപടിയുണ്ടാവുമെന്നും ശശീന്ദ്രന്‍ പറഞ്ഞു. 

9:33 AM IST:

തൃശ്ശൂരിലെ സേഫ് ആന്‍റ് സ്ട്രോങ് സാമ്പത്തിക തട്ടിപ്പുകേസിൽ പ്രതിയായ പ്രവീൺ റാണെ രാഷ്ടീയ പാർട്ടി രൂപീകരിച്ചതിന്‍റെ രേഖകളും പുറത്ത്. രാജ്യത്തെ മണി പവറിനും മസിൽ പവറിനും എതിരായ കൂട്ടായ്മ എന്ന പേരിലാണ് കഴിഞ്ഞ ഏപ്രിലിൽ റോയൽ ഇന്ത്യാ പീപ്പിൾസ് പാർട്ടി രൂപീകരിച്ചത്. കോടികൾ കൈയ്യിലിട്ട് അമ്മാനമാടിയിരുന്ന പ്രവീൺ റാണെ കഴിഞ്ഞ ഏപ്രിലിലാണ് രാഷ്ട്രീയ പാ‍ർട്ടി രൂപീകരിച്ചത്. 

7:25 AM IST:

കാസര്‍കോട് ഭക്ഷ്യവിഷബാധ മൂലം മരിച്ച അഞ്ജുശ്രീയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന നടത്തും. വിദഗ്ധ പരിശോധനയ്ക്ക് ഫോറന്‍സിക് ലാബിലേക്ക് ആന്തരിക അവയവങ്ങള്‍ അയക്കും. മരണകാരണത്തില്‍ വ്യക്തത വരുത്താനാണ് രാസപരിശോധന. അഞ്ജുശ്രീയുടെ മരണത്തില്‍ ഭക്ഷ്യസുരക്ഷ കമ്മീഷണർ ഇന്നോ നാളെയോ സർക്കാരിന് റിപ്പോർട്ട് നൽകും. മംഗലാപുരം ആശുപത്രിയിൽ നിന്നുള്ള ചികിത്സാ വിവരങ്ങൾ ഭക്ഷ്യസുരക്ഷാവകുപ്പ് തേടി.

7:25 AM IST:

തൊടുപുഴ ഡിവൈഎസ്‍പി എം ആർ മധുബാബുവിനെതിരെ കൂടുതല്‍ ആരോപണവുമായി പരാതിക്കാരന്‍ മുരളീധരൻ. ഇടനിലക്കാരെ വിട്ട് കൊല്ലുമെന്ന് ഡിവൈഎസ്‍പി ഭീഷണിപ്പെടുത്തിയെന്നാണ് മുരളീധരന്‍റെ പരാതി. ജീവന് ഭീഷണിയെന്ന് കാണിച്ച് മുരളീധരന്‍ ഇടുക്കി എസ്‍പിക്ക് പരാതി നല്‍കി. ഡിവൈഎസ്‍പിക്കെതിരെ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ ത്യപ്തിയില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയില്‍ മുരളീധരന്‍ ഹര്‍ജി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇടനിലക്കാര്‍ സമീപിച്ചതെന്ന് മുരളീധരന്‍ പറഞ്ഞു. 

7:24 AM IST: