Malayalam News Highlights : ബിബിസി ഡോക്യുമെന്‍ററി പ്രദർശനം, എതിർത്ത് ബിജെപി

Malayalam Live news Updates on 24 january 2023

ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ എന്ന പ്രധാനമന്ത്രിക്കെതിരായ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും.
ഡോക്യുമെന്‍ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്.
ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. ഡ്യോകുമെന്ററിയെ കുറിച്ച് അറിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു

9:39 PM IST

ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു

വിലക്ക് മറികടന്ന് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനിരുന്ന ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു. ക്യാമ്പസ് മുഴുവൻ വൈദുതി വിച്ചേദിച്ചുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റലിൽ അടക്കം വൈദ്യുതി വിച്ഛേദിച്ചു. പ്രദർശനം നടക്കാനിരിക്കെയാണ് നടപടി. രാത്രി ഒമ്പത് മണിക്കായിരുന്നു പ്രദർശനം നിശ്ചയിച്ചിരുന്നത്. 

9:22 PM IST

പ്രസ്താവനയിൽ ഉറച്ച് അനില്‍ ആന്‍റണി

ബിബിസി ഡോക്യുമെന്‍ററിക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്‍റണി. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തന്നെയാണ് ബിബിസിയുടേത് അനില്‍ ആന്‍റണി ആവര്‍ത്തിച്ചു. Read More 

6:49 PM IST

പൂജപ്പുരയില്‍ സംഘര്‍ഷം

തലസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപി പ്രതിഷേധം. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു.

4:51 PM IST

ജുനൈസ് വധശ്രമമടക്കം അഞ്ച് കേസുകളിലും പ്രതി

എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പിടിയിലായ ജുനൈസ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരിൽ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമമടക്കം അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. Read More 

3:04 PM IST

ഡോക്യുമെന്ററിയെ എതിർക്കുന്നത് ഭീതി മൂലമെന്ന് എം എ ബേബി

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെ കേന്ദ്ര സര്‍ക്കാര്‍ എതിർക്കുന്നത് ഭീതി മൂലമെന്ന് എം എ ബേബി. അന്താരാഷ്ട്ര തലത്തിൽ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെന്‍ററിയെ എതിർക്കാന്‍ കാരണമെന്ന് എം എ ബേബി കുറ്റപ്പെടുത്തി. Read More 

2:42 PM IST

ചിന്ത പറഞ്ഞത് 'പെരുംനുണ'

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

1:05 PM IST

പ്രദർശനം തടയണമെന്ന് കോഴിക്കോടും ആവശ്യം

കോഴിക്കോട് നഗരത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബിബിസിയുടെ മോദിവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് പോലീസ് ഇടപെട്ട് തടയണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു

1:03 PM IST

ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ കണ്ണൂരിൽ ബിജെപി പരാതി

ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യന്റെ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് പരാതി നൽകി. സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. പ്രദർശനത്തിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രദർശനം തടയാൻ പൊലീസ് തയ്യാറായില്ലെങ്കിൽ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

12:16 PM IST

200 കിലോ കഞ്ചാവ് കേസിൽ പ്രതികൾക്ക് ജാമ്യം

ആറ്റിങ്ങലിൽ വാടക വീട്ടിൽ നിന്ന് 200 കിലോ കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യം. കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോർ, തിരുവനന്തപുരം ശ്രീകാര്യം പേരൂർക്കോണം രമ്യ നിവാസിൽ മനു, വർക്കല ചാലുവിള സ്വദേശി വിനോദ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ 180 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നൽകാത്തതാണ് പ്രതികൾക്ക് ജാമ്യം കിട്ടാൻ കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ എസ്എച്ച്ഒക്കെതിരെ നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

12:13 PM IST

ജയിലിൽ പോകാൻ വരെ തയ്യാറെന്ന് എംവി ജയരാജൻ

മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യയെന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിന് സിപിഎം സംരക്ഷണം നൽകും. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

12:04 PM IST

എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി,ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് ക്രൈംബ്രാഞ്ച്

എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ.ഇത് ലംഘിച്ചതിനാണ് കോടതി നടപടി.ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്ന് ആർഷോ

11:30 AM IST

കഞ്ചാവ് കേസിലെ അന്വേഷണത്തിൽ ഗുരുതര വീഴ്ച, 200 കിലോ കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് പ്രതികൾക്ക് ജാമ്യം

 180 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ കോടതി ജാമ്യം അനുവദിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍റെ  ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് കോടതി.അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

10:29 AM IST

ബിബിസി ഡോക്യുമെന്ററി: സംസ്ഥാന വ്യാപക പ്രദർശനത്തിന് എസ്എഫ്ഐയും ഡിവൈഎഫ്ഐയും

 ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക. 

10:19 AM IST

ബിബിസി വിവാദം: പ്രതിപക്ഷത്തിനെതിരെ വീണ്ടും കേന്ദ്ര നിയമമന്ത്രി

വെള്ളക്കാർ പറയുന്നതാണ് ഇപ്പോഴും ചിലർക്ക് വലിയ കാര്യമെന്ന് കിരൺ റിജിജു.ഇന്ത്യയെ കുറിച്ചുള്ള അവരുടെ നിലപാടാണ് അന്തിമമെന്ന് കരുതുതുന്നു.ഇവിടുത്തെ സുപ്രീംകോടതിയും, ജനങ്ങളുമൊന്നും അവർക്ക് വിഷയമല്ലെന്നും മന്ത്രി

9:34 AM IST

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ബിബിസി ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചതിനെതിരെ എബിവിപി; പരാതി നൽകി

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ  ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി എബിവിപി. ഇന്നലെ രാത്രിയാണ് ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഗുജറാത്ത് കലാപത്തെ കുറിച്ചും  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ഡോക്യുമെന്‍ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ഒരു കാമ്പസിൽ ആദ്യമായാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു.

9:20 AM IST

ഗുണ്ടകളെ പിടിക്കാൻ: ഓം പ്രകാശിന്റെയും പുത്തൻപാലം രാജേഷിന്റെയും സ്വത്ത് കണ്ടെത്താൻ നടപടി,ലുക്ക് ഔട്ട് നോട്ടീസിറക്കും

തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ തന്ത്രവുമായി പൊലീസ്.ഓംപ്രകാശ് , പുത്തൻ പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി.രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.ഗുണ്ടകൾക്കെതിരെ
ലുക്ക് ഔട്ട് നോട്ടീസിറക്കാനും തീരുമാനം

9:20 AM IST

ജഡ്ജിയുടെ പേരിൽ കോഴ:ഹൈക്കോടതി അഭിഭാഷകനെതിരെ ഗുരുതര കണ്ടെത്തൽ,സൈബി ജോസ് കിടങ്ങൂർ 72 ലക്ഷം കൈപ്പറ്റി

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ,അഭിഭാഷകൻ സൈബി ജോസ്
കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ.മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ്
കണ്ടെത്തി.

8:46 AM IST

ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും

ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ എന്ന ഡോക്യുമെന്‍ററിയുടെ രണ്ടാം ഭാഗം ബിബിസി ഇന്ന് സംപ്രേഷണം ചെയ്യും. ഡോക്യുമെന്‍ററിക്ക് വിലക്ക് ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ സാമൂഹികമാധ്യമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ കര്‍ശന നിരീക്ഷണത്തിലാണ്. ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം ഇന്ന് പ്രദര്‍ശിപ്പിക്കാന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തീരുമാനിച്ചിരുന്നെങ്കിലും സര്‍വകലാശാല വിലക്കി. ഡോക്യുമെന്‍ററിയെ കുറിച്ച് അറിയില്ലെന്ന് അമേരിക്ക പ്രതികരിച്ചു. 

9:39 PM IST:

വിലക്ക് മറികടന്ന് ഡോക്യുമെന്‍ററി പ്രദർശിപ്പിക്കാനിരുന്ന ജെഎൻയുവിൽ വൈദ്യുതി വിച്ഛേദിച്ചു. ക്യാമ്പസ് മുഴുവൻ വൈദുതി വിച്ചേദിച്ചുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. ഹോസ്റ്റലിൽ അടക്കം വൈദ്യുതി വിച്ഛേദിച്ചു. പ്രദർശനം നടക്കാനിരിക്കെയാണ് നടപടി. രാത്രി ഒമ്പത് മണിക്കായിരുന്നു പ്രദർശനം നിശ്ചയിച്ചിരുന്നത്. 

9:22 PM IST:

ബിബിസി ഡോക്യുമെന്‍ററിക്കെതിരായ പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്ന് മുതിര്‍ന്ന കോൺഗ്രസ് നേതാവ് എ കെ ആന്‍റണിയുടെ മകനും, കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനറുമായ അനില്‍ ആന്‍റണി. രാജ്യത്തിൻ്റെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റം തന്നെയാണ് ബിബിസിയുടേത് അനില്‍ ആന്‍റണി ആവര്‍ത്തിച്ചു. Read More 

6:49 PM IST:

തലസ്ഥാനത്ത് ഡിവൈഎഫ്ഐയുടെ ബിബിസി ഡോക്യുമെന്ററി പ്രദർശനവേദിയിൽ ബിജെപി പ്രതിഷേധം. പൂജപ്പുര തിരുമല റോഡില്‍ പ്രതിഷേധിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് നാല് തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ തന്നെ പൂജപ്പുര റോഡ് പൊലീസ് അടച്ചിരുന്നു.

4:51 PM IST:

എറണാകുളം കളമശ്ശേരിയില്‍ വില്‍പ്പനക്കായി വച്ച 500 കിലോ പഴകിയ ഇറച്ചി പിടികൂടിയ സംഭവത്തിൽ പിടിയിലായ ജുനൈസ് മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് പൊലീസ്. ഇയാളുടെ പേരിൽ മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ വധശ്രമമടക്കം അഞ്ച് കേസുകളുണ്ടെന്നാണ് പൊലീസ് പറയുന്നത്. Read More 

3:04 PM IST:

പ്രധാനമന്ത്രിയെക്കുറിച്ചുള്ള ബിബിസി ഡോക്യുമെന്‍ററിയെ കേന്ദ്ര സര്‍ക്കാര്‍ എതിർക്കുന്നത് ഭീതി മൂലമെന്ന് എം എ ബേബി. അന്താരാഷ്ട്ര തലത്തിൽ മോദിയുടെ പ്രതിച്ഛായ നഷ്ടമാകുമെന്ന ഭയമാണ് ഡോക്യുമെന്‍ററിയെ എതിർക്കാന്‍ കാരണമെന്ന് എം എ ബേബി കുറ്റപ്പെടുത്തി. Read More 

2:42 PM IST:

സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ചിന്ത ജെറോമിന് സംസ്ഥാന സർക്കാർ ശമ്പള കുടിശിക അനുവദിച്ചു. 17 മാസത്തെ കുടിശികയായി എട്ടര (8.50) ലക്ഷം രൂപയാണ് അനുവദിച്ചത്. കുടിശ്ശിക അനുവദിക്കാൻ ആവശ്യപ്പെട്ടത് ചിന്ത തന്നെ എന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. താൻ ശമ്പള കുടിശിക ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോമിന്റെ വാദം. ഉത്തരവിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

1:05 PM IST:

കോഴിക്കോട് നഗരത്തിൽ ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ ബിബിസിയുടെ മോദിവിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നത് പോലീസ് ഇടപെട്ട് തടയണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു

1:03 PM IST:

ബിബിസി ഡോക്യുമെന്ററി ഇന്ത്യ ദി മോദി ക്വസ്റ്റ്യന്റെ കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ക്യാമ്പസിലെ പ്രദർശനം തടയണമെന്ന് ആവശ്യപ്പെട്ട് ബിജെപി ജില്ലാ പ്രസിഡണ്ട് പരാതി നൽകി. സിറ്റി പൊലീസ് കമ്മീഷണർക്കും ജില്ലാ കളക്ടർക്കുമാണ് പരാതി നൽകിയത്. പ്രദർശനത്തിലൂടെ വർഗീയ സംഘർഷം സൃഷ്ടിക്കാൻ ശ്രമമെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. പ്രദർശനം തടയാൻ പൊലീസ് തയ്യാറായില്ലെങ്കിൽ ബി ജെ പിക്ക് അതിനു സംവിധാനമുണ്ടെന്നും ജില്ലാ പ്രസിഡന്റ് പറഞ്ഞു.

12:16 PM IST:

ആറ്റിങ്ങലിൽ വാടക വീട്ടിൽ നിന്ന് 200 കിലോ കഞ്ചാവ് പിടിച്ച കേസിൽ മൂന്ന് പ്രതികൾക്കും ജാമ്യം. കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ശങ്കരഭവനിൽ കിഷോർ, തിരുവനന്തപുരം ശ്രീകാര്യം പേരൂർക്കോണം രമ്യ നിവാസിൽ മനു, വർക്കല ചാലുവിള സ്വദേശി വിനോദ് എന്നിവരാണ് കേസിലെ പ്രതികൾ. കേസിൽ 180 ദിവസം കഴിഞ്ഞിട്ടും പൊലീസ് കുറ്റപത്രം നൽകാത്തതാണ് പ്രതികൾക്ക് ജാമ്യം കിട്ടാൻ കാരണം. അന്വേഷണ ഉദ്യോഗസ്ഥൻ ആറ്റിങ്ങൽ എസ്എച്ച്ഒക്കെതിരെ നടപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

12:13 PM IST:

മാധ്യമ വിലക്ക് നടത്തിയത് കൊണ്ട് വംശഹത്യയെന്ന യാഥാർത്ഥ്യം ഇല്ലാതാകുന്നില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. ബിബിസിയുടെ വിവാദ ഡോക്യുമെന്ററി പ്രദർശനത്തിന് സിപിഎം സംരക്ഷണം നൽകും. ഡോക്യുമെന്ററി പ്രദർശിപ്പിക്കുന്നതിന്റെ പേരിൽ കേസെടുക്കുന്നെങ്കിൽ ജയിലിൽ പോകാനും തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു

12:04 PM IST:

എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണം എന്നായിരുന്നു വ്യവസ്ഥ.ഇത് ലംഘിച്ചതിനാണ് കോടതി നടപടി.ഡെങ്കി പനി പിടിപെട്ട് കിടപ്പിലാണെന്ന് ആർഷോ

11:30 AM IST:

 180 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാത്തതിനാൽ കോടതി ജാമ്യം അനുവദിച്ചു.അന്വേഷണ ഉദ്യോഗസ്ഥന്‍റെ  ഭാഗത്തുണ്ടായത് ഗുരുതര വീഴ്ചയെന്ന് കോടതി.അന്വേഷണ ഉദ്യോഗസ്ഥനായ ആറ്റിങ്ങൽ ഇൻസ്പെക്ടർക്കെതിരെ നടപടി വേണമെന്ന് കോടതി

10:29 AM IST:

 ഗുജറാത്ത് കലാപത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ബിബിസി ഡോക്യുമെന്ററിയുടെ സംസ്ഥാന വ്യാപക പ്രദർശനത്തിന് ഇടത് സംഘടനകൾ. ഇടത് യുവജന സംഘടനകളായ എസ്എഫ്ഐയും ഡിവൈഎഫ്ഐയും സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ഡോക്യുമെന്ററിയുടെ ആദ്യ ഭാഗം പ്രർശിപ്പിക്കുമെന്ന് അറിയിച്ചു. തലസ്ഥാനത്ത് ഇന്ന് ബിബിസി ഡോക്യുമെന്ററി പ്രർശിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. വൈകീട്ട് ആറ് മണിക്ക് പൂജപ്പുരയിലാകും പ്രദർശനം നടത്തുക. 

10:19 AM IST:

വെള്ളക്കാർ പറയുന്നതാണ് ഇപ്പോഴും ചിലർക്ക് വലിയ കാര്യമെന്ന് കിരൺ റിജിജു.ഇന്ത്യയെ കുറിച്ചുള്ള അവരുടെ നിലപാടാണ് അന്തിമമെന്ന് കരുതുതുന്നു.ഇവിടുത്തെ സുപ്രീംകോടതിയും, ജനങ്ങളുമൊന്നും അവർക്ക് വിഷയമല്ലെന്നും മന്ത്രി

9:34 AM IST:

ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ  ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ ബിബിസി ഡോക്യുമെന്‍ററിയുടെ ആദ്യ ഭാഗം പ്രദർശിപ്പിച്ച സംഭവത്തിൽ പൊലീസിൽ പരാതി നൽകി എബിവിപി. ഇന്നലെ രാത്രിയാണ് ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ എന്ന ഗുജറാത്ത് കലാപത്തെ കുറിച്ചും  പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെയും പരാമർശങ്ങളുള്ള ഡോക്യുമെന്‍ററി ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ പ്രദർശിപ്പിച്ചത്. ഇന്ത്യയിലെ ഒരു കാമ്പസിൽ ആദ്യമായാണ് ഡോക്യൂമെന്ററി പ്രദർശിപ്പിച്ചത് ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലായിരുന്നു.

9:20 AM IST:

തലസ്ഥാനത്ത് ഗുണ്ടകൾക്കെതിരെ സമ്മർദ തന്ത്രവുമായി പൊലീസ്.ഓംപ്രകാശ് , പുത്തൻ പാലം രാജേഷ് എന്നിവരുടെ സ്വത്ത് വിവരം തേടി രജിസ്ട്രേഷൻ ഐ ജി ക്ക് കത്ത് നൽകി.രാജേഷിന്റെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു.ഗുണ്ടകൾക്കെതിരെ
ലുക്ക് ഔട്ട് നോട്ടീസിറക്കാനും തീരുമാനം

9:20 AM IST:

ജഡ്ജിക്ക് നൽകാനെന്ന വ്യാജേന സിനിമാ നിർമ്മാതാവിൽ നിന്ന് കോഴ വാങ്ങിയ സംഭവത്തിൽ,അഭിഭാഷകൻ സൈബി ജോസ്
കിടങ്ങൂരിനെതിരെ ഗുരുതര കണ്ടെത്തൽ.മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി വൻ തോതിൽ പണം കൈപ്പറ്റിയെന്ന് ഹൈക്കോടതി വിജിലൻസ്
കണ്ടെത്തി.

8:46 AM IST: