Malayalam News Highlights : ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം; വെടിവയ്പ്പിൽ 8 മരണം

Malayalam Live news Updates on 28 january 2023

ഇസ്രയേൽ തലസ്ഥാനമായ ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അക്രമിയെ പൊലീസ് വധിച്ചു.

7:20 PM IST

റാന്നി പുതമൺ പാലം പൊളിച്ചു നീക്കും

കോൺക്രീറ്റ് സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയ റാന്നി പുതമൺ പാലം പൂർണമായും പൊളിച്ചു നീക്കും. പാലത്തിൽ പൊതുമരാമത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചീനിയർ പരിശോധന നടത്തിയ ശേഷമാണ് തീരുമാനം. പുതിയ പാലത്തിനായി വേഗത്തിൽ സ്ഥല പരിശോധന നടത്തും. പുതിയ പാലം അനിവാര്യമാണെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പറഞ്ഞു

7:19 PM IST

കാട്ടുപന്നിയുടെ ആക്രമണം: പേരാമ്പ്രയിൽ 10 പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

കോഴിക്കോട്: പേരാമ്പ്ര കാല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. 
 
7:19 PM IST

സർക്കാർ മദ്യം വിൽക്കാതിരിക്കാൻ കൈക്കൂലി, ബെവ്കോ ജീവനക്കാരൻ പിടിയിൽ

മലപ്പുറം എടപ്പാളിലെ ബിവ്റിജസ് ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്ന് 18600 രൂപ കൈക്കൂലി വിജിലൻസ് പിടികൂടി. സ്വകാര്യ മദ്യ ബ്രാൻഡുകൾ നൽകിയ പണമെന്ന് ജീവനക്കാരൻ മൊഴി നൽകി. ഗോഡൗണിൽ വച്ച ബാഗിൽ കമ്പനികളുടെ രഹസ്യ കോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ. എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയെന്നും മൊഴിയിൽ പറയുന്നു. സർക്കാർ നിയന്ത്രണത്തിൽ നിർമിക്കുന്ന മദ്യം വിൽപ്പന നടത്താതിരിക്കാനായിരുന്നു സ്വകാര്യ മദ്യ ബ്രാന്റുകളുടെ കൈക്കൂലി.

7:19 PM IST

താമരശേരി ചുരത്തിലെ വ്യൂപോയിന്റിൽ നിന്ന് വീണ് അപകടം

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒൻപതാം വളവിലെ വ്യൂ പോയിന്റിലാണ് അപകടം. കൽപ്പറ്റ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശി അയമുവാണ് അപകടത്തിൽപെട്ടത്. ഇയാളെ പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11:31 AM IST

കാലടിയിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി

എറണാകുളം കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി രത്‍നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതി തോട്ടത്തിൽ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്.

10:16 AM IST

കൊച്ചിയില്‍ സ്റ്റേഡിയം പണിയാന്‍ കെസിഎ, 30 ഏക്കര്‍ വരെ വാങ്ങാന്‍ നീക്കം, താല്‍പര്യ പത്രം ക്ഷണിച്ചു

കൊച്ചിയില്‍ സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ താല്‍പര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം. 

10:16 AM IST

'ബിബിസി ഡോക്യുമെന്‍ററി ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ച': മല്ലിക സാരാഭായ്

 ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്‍ററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്‍ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അര്‍ഹിക്കുന്നുവെന്ന തരത്തില്‍ സമൂഹം നിശബ്ദമായിരുന്നു എന്നും മല്ലിക സാരാഭായ് പറഞ്ഞു. 

7:46 AM IST

പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ചുവിളിച്ച് ഹൈക്കോടതി

അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.

7:45 AM IST

ജറുസലേമിലെ ജൂത ആരാധനാലയത്തിൽ ആക്രമണം

ഇസ്രയേൽ തലസ്ഥാനമായ ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അക്രമിയെ പൊലീസ് വധിച്ചു.

7:42 AM IST

ജോഡോ യാത്ര ഇന്ന് വീണ്ടും തുടങ്ങും

സുരക്ഷാ പ്രശ്നങ്ങളെ തുടർന്ന് നിർത്തി വച്ച ഭാരത് ജോഡോ യാത്ര ഇന്ന് പുനരാരംഭിക്കും. അവന്തിപോരയിലെ ചുർസൂ ഗ്രാമത്തിൽ നിന്നും രാവിലെ 9 മണിക്കാണ് ജോഡോ യാത്ര പുനരാരംഭിക്കുക. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്ര നിർത്തിവച്ചത്.

7:20 PM IST:

കോൺക്രീറ്റ് സ്ലാബുകളിൽ വിള്ളൽ കണ്ടെത്തിയ റാന്നി പുതമൺ പാലം പൂർണമായും പൊളിച്ചു നീക്കും. പാലത്തിൽ പൊതുമരാമത്ത് റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് വിഭാഗം ചീഫ് എഞ്ചീനിയർ പരിശോധന നടത്തിയ ശേഷമാണ് തീരുമാനം. പുതിയ പാലത്തിനായി വേഗത്തിൽ സ്ഥല പരിശോധന നടത്തും. പുതിയ പാലം അനിവാര്യമാണെന്ന് റാന്നി എംഎൽഎ പ്രമോദ് നാരായണൻ പറഞ്ഞു

7:19 PM IST:

കോഴിക്കോട്: പേരാമ്പ്ര കാല്ലോട് കാട്ടുപന്നിയുടെ ആക്രമണത്തിൽ 10 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ഒൻപത് പേരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിലും ഗുരുതരമായി പരിക്കേറ്റ സ്ത്രീയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഇന്ന് വൈകീട്ട് അഞ്ചു മണിയോടെയാണ് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. 
 
7:19 PM IST:

മലപ്പുറം എടപ്പാളിലെ ബിവ്റിജസ് ഔട്ട്ലെറ്റ് ജീവനക്കാരിൽ നിന്ന് 18600 രൂപ കൈക്കൂലി വിജിലൻസ് പിടികൂടി. സ്വകാര്യ മദ്യ ബ്രാൻഡുകൾ നൽകിയ പണമെന്ന് ജീവനക്കാരൻ മൊഴി നൽകി. ഗോഡൗണിൽ വച്ച ബാഗിൽ കമ്പനികളുടെ രഹസ്യ കോഡ് സഹിതം വെവ്വേറെയായി ചുരുട്ടി വച്ച നിലയിലായിരുന്നു നോട്ടുകൾ. എട്ട് ജീവനക്കാർക്ക് വീതിച്ചെടുക്കാനുള്ള തുകയെന്നും മൊഴിയിൽ പറയുന്നു. സർക്കാർ നിയന്ത്രണത്തിൽ നിർമിക്കുന്ന മദ്യം വിൽപ്പന നടത്താതിരിക്കാനായിരുന്നു സ്വകാര്യ മദ്യ ബ്രാന്റുകളുടെ കൈക്കൂലി.

7:19 PM IST:

കോഴിക്കോട്: താമരശ്ശേരി ചുരം വ്യൂ പോയിന്റിൽ നിന്ന് വിനോദ സഞ്ചാരി താഴേക്ക് വീണു. ഒൻപതാം വളവിലെ വ്യൂ പോയിന്റിലാണ് അപകടം. കൽപ്പറ്റ ഫയർ ഫോഴ്സ് എത്തി രക്ഷപ്പെടുത്തി. മലപ്പുറം സ്വദേശി അയമുവാണ് അപകടത്തിൽപെട്ടത്. ഇയാളെ പരുക്കുകളോടെ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

11:31 AM IST:

എറണാകുളം കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശി രത്‍നവല്ലി ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് മഹേഷ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജാതി തോട്ടത്തിൽ വെച്ചാണ് പ്രതി ഭാര്യയെ ശ്വാസം മുട്ടിച്ചാണ് കൊല ചെയ്തത്.

10:16 AM IST:

കൊച്ചിയില്‍ സ്ഥലം വാങ്ങാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ താല്‍പര്യ പത്രം ക്ഷണിച്ചു. അടുത്തമാസം 28 ന് മുമ്പ് താല്‍പര്യ പത്രം നല്‍കണമെന്നാണ് പരസ്യത്തിലുള്ളത്. എറണാകുളത്ത് 30 ഏക്കര്‍ വരെ വാങ്ങാനാണ് നീക്കം. 

10:16 AM IST:

 ഗുജറാത്ത് കലാപത്തിന്‍റെ നേർക്കാഴ്ചയാണ് ബിബിസി ഡോക്യുമെന്‍ററിയെന്ന് പ്രശസ്ത നർത്തകിയും കലാമണ്ഡലം ചാൻസലറുമായ ഡോ. മല്ലിക സാരാഭായ്. ഈ ഡോക്യുമെന്‍ററി കാണരുതെന്ന് പറയുന്നത് സത്യത്തെ അടിച്ചമർത്തലാണ്. 1969 ലെ കലാപവും നടുക്കുന്ന ഓര്‍മ്മയാണ്. പക്ഷേ അതൊരു വിഭാഗത്തെ ലക്ഷ്യം വെച്ചുള്ളതായിരുന്നില്ല. തെഹല്‍കയുടേതടക്കം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. എന്നിട്ടെന്തുണ്ടായി. അവരത് അര്‍ഹിക്കുന്നുവെന്ന തരത്തില്‍ സമൂഹം നിശബ്ദമായിരുന്നു എന്നും മല്ലിക സാരാഭായ് പറഞ്ഞു. 

7:46 AM IST:

അഡ്വക്കേറ്റ് സൈബി ജോസ് ഹാജരായ കേസിൽ പ്രതികളുടെ ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച് ഹൈക്കോടതി. ഇരയുടെ ഭാഗം കേൾക്കാതെ പ്രതികൾക്ക് ജാമ്യം നൽകിയതിൽ വീഴ്ച പറ്റിയെന്ന വിലയിരുത്തിയാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നടപടി. നോട്ടീസ് ലഭിച്ചിട്ടും ഇര ഹാജരായില്ല എന്നായിരുന്നു കോടതിയെ ധരിപ്പിച്ചത്.

7:44 AM IST:

ഇസ്രയേൽ തലസ്ഥാനമായ ജെറുസലേമിലെ ജൂത ആരാധനാലയത്തിന് നേരെയുണ്ടായ വെടിവയ്പ്പിൽ എട്ട് മരണം. പത്ത് പേര്‍ക്ക് പരിക്കേറ്റു. ചിലരുടെ നില അതീവ ഗുരുതരമാണ്. വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്ക് ശേഷം സിനഗോഗിൽ നിന്ന് പുറത്തിറങ്ങിയവര്‍ക്ക് നേരെയാണ് വെടിവയ്പ്പുണ്ടായത്. അക്രമിയെ പൊലീസ് വധിച്ചു.

7:42 AM IST: