Malayalam News Highlights: കുവൈത്ത് ദുരന്തം; പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

Malayalam News Live 15 june 2024 live blog breaking news 

കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം ചെയ്തു. 14 മലയാളികള്‍ അടക്കം 31 ഇന്ത്യക്കാരാണ് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ചികിത്സയിലുള്ള 14 മലയാളികളും അപകടനില തരണം ചെയ്തുവെന്ന പുതിയ വിവരമാണ് ആശ്വാസമാകുന്നത്.ഇതിനിടെ, കുവൈത്ത് ദുരന്തത്തില്‍ മരിച്ച മലയാളികളില്‍ നാലുപേരുടെ സംസ്കാരം ഇന്ന് നടക്കും. ഇന്നലെ 12 പേര്‍ക്കാണ് ജന്മനാട് വിട നല്‍കിയത്. 

7:41 AM IST

നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി. ചോദ്യം ചെയ്തു

മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണം.നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി. ചോദ്യം ചെയ്തു. ഇ ഡി യുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യൽ .സൗബിനെ വീണ്ടും വിളിപ്പിക്കും

6:46 AM IST

താമരശ്ശേരി ചുരം എട്ടാം വളവിൽ തടി കയറ്റിയെത്തിയ ലോറി മറിഞ്ഞു

താമരശ്ശേരി ചുരം എട്ടാം വളവിൽ തടി കയറ്റിയെത്തിയ ലോറി മറിഞ്ഞു.ലോറി ക്ലീനർ താമരശ്ശേരി കൂടത്തായി സ്വദേശി ഷാനിദിന് പരുക്കേറ്റുചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.

7:41 AM IST:

മഞ്ഞുമ്മൽ ബോയ്സിനെതിരായ ഇ ഡി അന്വേഷണം.നടൻ സൗബിൻ ഷാഹിറിനെ ഇ.ഡി. ചോദ്യം ചെയ്തു. ഇ ഡി യുടെ കൊച്ചി ഓഫീസിൽ വെച്ചായിരുന്നു ചോദ്യം ചെയ്യൽ. കഴിഞ്ഞ ദിവസം ആയിരുന്നു ചോദ്യം ചെയ്യൽ .സൗബിനെ വീണ്ടും വിളിപ്പിക്കും

6:46 AM IST:

താമരശ്ശേരി ചുരം എട്ടാം വളവിൽ തടി കയറ്റിയെത്തിയ ലോറി മറിഞ്ഞു.ലോറി ക്ലീനർ താമരശ്ശേരി കൂടത്തായി സ്വദേശി ഷാനിദിന് പരുക്കേറ്റുചുരത്തിൽ ഭാഗികമായി ഗതാഗത തടസ്സം നേരിടുന്നു. പുലർച്ചെ രണ്ടു മണിയോടെയാണ് അപകടം.