Malayalam News Highlights: തൃശ്ശൂരും പാലക്കാടും തുടര്‍ച്ചയായ രണ്ടാം ദിവസവും നേരിയ ഭൂചലനം

Malayalam news live 16 june 2024 breaking news 

തൃശ്ശൂരിൽ വീണ്ടും നേരിയ ഭൂചലനം. കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലാണ് പുലർച്ചെ 3.55ന് ഭൂചലനം അനുഭവപ്പെട്ടത്. ഇന്നലെ രാവിലെയും ഈ മേഖലകളിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാലക്കാട് ജില്ലയുടെ ചില ഭാഗങ്ങളിലും ഇന്ന് പുലർച്ചെ ഭൂചലനമുണ്ടായി. തൃത്താല, തിരുമിറ്റക്കോട്, ആനക്കര എന്നിവിടങ്ങളിലാണ് പ്രകന്പനം ഉണ്ടായത്.

7:58 AM IST

ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ജൂൺ 22ന്

ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ജൂൺ 22ന്. കൂടുതൽ സമയം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്നത്
തിരിച്ചുവരവിന് കൂടുതൽ നന്നായി തയ്യാറെടുക്കാൻ അവസരം നൽകുമെന്ന് നാസയും ബോയിംഗും. ബഹിരാകാശ നിലയം വിട്ട് ആറ് മണിക്കൂർ
കൊണ്ട് പേടകം ഉട്ടാ മരുഭൂമിയിൽ ഇറങ്ങും

7:57 AM IST

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായി തെക്കൻ ചൈന

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായി തെക്കൻ ചൈന. പൂ‌ർണമായും വെള്ളത്തിൽ മുങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം.

7:57 AM IST

സ്ലൊവാക്യൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പീറ്റർ പെല്ലഗ്രിനി

സ്ലൊവാക്യൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പീറ്റർ പെല്ലഗ്രിനി. പ്രധാനമന്ത്രി റോബർട്ട് ഫികോയുടെ ദേശീയവാദി സഖ്യസ്ഥാനാർത്ഥിയായ പെല്ലഗ്രിനി തെരഞ്ഞെടുക്കപ്പെട്ടത് ഏപ്രിലിൽ. റഷ്യ അനുകൂലിയായ ഫികോ മേയിൽ വെടിയേറ്റതിനെത്തുടർന്ന് വിശ്രമത്തിലാണ്.

7:56 AM IST

തീവ്രവലതിനെ തോൽപ്പിക്കാൻ ഇടതുപക്ഷ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി ഫ്രാൻസ് മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഓളോന്ദ്

ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ എല്ലാവരേയും അന്പരപ്പിച്ചുകൊണ്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഓളോന്ദ്. തീവ്രവലതിനെ തോൽപ്പിക്കേണ്ടത് ആവശ്യമെന്നും ഇടതുപക്ഷ സഖ്യത്തിന് പിന്തുണയെന്നും പ്രഖ്യാപനം. പാരിസിൽ തീവ്ര വലതുപക്ഷത്തിനെതിരെ നടന്ന പ്രതിഷേധറാലിയിൽ ഇടതുപക്ഷ സഖ്യനേതാക്കളും പങ്കെടുത്തു.

7:55 AM IST

യുക്രെയ്ൻ ഉച്ചകോടിക്കായി സ്വിറ്റ്സർലൻഡിൽ ഒത്തുചേർന്ന് ലോകനേതാക്കൾ

യുക്രെയ്ൻ ഉച്ചകോടിക്കായി സ്വിറ്റ്സർലൻഡിൽ ഒത്തുചേർന്ന് ലോകനേതാക്കൾ. ചൈന വിട്ടുനിന്ന ഉച്ചകോടിയിൽ അമേരിക്കയെ പ്രതിനിധീകരിച്ചെത്തിയത് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യയുടെ പ്രതിനിധിസംഘവും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 1.5 ബില്യന്റെ സഹായം യുക്രെയ്ന് പ്രഖ്യാപിച്ച് അമേരിക്ക.

7:55 AM IST

ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച അഞ്ചുപേർ അറസ്റ്റിൽ

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച അഞ്ചുപേർ അറസ്റ്റിൽ. നെതന്യാഹുവിന്റെ നയങ്ങളിൽ പ്രതിഷേധിച്ചും ഹമാസ് തടവിലാക്കിയ ബന്ദികളെ തിരിച്ചെത്തിക്കാത്തതിലുമാണ് പ്രതിഷേധമുണ്ടായത്. സിസേറിയ ടൗണിലെ കുടുംബവീടിന് മുന്നിലായിരുന്നു പ്രതിഷേധം.

7:54 AM IST

ഉത്തർപ്രദേശിലെ ക്രിമിനൽ നേതാവിന്‍റെ നാല് കോടി മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടി

ഉത്തർപ്രദേശിലെ ക്രിമിനൽ നേതാവിന്‍റെ നാല് കോടി മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടി.മുസാഫർനഗർ കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഒളിവിൽ പോയ ഗുണ്ടാനേതാവ് സുശീൽ മൂച്ചിന്‍റെ സ്വത്ത് കണ്ടെത്തിയത്.മാസങ്ങളായി സുശീൽ ഒളിവിലാണ്.

7:53 AM IST

പഞ്ചാബിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി രവനീത് ബിട്ടു

പഞ്ചാബിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി രവനീത് ബിട്ടു. ഓരോ സ്ഥാനാർത്ഥികളിൽനിന്നും, ജില്ലാ അധ്യക്ഷൻമാരിൽനിന്നും അഭിപ്രായം തേടും, ശക്തി കേന്ദ്രങ്ങളിലടക്കം വോട്ട് ചോർന്നതിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിട്ടുവടക്കം 13 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളും ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു.

7:53 AM IST

കർണാടകയിൽ ഇന്ധനവില കൂട്ടി

കർണാടകയിൽ ഇന്ധനവില കൂട്ടി. വിൽപ്പന നികുതി കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് ഇന്ധനവില കൂടിയത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും. ഇതോടെ ബെംഗളുരുവിൽ പെട്രോളിന് ലിറ്ററിന് 102.86 രൂപയും ഡീസലിന് 88.94 രൂപയും ആയി.

7:51 AM IST

കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്പെൻഷൻ

കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇന്ന് ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് രണ്ട് പോലീസുകാരും തമ്മിൽ സംഘർഷം ഉണ്ടായത്.

7:49 AM IST

മാലിന്യക്കൂനയ്ക്ക് തീപിടിച്ച് കൊച്ചിയെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരം പ്ലാന്‍റിന്‍റെ മുഖം മാറുന്നു

മാലിന്യക്കൂനയ്ക്ക് തീപിടിച്ച് കൊച്ചിയെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരം പ്ലാന്‍റിന്‍റെ മുഖം മാറുന്നു. പ്ലാന്‍റില്‍ കെട്ടിക്കിടന്ന പൈതൃക മാലിന്യത്തില്‍ പകുതിയിലേറെയും ബയോ മൈനിംഗിലൂടെ സംസ്കരിക്കാനായത് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് കൊച്ചി നഗരസഭ. അടുത്ത വര്‍ഷം ജൂണില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ മാലിന്യങ്ങളുടെയും ബയോ മൈനിംഗ് പൂര്‍ത്തിയാകുന്നതോടെ ബ്രഹ്മപുരത്തെ തീപിടുത്ത ഭീഷണി പൂര്‍ണായും ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് മേയര്‍ പങ്കുവയ്ക്കുന്നത്.

7:49 AM IST

മഹാരാഷ്ട്രയില്‍ കുടിവെള്ള പദ്ധതിക്കുള്ള ടണല്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 18 ദിവസമായി തുരങ്കത്തില്‍ കുടുങ്ങിയ 38 കാരനെ രക്ഷിക്കാന്‍ ശ്രമം തുടങ്ങി

മഹാരാഷ്ട്രയില്‍ കുടിവെള്ള പദ്ധതിക്കുള്ള ടണല്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 18 ദിവസമായി തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 38 കാരനെ രക്ഷിക്കാന്‍ സൈന്യം ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഏകനാഥ് ഷിണ‍്ഡയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കാണാതായ രാഗേഷ് യാദവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

7:47 AM IST

വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം AIADMKയെ കൂടുതൽ ദുർബലമാക്കും

വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം AIADMKയെ കൂടുതൽ ദുർബലമാക്കും. സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷം തങ്ങളാണെന്ന വാദം ശക്തമാക്കാൻ ബിജെപിക്ക് വഴിയൊരുക്കുന്നതുമായി ഇപിഎസിന്‍റെ തീരുമാനം

7:46 AM IST

അമർനാഥ് തീർത്ഥാടനയാത്ര; അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗം ചേരും

അമർനാഥ് തീർത്ഥാടനയാത്ര തുടങ്ങാനിരിക്കെ ജമ്മുകാശ്മീരിലെ സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗം ചേരും. തീർത്ഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തും. ജമ്മു കാശ്മീരിൽ പലയിടങ്ങളിലായി ഭീകരാക്രമണം നടന്നതിന് പിന്നാലെ വെള്ളിയാഴ്ച അമിത്ഷാ ഉന്നതതല യോ​ഗം വിളിച്ചിരുന്നു. അതിൻ്റെ തുടർച്ചയാണ് ഇന്നത്തെ യോഗം.

7:45 AM IST

ഐഎസ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം ഈ ആഴ്ച

ഐഎസ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം ഈ ആഴ്ച നടക്കും. കഴിഞ്ഞ രണ്ട് തവണത്തേക്കാൾ ബുദ്ധിമുട്ടേറിയതാണ് ഇത്തവണത്തെ ദൗത്യമെന്ന് വിഎസ്എസ്‍സി മേധാവി ഡോ.ഉണ്ണിക്ക‍ൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജൂൺ ആദ്യം നടത്താന ലക്ഷ്യമിട്ട പരീക്ഷണം പ്രതികൂല കാലാവസ്ഥ കാരണം വൈകുകയായിരുന്നു.

7:44 AM IST

കുവൈത്ത് ദുരന്തത്തിൽ മരിച്ച രണ്ട് കോട്ടയം സ്വദേശികളുടെ സംസ്ക്കാരം ഇന്ന്

കുവൈത്ത് ദുരന്തത്തിൽ മരിച്ച രണ്ട് കോട്ടയം സ്വദേശികളുടെ സംസ്ക്കാരം ഇന്ന് നടക്കും. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോടെ തുരുത്തി ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിക്കും. രണ്ട് മണിക്കാണ് വീട്ടിലെ സംസ്കാര ശുശ്രൂഷകൾ. പായിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. പാമ്പാടി സ്വദേശി സ്റ്റെഫിന്റെ സംസക്കാരം നാളെയാണ്.

7:43 AM IST

രോഗിയായ വയോധികന് സ്ഥിര നിക്ഷേപ തുക തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്കിന് ഹൈക്കോടതി നിര്‍ദേശം

രോഗിയായ വയോധികന് സ്ഥിര നിക്ഷേപ തുക തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്കിന് ഹൈക്കോടതി നിര്‍ദേശം. ബാങ്കിലെ ക്രമക്കേടിനെ കുറിച്ചുളള അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് ഇടപാടുകാരനു വേണ്ടിയുളള കോടതി ഇടപെടല്‍.

7:42 AM IST

ജൂലൈ മൂന്നു മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികൾ സഭയ്ക്ക് പുറത്തുപോകുമെന്ന സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പളളികളിലും ഇന്ന് വായിക്കില്ല

ജൂലൈ മൂന്നു മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികൾ സഭയ്ക്ക് പുറത്തുപോകുമെന്ന സിറോ മലബാർ സഭാ മേജർ ആർച്ചു ബിഷപ്പിന്‍റെ സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പളളികളിലും ഇന്ന് വായിക്കില്ല. സർക്കുലർ തളളിക്കളയുന്നതായി വിമതവിഭാഗം വൈദികരും വിശ്വാസികളുടെ സംഘടനയും അറിയിച്ചിരുന്നു. ഏകീപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് സർക്കുലർ കത്തിച്ച് പ്രതിഷേധിക്കുമെന്നുമാണ് വിമതവിഭാഗം അറിയിച്ചിരിക്കുന്നത്.

7:37 AM IST

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന് പഠനം

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന് പഠനം. സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനത്തിന്‍റെ വർദ്ദനവുണ്ടെന്നുമാണ് കണ്ടെത്തൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ ഇരുദയ രാജന്‍റെ നേതൃത്വത്തിൽ ആയിരുന്നു സർവ്വെ

7:36 AM IST

കസ്റ്റംസ് അംഗീകാരം ആയതോടെ ട്രയൽ റൺ നടത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കി വിഴിഞ്ഞം തുറമുഖ അധികൃതർ

കസ്റ്റംസ് അംഗീകാരം ആയതോടെ ട്രയൽ റൺ നടത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കി വിഴിഞ്ഞം തുറമുഖ അധികൃതർ. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ ട്രയൽ റൺ ഉണ്ടായേക്കും. ഇനി സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതും ഉടനെ കിട്ടുമെന്നാണ് പ്രതീക്ഷ. 

7:35 AM IST

അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്

അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ യാത്ര തുടങ്ങി. തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്‍റെ പ്രതീകത്തിന് നേരെ ജംറകളിലെ കല്ലെറിയല്‍ കര്‍മം. കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ ബലിയറുക്കലും നടത്തിയ ശേഷമാണ് മക്കയിലേക്ക് പോവുക. മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ - മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം തല മുണ്ഡനം ചെയ്യും. ഹജ്ജിനായുള്ള ഇഹ്‍റാം വേഷം മാറി പുതുവസ്ത്രണിഞ്ഞ് പെരുന്നാളാഘോഷിക്കും.

7:33 AM IST

തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി

തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.

7:33 AM IST

രാഹുല്‍ ഗാന്ധി ഏത് മണ്ഡലം ഒഴിയുമെന്ന് ഇന്നോ നാളെയോ അറിയാം

രാഹുല്‍ ഗാന്ധി ഏത് മണ്ഡലം ഒഴിയുമെന്ന് ഇന്നോ നാളെയോ അറിയാം. ഫലപ്രഖ്യാപനം നടത്തി 14 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. റായ്ബറേലി നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്

7:32 AM IST

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിന്നാലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും

ലോക്സഭാ തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പിന്നാലെ അഞ്ചുദിവസം നീണ്ടുനിൽക്കുന്ന സിപിഎം നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കമാകും. രണ്ടുദിവസം സംസ്ഥാന സെക്രട്ടറിയേറ്റും മൂന്ന് ദിവസം സംസ്ഥാന കമ്മിറ്റിയുമാണ് ചേരുന്നത്. ഭരണവിരുദ്ധ വികാരമല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി ആവർത്തിക്കുന്പോഴും, പാർട്ടി നേതൃത്വം അത് മുഖവിലയ്ക്ക് എടുക്കുന്നില്ല. ക്ഷേമ പെൻഷൻ മുടങ്ങിയതടക്കമുള്ള ജനക്ഷേമ പ്രവർത്തനങ്ങൾ തടസ്സപ്പെട്ടതും, ഭരണവിരുദ്ധ വികാരം ആഞ്ഞടിച്ചതും തോൽവിക്ക് കാരണമായി എന്നാണ് വിലയിരുത്തൽ.

7:55 AM IST:

ബോയിംഗ് സ്റ്റാർലൈനർ പേടകത്തിന്റെ ഭൂമിയിലേക്കുള്ള മടക്കയാത്ര ജൂൺ 22ന്. കൂടുതൽ സമയം ബഹിരാകാശ നിലയത്തിൽ ചെലവഴിക്കുന്നത്
തിരിച്ചുവരവിന് കൂടുതൽ നന്നായി തയ്യാറെടുക്കാൻ അവസരം നൽകുമെന്ന് നാസയും ബോയിംഗും. ബഹിരാകാശ നിലയം വിട്ട് ആറ് മണിക്കൂർ
കൊണ്ട് പേടകം ഉട്ടാ മരുഭൂമിയിൽ ഇറങ്ങും

7:54 AM IST:

കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുരിതത്തിലായി തെക്കൻ ചൈന. പൂ‌ർണമായും വെള്ളത്തിൽ മുങ്ങിയ ഗ്രാമങ്ങളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥാ പ്രവചനം.

7:54 AM IST:

സ്ലൊവാക്യൻ പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പീറ്റർ പെല്ലഗ്രിനി. പ്രധാനമന്ത്രി റോബർട്ട് ഫികോയുടെ ദേശീയവാദി സഖ്യസ്ഥാനാർത്ഥിയായ പെല്ലഗ്രിനി തെരഞ്ഞെടുക്കപ്പെട്ടത് ഏപ്രിലിൽ. റഷ്യ അനുകൂലിയായ ഫികോ മേയിൽ വെടിയേറ്റതിനെത്തുടർന്ന് വിശ്രമത്തിലാണ്.

7:53 AM IST:

ഫ്രാൻസിലെ തെരഞ്ഞെടുപ്പിൽ എല്ലാവരേയും അന്പരപ്പിച്ചുകൊണ്ട് സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തി മുൻ പ്രസിഡന്റ് ഫ്രാൻസ്വ ഓളോന്ദ്. തീവ്രവലതിനെ തോൽപ്പിക്കേണ്ടത് ആവശ്യമെന്നും ഇടതുപക്ഷ സഖ്യത്തിന് പിന്തുണയെന്നും പ്രഖ്യാപനം. പാരിസിൽ തീവ്ര വലതുപക്ഷത്തിനെതിരെ നടന്ന പ്രതിഷേധറാലിയിൽ ഇടതുപക്ഷ സഖ്യനേതാക്കളും പങ്കെടുത്തു.

7:52 AM IST:

യുക്രെയ്ൻ ഉച്ചകോടിക്കായി സ്വിറ്റ്സർലൻഡിൽ ഒത്തുചേർന്ന് ലോകനേതാക്കൾ. ചൈന വിട്ടുനിന്ന ഉച്ചകോടിയിൽ അമേരിക്കയെ പ്രതിനിധീകരിച്ചെത്തിയത് വൈസ് പ്രസിഡന്റ് കമലാ ഹാരിസ്. ഇന്ത്യയുടെ പ്രതിനിധിസംഘവും പങ്കെടുക്കുന്ന ഉച്ചകോടിയിൽ 1.5 ബില്യന്റെ സഹായം യുക്രെയ്ന് പ്രഖ്യാപിച്ച് അമേരിക്ക.

7:51 AM IST:

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിന് മുന്നിൽ പ്രതിഷേധിച്ച അഞ്ചുപേർ അറസ്റ്റിൽ. നെതന്യാഹുവിന്റെ നയങ്ങളിൽ പ്രതിഷേധിച്ചും ഹമാസ് തടവിലാക്കിയ ബന്ദികളെ തിരിച്ചെത്തിക്കാത്തതിലുമാണ് പ്രതിഷേധമുണ്ടായത്. സിസേറിയ ടൗണിലെ കുടുംബവീടിന് മുന്നിലായിരുന്നു പ്രതിഷേധം.

7:51 AM IST:

ഉത്തർപ്രദേശിലെ ക്രിമിനൽ നേതാവിന്‍റെ നാല് കോടി മൂല്യമുള്ള സ്വത്ത് കണ്ടുകെട്ടി.മുസാഫർനഗർ കോടതിയുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഒളിവിൽ പോയ ഗുണ്ടാനേതാവ് സുശീൽ മൂച്ചിന്‍റെ സ്വത്ത് കണ്ടെത്തിയത്.മാസങ്ങളായി സുശീൽ ഒളിവിലാണ്.

7:50 AM IST:

പഞ്ചാബിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് പരിശോധിക്കുമെന്ന് കേന്ദ്രമന്ത്രി രവനീത് ബിട്ടു. ഓരോ സ്ഥാനാർത്ഥികളിൽനിന്നും, ജില്ലാ അധ്യക്ഷൻമാരിൽനിന്നും അഭിപ്രായം തേടും, ശക്തി കേന്ദ്രങ്ങളിലടക്കം വോട്ട് ചോർന്നതിൽ വിശദമായ പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിട്ടുവടക്കം 13 മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാർത്ഥികളും ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റിരുന്നു.

7:50 AM IST:

കർണാടകയിൽ ഇന്ധനവില കൂട്ടി. വിൽപ്പന നികുതി കൂട്ടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതോടെയാണ് ഇന്ധനവില കൂടിയത്. പെട്രോളിന് 3.92 ശതമാനവും, ഡീസലിന് 4.1 ശതമാനവുമാണ് നികുതി വർധിപ്പിച്ചത്. പുതിയ നികുതി വർധന അനുസരിച്ച് പെട്രോളിന് മൂന്ന് രൂപയും ഡീസലിന് മൂന്ന് രൂപ അഞ്ച് പൈസയും കൂടും. ഇതോടെ ബെംഗളുരുവിൽ പെട്രോളിന് ലിറ്ററിന് 102.86 രൂപയും ഡീസലിന് 88.94 രൂപയും ആയി.

7:48 AM IST:

കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷനിൽ തമ്മിൽ തല്ലിയ പോലീസുകാർക്ക് സസ്പെൻഷൻ. സിവിൽ പോലീസ് ഓഫീസർമാരായ സുധീഷ്, ബോസ്കോ എന്നിവർക്കെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നടപടി. ചങ്ങനാശ്ശേരി ഡിവൈഎസ്പിയുടെ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തത്. ഇന്ന് ഉച്ചയ്ക്കാണ് പോലീസ് സ്റ്റേഷനുള്ളിൽ വച്ച് രണ്ട് പോലീസുകാരും തമ്മിൽ സംഘർഷം ഉണ്ടായത്.

7:46 AM IST:

മാലിന്യക്കൂനയ്ക്ക് തീപിടിച്ച് കൊച്ചിയെ ശ്വാസം മുട്ടിച്ച ബ്രഹ്മപുരം പ്ലാന്‍റിന്‍റെ മുഖം മാറുന്നു. പ്ലാന്‍റില്‍ കെട്ടിക്കിടന്ന പൈതൃക മാലിന്യത്തില്‍ പകുതിയിലേറെയും ബയോ മൈനിംഗിലൂടെ സംസ്കരിക്കാനായത് വലിയ നേട്ടമായി ഉയര്‍ത്തിക്കാട്ടുകയാണ് കൊച്ചി നഗരസഭ. അടുത്ത വര്‍ഷം ജൂണില്‍ കെട്ടിക്കിടക്കുന്ന മുഴുവന്‍ മാലിന്യങ്ങളുടെയും ബയോ മൈനിംഗ് പൂര്‍ത്തിയാകുന്നതോടെ ബ്രഹ്മപുരത്തെ തീപിടുത്ത ഭീഷണി പൂര്‍ണായും ഇല്ലാതാകുമെന്ന പ്രതീക്ഷയാണ് മേയര്‍ പങ്കുവയ്ക്കുന്നത്.

7:45 AM IST:

മഹാരാഷ്ട്രയില്‍ കുടിവെള്ള പദ്ധതിക്കുള്ള ടണല്‍ നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് 18 ദിവസമായി തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന 38 കാരനെ രക്ഷിക്കാന്‍ സൈന്യം ശ്രമം തുടങ്ങി. മുഖ്യമന്ത്രി ഏകനാഥ് ഷിണ‍്ഡയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഇതിനിടെ കാണാതായ രാഗേഷ് യാദവിന്‍റെ കുടുംബത്തിന് സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു

7:44 AM IST:

വിക്രവാണ്ടി ഉപതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനുള്ള തീരുമാനം AIADMKയെ കൂടുതൽ ദുർബലമാക്കും. സംസ്ഥാനത്തെ യഥാർത്ഥ പ്രതിപക്ഷം തങ്ങളാണെന്ന വാദം ശക്തമാക്കാൻ ബിജെപിക്ക് വഴിയൊരുക്കുന്നതുമായി ഇപിഎസിന്‍റെ തീരുമാനം

7:43 AM IST:

അമർനാഥ് തീർത്ഥാടനയാത്ര തുടങ്ങാനിരിക്കെ ജമ്മുകാശ്മീരിലെ സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതതല യോ​ഗം ചേരും. തീർത്ഥാടകർക്കായി ഒരുക്കിയ സൗകര്യങ്ങളും സുരക്ഷാ സംവിധാനങ്ങളും വിലയിരുത്തും. ജമ്മു കാശ്മീരിൽ പലയിടങ്ങളിലായി ഭീകരാക്രമണം നടന്നതിന് പിന്നാലെ വെള്ളിയാഴ്ച അമിത്ഷാ ഉന്നതതല യോ​ഗം വിളിച്ചിരുന്നു. അതിൻ്റെ തുടർച്ചയാണ് ഇന്നത്തെ യോഗം.

7:41 AM IST:

ഐഎസ്ആർഒയുടെ പുനരുപയോഗിക്കാവുന്ന വിക്ഷേപണ വാഹനം ആർഎൽവിയുടെ മൂന്നാം ലാൻഡിംഗ് പരീക്ഷണം ഈ ആഴ്ച നടക്കും. കഴിഞ്ഞ രണ്ട് തവണത്തേക്കാൾ ബുദ്ധിമുട്ടേറിയതാണ് ഇത്തവണത്തെ ദൗത്യമെന്ന് വിഎസ്എസ്‍സി മേധാവി ഡോ.ഉണ്ണിക്ക‍ൃഷ്ണൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജൂൺ ആദ്യം നടത്താന ലക്ഷ്യമിട്ട പരീക്ഷണം പ്രതികൂല കാലാവസ്ഥ കാരണം വൈകുകയായിരുന്നു.

7:41 AM IST:

കുവൈത്ത് ദുരന്തത്തിൽ മരിച്ച രണ്ട് കോട്ടയം സ്വദേശികളുടെ സംസ്ക്കാരം ഇന്ന് നടക്കും. ഇത്തിത്താനം സ്വദേശി ശ്രീഹരിയുടെ മൃതദേഹം രാവിലെ ഒൻപത് മണിയോടെ തുരുത്തി ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് വീട്ടുവളപ്പിലാണ് സംസ്കാര ചടങ്ങുകൾ. പായിപ്പാട് സ്വദേശി ഷിബു വർഗീസിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ നിന്ന് രാവിലെ എട്ട് മണിക്ക് വീട്ടിലെത്തിക്കും. രണ്ട് മണിക്കാണ് വീട്ടിലെ സംസ്കാര ശുശ്രൂഷകൾ. പായിപ്പാട് സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിലാണ് സംസ്കാരം. പാമ്പാടി സ്വദേശി സ്റ്റെഫിന്റെ സംസക്കാരം നാളെയാണ്.

7:39 AM IST:

രോഗിയായ വയോധികന് സ്ഥിര നിക്ഷേപ തുക തിരികെ നല്‍കിയില്ലെന്ന പരാതിയില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ കണ്ടല സര്‍വീസ് സഹകരണ ബാങ്കിന് ഹൈക്കോടതി നിര്‍ദേശം. ബാങ്കിലെ ക്രമക്കേടിനെ കുറിച്ചുളള അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് ഇടപാടുകാരനു വേണ്ടിയുളള കോടതി ഇടപെടല്‍.

7:39 AM IST:

ജൂലൈ മൂന്നു മുതൽ ഏകീകൃത കുർബാന അർപ്പിക്കാത്ത വൈദികൾ സഭയ്ക്ക് പുറത്തുപോകുമെന്ന സിറോ മലബാർ സഭാ മേജർ ആർച്ചു ബിഷപ്പിന്‍റെ സർക്കുലർ എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂരിഭാഗം പളളികളിലും ഇന്ന് വായിക്കില്ല. സർക്കുലർ തളളിക്കളയുന്നതായി വിമതവിഭാഗം വൈദികരും വിശ്വാസികളുടെ സംഘടനയും അറിയിച്ചിരുന്നു. ഏകീപക്ഷീയമായ തീരുമാനത്തിൽ പ്രതിഷേധിച്ച് സർക്കുലർ കത്തിച്ച് പ്രതിഷേധിക്കുമെന്നുമാണ് വിമതവിഭാഗം അറിയിച്ചിരിക്കുന്നത്.

7:33 AM IST:

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് കുടിയേറുന്നവരുടെ എണ്ണം അഞ്ച് വർഷത്തിനിടെ ഇരട്ടിയായെന്ന് പഠനം. സംസ്ഥാനം വിട്ട പെൺകുട്ടികളുടെ എണ്ണത്തിൽ നാലര ശതമാനത്തിന്‍റെ വർദ്ദനവുണ്ടെന്നുമാണ് കണ്ടെത്തൽ. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ ഇരുദയ രാജന്‍റെ നേതൃത്വത്തിൽ ആയിരുന്നു സർവ്വെ

7:33 AM IST:

കസ്റ്റംസ് അംഗീകാരം ആയതോടെ ട്രയൽ റൺ നടത്താനുള്ള നീക്കങ്ങൾ ഊർജിതമാക്കി വിഴിഞ്ഞം തുറമുഖ അധികൃതർ. ഈ മാസം അവസാനമോ, അടുത്ത മാസം ആദ്യമോ ട്രയൽ റൺ ഉണ്ടായേക്കും. ഇനി സെക്ഷൻ 8 , സെക്ഷൻ 45 പ്രകാരമുള്ള അംഗീകാരങ്ങളും, പോർട്ട് കോഡുമാണ് വിഴിഞ്ഞത്തിന് ലഭിക്കാനുള്ളത്. ഇതും ഉടനെ കിട്ടുമെന്നാണ് പ്രതീക്ഷ. 

7:31 AM IST:

അറഫാ സംഗമത്തിന് ശേഷം മുസ്ദലിഫയിൽ രാപ്പാർത്ത ഹജ്ജ് തീർത്ഥാടകർ ഇന്ന് മിനായിലേക്ക്. ജംറകളിലെ കല്ലേറ് കർമ്മത്തിനായി മുസ്ദലിഫയിൽ നിന്ന് ശേഖരിച്ച കല്ലുകളുമായി ഹാജിമാർ യാത്ര തുടങ്ങി. തിന്മയുടെ പ്രതീകമായി കണക്കാക്കിയാണ് സാത്താന്‍റെ പ്രതീകത്തിന് നേരെ ജംറകളിലെ കല്ലെറിയല്‍ കര്‍മം. കല്ലേറ് പൂർത്തിയാക്കിയ തീർത്ഥാടകർ ബലിയറുക്കലും നടത്തിയ ശേഷമാണ് മക്കയിലേക്ക് പോവുക. മക്കയിലെത്തി കഅ്ബ പ്രദക്ഷിണം, സഫാ - മർവ്വ പ്രയാണം എന്നിവയ്ക്ക് ശേഷം തല മുണ്ഡനം ചെയ്യും. ഹജ്ജിനായുള്ള ഇഹ്‍റാം വേഷം മാറി പുതുവസ്ത്രണിഞ്ഞ് പെരുന്നാളാഘോഷിക്കും.

7:30 AM IST:

തൃത്താലയിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ ഇടിച്ചുവീഴ്ത്തി. തൃത്താല സ്റ്റേഷനിലെ എസ്ഐ ശശിയെയാണ് വാഹനം കൊണ്ടിടിച്ചത്. സംഭവത്തിൽ വാഹനമുടമ ഞാങ്ങാട്ടിരി സ്വദേശിയെ കസ്റ്റഡിയിൽ എടുത്തു.

7:30 AM IST:

രാഹുല്‍ ഗാന്ധി ഏത് മണ്ഡലം ഒഴിയുമെന്ന് ഇന്നോ നാളെയോ അറിയാം. ഫലപ്രഖ്യാപനം നടത്തി 14 ദിവസത്തിനകം തീരുമാനമെടുക്കണമെന്നാണ് വ്യവസ്ഥ. റായ്ബറേലി നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. രാഹുല്‍ ഒഴിയുന്ന മണ്ഡലത്തില്‍ പ്രിയങ്ക ഗാന്ധി മത്സരിച്ചേക്കുമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്

7:28 AM IST: