Malayalam News Highlights: ഗാർഹിക പീഡന കേസിലെ പ്രതി രാഹുലിനായി ബ്ലൂ കോർണർ നോട്ടീസ് ഇറക്കും

Malayalam News Live 17 May 2024 breaking news live updates

പന്തീരങ്കാവ് കേസിലെ പ്രതി രാഹുലിനായി അന്വേഷണ സംഘം ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കും. ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് ഇത്. രാഹുൽ വിദേശത്ത് പോയിട്ടില്ലായെന്നാണ് ബന്ധുക്കൾ പറയുന്നത്. രാഹുലിന്റെ മൊബൈൽ സിഗ്നൽ കർണാടകത്തിൽ നിന്ന് കിട്ടിയിരുന്നു. ഇവിടെ നിന്ന് ഇയാൾ വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കൂടി പോലീസ് കണക്കിലെടുക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ കർണാടകത്തിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. രാഹുലിന്റെ ബന്ധുക്കളിൽ നിന്ന് ഇന്ന് തന്നെ മൊഴി രേഖപ്പെടുത്താൻ അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ഇന്നലെ മൊഴിയെടുക്കാൻ അന്വേഷണ സംഘം വീട്ടിലെത്തിയിരുന്നെങ്കിലും വീട് പൂട്ടിയിരുന്നതിനാൽ മടങ്ങുകയായിരുന്നു.

8:06 AM IST

കൊല്ലം ചടയമംഗലത്ത് വാഹന പരിശോധനക്കിടെ എസ്ഐയെ ആക്രമിച്ചയാൾ അറസ്റ്റിൽ

കൊല്ലം ചടയമംഗലത്ത് വാഹന പരിശോധനക്കിടെ എസ്ഐയെ ആക്രമിച്ചയാൾ അറസ്റ്റിൽ. ചെറിയവെളിനല്ലൂർ സ്വദേശി അജിയാണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച അജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐയുടെ കൈ പിടിച്ച് തിരിച്ചെന്നും നെഞ്ചിൽ ചവിട്ടി യൂണിഫോം വലിച്ച് കീറിയെന്നുമാണ് കേസ്. 

8:05 AM IST

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചയിടങ്ങളിലെ കള്ളിംഗ് ഇന്ന്

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച തലവടി വാര്‍ഡ് 13, തഴക്കര വാര്‍ഡ് 11, ചമ്പക്കുളം വാര്‍ഡ് 3 എന്നിവിടങ്ങളിൽ 12,000 ത്തോളം താറാവുകളെ ഇന്ന് കൊന്നൊടുക്കും.പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കള്ളിംഗ്

8:04 AM IST

ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി തടയുന്നതിൽ പ്രസിഡന്റ് ജോ ബൈഡനെതിരെ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ

ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി തടയുന്നതിൽ പ്രസിഡന്റ് ജോ ബൈഡനെതിരെ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള യുഎസ് ജനപ്രതിനിധി സഭയിൽ ബില്ല് പാസായത് 187ന് എതിരെ 224 വോട്ടുകൾക്ക്. റഫായിലെ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി അമേരിക്ക നിർത്തിവച്ചിരുന്നു

8:02 AM IST

മമത ബാനർജി ഇന്ത്യ സഖ്യത്തെ പിന്തുണക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ പ്രസ്ക്തി നഷ്ടമാകാതിരിക്കാനെന്ന് അധിർ രഞ്ജൻ ചൗധരി

മമത ബാനർജി ഇന്ത്യ സഖ്യത്തെ പിന്തുണക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ പ്രസ്ക്തി നഷ്ടമാകാതിരിക്കാനെന്ന് അധിർ രഞ്ജൻ ചൗധരി. മമത അവസരവാദിയായി രാഷ്ട്രീയക്കാരിയാണെന്നും അധിർ രഞ‌്ജൻ കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന മമതയുടെ പ്രസ്താവന ചർച്ചയാകുന്പോഴാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിന്‍റെ വിമർശനം.

7:56 AM IST

ഗാസയിലെ ഇസ്രയേൽ അതിക്രമം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വീണ്ടും ഉന്നയിച്ച് ദക്ഷിണാഫ്രിക്ക

ഗാസയിലെ ഇസ്രയേൽ അതിക്രമം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വീണ്ടും ഉന്നയിച്ച് ദക്ഷിണാഫ്രിക്ക. ഇസ്രയേലിന്റെ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കണമെന്നും ഗാസയിൽ നടക്കുന്നത് വംശഹത്യാണെന്നും ദക്ഷിണാഫ്രിക വ്യക്തമാക്കി. കോടതിയുടെ മുൻ ഉത്തരവുകൾ ഇസ്രയേൽ കാറ്റിൽ പറത്തിയെന്നും ദക്ഷിണാഫ്രിക്ക കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ ഹർജിയിൽ രണ്ട് ദിവസത്തെ വാദമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ വാദത്തിന് ഇന്ന് ഇസ്രയേൽ മറപടി പറയും.
 
7:56 AM IST

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ട് കപിൽ സിബൽ

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻറായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു. 377 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡൻ്റ് അദീഷ് സി. അഗർവാല തുടങ്ങിയവരെയാണ് സിബൽ പരാജയപ്പെടുത്തിയത്.കപിൽ സിബലിന് 1066 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമത് എത്തിയ പ്രദീപ് റായ്ക്ക് 689 വോട്ടുകൾ ലഭിച്ചു. നിലവിലെ അധ്യക്ഷൻ അദീഷ് ആഗർവാൾ മത്സരിച്ചെങ്കിലും തോറ്റു

7:55 AM IST

കൊവാക്സിൻ സ്വീകരിച്ചവർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെന്ന് പഠനം

കൊവാക്സിൻ സ്വീകരിച്ചവർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ​ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 926 പേരിൽ നടത്തിയ ഒരു വർഷം നീണ്ട പഠനത്തിൽ പകുതി പേർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായി കണ്ടെത്തി. സ്പ്രിം​ഗർ നേച്ചർ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്സിന് സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു

7:55 AM IST

ദില്ലി സർവകലാശാലയിലെ വേനൽ അവധി വെട്ടിച്ചുരുക്കി

ദില്ലി സർവകലാശാലയിലെ വേനൽ അവധി വെട്ടിച്ചുരുക്കി. അടുത്ത മാസം ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി. പുതുക്കിയ ഉത്തരവ് പ്രകാരം അടുത്ത മാസം പതിനാല് മുതൽ ജൂലായ് 21 വരെയാകും അവധി.നടപടിയിൽ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി

7:55 AM IST

കനത്ത വരൾച്ചയിൽ സംസ്‌ഥാനത്തു 257 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായി കൃഷി മന്ത്രി

കനത്ത വരൾച്ചയിൽ സംസ്‌ഥാനത്തു 257 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. ദുരിതത്തിലായ കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ വൻതോതിൽ കൃഷി നാശമുണ്ടായ പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.

7:55 AM IST

കൊല്ലം മരുത്തടി മുത്തേഴത്ത് കിഴക്കേത്തറയിൽ വെള്ളപ്പൊക്ക ഭീഷണിയായി തോട്ടിൽ നിർമ്മിച്ച തടയണ

കൊല്ലം മരുത്തടി മുത്തേഴത്ത് കിഴക്കേത്തറയിൽ വെള്ളപ്പൊക്ക ഭീഷണിയായി തോട്ടിൽ നിർമ്മിച്ച തടയണ. പാലം നിർമ്മാണത്തിനായി ഒരുക്കിയ തടയണയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. കരാറുകാരൻ്റെ വീഴ്ചയാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ വിമർശനം.

7:54 AM IST

തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ചർച്ച കൂടാതെയെന്ന പരാതിയുമായി പ്രതിപക്ഷം

തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ചർച്ച കൂടാതെയെന്ന പരാതിയുമായി പ്രതിപക്ഷം. ജനസംഖ്യാടിസ്ഥാനത്തിലെ വാർഡ് വിഭജനം അനിവാര്യമെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആക്ഷേപം. പുതിയ വാർഡുകൾക്ക് അപ്പുറം പുതിയ തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിക്കാൻ സർക്കാറിന് ആലോചനയില്ല.
 
7:54 AM IST

വടകരയിൽ സ്ത്രീകളെ അവഹേളിക്കുന്ന പരാമർശം; ആർഎംപി നേതാവ് ഹരിഹരനെ ഇന്ന് ചോദ്യംചെയും

വടകരയിൽ സ്ത്രീകളെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ ആർഎംപി നേതാവ് ഹരിഹരനെ ഇന്ന് ചോദ്യംചെയും. കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ഇൻസ്പെക്ടർക്ക് മുന്നിൽ ഇന്ന്‌ രാവിലെ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വടകര പൊലീസ് ഹരിഹരനെതിരെ കേസെടുത്തത്. വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിൽ ആയിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം. ഇതിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി

7:53 AM IST

അരവിന്ദ് കെജിരവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് ഉടൻ ചോദ്യം ചെയ്യും

അരവിന്ദ് കെജിരവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി പൊലീസ് ഇന്ന് നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. ഇന്നലെയാണ് ഇയാൾക്കെതിരെ സ്വാതി മാലിവാളിന്റെ പരാതിയിൽ ദില്ലി പൊലീസ് സ്ത്രീകൾക്കെതിരായ അതിക്രമം അടക്കം വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. അറസ്റ്റ് അടക്കം നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് വിവരം.
 
7:53 AM IST

കെജ്‌രിവാളിന്റെയും മോദിയുടെയും റാലികൾ ഇന്ന് മുംബൈയിൽ

മഹാരാഷ്ട്രയിൽ അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം നാളെ തീരാനിരിക്കെ മോദിയുടെയും കെജ്‌രിവാളിന്റെയും റാലികൾ ഇന്ന് മുംബൈയിൽ. വൈകിട്ട് അഞ്ചിന് ദാദറിലെ ശിവാജി പാർക്കിൽ നടക്കുന്ന എൻഡിഎയുടെ റാലിയിൽ മോദിക്കൊപ്പം എംഎൻഎസ് നേതാവ് രാജ് താക്കറെ ആദ്യമായി വേദി പങ്കിടും. ഇടക്കാല ജാമ്യം നേടിയ കേജ്രിവാളിനൊപ്പം ഇന്ത്യാ സഖ്യത്തിൻ്റെ റാലിയിൽ മല്ലികാർജ്ജുൻ ഖർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നിവരും അണിനിരക്കും. വൈകിട്ട് ആറിന് ബികെസി ഗ്രൗണ്ടിലാണ് ഇന്ത്യ സഖ്യത്തിന്റെ rറാലി. 35 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനത്ത് മുംബൈ ഉൾപ്പെടെ 13 ഇടങ്ങളിലേക്കുള്ള അഞ്ചാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്

7:53 AM IST

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങൾ തിങ്കളാഴ്ച്ച വിധി എഴുതും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പോളിംഗിന് നടക്കുന്നത്. റായിബ്റേലി,അമേഠി, ലക്നൌ, അയോധ്യ ഉൾപ്പെടെ പതിനാല് സീറ്റുകളിൽ യുപിയിൽ തെരഞ്ഞെടുപ്പ് നടക്കും. റായിബ്റേലിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുക്കുന്ന സംയുക്ത റാലി ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പതിമൂന്ന് മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ഏഴ് മണ്ഡലങ്ങളിലും ബിഹാറിലെയും ഒഡീഷയിലെയും അഞ്ചു വീതം മണ്ഡലങ്ങളിലും തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കും.

7:52 AM IST

കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ അറസ്റ്റിലായ മൂന്ന് പേരെ റിമാൻ്റ് ചെയ്തു

കാസര്‍കോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ അറസ്റ്റിലായ മൂന്ന് പേരെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍കുമാര്‍ , പറക്ലായി ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ , ബേക്കല്‍ മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരെ ഇന്നലെ ബംഗളൂരുവിൽ നിന്നാണ് ആദൂർ പൊലീസ് പിടികൂടിയത്.മുഖ്യപ്രതി കെ. രതീശന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണിവർ.
 
7:52 AM IST

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസ്; സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകണമെന്ന സ്വകാര്യ ഹർജി ഇന്ന് പരിഗണിക്കും

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകണമെന്ന സ്വകാര്യ ഹർജി കോടതി ഇന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതി പരിഗണിക്കും. സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് വീതിക്കുന്നതിന് നിയമപരമായി തടസമില്ലെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കൂടുതൽ വാദം കേൾക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി പണം നിക്ഷേപകർക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃശൂരെ തെര‌ഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പറഞ്ഞിരുന്നു

7:51 AM IST

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത, ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തെക്കൻ കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധത്തിന് വിലക്ക് ഉണ്ട്. നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ പ്രതീക്ഷിക്കണം. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിങ്കളാള്ച ത്രീവ മഴയെ കരിതിയിരിക്കണം. അന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

7:51 AM IST

എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി

എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധിയായി എംഎസ്എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയാണ് എസ്എഫ്ഐ  പ്രതിഷേധം തുടങ്ങിയത്. എസ്എഫ്ഐ  ആവശ്യത്തെത്തുടര്‍ന്ന് റീ കൗണ്ടിംഗ് തുടങ്ങിയതിനു ശേഷം എംഎസ്എഫ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി
 
7:50 AM IST

കോഴിക്കോട് മെഡിക്കൽ കോളേജിൽ 4 വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവം, കുടുംബത്തിന്റെ മൊഴി ഇന്നെടുക്കും

കോഴിക്കോട് മെഡിക്കൽ കോളേജിൽ നാലു വയസ്സുകാരി ചികിത്സാ പിഴവിന് ഇരയായ സംഭവത്തിൽ പൊലീസ് ഇന്ന് കുട്ടിയുടെ കുടുംബത്തിൻറെ മൊഴി രേഖപ്പെടുത്തിയേക്കും. കുടുംബത്തിന്റെ പരാതിയിൽ ഡോക്ടർക്കെതിരെ ഇന്നലെ മെഡിക്കൽ കോളേജ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഐപിസി 336, 337 വകുപ്പുകൾ പ്രകാരമാണ് കേസ്. ടൗൺ എസിപിക്കാണ് അന്വേഷണ ചുമതല. ചെറുവണ്ണൂർ സ്വദേശിയായ നാലു വയസ്സുകാരിയുടെ കൈവിരൽ ശസ്ത്രക്രിയയ്ക്ക് പകരം നാവിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു. സംഭവത്തിൽ മെഡിക്കൽ കോളേജ് മാതൃ ശിശു സംരക്ഷണ കേന്ദ്രത്തിലെ ഡോക്ടർ ബിജോൺ ജോൺസനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളേജ് ആഭ്യന്തര അന്വേഷണവും തുടങ്ങിയിട്ടുണ്ട്.

8:03 AM IST:

കൊല്ലം ചടയമംഗലത്ത് വാഹന പരിശോധനക്കിടെ എസ്ഐയെ ആക്രമിച്ചയാൾ അറസ്റ്റിൽ. ചെറിയവെളിനല്ലൂർ സ്വദേശി അജിയാണ് പിടിയിലായത്. മദ്യപിച്ച് വാഹനമോടിച്ച അജിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐയുടെ കൈ പിടിച്ച് തിരിച്ചെന്നും നെഞ്ചിൽ ചവിട്ടി യൂണിഫോം വലിച്ച് കീറിയെന്നുമാണ് കേസ്. 

8:02 AM IST:

ആലപ്പുഴ ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച തലവടി വാര്‍ഡ് 13, തഴക്കര വാര്‍ഡ് 11, ചമ്പക്കുളം വാര്‍ഡ് 3 എന്നിവിടങ്ങളിൽ 12,000 ത്തോളം താറാവുകളെ ഇന്ന് കൊന്നൊടുക്കും.പക്ഷിപ്പനി സ്ഥിരീകരിച്ചതിന്റെ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് കള്ളിംഗ്

8:01 AM IST:

ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി തടയുന്നതിൽ പ്രസിഡന്റ് ജോ ബൈഡനെതിരെ ബിൽ പാസാക്കി യുഎസ് ജനപ്രതിനിധി സഭ. റിപ്പബ്ലിക്കൻ നേതൃത്വത്തിലുള്ള യുഎസ് ജനപ്രതിനിധി സഭയിൽ ബില്ല് പാസായത് 187ന് എതിരെ 224 വോട്ടുകൾക്ക്. റഫായിലെ ആക്രമണങ്ങൾക്ക് പിന്നാലെ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി അമേരിക്ക നിർത്തിവച്ചിരുന്നു

7:59 AM IST:

മമത ബാനർജി ഇന്ത്യ സഖ്യത്തെ പിന്തുണക്കുന്നത് ദേശീയ രാഷ്ട്രീയത്തില്‍ പ്രസ്ക്തി നഷ്ടമാകാതിരിക്കാനെന്ന് അധിർ രഞ്ജൻ ചൗധരി. മമത അവസരവാദിയായി രാഷ്ട്രീയക്കാരിയാണെന്നും അധിർ രഞ‌്ജൻ കുറ്റപ്പെടുത്തി. ഇന്ത്യ സഖ്യത്തെ പുറത്ത് നിന്ന് പിന്തുണക്കുമെന്ന മമതയുടെ പ്രസ്താവന ചർച്ചയാകുന്പോഴാണ് കോണ്‍ഗ്രസ് ലോക്സഭ കക്ഷി നേതാവിന്‍റെ വിമർശനം.

7:53 AM IST:

ഗാസയിലെ ഇസ്രയേൽ അതിക്രമം അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ വീണ്ടും ഉന്നയിച്ച് ദക്ഷിണാഫ്രിക്ക. ഇസ്രയേലിന്റെ സൈനിക നീക്കം ഉടൻ അവസാനിപ്പിക്കണമെന്നും ഗാസയിൽ നടക്കുന്നത് വംശഹത്യാണെന്നും ദക്ഷിണാഫ്രിക വ്യക്തമാക്കി. കോടതിയുടെ മുൻ ഉത്തരവുകൾ ഇസ്രയേൽ കാറ്റിൽ പറത്തിയെന്നും ദക്ഷിണാഫ്രിക്ക കുറ്റപ്പെടുത്തി. ദക്ഷിണാഫ്രിക്കയുടെ ഹർജിയിൽ രണ്ട് ദിവസത്തെ വാദമാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ നടക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ വാദത്തിന് ഇന്ന് ഇസ്രയേൽ മറപടി പറയും.
 
7:53 AM IST:

സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻറായി മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ തിരഞ്ഞെടുക്കപ്പെട്ടു. 377 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം.രണ്ട് പതിറ്റാണ്ടിന് ശേഷമാണ് കപിൽ സിബൽ സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡൻ്റ് ആയി വീണ്ടും തിരഞ്ഞെടുക്കപ്പെടുന്നത്. മുതിർന്ന അഭിഭാഷകൻ പ്രദീപ് റായ്, നിലവിലെ പ്രസിഡൻ്റ് അദീഷ് സി. അഗർവാല തുടങ്ങിയവരെയാണ് സിബൽ പരാജയപ്പെടുത്തിയത്.കപിൽ സിബലിന് 1066 വോട്ടുകളാണ് ലഭിച്ചത്. രണ്ടാമത് എത്തിയ പ്രദീപ് റായ്ക്ക് 689 വോട്ടുകൾ ലഭിച്ചു. നിലവിലെ അധ്യക്ഷൻ അദീഷ് ആഗർവാൾ മത്സരിച്ചെങ്കിലും തോറ്റു

7:52 AM IST:

കൊവാക്സിൻ സ്വീകരിച്ചവർക്ക് പാർശ്വഫലങ്ങൾ അനുഭവപ്പെട്ടെന്ന് പഠനം. ബനാറസ് ഹിന്ദു സർവകലാശാലയിലെ ​ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. 926 പേരിൽ നടത്തിയ ഒരു വർഷം നീണ്ട പഠനത്തിൽ പകുതി പേർക്കും പാർശ്വഫലങ്ങൾ അനുഭവപ്പെട്ടതായി കണ്ടെത്തി. സ്പ്രിം​ഗർ നേച്ചർ എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. വാക്സിന് സ്വീകരിച്ചവർക്ക് ഹൃദയാഘാതം, ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, ആർത്തവ പ്രശ്നങ്ങൾ എന്നിവ അനുഭവപ്പെട്ടെന്ന് പഠനത്തിൽ പറയുന്നു

7:52 AM IST:

ദില്ലി സർവകലാശാലയിലെ വേനൽ അവധി വെട്ടിച്ചുരുക്കി. അടുത്ത മാസം ഏഴിന് ആരംഭിക്കാനിരുന്ന അവധി പതിനാലിലേക്ക് മാറ്റി. പുതുക്കിയ ഉത്തരവ് പ്രകാരം അടുത്ത മാസം പതിനാല് മുതൽ ജൂലായ് 21 വരെയാകും അവധി.നടപടിയിൽ പ്രതിഷേധവുമായി അധ്യാപകരും വിദ്യാർത്ഥികളും രംഗത്തെത്തി

7:52 AM IST:

കനത്ത വരൾച്ചയിൽ സംസ്‌ഥാനത്തു 257 കോടി രൂപയുടെ കൃഷി നാശം ഉണ്ടായതായി കൃഷി മന്ത്രി പി പ്രസാദ്. ദുരിതത്തിലായ കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മന്ത്രി പറഞ്ഞു. ഇടുക്കിയിൽ വൻതോതിൽ കൃഷി നാശമുണ്ടായ പ്രദേശങ്ങളിൽ മന്ത്രി സന്ദർശനം നടത്തി.

7:52 AM IST:

കൊല്ലം മരുത്തടി മുത്തേഴത്ത് കിഴക്കേത്തറയിൽ വെള്ളപ്പൊക്ക ഭീഷണിയായി തോട്ടിൽ നിർമ്മിച്ച തടയണ. പാലം നിർമ്മാണത്തിനായി ഒരുക്കിയ തടയണയിൽ മലിനജലം കെട്ടിക്കിടക്കുകയാണ്. കരാറുകാരൻ്റെ വീഴ്ചയാണ് പ്രതിസന്ധിയ്ക്ക് കാരണമെന്നാണ് നാട്ടുകാരുടെ വിമർശനം.

7:51 AM IST:

തദ്ദേശവാർഡുകളുടെ എണ്ണം കൂട്ടാൻ ഓർഡിനൻസ് ഇറക്കാനുള്ള സർക്കാർ തീരുമാനം ചർച്ച കൂടാതെയെന്ന പരാതിയുമായി പ്രതിപക്ഷം. ജനസംഖ്യാടിസ്ഥാനത്തിലെ വാർഡ് വിഭജനം അനിവാര്യമെങ്കിലും സർക്കാർ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്നാണ് ആക്ഷേപം. പുതിയ വാർഡുകൾക്ക് അപ്പുറം പുതിയ തദ്ദേശ സ്ഥാപനങ്ങൾ രൂപീകരിക്കാൻ സർക്കാറിന് ആലോചനയില്ല.
 
7:51 AM IST:

വടകരയിൽ സ്ത്രീകളെ അവഹേളിക്കുന്ന പരാമർശം നടത്തിയെന്ന കേസിൽ ആർഎംപി നേതാവ് ഹരിഹരനെ ഇന്ന് ചോദ്യംചെയും. കേസ് അന്വേഷിക്കുന്ന വടകര പൊലീസ് ഇൻസ്പെക്ടർക്ക് മുന്നിൽ ഇന്ന്‌ രാവിലെ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. സ്ത്രീത്വത്തെ അപമാനിക്കൽ, കലാപം ഉണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് വടകര പൊലീസ് ഹരിഹരനെതിരെ കേസെടുത്തത്. വടകരയിൽ യുഡിഎഫ് സംഘടിപ്പിച്ച ജനകീയ ക്യാമ്പയിനിൽ ആയിരുന്നു ഹരിഹരന്റെ വിവാദ പ്രസംഗം. ഇതിനെതിരെ ജനാധിപത്യമഹിളാ അസോസിയേഷൻ നൽകിയ പരാതിയിലാണ് പൊലീസ് നടപടി

7:50 AM IST:

അരവിന്ദ് കെജിരവാളിന്റെ പിഎ ബിഭവ് കുമാറിനെ ദില്ലി പൊലീസ് ഉടൻ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി പൊലീസ് ഇന്ന് നോട്ടീസ് നൽകിയേക്കുമെന്നാണ് വിവരം. ഇന്നലെയാണ് ഇയാൾക്കെതിരെ സ്വാതി മാലിവാളിന്റെ പരാതിയിൽ ദില്ലി പൊലീസ് സ്ത്രീകൾക്കെതിരായ അതിക്രമം അടക്കം വകുപ്പുകൾ ചുമത്തി കേസ് എടുത്തത്. അറസ്റ്റ് അടക്കം നടപടികളിലേക്ക് പൊലീസ് കടന്നേക്കുമെന്നാണ് വിവരം.
 
7:50 AM IST:

മഹാരാഷ്ട്രയിൽ അവസാന ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചരണം നാളെ തീരാനിരിക്കെ മോദിയുടെയും കെജ്‌രിവാളിന്റെയും റാലികൾ ഇന്ന് മുംബൈയിൽ. വൈകിട്ട് അഞ്ചിന് ദാദറിലെ ശിവാജി പാർക്കിൽ നടക്കുന്ന എൻഡിഎയുടെ റാലിയിൽ മോദിക്കൊപ്പം എംഎൻഎസ് നേതാവ് രാജ് താക്കറെ ആദ്യമായി വേദി പങ്കിടും. ഇടക്കാല ജാമ്യം നേടിയ കേജ്രിവാളിനൊപ്പം ഇന്ത്യാ സഖ്യത്തിൻ്റെ റാലിയിൽ മല്ലികാർജ്ജുൻ ഖർഗെ, ശരദ് പവാർ, ഉദ്ധവ് താക്കറെ എന്നിവരും അണിനിരക്കും. വൈകിട്ട് ആറിന് ബികെസി ഗ്രൗണ്ടിലാണ് ഇന്ത്യ സഖ്യത്തിന്റെ rറാലി. 35 മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പൂർത്തിയായ സംസ്ഥാനത്ത് മുംബൈ ഉൾപ്പെടെ 13 ഇടങ്ങളിലേക്കുള്ള അഞ്ചാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് തിങ്കളാഴ്ചയാണ്

7:50 AM IST:

അഞ്ചാം ഘട്ട തെരഞ്ഞെടുപ്പിനായുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. ആറ് സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണപ്രദേശങ്ങളിലുമായി 49 മണ്ഡലങ്ങൾ തിങ്കളാഴ്ച്ച വിധി എഴുതും. യുപിയിലാണ് അഞ്ചാം ഘട്ടത്തിൽ ഏറ്റവും കൂടുതൽ മണ്ഡലങ്ങളിൽ പോളിംഗിന് നടക്കുന്നത്. റായിബ്റേലി,അമേഠി, ലക്നൌ, അയോധ്യ ഉൾപ്പെടെ പതിനാല് സീറ്റുകളിൽ യുപിയിൽ തെരഞ്ഞെടുപ്പ് നടക്കും. റായിബ്റേലിയിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പങ്കെടുക്കുന്ന സംയുക്ത റാലി ഇന്ന് നിശ്ചയിച്ചിട്ടുണ്ട്. മഹാരാഷ്ട്രയിലെ പതിമൂന്ന് മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ഏഴ് മണ്ഡലങ്ങളിലും ബിഹാറിലെയും ഒഡീഷയിലെയും അഞ്ചു വീതം മണ്ഡലങ്ങളിലും തിങ്കളാഴ്ച്ച വോട്ടെടുപ്പ് നടക്കും.

7:49 AM IST:

കാസര്‍കോട് കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ അറസ്റ്റിലായ മൂന്ന് പേരെ കാഞ്ഞങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. കാഞ്ഞങ്ങാട് നെല്ലിക്കാട്ട് സ്വദേശി അനില്‍കുമാര്‍ , പറക്ലായി ഏഴാംമൈല്‍ സ്വദേശി ഗഫൂര്‍ , ബേക്കല്‍ മൗവ്വല്‍ സ്വദേശി ബഷീര്‍ എന്നിവരെ ഇന്നലെ ബംഗളൂരുവിൽ നിന്നാണ് ആദൂർ പൊലീസ് പിടികൂടിയത്.മുഖ്യപ്രതി കെ. രതീശന്‍റെ റിയല്‍ എസ്റ്റേറ്റ് ഇടപാട് പങ്കാളികളാണിവർ.
 
7:49 AM IST:

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് നൽകണമെന്ന സ്വകാര്യ ഹർജി കോടതി ഇന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതി പരിഗണിക്കും. സ്വത്തുക്കൾ കണ്ടുകെട്ടി നിക്ഷേപകർക്ക് വീതിക്കുന്നതിന് നിയമപരമായി തടസമില്ലെന്ന് എൻഫോഴ്സ്മെന്‍റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഇക്കാര്യത്തിൽ ഇന്ന് കൂടുതൽ വാദം കേൾക്കും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടി പണം നിക്ഷേപകർക്ക് ലഭ്യമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും തൃശൂരെ തെര‌ഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പറഞ്ഞിരുന്നു

7:48 AM IST:

സംസ്ഥാനത്ത് ഇന്നും വ്യാപക മഴ സാധ്യത. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്. തെക്കൻ കേരളാ തീരത്തും ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധത്തിന് വിലക്ക് ഉണ്ട്. നാളെ മുതൽ സംസ്ഥാനത്ത് അതിശക്തമായ മഴ പ്രതീക്ഷിക്കണം. നാളെ പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റന്നാൾ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, ജില്ലകളിൽ ഓറഞ്ച് അലർട്ടായിരിക്കും. തിങ്കളാള്ച ത്രീവ മഴയെ കരിതിയിരിക്കണം. അന്ന് തിരുവനന്തപുരം മുതൽ ഇടുക്കി വരെയുള്ള ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

7:48 AM IST:

എസ്എഫ്ഐ പ്രതിഷേധത്തെത്തുടര്‍ന്ന് കാലിക്കറ്റ് സര്‍വകലാശാലാ അക്കാദമിക് കൗണ്‍സില്‍ വോട്ടെണ്ണല്‍ നിര്‍ത്തി വെച്ചു. ലാംഗ്വേജ് ആന്റ് ലിറ്ററേച്ചര്‍ ഡിപ്പാര്‍ട്ട്മെന്‍റ് പ്രതിനിധിയായി എംഎസ്എഫ് സ്ഥാനാര്‍ത്ഥി 16 വോട്ടിന് വിജയിച്ചതിനു പിന്നാലെയാണ് എസ്എഫ്ഐ  പ്രതിഷേധം തുടങ്ങിയത്. എസ്എഫ്ഐ  ആവശ്യത്തെത്തുടര്‍ന്ന് റീ കൗണ്ടിംഗ് തുടങ്ങിയതിനു ശേഷം എംഎസ്എഫ് പ്രവര്‍ത്തകരുമായി വാക്കുതര്‍ക്കമുണ്ടായി
 
7:47 AM IST: