breaking news image

Malayalam News Highlights: വൈദ്യുതി ലൈനിന്‍റെ ശേഷി കൂട്ടുന്ന ടെണ്ടറിൽ ക്രമക്കേട്

Malayalam news live 18 june 2024 breaking news 

കെഎസ്ഇബി ലൈനിന്‍റെ ശേഷി കൂട്ടുന്നതിനുള്ള ടെണ്ടറിൽ ക്രമക്കേടെന്ന് വിജിലൻസ്. ടെണ്ടറിൽ ഒന്നാമതെത്തിയ കമ്പനിയെ മറികടന്ന്, രണ്ടാമതെത്തിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ടെണ്ടറിലെ ക്രമക്കേടിലൂടെ കെഎസ്ഇബിക്ക് നഷ്ടമായ പണം ചീഫ് എഞ്ചിനിയർ ഉള്‍പ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ഭരണാനുകൂല സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കാനും നീക്കമുണ്ട്.ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന ആലപ്പുഴ- പൂപ്പള്ളി 66 കെവി ലൈൻ 110 കെവിയാക്കുന്നതിനാണ് ടെണ്ടർ വിളിച്ചത്. ടെണ്ടറിൽ നടന്നത് ആസൂത്രിത ക്രമക്കേടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്

2:39 PM IST

പുനലൂരിൽ 2 തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടിമിന്നലിൽ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്‍റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്

2:38 PM IST

'സിറോമലബാർ സഭാംഗം കേന്ദ്രമന്ത്രിയായത് ബിജെപിക്ക് കേരളത്തിൽ ഗുണംചെയ്യും': ഫരീദാബാദ് ആർച്ച് ബിഷപ്പ്

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ വോട്ടുകളും കാരണമായെന്ന് ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിറോ മലബാർ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയിൽ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും. ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2:37 PM IST

മഴ വീണ്ടും ശക്തമാകുന്നു; വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട്

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ  ജില്ലകളിലാണ് ജൂണ്‍ 21ന് ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജൂണ്‍ 22ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 

12:55 PM IST

'ടച്ചിങ്സ് എടുക്കുന്നോടാ'; പത്തനംതിട്ടയിൽ ബാറിന് മുന്നിൽ യുവാക്കൾ തമ്മിൽ തല്ലി

പത്തനംതിട്ട നഗരത്തിലെ ബാറിന് മുന്നിൽ യുവാക്കള്‍ തമ്മിൽ തല്ലി.  മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. പത്തനംതിട്ട സ്വദേശിയായ ഷൈജു, ശ്യാം, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

12:54 PM IST

കൊച്ചി ഡിഎൽഎഫ് ഫ്ലാറ്റിലെ 350 താമസക്കാർക്ക് ഛർദിയും വയറിളക്കവും

കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. 

12:53 PM IST

പൊതു ഇടങ്ങളിൽ ഒരിടവും ഒഴിവാക്കാതെ ഗ്രാഫിറ്റി വരകൾ, കൊച്ചിയിൽ ആശങ്കയിൽ നാട്ടുകാർ

ദുരൂഹതയും കൗതുകവും ഒരുപോലെ ഉണര്‍ത്തി കൊച്ചി നഗരത്തിലെ പൊതുഇടങ്ങളില്‍ ഗ്രാഫിറ്റി രചനകള്‍ വ്യാപകമാകുന്നു. നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധം രാത്രിയുടെ മറവില്‍ പ്രത്യക്ഷപ്പെടുന്ന വരകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മരട് നഗരസഭ. ആരാണ് ഈ വരകള്‍ക്കു പിന്നിലെന്നത് അജ്ഞാതമായി തുടരുകയാണ്

12:52 PM IST

റിവേഴ്സ് ഗിയറിൽ കാർ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലേക്ക്; റീല്‍സെടുക്കുന്നതിനിടെ യുവതിക്ക് ദാരുണാന്ത്യം

സമൂഹ മാധ്യമങ്ങളിലിടാനായി റീല്‍സ് പകർത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. റീൽസ് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.  23കാരി ശ്വേത സുർവാസെ ആണ് മരിച്ചത്. 

12:52 PM IST

സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്

യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്.

8:02 AM IST

ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിൻ്റെ പിഴവാണ് അപകട കാരണം എന്ന് വിലയിരുത്തൽ

ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിൻ്റെ പിഴവാണ് അപകട കാരണം എന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. ട്രെയിൻ അപകടം നടന്ന ട്രാക്കിൽ 12 മണിക്കൂറിനുള്ളിൽ ശേഷം ഗതാഗതം  പുനഃസ്ഥാപിച്ചു എന്ന് റെയിൽവേ, ഗുഡ്സ് ട്രെയിൻ ട്രാക്കിലൂടെ അർദ്ധരാത്രി കടന്നു പോയി, അപകടത്തിൽ പെട്ട കാഞ്ചൻജംഗ എക്സ്പ്രസ് സീൽദയിൽ എത്തി. അഗർത്തലയിൽ നിന്നും സീൽദയിലേക്ക് ഉള്ള യാത്രക്കിടെ ആയിരുന്നു അപകടം.

6:57 AM IST

ഞാറക്കലിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസ്

ഞാറക്കലിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസ്. രണ്ടു രണ്ടു പ്രതികൾ അറസ്റ്റ്. മനു അജിൻ എന്നിവരാണ് പിടിയിലായത്
ഇത് രണ്ടുപേരും ജയ മർദ്ദിച്ചു എന്ന് പോലീസ്. ഇനി പിടിയിലാകാനുള്ളത് രണ്ടുപേർ.

6:57 AM IST

പ്രിയങ്കയെ നിശ്ചയിച്ചത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത്

പ്രിയങ്കയെ നിശ്ചയിച്ചത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത്.കേരളത്തിൽ കോൺഗ്രസിനെ രാഷ്ട്രീയമായി സഹായിക്കും എന്ന് വിലയിരുത്തൽ.ബിജെപിക്ക് സ്ത്രീകളുടെ ഇടയിൽ പിന്തുണ കൂടുന്നതും വിലയിരുത്തി. പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്ന് നേതാക്കൾ.

പ്രതിപക്ഷ നേതൃ സ്ഥാനത്തിൽ ചർച്ച മാറ്റി വച്ച് രാഹുൽ. ഇന്നലത്തെ യോഗത്തിൽ ചർച്ച വേണ്ടെന്ന് രാഹുൽ നിർദ്ദേശിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സമവായത്തിന് ബിജെപി. രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളോട് സംസാരിക്കും.ബിജെപിയിൽ നിന്നല്ലെങ്കിൽ മാത്രം പിന്തുണയെന്ന് ഇന്ത്യ സഖ്യം

6:56 AM IST

മുസ്ലീം ലീഗിന്‍റെ തെരഞ്ഞെെടുപ്പ് വിജയത്തിന്‍റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്ന് സമസ്ത ​

മുസ്ലീം ലീഗിന്‍റെ തെരഞ്ഞെെടുപ്പ് വിജയത്തിന്‍റെ പേരില്‍ നിലപാട് മാറ്റേണ്ട ആവശ്യമില്ലെന്ന് സമസ്ത അധ്യക്ഷൻ  ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.പറഞ്ഞു.നേരത്തേയും സമസ്തയുടെ നിലപാടില്‍ മാറ്റമുണ്ടായിട്ടില്ല.പൂര്‍വീകര്‍ സ്വീകരിച്ച നിലപാടാണ് ഇപ്പോഴും സമസ്ത തുടരുന്നത്.മുസ്ലീം ലീഗ് സമസ്ത ബന്ധത്തില്‍ ഓരു പോറല്‍ പോലും ഉണ്ടായിട്ടില്ല.വിള്ളലുണ്ടാക്കാൻ ഇരു വിഭാഗത്തിലുമുള്ള അണികളില്‍  ചിലര്‍ ശ്രമിക്കുന്നുണ്ടാവാം.പലരും പലതും സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും.അതിനൊന്നും മറുപടിയില്ല.സമസ്ത രാഷ്ട്രീയത്തില്‍ കൈകടത്താറില്ല.സമസ്തയുടെ ആദര്‍ശങ്ങളില്‍ ആര് കോടാലി വച്ചാലും ഇടപെടും.അങ്ങനെ ഒരു സ്ഥിതി ഇപ്പോള്‍  ഉണ്ടായിട്ടില്ലെന്നും  ജിഫ്രി തങ്ങള്‍ പറഞ്ഞു.

2:38 PM IST:

കൊല്ലം പുനലൂര്‍ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികൾ മിന്നലേറ്റ് മരിച്ചു. ഇടക്കുന്നം സ്വദേശികളായ സരോജം, രജനി എന്നിവരാണ് മരിച്ചത്. മറ്റൊരു സംഭവത്തിൽ എറണാകുളം പനങ്ങാടിന് സമീപം ചേപ്പനത്ത് ഇടിമിന്നലേറ്റ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. ഇടിമിന്നലിൽ വള്ളം തകര്‍ന്നു. പരിക്കേറ്റ തോപ്പുംപടി സ്വദേശി സിബി ജോർജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തോട്ടടയിൽ ഇടിമിന്നലേറ്റ് വീടിന് കേടുപാട്. തോട്ടട സ്വദേശി ഗംഗാധരന്റെ വീടിന്‍റെ ഭിത്തിക്കും ജനാലയ്ക്കുമാണ് ഇടിമിന്നലിൽ കേടുപാടുണ്ടായത്. ആർക്കും പരിക്കില്ല. പുലര്‍ച്ചെയാണ് വീടിന് ഇടിമിന്നലേറ്റത്

2:37 PM IST:

തൃശ്ശൂരിൽ സുരേഷ് ഗോപിയുടെ വിജയത്തിൽ ക്രൈസ്തവ വോട്ടുകളും കാരണമായെന്ന് ഫരീദാബാദ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സിറോ മലബാർ സഭയിലെ ഒരംഗം കേന്ദ്രമന്ത്രിസഭയിൽ ഉള്ളത് ബിജെപിക്ക് കേരളത്തിലെ സ്വാധീനം വർദ്ധിപ്പിക്കും. ഉപതെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2:36 PM IST:

ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. വെള്ളിയാഴ്ച മൂന്ന് ജില്ലകളിലും ശനിയാഴ്ച നാല് ജില്ലകളിലും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, കണ്ണൂർ  ജില്ലകളിലാണ് ജൂണ്‍ 21ന് ഓറഞ്ച് അലർട്ടുള്ളത്. മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ജൂണ്‍ 22ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. 

12:54 PM IST:

പത്തനംതിട്ട നഗരത്തിലെ ബാറിന് മുന്നിൽ യുവാക്കള്‍ തമ്മിൽ തല്ലി.  മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങിയ ശേഷമാണ് രണ്ട് സംഘങ്ങൾ തമ്മിൽ തർക്കമുണ്ടായത്. തർക്കത്തിനിടയിൽ ഹെൽമറ്റ് ഉപയോഗിച്ച് യുവാക്കളുടെ തലയ്ക്കടിച്ചു. അടിയേറ്റ് ഒരാളുടെ തലയ്ക്ക് പൊട്ടലുണ്ട്. പത്തനംതിട്ട സ്വദേശിയായ ഷൈജു, ശ്യാം, അരുൺ എന്നിവർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

12:53 PM IST:

കൊച്ചി കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സ തേടി. കുടിവെള്ളത്തിൽ നിന്നാണ് രോഗം പടർന്നതെന്ന് സംശയം. ആരോഗ്യ വകുപ്പ് ജലസാമ്പിളുകൾ ശേഖരിച്ചു. ഡിഎംഒ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. 

12:52 PM IST:

ദുരൂഹതയും കൗതുകവും ഒരുപോലെ ഉണര്‍ത്തി കൊച്ചി നഗരത്തിലെ പൊതുഇടങ്ങളില്‍ ഗ്രാഫിറ്റി രചനകള്‍ വ്യാപകമാകുന്നു. നഗരത്തിലെ ദിശാ ബോര്‍ഡുകളെ പോലും വികൃതമാക്കും വിധം രാത്രിയുടെ മറവില്‍ പ്രത്യക്ഷപ്പെടുന്ന വരകളെ കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് പൊലീസിനെ സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് മരട് നഗരസഭ. ആരാണ് ഈ വരകള്‍ക്കു പിന്നിലെന്നത് അജ്ഞാതമായി തുടരുകയാണ്

12:51 PM IST:

സമൂഹ മാധ്യമങ്ങളിലിടാനായി റീല്‍സ് പകർത്തുന്നതിനിടെയുണ്ടായ അപകടത്തില്‍ യുവതി മരിച്ചു. ഔറംഗാബാദിലാണ് സംഭവം. റീൽസ് എടുക്കുന്നതിനിടെ കാർ നിയന്ത്രണം വിട്ട് താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു.  23കാരി ശ്വേത സുർവാസെ ആണ് മരിച്ചത്. 

12:51 PM IST:

യൂട്യൂബർ സഞ്ജു ടെക്കിയുടെ വീഡിയോകൾ നീക്കം ചെയ്ത് യൂട്യൂബ്. മോട്ടോർ വാഹന നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്. നിയമ ലംഘനങ്ങൾ അടങ്ങിയ വീഡിയോകൾ നീക്കം ചെയ്യണമെന്ന് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ യൂട്യൂബിന് കത്ത് നൽകിയിരുന്നു. നിയമ ലംഘനങ്ങൾ അടങ്ങിയ 8 വീഡിയോകൾ ആണ്‌ നീക്കം ചെയ്തത്.

8:02 AM IST:

ഗുഡ്സ് ട്രെയിൻ ലോക്കോ പൈലറ്റിൻ്റെ പിഴവാണ് അപകട കാരണം എന്നാണ് റെയിൽവേയുടെ പ്രാഥമിക വിലയിരുത്തൽ. ട്രെയിൻ അപകടം നടന്ന ട്രാക്കിൽ 12 മണിക്കൂറിനുള്ളിൽ ശേഷം ഗതാഗതം  പുനഃസ്ഥാപിച്ചു എന്ന് റെയിൽവേ, ഗുഡ്സ് ട്രെയിൻ ട്രാക്കിലൂടെ അർദ്ധരാത്രി കടന്നു പോയി, അപകടത്തിൽ പെട്ട കാഞ്ചൻജംഗ എക്സ്പ്രസ് സീൽദയിൽ എത്തി. അഗർത്തലയിൽ നിന്നും സീൽദയിലേക്ക് ഉള്ള യാത്രക്കിടെ ആയിരുന്നു അപകടം.

6:57 AM IST:

ഞാറക്കലിൽ വനിത ഓട്ടോ ഡ്രൈവറെ മർദ്ദിച്ച കേസ്. രണ്ടു രണ്ടു പ്രതികൾ അറസ്റ്റ്. മനു അജിൻ എന്നിവരാണ് പിടിയിലായത്
ഇത് രണ്ടുപേരും ജയ മർദ്ദിച്ചു എന്ന് പോലീസ്. ഇനി പിടിയിലാകാനുള്ളത് രണ്ടുപേർ.

6:57 AM IST:

പ്രിയങ്കയെ നിശ്ചയിച്ചത് കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി കണക്കിലെടുത്ത്.കേരളത്തിൽ കോൺഗ്രസിനെ രാഷ്ട്രീയമായി സഹായിക്കും എന്ന് വിലയിരുത്തൽ.ബിജെപിക്ക് സ്ത്രീകളുടെ ഇടയിൽ പിന്തുണ കൂടുന്നതും വിലയിരുത്തി. പ്രിയങ്കയ്ക്ക് ഹിന്ദു വോട്ടുകളും സ്വാധീനിക്കാനാകുമെന്ന് നേതാക്കൾ.

പ്രതിപക്ഷ നേതൃ സ്ഥാനത്തിൽ ചർച്ച മാറ്റി വച്ച് രാഹുൽ. ഇന്നലത്തെ യോഗത്തിൽ ചർച്ച വേണ്ടെന്ന് രാഹുൽ നിർദ്ദേശിച്ചു. സ്പീക്കർ സ്ഥാനാർത്ഥിയുടെ കാര്യത്തിൽ സമവായത്തിന് ബിജെപി. രാജ്നാഥ് സിംഗ് പ്രതിപക്ഷ നേതാക്കളോട് സംസാരിക്കും.ബിജെപിയിൽ നിന്നല്ലെങ്കിൽ മാത്രം പിന്തുണയെന്ന് ഇന്ത്യ സഖ്യം

6:56 AM IST: