Malayalam News Highlights: സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചര്‍ച്ചകള്‍ തുടരും

Malayalam news live 19 june 2024 breaking news 

തെരഞ്ഞെടുപ്പ് തോൽവിയിൽ സിപിഎം സംസ്ഥാന സമിതിയിൽ ഇന്നും ചർച്ചകൾ തുടരും. സര്‍ക്കാരിനെയും മുഖ്യമന്ത്രിയുടെ ശൈലിയെയും രൂക്ഷമായി വിമര്‍ശിച്ച് അംഗങ്ങൾ. ഭരണവിരുദ്ധ തരംഗം തിരിച്ചടിയായെന്നും നവകേരള സദസ് ഗുണം ചെയ്തില്ലെന്നുമാണ് യോഗത്തിലെ പൊതുവായ വിലയിരുത്തല്‍.ഭരണ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നാണ് സി പി എം സംസ്ഥാന കമ്മിറ്റിയിലെ വിമർശനം.

മുഖ്യമന്ത്രിയുടെ ശൈലിയിലും സർക്കാരിന്‍റെ പ്രവർത്തനത്തിലും പാർട്ടിയുടെ നയസമീപനങ്ങളിലും ഉണ്ടായ പാളിച്ചകളിൽ ഊന്നിയായിരുന്നു സംസ്ഥാന സമിതിയിൽ പ്രതിനിധികൾ സംസാരിച്ചത്. ഭരണ വിരുദ്ധ വികാരം അല്ല തോൽവിക്ക് കാരണമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും തോൽവിയുടെ കാരണങ്ങളിൽ ഒന്ന് ജനങ്ങൾക്ക് സർക്കാരിനോടുള്ള വിരോധം ആണെന്ന് ചില അംഗങ്ങൾ ചർച്ചയിൽ പറഞ്ഞു

11:03 AM IST

പീഡനക്കേസ് പ്രതിയായ നേതാവിനെ തിരിച്ചെടുത്ത് സിപിഎം

 പീഡനക്കേസില്‍ പ്രതിയായ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി. സി. സജിമോനെ ആണ് പാർട്ടി തിരിച്ചെടുത്തത്. 2018 ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും സജിമോൻ പ്രതിയാണ്. 2022 ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു.

11:03 AM IST

മലപ്പുറത്ത് നാല് വയസുകാരന്‍റെ മരണം; 'അനസ്തേഷ്യ മാനദണ്ഡം പാലിച്ചില്ല', പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട് പുറത്ത്

മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. 

11:03 AM IST

സിപിഎം ആയുധം താഴെവെക്കണമെന്ന് പ്രതിപക്ഷം, സഭയില്‍ ബഹളം

എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ വ്യക്തമാക്കി . എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്ത്രപ്രമേയനോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു.കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു.ക്രിമിനലുകൾ എങ്ങിനെ രക്ത സാക്ഷികൾ ആകും.ലോകത്തു എവിടെയും ഇങ്ങിനെ ഉണ്ടോ.തീവ്രവാദികൾ പോലും ഇങ്ങിനെ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

11:02 AM IST

മദ്യനയത്തിൽ ഒരു ശുപാർശയും ലഭിച്ചിട്ടില്ല; മന്ത്രി മുഹമ്മദ് റിയാസ്

 മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മെയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിഘ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിര്‍ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മദ്യയനവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.

6:31 AM IST

ലോക്സഭ സ്പീക്കര്‍; എൻഡിഎ സഖ്യകക്ഷികളുടെ നിലപാട് തേടി ബിജെപി

ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താതെ എൻഡിഎ സഖ്യകക്ഷികളുടെ നിലപാട് തേടി ബിജെപി.
വെള്ളിയാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കാൻ നിർദ്ദേശം. സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുണ്ടാകും എന്ന് കോൺഗ്രസ്

6:30 AM IST

കാക്കനാട് DLF ഫ്ളാറ്റിലെ രോഗബാധ

കാക്കനാട് DLF ഫ്ളാറ്റിലെ രോഗബാധയുമായി ബന്ധപ്പെട്ട് വെള്ളത്തിന്റെ സാമ്പിൾ പരിശോധന ഫലം വൈകും .പരിശോധനയ്ക്കായി സാമ്പിളുകൾ ലാബിൽ എത്തിച്ചത് ഇന്നലെ ഉച്ചയ്ക്ക് ശേഷം .48 മുതൽ 72 മണിക്കൂർ സമയം വേണമെന്ന് ആരോഗ്യവകുപ്പ് .ഫ്ലാറ്റിൽ രണ്ടാഴ്ചക്കുള്ളിൽ രോഗ ലക്ഷണങ്ങൾ കണ്ടത് 441 പേർക്ക് .വിവിധ ആശുപത്രികളിൽ ചികിത്സയിൽ ഉള്ളത് 5 പേർ.

11:03 AM IST:

 പീഡനക്കേസില്‍ പ്രതിയായ നേതാവിനെ സിപിഎം പാര്‍ട്ടിയില്‍ തിരിച്ചെടുത്തു. പത്തനംതിട്ട തിരുവല്ലയിലെ ലോക്കൽ കമ്മിറ്റി അംഗം സി. സി. സജിമോനെ ആണ് പാർട്ടി തിരിച്ചെടുത്തത്. 2018 ൽ വിവാഹിതയായ സ്ത്രീയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിലും ഡിഎൻഎ പരിശോധനയിൽ ആൾമാറാട്ടം നടത്തിയതിലും സജിമോൻ പ്രതിയാണ്. 2022 ൽ വനിതാ നേതാവിനെ ലഹരി നൽകി നഗ്ന വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിച്ച കേസിലും പ്രതിയായിരുന്നു.

11:03 AM IST:

മലപ്പുറം കൊണ്ടോട്ടിയിൽ ചികിത്സക്കിടെ നാല് വയസുകാരൻ മരിച്ച സംഭവത്തിൽ അനസ്‌തേഷ്യ മരണത്തിന് കാരണമായെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ജൂണ് ഒന്നിനാണ് കൊണ്ടോട്ടി സ്വകാര്യ ആശുപത്രിയിൽ അരിമ്പ്ര സ്വദേശി നിസാറിന്റെ മകൻ മുഹമ്മദ്‌ ഷാനിൽ മരിച്ചത്. മുറിവിന് തുന്നലിടാനായി അനസ്തേഷ്യ നല്‍കണമെന്നായിരുന്നു ഡോക്ടര്‍മാരുടെ നിര്‍ദേശം. അനസ്തേഷ്യ നല്‍കി അല്പസമയത്തിന് ശേഷം കുഞ്ഞ് മരിക്കുകയായിരുന്നു. 

11:03 AM IST:

എരഞ്ഞോളി ബോംബ് സ്ഫോടനത്തില്‍ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി  നിയമസഭയില്‍ വ്യക്തമാക്കി . എരഞ്ഞോളി സംഭവം ഒറ്റപ്പെട്ടതല്ലെന്ന് അടിയന്ത്രപ്രമേയനോട്ടീസ് അവതരിപ്പിച്ച സണ്ണി ജോസഫ് പറഞ്ഞു.കണ്ണൂരിൽ സ്റ്റീൽ പാത്രങ്ങൾ കണ്ടാൽ തുറക്കരുത് എന്ന് സർക്കാൻ മുന്നറിയിപ്പ് നൽകണമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.സിപിഎം ഗ്രൂപ്പ് പോരിന് വരെ കണ്ണൂരിൽ ബോംബ് ഉപയോഗിക്കുന്നു.ക്രിമിനലുകൾ എങ്ങിനെ രക്ത സാക്ഷികൾ ആകും.ലോകത്തു എവിടെയും ഇങ്ങിനെ ഉണ്ടോ.തീവ്രവാദികൾ പോലും ഇങ്ങിനെ ചെയ്യാറുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.സിപിഎം ആയുധം താഴെ വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

11:02 AM IST:

 മദ്യനയവുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പിൽ നിന്ന് ഒരു ശുപാര്‍ശയും ലഭിച്ചിട്ടില്ലെന്നും ടൂറിസം ഡയറക്ടര്‍ പ്രതിമാസം 40ലധികം യോഗം വിളിക്കുമെന്നും അതെല്ലാം മന്ത്രി അറിഞ്ഞുകൊണ്ടല്ലെന്നും പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. നിയമസഭ ചോദ്യോത്തര വേളയിൽ റോജി എം ജോണിന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മെയ് 21ന് ടൂറിസം ഡയറക്ടര്‍ വിവിഘ സംഘടനകളുടെ യോഗം ചേര്‍ന്നിരുന്നുവെന്നും ചീഫ് സെക്രട്ടരിയുടെ നിര്‍ദേശത്താലാണ് യോഗം ചേര്‍ന്നതെന്നും മദ്യയനവുമായി ബന്ധപ്പെട്ടാണ് യോഗമെന്നും ഇക്കാര്യം മന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടോയെന്നുമായിരുന്നു ചോദ്യം.

6:31 AM IST:

ലോക്സഭ സ്പീക്കറുടെ കാര്യത്തിൽ സമവായത്തിലെത്താതെ എൻഡിഎ സഖ്യകക്ഷികളുടെ നിലപാട് തേടി ബിജെപി.
വെള്ളിയാഴ്ചയ്ക്കകം അഭിപ്രായം അറിയിക്കാൻ നിർദ്ദേശം. സ്പീക്കർ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയുണ്ടാകും എന്ന് കോൺഗ്രസ്

6:30 AM IST: