breaking news image

Malayalam News Highlights: പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

Malayalam news live 24 june 2024 breaking news 

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രിമാരും സത്യപ്രതിജ്ഞ‌ ചെയ്തു. കേരളത്തിലെ പതിനെട്ട് പേർ ഇന്ന് ലോക്സഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്യും. വിദേശ സന്ദ‌ർശനം നടത്തുന്നതിനാല്‍ തിരുവനന്തപുരം എംപി ശശി തരൂര്‍ ഈ ആഴ്ച അവസാനമാകും സത്യപ്രതിജ്ഞ‌ ചെയ്യുക. വയനാട് മണ്ഡലം ഒഴിഞ്ഞ രാഹുല്‍ ഗാന്ധി റായ്ബറേലിയിൽ നിന്നുള്ള എംപിയായിട്ടായിരിക്കും  സത്യപ്രതിജ്ഞ ചെയ്യുക.

11:41 AM IST

മുതലപ്പൊഴി കണ്ണീർ പൊഴിയായെന്ന് പ്രതിപക്ഷം സഭയില്‍, ഒന്നര വർഷത്തിനകം ശാശ്വത പരിഹാരമെന്ന് മന്ത്രി സജി ചെറിയ‌ൻ

അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

11:40 AM IST

ഹജ്ജിനിടെ ഇത്തവണ സൗദിയിൽ മരിച്ചത് 1301 പേര്‍; മരിച്ചവരിൽ 83 ശതമാനം പേരും നിയമവിധേയമല്ലാതെ എത്തിയവരെന്ന് മന്ത്രി

ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെന്‍റുകള്‍ ഉൾപ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയത്. അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്.

11:39 AM IST

ജീവാനന്ദം പദ്ധതി: ജീവനക്കാർക്ക് സംശയമെന്ന് ചെന്നിത്തല; ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്ന് ധനമന്ത്രി

സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമുണ്ട്. സർക്കാർ ജീവനക്കാരോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കിക്കാൻ കൂട്ടുനിൽക്കരുത്. ആനുകൂല്യം മുടക്കുന്നവർക്ക് ഒപ്പം നിന്ന് കയ്യടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. 

11:30 AM IST

എംപിമാരുടെ സത്യപ്രതിജ്ഞ ആരംഭിച്ചു, ആദ്യം മോദി

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ‌ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു

9:01 AM IST

കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ; കാട്ടിലേക്ക് തുറന്നുവിടാനാകില്ല

കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ട്. വിശദമായ ആരോഗ്യ പരിശോധന ഇന്ന് നടത്തും. 

9:00 AM IST

സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ല, മുൻ മന്ത്രിയെ ആലിംഗനം ചെയ്തത് ഹൃദയത്തിന്‍റെ ഭാഷയിൽ; ദിവ്യ എസ് അയ്യർ

മുൻ മന്ത്രിയും നിയുക്ത എംപിയുമായ കെ.രാധാകൃഷ്ണനെ ആലിംഗനം ചെയ്തതിൽ ജാതി ചിന്ത കലർത്തിയത് വേദനിപ്പിച്ചെന്നും സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ.എസ്.അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

9:00 AM IST

റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്; പൊലീസുകാര്‍ ഉള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു

ഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

9:00 AM IST

നീറ്റ് പരീക്ഷ ക്രമക്കേട്; 68 ചോദ്യപേപ്പറുകൾ കത്തിച്ച നിലയിൽ കണ്ടെത്തി, നിർണായക തെളിവ് നല്‍കി ബിഹാർ പൊലീസ്

നീറ്റ് ചോദ്യപേപ്പർ ചോർന്നതിന് സിബിഐ അന്വേഷണ സംഘത്തിന് നിര്‍ണായക തെളിവ് നല്‍കി ബീഹാർ പൊലീസ്. ചോദ്യ പേപ്പറുകള്‍ കത്തിച്ച നിലയിൽ കണ്ടെത്തി. ജാര്‍ഖണ്ഡിലെ ഒയാസിസ് സ്കൂള്‍ എന്ന കേന്ദ്രത്തിലെ പേപ്പറുകളാണ് ചോര്‍ന്നതെന്നാണ് സ്ഥിരീകരണം. കത്തിച്ച പേപ്പറുകളിലെ ചോദ്യങ്ങൾ യഥാർത്ഥ പേപ്പറുമായി യോജിക്കുന്നത്. ഇതുസംബന്ധിച്ച തെളിവുകളാണ് കൈമാറിയത്. അതേസമയം, നീറ്റ് യുജി പരീക്ഷ പേപ്പർ ചോർച്ചയിൽ സിബിഐ സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ദില്ലി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരെ നാല് സംഘങ്ങൾ ആക്കി തിരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. എന്‍ടിഎയിലെ ചില ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് സിബിഐ ചോദ്യം ചെയ്യലിന് നോട്ടീസ് നൽകും.

8:59 AM IST

'ഗവണ്‍മെന്‍റ് ഓഫ് കേരള' മാറ്റി 'കേരളം' എന്നാക്കും; ഭരണഘടനയിലെ സംസ്ഥാനത്തിന്‍റെ പേര് മാറ്റാൻ ഇന്ന് പ്രമേയം

സംസ്ഥാനത്തിന്‍റെ പേര് ഭരണ ഘടനയിൽ കേരളം എന്നാക്കി മാറ്റാൻ മുഖ്യമന്ത്രി ഇന്ന് വീണ്ടും നിയമസഭയിൽ പ്രമേയം കൊണ്ട് വരും. സ്വാതന്ത്രം ലഭിച്ചതിനുശേഷവും ഭരണഘടനയിൽ  ഗവണ്‍മെന്‍റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്‍റെ പേര് മാറ്റണം എന്നത് ദീർഘനാളത്തെ ആവശ്യമാണ്. മുഴങ്ങട്ടെ കേരളം എന്ന പേരിൽ കേരളത്തെ വീണ്ടെടുക്കാൻ ഏഷ്യാനെറ്റ് ന്യൂസ് കാമ്പയിൻ സംഘടിപ്പിച്ചിരുന്നു.

11:40 AM IST:

അപകട മുന്നറിയിപ്പ് അവഗണിച്ച് മത്സ്യബന്ധനത്തിന് പോകുന്നതാണ് മുതലപ്പൊഴിയിലെ അപകട മരണങ്ങൾക്ക് കാരണമെന്ന് മന്ത്രി സജി ചെറിയാന്‍ നിയമസഭയില്‍ വ്യക്തമാക്കി. എം.വിന്‍സന്‍റിന്‍റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

11:39 AM IST:

ഹജ്ജിനിടെ ഇത്തവണ സൗദിയിൽ 1301 പേരാണ് മരിച്ചതെന്ന് സൗദി ഹജ്ജ് മന്ത്രി ഫഹദ് അൽ ജലാജിൽ അറിയിച്ചു. മരിച്ചവരിൽ 83 ശതമാനം പേരും കൃത്യമായ രേഖകളില്ലാതെയും നിയമവിധേയമല്ലാതെയും ഹജ്ജിനെത്തിയവരായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. രേഖകളില്ലാത്തതിനാൽ തന്നെ തീർത്ഥാടകർക്കായി ഒരുക്കിയ ടെന്‍റുകള്‍ ഉൾപ്പെയുള്ള സൗകര്യങ്ങളിലേക്ക് കടക്കാതെ ഹജ്ജ് കർമ്മങ്ങൾ നിർവഹിച്ചതാണ് ഇവരെ അപകടത്തിലാക്കിയത്. അറഫ ദിനത്തിൽ ഉൾപ്പടെയുണ്ടായ കടുത്ത ചൂടും വെയിലും നേരിട്ടേറ്റതും കടുത്ത ചൂടിൽ ദീർഘദൂരം നടന്നതും ആണ് മിക്കവരുടെയും മരണത്തിന് ഇടയാക്കിയത്.

11:38 AM IST:

സർക്കാർ ജീവനക്കാരുടെ എതിർപ്പ് ഏറ്റുവാങ്ങിയ സർക്കാർ ഇതുപോലെ വേറെ ഇല്ലെന്ന് രമേശ് ചെന്നിത്തല. ജീവാനന്ദം പദ്ധതി ഉപേക്ഷിക്കണം. ശമ്പളവും ക്ഷാമബത്തയും വരെ മുടങ്ങിയ ജീവനക്കാർക്ക് ജീവാനന്ദം പദ്ധതിയിൽ സംശയമുണ്ട്. സർക്കാർ ജീവനക്കാരോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് ചെന്നിത്തല പറഞ്ഞു. എന്നാല്‍, ജനിക്കാത്ത കുഞ്ഞിന്‍റെ ജാതകം വായിക്കരുതെന്നായിരുന്നു ധനമന്ത്രിയുടെ മറുപടി. സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങൾ നിഷേധിക്കിക്കാൻ കൂട്ടുനിൽക്കരുത്. ആനുകൂല്യം മുടക്കുന്നവർക്ക് ഒപ്പം നിന്ന് കയ്യടിക്കരുതെന്നും ധനമന്ത്രി പറഞ്ഞു. 

11:30 AM IST:

പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കമായി. പ്രോട്ടേം സ്പീക്കറായി ചുമതലയേറ്റ ഭർതൃഹരി മഹത്താബ് 11ഓടെ സഭയിലെത്തി നടപടികളാരംഭിച്ചു. തുടര്‍ന്ന് എംപിമാരുടെ സത്യപ്രതിജ്ഞ‌ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം സത്യപ്രതിജ്ഞ‌ ചെയ്തത്. ഭരണഘടനയുടെ ചെറുപതിപ്പുമായാണ് പ്രതിപക്ഷ എംപിമാര്‍ ലോക്സഭയിലെത്തിയത്. പ്രധാനമന്ത്രിക്കുശേഷം രണ്ടാമതായി രാജ് നാഥ് സിങും മൂന്നാമതായി അമിത് ഷായും സത്യപ്രതിജ്ഞ ചെയ്തു. മറ്റു കേന്ദ്ര മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. പ്രധാനമന്ത്രി സത്യപ്രതിജ്ഞ ചെയ്യാനായി എത്തിയപ്പോള്‍ ഭരണഘടനയുടെ ചെറുപതിപ്പ് ഉയര്‍ത്തികാണിച്ചുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു

9:00 AM IST:

കേണിച്ചിറയിൽ പിടിയിലായ കടുവയ്ക്ക് ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കാട്ടിലേക്ക് തുറന്നു വിടാൻ ആകില്ല. താഴത്തെ നിരയിലെ രണ്ട് പല്ലുകൾ തകർന്നിട്ടുണ്ട്. തോൽപ്പെട്ടി 17 എന്ന കടുവ നിലവിൽ ഇരുളം വനം വകുപ്പ് കേന്ദ്രത്തിലാണുള്ളത്. കടുവയെ മൃഗശാലയിൽ പുനരധിവസിപ്പിക്കാൻ സാധ്യതയുണ്ട്. വിശദമായ ആരോഗ്യ പരിശോധന ഇന്ന് നടത്തും. 

8:59 AM IST:

മുൻ മന്ത്രിയും നിയുക്ത എംപിയുമായ കെ.രാധാകൃഷ്ണനെ ആലിംഗനം ചെയ്തതിൽ ജാതി ചിന്ത കലർത്തിയത് വേദനിപ്പിച്ചെന്നും സ്നേഹത്തിന് പ്രോട്ടോക്കോൾ ഇല്ലെന്നും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനി ഡയറക്ടര്‍ ദിവ്യ.എസ്.അയ്യർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

8:59 AM IST:

ഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്. ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു.ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു. വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

8:58 AM IST: