Malayam News highlights: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

Malayalam news Live  8 June 2024 live updates

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ചിലയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലും എറണാകുളം മുതൽ മലപ്പുറം വരെയുള്ള ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. തെക്കൻ തെലങ്കാനയ്ക്ക് മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ മഹാരാഷ്ട്ര തീരം മുതൽ തെക്കൻ കേരളത്തിന് സമീപം വരെയായി ന്യൂനമർദ്ദപാത്തിയും നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായാണ് മഴ തുടരുന്നത്.

8:27 AM IST

മധ്യപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 369 സ്ഥാനാർത്ഥികളിൽ 321 പേർക്കും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു

മധ്യപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 369 സ്ഥാനാർത്ഥികളിൽ 321 പേർക്കും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ എല്ലാ സീറ്റിലും ബിജെപിയായിരുന്നു ജയിച്ചത്. 12,500 മുതൽ 25000 രൂപ വരെയാണ് സ്ഥാനാർത്ഥികൾക്ക് നഷ്ടമായത്. 

8:26 AM IST

നെഹ്‌റുവുമായുള്ള താരതമ്യം മോദി മതിയാക്കണമെന്ന് കോൺഗ്രസ്

നെഹ്‌റുവുമായുള്ള താരതമ്യം മോദി മതിയാക്കണമെന്ന് കോൺഗ്രസ്. നെഹ്‌റുവിനൊപ്പം എന്ന് സ്വയം പറയുന്നത് ജനം അംഗീകരിക്കില്ലെന്ന് പി.ചിദംബരം. മോദിക്ക് കിട്ടിയത് 2014ൽ 282ഉം, 2019ൽ 303ഉം, 2024ൽ 240ഉം സീറ്റുകളാണ്. എന്നാൽ നെഹ്റുവിന് മൂന്ന് തെരഞ്ഞെടുപ്പുകളിലായി കിട്ടിയത് 361ഉം,371ഉം,364ഉം സീറ്റുകൾ എന്നും ചിദംബരം

8:25 AM IST

രാജ്യസഭാ സീറ്റിലെ തർക്കം തീർക്കാൻ എൽ ഡി എഫിൽ ഉഭയ കക്ഷി ചർച്ച ഇന്നു തുടങ്ങും

രാജ്യസഭാ സീറ്റിലെ തർക്കം തീർക്കാൻ എൽ ഡി എഫിൽ ഉഭയ കക്ഷി ചർച്ച ഇന്നു തുടങ്ങും. സി പി എം സി പി ഐ ചർച്ച ഇന്നു രാവിലെ തുടങ്ങും. പിന്നാലെ കേരള കോൺഗ്രസുമായും ആർ ജെ ഡി യുമായും ചർച്ച നടത്തും. തിങ്കളാഴ്ചക്കുള്ളിൽ തർക്കം തീർക്കാൻ ആണ്‌ ശ്രമം.എൽഡിഎഫിനു രണ്ട് സീറ്റാണ് ഉള്ളത്.

8:24 AM IST

സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് അടവി ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു

പത്തനംതിട്ട തണ്ണിത്തോട് മേഖലയിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് അടവി ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ജീവനക്കാർക്ക് നേരെ ആക്രമണം, ഭീഷണി എന്നിവ തുടർന്നിട്ടും പാർട്ടി സമ്മർദ്ദം കാരണം പൊലീസ് കേസ് എടുക്കുന്നില്ലെന്ന് വനപാലകർ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കും വരെ കുട്ടവഞ്ചി സവാരി ഉൾപ്പെടെ നിർത്തിവെയ്ക്കണം എന്ന് വനം വകുപ്പ് ജീവനക്കാരുടെ സംഘടന രേഖാമൂലം ഡിഎഫ്ഒ യോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആണ് ടൂറിസം കേന്ദ്രം അടച്ചത്. പ്രശ്നപരിഹാരത്തിനു വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും.
 
8:24 AM IST

വ്ലോഗർമാർക്കെതിരെ ഹൈക്കോടതി, ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം

വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്.സഞ്ജു ടെക്കിക്ക് എതിരായി കോടതി സ്വമേധയ എടുത്ത കേസിൽ ആണ് പരാമർശം. നിയമ ലംഘന്നതിനു സഞ്ജു ടെക്കിക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടിയെ പരിഹാസരൂപേണ സമൂഹ മാധ്യമം വഴി പരിഹസിച്ചസാഹചര്യത്തിലാണ് ഹൈക്കോടതി കർശന നlലപാട് സ്വീകരിച്ചത്.

8:23 AM IST

പശുവിനെ വിറ്റ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പോയ വരന്തരപ്പിള്ളിയിലെ കൃഷ്ണപ്രിയക്ക് പശുവിനെ സമ്മാനിച്ച് മന്ത്രി ചിഞ്ചുറാണി

പശുവിനെ വിറ്റ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പോയ വരന്തരപ്പിള്ളിയിലെ കൃഷ്ണപ്രിയക്ക് മൃഗസംരക്ഷണ വകുപ്പ് പകരം പശുവിനെ സമ്മാനിച്ചു. മന്ത്രി ചിഞ്ചുറാണി നേരിട്ടെത്തിയാണ് മണ്ണൂത്തി വെറ്റിനറി സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് പശുവിനെ സമ്മാനിച്ചത്.

8:22 AM IST

വെളളം വേണം, റോഡ് നന്നാവണം ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ച് കോട്ടയം വിജയപുരം പഞ്ചായത്ത് ഭരണസമിതി

വെളളം കിട്ടാനും പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാനും ജനങ്ങളെയും കൂട്ടി ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ച് കോട്ടയം വിജയപുരം പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫിസിലെ സമരം.

8:21 AM IST

കടുത്ത ചൂടിൽ ഓൺലൈൻ ഡെലിവറി ജീവനക്കാർക്കായി 6000 വിശ്രമ കേന്ദ്രങ്ങൾ തുറന്ന് യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം

കടുത്ത ചൂടിൽ ഓൺലൈൻ ഡെലിവറി ജീവനക്കാർക്കായി 6000 വിശ്രമ കേന്ദ്രങ്ങൾ തുറന്ന് യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. എയർകണ്ടിഷൻ ചെയ്ത ആധുനിക വിശ്രമ കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്. കടുത്ത ചൂടിൽ ബൈക്കിലുള്ള ഡെലിവറി നടത്തുന്ന ജീവനക്കാർക്ക് വലിയ ആശ്വാസമാണിത്

8:20 AM IST

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട് നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി. ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കുകയും ചെയ്യാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് ആറായിരം യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. 2020 ല്‍ തുടങ്ങിയ പദ്ധതി കരാറുകാരുടെ വീഴ്ചമൂലം നീണ്ടുപോകുകയായിരുന്നു. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

8:19 AM IST

വയനാടൻ തനത് അരികളും ഭക്ഷ്യ ഉത്പ്പന്നങ്ങളും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് കർഷക കൂട്ടായ്മ

വയനാടൻ തനത് അരികളും ഭക്ഷ്യ ഉത്പ്പന്നങ്ങളും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് കർഷക കൂട്ടായ്മ. തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയാണ് , വയനാട് ഓര്‍ഗാനിക്ക് ഓണ്‍ വീല്‍സ് എന്ന ആശയത്തിന് പിന്നിൽ. പിന്തുണയുമായി നബാര്‍ഡും കൃഷി വകുപ്പുമുണ്ട്.

8:18 AM IST

ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാഴ്ച കഴിഞ്ഞിട്ടും വളാഞ്ചേരി സ്റ്റേഷനിലെ എസ് എച്ച് ഒയെ പിടികൂടാനാവാതെ അന്വേഷണ സംഘം

ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ എസ് എച്ച് ഓയെ പിടികൂടാനാവാതെ അന്വേഷണ സംഘം. ഇയാള്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. സംഭവത്തില്‍ വളാഞ്ചേരി എസ് ഐയും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു.

8:17 AM IST

വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ സഹപാഠികളുടെ ക്രൂരമർദ്ദനം

വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരി നാഥന് സഹപാഠികളുടെ ക്രൂരമർദ്ദനം എന്ന് പരാതി. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയാണ് മർദനം. കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളിൽ കുത്തിപ്പരിക്കൽപ്പിച്ചു. ആദ്യം നൂൽപ്പുഴ യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻ ബത്തേരി പോലീസ് എത്തി വിദ്യാർഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്. മറ്റൊരു സ്കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലംകാവ് സ്കൂളിൽ ചേർന്നത്. 

8:16 AM IST

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പൻഹേഗനിലെ നഗരമധ്യത്തിലുള്ള ഒരു ചത്വരത്തിലാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്ന് എത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു, എന്നാൽ കൂടുതൽ വിവരങ്ങൾ പൊലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ ഡെന്മാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്.

8:15 AM IST

തിരുവനന്തപുരം ചാക്കയിൽ ആൾസെയിന്റ്സിൽ 2 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതിക്കെതിരെ കുറ്റപത്രം നൽകി

തിരുവനന്തപുരം ചാക്കയിൽ ആൾസെയിന്റ്സിൽ 2 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻകുട്ടിക്കെതിരെ കുറ്റപത്രം നൽകി. പേട്ട പൊലീസാണ് പോക്സോ കോടതിയിൽ കുറ്റപത്രം നൽകിയത് വധശ്രമം, പോക്സോ, തട്ടികൊണ്ടുപോകൽ എന്നിവ ചുമത്തിയാണ് കുറ്റപത്രം. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പൊന്ത കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഹസ്സൻ കുട്ടിക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പ്രതി ജയിലിൽ കഴിയുമ്പോൾ തന്നെ വിചാരണ പൂർത്തിയാകുമെന്ന് പൊലീസ്.

8:14 AM IST

ഛത്തീസ്ഗഢിൽ സുരക്ഷാസേനയും മവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ

ഛത്തീസ്ഗഢിലെ നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തി മേഖലയിൽ സുരക്ഷാസേനയും മവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഇതുവരെ സുരക്ഷാസേന 7 മവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടൽ തുടരുന്നതിനാൽ മേഖല കനത്ത ജാഗ്രതയില്ലാണ്.

8:13 AM IST

കേരളത്തില്‍ ബലി പെരുന്നാള്‍ ഈ മാസം പതിനേഴിന്

കേരളത്തില്‍ ബലി പെരുന്നാള്‍ ഈ മാസം പതിനേഴിന്. കാപ്പാടാണ് ദുൽഹജ്ജ് മാസപ്പിറവി കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുൽഹജ്ജ് ഒന്നും 17ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ തുടങ്ങിയവര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 16നാണ് ബലി പെരുന്നാള്‍.

8:12 AM IST

തൃശൂർ ഡിസിസിയിലെ കൈയ്യാങ്കളിയിൽ അടിയന്തിര നടപടിക്ക് സാധ്യത

തൃശൂർ ഡിസിസിയിലെ കൈയ്യാങ്കളിയിൽ അടിയന്തിര നടപടിക്ക് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമ പരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ദില്ലിലുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമ്മിൽ തല്ലിയ കെ.മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ.മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ്  കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്.
 
8:12 AM IST

കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടാതെ മനപ്പൂര്‍വ്വം അസാധുവാക്കിയതായി ആരോപണം

കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടാതെ മനപ്പൂര്‍വ്വം അസാധുവാക്കിയതായി ആരോപണം. പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ 12,665 എണ്ണമാണ് കാസര്‍കോട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 8752 വോട്ടുകള്‍. 75 നോട്ട. 3838 വോട്ടുകള്‍ അസാധുവായി. അതായത് മുപ്പത് ശതമാനത്തില്‍ അധികം വോട്ടുകള്‍ അസാധു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കൂടുതലുള്ളത് അസാധു. വീട്ടിലെ വോട്ടിലെ, രേഖയില‍് പോളിംഗ് ഓഫീസര്‍മാര്‍ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനപ്പൂര്‍വ്വം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് തീരുമാനം.

8:07 AM IST

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജന ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. SFI അടക്കം ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തും. യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ വീനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികൾ സമീപിച്ചിട്ടുണ്ട്

8:07 AM IST

കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ഇന്ന് വൈകീട്ട്, രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ഇന്ന് വൈകീട്ട്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. 99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ് പാർലമെൻ്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. പാർലമെൻററി പാർട്ടി യോഗത്തിന് മുന്നോടിയായി വിശാല പ്രവർത്തക സമിതിയും യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും

8:06 AM IST

മൂന്നാമതും അധികാരമേൽക്കുന്ന നരേന്ദ്ര മോദിക്ക് ആശംസയർപ്പിച്ച് അറബ് ഭരണാധികാരികൾ

മൂന്നാമതും അധികാരമേൽക്കുന്ന നരേന്ദ്ര മോദിക്ക് ആശംസയർപ്പിച്ച് അറബ് ഭരണാധികാരികൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ ആശംസയർപ്പിച്ചു. നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹിന്ദിയിലും ആശംസയർപ്പിച്ചു. 

8:05 AM IST

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി.നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടു. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ.

8:04 AM IST

ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ന് നാല് മല്‍സരങ്ങള്‍

ട്വന്റി ട്വന്റി ലോകകപ്പില്‍ ഇന്ന് നാല് മല്‍സരങ്ങള്‍. ആദ്യ മല്‍സരത്തില്‍ ന്യൂസീലന്‍ഡിനെതിരെ അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട തുടക്കം. ശ്രീലങ്കയ്ക്കെതിരെ ടോസ് നേടിയ ബംഗ്ലദേശ് ആദ്യം ബോള്‍ ചെയ്യും
 
8:24 AM IST:

മധ്യപ്രദേശിൽ ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച 369 സ്ഥാനാർത്ഥികളിൽ 321 പേർക്കും കെട്ടി വെച്ച പണം നഷ്ടപ്പെട്ടു. മധ്യപ്രദേശിലെ എല്ലാ സീറ്റിലും ബിജെപിയായിരുന്നു ജയിച്ചത്. 12,500 മുതൽ 25000 രൂപ വരെയാണ് സ്ഥാനാർത്ഥികൾക്ക് നഷ്ടമായത്. 

8:23 AM IST:

നെഹ്‌റുവുമായുള്ള താരതമ്യം മോദി മതിയാക്കണമെന്ന് കോൺഗ്രസ്. നെഹ്‌റുവിനൊപ്പം എന്ന് സ്വയം പറയുന്നത് ജനം അംഗീകരിക്കില്ലെന്ന് പി.ചിദംബരം. മോദിക്ക് കിട്ടിയത് 2014ൽ 282ഉം, 2019ൽ 303ഉം, 2024ൽ 240ഉം സീറ്റുകളാണ്. എന്നാൽ നെഹ്റുവിന് മൂന്ന് തെരഞ്ഞെടുപ്പുകളിലായി കിട്ടിയത് 361ഉം,371ഉം,364ഉം സീറ്റുകൾ എന്നും ചിദംബരം

8:22 AM IST:

രാജ്യസഭാ സീറ്റിലെ തർക്കം തീർക്കാൻ എൽ ഡി എഫിൽ ഉഭയ കക്ഷി ചർച്ച ഇന്നു തുടങ്ങും. സി പി എം സി പി ഐ ചർച്ച ഇന്നു രാവിലെ തുടങ്ങും. പിന്നാലെ കേരള കോൺഗ്രസുമായും ആർ ജെ ഡി യുമായും ചർച്ച നടത്തും. തിങ്കളാഴ്ചക്കുള്ളിൽ തർക്കം തീർക്കാൻ ആണ്‌ ശ്രമം.എൽഡിഎഫിനു രണ്ട് സീറ്റാണ് ഉള്ളത്.

8:21 AM IST:

പത്തനംതിട്ട തണ്ണിത്തോട് മേഖലയിൽ സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ ഭീഷണിയെ തുടർന്ന് അടവി ഇക്കോ ടൂറിസം കേന്ദ്രം അനിശ്ചിതകാലത്തേക്ക് അടച്ചു. ജീവനക്കാർക്ക് നേരെ ആക്രമണം, ഭീഷണി എന്നിവ തുടർന്നിട്ടും പാർട്ടി സമ്മർദ്ദം കാരണം പൊലീസ് കേസ് എടുക്കുന്നില്ലെന്ന് വനപാലകർ പറയുന്നു. പ്രശ്നങ്ങൾ പരിഹരിക്കും വരെ കുട്ടവഞ്ചി സവാരി ഉൾപ്പെടെ നിർത്തിവെയ്ക്കണം എന്ന് വനം വകുപ്പ് ജീവനക്കാരുടെ സംഘടന രേഖാമൂലം ഡിഎഫ്ഒ യോട് ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ആണ് ടൂറിസം കേന്ദ്രം അടച്ചത്. പ്രശ്നപരിഹാരത്തിനു വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാരുമായി ഇന്ന് ചർച്ച നടത്തിയേക്കും.
 
8:20 AM IST:

വ്ലോഗർമാർക്കെതിരെ ഹൈക്കോടതി. വ്ലോഗർമാർ ഭീഷണിപ്പെടുത്തിയാൽ അറിയിക്കണമെന്ന് മോട്ടോർ വാഹന വകുപ്പിന് നിർദേശം. ആവശ്യമെങ്കിൽ നോട്ടീസയച്ച് നടപടി സ്വീകരിക്കുമെന്നും കോടതിയുടെ മുന്നറിയിപ്പ്.സഞ്ജു ടെക്കിക്ക് എതിരായി കോടതി സ്വമേധയ എടുത്ത കേസിൽ ആണ് പരാമർശം. നിയമ ലംഘന്നതിനു സഞ്ജു ടെക്കിക്കെതിരെ മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ച നടപടിയെ പരിഹാസരൂപേണ സമൂഹ മാധ്യമം വഴി പരിഹസിച്ചസാഹചര്യത്തിലാണ് ഹൈക്കോടതി കർശന നlലപാട് സ്വീകരിച്ചത്.

8:20 AM IST:

പശുവിനെ വിറ്റ് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് പോയ വരന്തരപ്പിള്ളിയിലെ കൃഷ്ണപ്രിയക്ക് മൃഗസംരക്ഷണ വകുപ്പ് പകരം പശുവിനെ സമ്മാനിച്ചു. മന്ത്രി ചിഞ്ചുറാണി നേരിട്ടെത്തിയാണ് മണ്ണൂത്തി വെറ്റിനറി സര്‍വ്വകലാശാല ക്യാമ്പസില്‍ നിന്ന് പശുവിനെ സമ്മാനിച്ചത്.

8:18 AM IST:

വെളളം കിട്ടാനും പൊളിച്ചിട്ട റോഡുകള്‍ നന്നാക്കാനും ജനങ്ങളെയും കൂട്ടി ജലഅതോറിറ്റി ഓഫിസ് ഉപരോധിച്ച് കോട്ടയം വിജയപുരം പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ നേതൃത്വത്തിലായിരുന്നു ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ ഓഫിസിലെ സമരം.

8:17 AM IST:

കടുത്ത ചൂടിൽ ഓൺലൈൻ ഡെലിവറി ജീവനക്കാർക്കായി 6000 വിശ്രമ കേന്ദ്രങ്ങൾ തുറന്ന് യുഎഇ മാനവവിഭവ ശേഷി മന്ത്രാലയം. എയർകണ്ടിഷൻ ചെയ്ത ആധുനിക വിശ്രമ കേന്ദ്രങ്ങളാണ് തുറന്നിരിക്കുന്നത്. കടുത്ത ചൂടിൽ ബൈക്കിലുള്ള ഡെലിവറി നടത്തുന്ന ജീവനക്കാർക്ക് വലിയ ആശ്വാസമാണിത്

8:17 AM IST:

തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ഇനി സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കും. ഏഴ് കോടിയോളം രൂപ ചെലവിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. സോളാർ സ്ഥാപിച്ചതിനു പുറമേ സ്റ്റേഡിയത്തിന്‍റെ അറ്റകുറ്റപ്പണികളും തീര്‍ത്തിട്ടുണ്ട് നഗരമധ്യത്തിലെ സ്റ്റേഡിയത്തിന്‍റെ മേല്‍ക്കൂര നിറയെ സോളാര്‍ പാനലായി. ഗ്യാലറിയില്‍ ഇനി വെയിലുകൊള്ളാതെ ഇരിക്കുകയും ചെയ്യാം. ഒരു മെഗാവാട്ട് പദ്ധതിയില്‍നിന്ന് ആറായിരം യൂണിറ്റ് വരെ വൈദ്യുതി ലഭിക്കും. 2020 ല്‍ തുടങ്ങിയ പദ്ധതി കരാറുകാരുടെ വീഴ്ചമൂലം നീണ്ടുപോകുകയായിരുന്നു. പാരമ്പര്യേതര ഊർജ്ജ ഉത്പാദനം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിന്‍റെ ഭാഗമായാണ് സ്റ്റേഡിയത്തിൽ സോളാർ പദ്ധതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു

8:16 AM IST:

വയനാടൻ തനത് അരികളും ഭക്ഷ്യ ഉത്പ്പന്നങ്ങളും നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിച്ച് കർഷക കൂട്ടായ്മ. തിരുനെല്ലി അഗ്രി പ്രൊഡ്യൂസര്‍ കമ്പനിയാണ് , വയനാട് ഓര്‍ഗാനിക്ക് ഓണ്‍ വീല്‍സ് എന്ന ആശയത്തിന് പിന്നിൽ. പിന്തുണയുമായി നബാര്‍ഡും കൃഷി വകുപ്പുമുണ്ട്.

8:15 AM IST:

ക്വാറി ഉടമയെ ജയിലിലടക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവത്തില്‍ ഒരാഴ്ച പിന്നിട്ടിട്ടും മലപ്പുറം വളാഞ്ചേരി സ്റ്റേഷനിലെ എസ് എച്ച് ഓയെ പിടികൂടാനാവാതെ അന്വേഷണ സംഘം. ഇയാള്‍ക്കായി തമിഴ്നാട്ടിലുള്‍പ്പെടെ തെരച്ചില്‍ ഊര്‍ജ്ജിതമായി തുടരുകയാണ്. സംഭവത്തില്‍ വളാഞ്ചേരി എസ് ഐയും ഇടനിലക്കാരനും നേരത്തെ അറസ്റ്റിലായിരുന്നു.

8:14 AM IST:

വയനാട് മൂലങ്കാവ് സർക്കാർ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥി ശബരി നാഥന് സഹപാഠികളുടെ ക്രൂരമർദ്ദനം എന്ന് പരാതി. ഇന്നലെ ഉച്ചയ്ക്ക് പരിചയപ്പെടാൻ എന്ന പേരിൽ വിളിച്ചുവരുത്തിയാണ് മർദനം. കത്രിക കൊണ്ട് ഒരു വിദ്യാർത്ഥി ശരീരത്തിന്റെ പല ഭാഗങ്ങളിൽ കുത്തിപ്പരിക്കൽപ്പിച്ചു. ആദ്യം നൂൽപ്പുഴ യിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുൽത്താൻ ബത്തേരി പോലീസ് എത്തി വിദ്യാർഥിയുടെ മൊഴിയെടുക്കാൻ ശ്രമിച്ചു. നിലവിൽ സംസാരിക്കാൻ കഴിയുന്ന അവസ്ഥയിൽ അല്ല ശബരിനാഥ്. അടുത്ത ദിവസം കേസ് രജിസ്റ്റർ ചെയ്യുമെന്നാണ് പൊലീസ് നൽകുന്ന വിവരം. കണ്ണിന്റെ താഴെ, ചെവി എന്നിവിടങ്ങളിൽ പരിക്കുണ്ട്. മറ്റൊരു സ്കൂളിലായിരുന്ന ശബരീനാഥ് ഈ വർഷമാണ് മൂലംകാവ് സ്കൂളിൽ ചേർന്നത്. 

8:13 AM IST:

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രമണം. ഇന്നലെ വൈകീട്ട് കോപ്പൻഹേഗനിലെ നഗരമധ്യത്തിലുള്ള ഒരു ചത്വരത്തിലാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്ന് എത്തി അക്രമി പൊടുന്നനെ അടിക്കുകയായിരുന്നു. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറഞ്ഞു, എന്നാൽ കൂടുതൽ വിവരങ്ങൾ പൊലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണകാരണം ഇതുവരെ വ്യക്തമായിട്ടില്ല. യൂറോപ്യൻ യൂണിയൻ തിരഞ്ഞെടുപ്പിൽ ഡെന്മാർക്കിൽ വോട്ടെടുപ്പ് നടക്കാൻ രണ്ട് ദിവസം മാത്രമുള്ളപ്പോഴാണ് ആക്രമണം നടന്നത്.

8:12 AM IST:

തിരുവനന്തപുരം ചാക്കയിൽ ആൾസെയിന്റ്സിൽ 2 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻകുട്ടിക്കെതിരെ കുറ്റപത്രം നൽകി. പേട്ട പൊലീസാണ് പോക്സോ കോടതിയിൽ കുറ്റപത്രം നൽകിയത് വധശ്രമം, പോക്സോ, തട്ടികൊണ്ടുപോകൽ എന്നിവ ചുമത്തിയാണ് കുറ്റപത്രം. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പൊന്ത കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഹസ്സൻ കുട്ടിക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പ്രതി ജയിലിൽ കഴിയുമ്പോൾ തന്നെ വിചാരണ പൂർത്തിയാകുമെന്ന് പൊലീസ്.

8:12 AM IST:

തിരുവനന്തപുരം ചാക്കയിൽ ആൾസെയിന്റ്സിൽ 2 വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവത്തിൽ പ്രതി ഹസ്സൻകുട്ടിക്കെതിരെ കുറ്റപത്രം നൽകി. പേട്ട പൊലീസാണ് പോക്സോ കോടതിയിൽ കുറ്റപത്രം നൽകിയത് വധശ്രമം, പോക്സോ, തട്ടികൊണ്ടുപോകൽ എന്നിവ ചുമത്തിയാണ് കുറ്റപത്രം. രക്ഷിതാക്കൾക്കൊപ്പം ഉറങ്ങി കിടന്ന കുട്ടിയെ തട്ടികൊണ്ടുപോയി പൊന്ത കാട്ടിൽ ഉപേക്ഷിക്കുകയായിരുന്നു. ഹസ്സൻ കുട്ടിക്കെതിരെ കാപ്പ ചുമത്തിയിരുന്നു. പ്രതി ജയിലിൽ കഴിയുമ്പോൾ തന്നെ വിചാരണ പൂർത്തിയാകുമെന്ന് പൊലീസ്.

8:11 AM IST:

ഛത്തീസ്ഗഢിലെ നാരായൺപൂർ, ദന്തേവാഡ ജില്ലകളുടെ അതിർത്തി മേഖലയിൽ സുരക്ഷാസേനയും മവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഇതുവരെ സുരക്ഷാസേന 7 മവോയിസ്റ്റുകളെ വധിച്ചു. ഏറ്റുമുട്ടൽ തുടരുന്നതിനാൽ മേഖല കനത്ത ജാഗ്രതയില്ലാണ്.

8:10 AM IST:

കേരളത്തില്‍ ബലി പെരുന്നാള്‍ ഈ മാസം പതിനേഴിന്. കാപ്പാടാണ് ദുൽഹജ്ജ് മാസപ്പിറവി കണ്ടത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ദുൽഹജ്ജ് ഒന്നും 17ന് ബലിപെരുന്നാളും ആയിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസലിയാര്‍ തുടങ്ങിയവര്‍ അറിയിച്ചു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഈ മാസം 16നാണ് ബലി പെരുന്നാള്‍.

8:09 AM IST:

തൃശൂർ ഡിസിസിയിലെ കൈയ്യാങ്കളിയിൽ അടിയന്തിര നടപടിക്ക് സാധ്യത. തൃശ്ശൂരിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ ഡിസിസി ചുമതല സംസ്ഥാനത്ത് തന്നെ മുതിർന്ന നേതാവിന് നൽകാൻ സാധ്യതയുണ്ട്. ചാലക്കുടി എംപി ബെന്നി ബഹനാന്റെ പേരിനാണ് പ്രഥമ പരിഗണന. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ദില്ലിലുള്ള കെപിസിസി അധ്യക്ഷൻ കെ.സുധാകരനോട് കയ്യാങ്കളി അന്വേഷിച്ച് റിപ്പോർട്ടു നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തമ്മിൽ തല്ലിയ കെ.മുരളീധരൻ പക്ഷക്കാരുമായും ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പക്ഷക്കാരുമായും പ്രശ്നങ്ങൾ അവസാനിപ്പിക്കാനുള്ള ചർച്ച ഇന്ന് നടക്കും. കെ.മുരളീധരന്റെ തോൽവിക്ക് പിന്നാലെ തുടങ്ങിയ ചേരിപ്പോരാണ് ഇന്നലെ കയ്യാങ്കളിയിൽ കലാശിച്ചത്. പിന്നാലെയാണ്  കെപിസിസി, എഐസിസി നേതൃത്വങ്ങൾ ഇടപെട്ടത്.
 
8:09 AM IST:

കാസർകോട് ലോക്സഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ടില്‍ ഉദ്യോഗസ്ഥര്‍ ഒപ്പിടാതെ മനപ്പൂര്‍വ്വം അസാധുവാക്കിയതായി ആരോപണം. പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് യുഡിഎഫ്. വീട്ടിലെ വോട്ട് അടക്കമുള്ള പോസ്റ്റല്‍ ബാലറ്റ് വോട്ടുകള്‍ 12,665 എണ്ണമാണ് കാസര്‍കോട് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇതില്‍ വിവിധ സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത് 8752 വോട്ടുകള്‍. 75 നോട്ട. 3838 വോട്ടുകള്‍ അസാധുവായി. അതായത് മുപ്പത് ശതമാനത്തില്‍ അധികം വോട്ടുകള്‍ അസാധു. യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന് ആകെ ലഭിച്ച 3022 പോസ്റ്റല്‍ വോട്ടുകളേക്കാള്‍ കൂടുതലുള്ളത് അസാധു. വീട്ടിലെ വോട്ടിലെ, രേഖയില‍് പോളിംഗ് ഓഫീസര്‍മാര്‍ കൃത്യമായി പേരെഴുതാതെയും ഒപ്പിടാതെയും മനപ്പൂര്‍വ്വം വോട്ട് അസാധുവാക്കിയെന്നാണ് യുഡിഎഫ് ആരോപണം. ഇത് സംബന്ധിച്ച് പരാതി നല്‍കാനാണ് തീരുമാനം.

8:04 AM IST:

നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട വിവാദം പുതിയതായി അധികാരം ഏൽക്കുന്ന എൻഡിഎ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം. ഞാറാഴ്ച്ചത്തെ സത്യപ്രതിഞ്ജന ചടങ്ങുകൾക്ക് പിന്നാലെ തിങ്കളാഴ്ച്ച ദില്ലിയിൽ വൻ പ്രതിഷേധത്തിന് ആഹ്വാനം. SFI അടക്കം ഇടത് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധം നടത്തും. യൂത്ത് കോൺഗ്രസും പ്രതിഷേധം നടത്തുമെന്ന് അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നാഷണൽ കോർഡിനേറ്റർ വീനീത് തോമസ് വിദ്യാഭ്യാസ മന്ത്രാലയത്തിന് പരാതി നൽകി. വിവിധ ഹൈക്കോടതികളെയും വിദ്യാർത്ഥികൾ സമീപിച്ചിട്ടുണ്ട്

8:03 AM IST:

കോൺഗ്രസ് പാർലമെൻററി പാർട്ടി യോഗം ഇന്ന് വൈകീട്ട്. രാഹുൽ ഗാന്ധിയെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചേക്കും. ലോക്സഭ തെരഞ്ഞെടുപ്പിലെ മുന്നേറ്റത്തിൽ രാഹുൽ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാണ്. 99 സീറ്റ് നേടിയ കോൺഗ്രസ് പത്ത് വർഷത്തിന് ശേഷമാണ് പാർലമെൻ്റിൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. പാർലമെൻററി പാർട്ടി യോഗത്തിന് മുന്നോടിയായി വിശാല പ്രവർത്തക സമിതിയും യോഗം ചേരും. തെരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യുന്ന യോഗം പ്രതിപക്ഷ നേതൃസ്ഥാനത്തിലും, രാഹുൽ ഏത് മണ്ഡലം നിലനിർത്തണമെന്നതിലും ചർച്ച നടത്തും

8:03 AM IST:

മൂന്നാമതും അധികാരമേൽക്കുന്ന നരേന്ദ്ര മോദിക്ക് ആശംസയർപ്പിച്ച് അറബ് ഭരണാധികാരികൾ. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ എന്നിവർ ആശംസയർപ്പിച്ചു. നരേന്ദ്രമോദിയുമായി അടുത്ത ബന്ധമുള്ള യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഹിന്ദിയിലും ആശംസയർപ്പിച്ചു. 

8:02 AM IST:

മൂന്നാം മോദി സർക്കാറിന്റെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി എൻഡിഎ. മന്ത്രിമാരുടെ പട്ടിക ഇന്ന് രാത്രിയോ നാളെ രാവിലെയോ തയാറാകുമെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ രാത്രി ജെ.പി.നദ്ദയുടെ വസതിയിൽ സഖ്യകക്ഷി നേതാക്കളുടെ യോ​ഗം വിളിച്ചിരുന്നു. ടിഡിപിയും ജെഡിയുവും നാല് മന്ത്രിസ്ഥാനങ്ങൾ വീതം വേണമെന്ന് ആവശ്യപ്പെട്ടു. സഖ്യ കക്ഷി നേതാക്കളുമായി ഇന്ന് ധാരണയുണ്ടാക്കുമെന്ന് ബിജെപി നേതാക്കൾ വ്യക്തമാക്കി. സ്പീക്കർ സ്ഥാനത്തിന്റെ കാര്യത്തിൽ ചർച്ചകൾ തുടരാനാണ് ധാരണ.

8:01 AM IST: