Malayalam News Highlights : മുഹമ്മദ് സുബൈർ അറസ്റ്റിൽ; വിമര്‍ശിച്ച് കോണ്‍ഗ്രസും സിപിഎമ്മും

Malayalam News Live : Malayalam news live updates today on 27 june 2022

നിയമസഭയിൽ ഇന്നുണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെയുണ്ടാകാത്ത കാര്യമാണ് സംഭവിച്ചത്. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ എംഎൽഎ നൽകിയ നോട്ടീസ് ചർച്ചക്കെടുക്കാൻ പ്രതിപക്ഷം തന്നെ അനുവദിക്കാത്ത സ്ഥിതി വന്നതായി മുഖ്യമന്ത്രി. ചോദ്യോത്തരം തടസ്സപ്പെടുത്തുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ല. നേരെ നടുത്തളത്തിലിറങ്ങുക. ബാനർ ഉയർത്തുക ഇതൊക്കെയാണ് ചെയ്തതെന്നും മുഖ്യമന്ത്രി. 

9:26 PM IST

അറസ്റ്റിനെതിരെ രാഹുൽഗാന്ധി

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ രാഹുൽഗാന്ധി. വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ  ബിജെപിക്ക് ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്ന് വരും. സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

9:24 PM IST

അറസ്റ്റിനെ അപലപിച്ച് സിപിഎം

മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെ അപലപിച്ച് സിപിഎം. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും  തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ. ദില്ലി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവുമാണെന്നും സിപിഎം പ്രതികരിച്ചു. 

9:24 PM IST

മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെതിരെ കോൺഗ്രസ്

മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെതിരെ കോൺഗ്രസ് രംഗത്തു വന്നു. വ്യാജ അവകാശവാദങ്ങൾ  തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു.  അമിത്ഷായുടെ ദില്ലി പോലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു. 

9:23 PM IST

രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു

തൃശൂർ തിരൂരില്‍ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഫയര്‍ഫോഴ്‌സ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഷ്ടപെട്ട പണം എടുക്കാനായി ഇറങ്ങിയ തൊഴികളികളാണ് അപകടത്തിൽപെട്ടത്.

9:22 PM IST

ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈർ അറസ്റ്റിൽ

ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസ് ആണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷം  വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.

8:14 PM IST

സത്യം ജയിക്കുമെന്ന് വിജയ് ബാബു

സത്യം ജയിക്കുമെന്ന് യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു. മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. Read More

8:13 PM IST

സംസ്ഥാനത്ത് കൊവിഡ് മരണം കൂടുന്നു

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 2,994 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം  12  മരണവും സ്ഥിരീകരിച്ചു. Read More

6:22 PM IST

പ്രിയ വർഗീസിന് നിയമനം

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടർന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേർന്ന സിണ്ടിക്കേറ്റ് ആണ് നിയമനത്തിന് അംഗീകാരം നൽകിയത്. പ്രിയയ്ക്ക് അനുകൂലമായ നിയമോപദേശം വാങ്ങിയ ശേഷമാണ് നിയമനം. 

5:30 PM IST

സ്വപ്നയുടെ ആരോപണം തള്ളി മുഖ്യമന്ത്രി

ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വർണ്ണക്കടത്തിൽ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി തള്ളി നിയമസഭയിൽ രേഖാമൂലം മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. Read More

5:29 PM IST

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണം; 3 എസ്‍ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്‍ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. Read More

5:23 PM IST

നിലപാട് വ്യക്തമാക്കി കോൺഗ്രസ്:സാക്കിയ ജാഫ്രിയുടെ ഹർജിയിലെ സുപ്രീം കോടതി നിലപാട് നിരാശാജനകം

 മുൻപുന്നയിച്ച നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാത്ത നിൽക്കുന്നു .കോൺഗ്രസ് എഹ്സാൻ ജാഫ്രിക്കും കുടുംബത്തിനുമൊപ്പം.ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച്  വാജ്പേയിക്ക് മോദിയെ ഓർമ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ്

3:44 PM IST

നിയമസഭാ നടപടികള്‍ മാത്രമേ സഭാ ടിവിയില്‍ കാണിക്കൂ എന്ന് സ്പീക്കര്‍

സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. സഭാ ടി വി പ്രവർത്തിക്കുന്നത് ലോക്സഭ ടി വി , രാജ്യസഭ ടി വി മാതൃകയിലാണ്. ചോദ്യോത്തര വേളയിൽ  ചാനൽ ക്യാമറ അനുവദിക്കില്ല. സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ട പലതും പുറത്തു പോകും. (വിശദമായി വായിക്കാം)

3:01 PM IST

മഹാരാഷ്ട്ര നാടകം ;എല്ലാ കക്ഷികൾക്കും നോട്ടീസ് അയക്കാന്‍ സുപ്രീം കോടതി നിർദ്ദേശം.

 ശിവസേന വിമത നേതാവ് ഷിൻഡേയുടെ ഹർജിയിൽ  ഡെ.സ്പീക്കർ ഉൾപ്പെടെ കേസിലെ അഞ്ച്  എതിർകക്ഷികൾക്കും നോട്ടീസ് അയച്ച് കോടതി. എതിർ സത്യവാങ്ങ് മൂലം 5 ദിവസത്തിനുള്ളിൽ നൽകണം

2:31 PM IST

മുഖ്യമന്ത്രി മറവിരോഗം ബാധിച്ച പോലെ സംസാരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്

എല്‍ഡിഎഫ് സഭയില്‍ ചെയ്തതുപോലെ യുഡിഎഫ് ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയില്‍ നിന്ന് നിയമസഭ ചട്ടം പഠിക്കേണ്ട ഗതികേട് യുഡിഎഫിനില്ലെന്നും വിഡി സതീശന്‍

2:24 PM IST

കോഴിക്കോട് പേരാമ്പ്ര ചാലിക്കരയില്‍ വാഹനാപകടം

ബസ്സും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്.

2:22 PM IST

അമ്മ'യിൽ താരയുദ്ധം, ഇടവേള ബാബുവിനെ തിരുത്തി കെ.ബി.ഗണേശ് കുമാർ

താരസംഘടന 'അമ്മ' ക്ലബ്ബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ പറഞ്ഞു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു.

1:34 PM IST

വയനാട് എം പി ഓഫീസ് ആക്രമണം യെച്ചൂരിയോട് ഉന്നയിച്ച് രാഹുൽ

വയനാട്ടിലെ എം പി ഓഫീസ് ആക്രമണം സിതാറാം യെച്ചൂരിയോട് ഉന്നയിച്ച് രാഹുൽ ഗാന്ധി. ഇത്തരം സംഭവങ്ങൾ എന്തിനെന്ന് രാഹുൽ ചോദിച്ചു. 
നടപടി എടുത്തതായി യെച്ചൂരി മറുപടി നൽകി. 
 
1:18 PM IST

'ഇവർ ഗാന്ധി ശിഷ്യർ തന്നെയാണോ'? കോൺഗ്രസിനെതിരെ മുഖ്യമന്ത്രി

കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എം പി ഓഫീസിൽ നിന്നും എസ് എഫ് ഐ പ്രവർത്തകർ പോയ ശേഷം ഒരു ചാനൽ പകർത്തിയ ദൃശ്യത്തിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാർത്തയായി വന്നിട്ടുമുണ്ട്. എസ്എഫ് ഐക്കാർ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതിൽ ഗാന്ധി ചിത്രം ചുമരിലാണുള്ളത്. read more 

12:50 PM IST

സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്

 ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
 
12:37 PM IST

'വിജയ് ബാബു കുറ്റം ചെയ്തെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടു'-കൊച്ചി ഡിസിപി

ബലാത്സംഗ കേസിൽ വിജയ് ബാബു കുറ്റം ചെയ്തെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടന്ന് കൊച്ചി ഡിസിപി വി യു.കുര്യാക്കോസ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം നടപടികൾ മുന്നോട്ട് പോകും. പരാതിയിൽ പറഞ്ഞ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു. 

12:33 PM IST

'വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം ഒരു നിലപാട് സിപിഎമ്മിനില്ല'- മുഖ്യമന്ത്രി

രാഹുൽ ഗാന്ധിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതിന് സിപിഎം കയ്യടിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ സിപിഎമ്മിന് പങ്കില്ല. ബിജെപി എംപിയുടെ പരാതിയിലാണ് കേസിന്റെ തുടക്കം. രാഹുലിന്റെ ചോദ്യം ചെയ്യലിൽ സിപിഎം കയ്യടിച്ചിട്ടില്ല. വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം ഒരു നിലപാട് സിപി എമ്മിനില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്  രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യുന്നു. കോൺഗ്രസിന്  വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാടാണ്. സമാധാനപരമായി കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും പിണറായി വിജയൻ 

12:19 PM IST

പ്രതിപക്ഷം സഭയിൽ നിന്നും ഒളിച്ചോടി- മുഖ്യമന്ത്രി

നിയമസഭയിൽ ഇന്നുണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെയുണ്ടാകാത്ത കാര്യമാണ് സംഭവിച്ചത്. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ എംഎൽഎ നൽകിയ നോട്ടീസ്  ചർച്ചക്കെടുക്കാൻ പ്രതിപക്ഷം തന്നെ അനുവദിക്കാത്ത സ്ഥിതി വന്നതായി മുഖ്യമന്ത്രി. ചോദ്യോത്തരം തടസ്സപ്പെടുത്തുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ല. നേരെ നടുത്തളത്തിലിറങ്ങുക. ബാനർ ഉയർത്തുക ഇതൊക്കെയാണ് ചെയ്തത്. പ്രതിപക്ഷം സഭയിൽ നിന്നും ഒളിച്ചോടിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. read more 

11:39 AM IST

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും

 മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് 12 മണിക്ക് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റുമിൽ വാർത്താസമ്മേളനം നടക്കും. 

11:38 AM IST

അംഗങ്ങളെ നിയന്ത്രിക്കാന്‍ താരസംഘടന അമ്മ

അംഗങ്ങളെ നിയന്ത്രിക്കാന്‍ താരസംഘടന അമ്മ. രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് സംഘടനയുടെ തീരുമാനം. രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി. യുവതാരങ്ങൾ യോഗങ്ങളിൽ പങ്കെടുക്കാത്തതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.

11:29 AM IST

വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി

യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്

10:43 AM IST

ആസൂത്രിത സംഘ‌ർഷത്തിന് ശ്രമമെന്ന് വി.ഡി.സതീശൻ

നിയമസഭയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികളിലൂടെ ഭരണപക്ഷം ആസൂത്രിത സംഘർഷത്തിന് ശ്രമിച്ചതായി പ്രതിപക്ഷ നേതാവ്, രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അവിഷിത്തിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും സതീശൻ

10:39 AM IST

ഉത്തരാഖണ്ഡിൽ ഓടുന്ന കാറിൽ അമ്മയും മകളും കൂട്ടബലാത്സംഗത്തിന് ഇരയായി

മുസ്ലീം തീർത്ഥാടന കേന്ദ്രമായ പിരൺ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും ആറ് വയസ്സുകാരിയായ മകളുമാണ് കൂട്ട ബലാത്സംഗത്തിന് ഇരകളായത്. ഹരിദ്വാറിന് സമീപം റൂർക്കിയിലാണ് സംഭവം

10:35 AM IST

ആവിക്കലില്‍ സംഘര്‍ഷം, അറസ്റ്റ്, പൊലീസ് ആക്രമിച്ചെന്ന് നാട്ടുകാര്‍

ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റ്  പണി തുടങ്ങാനുള്ള നീക്കത്തിന് എതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍. റോഡ് ഉപരോധിച്ചവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയവര്‍ സ്റ്റേഷനുള്ളിലും പ്രതിഷേധിക്കുകയാണ്. പൊലീസ് തങ്ങളെ ആക്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

10:28 AM IST

പ്രതിപക്ഷ പ്രതിഷേധം, സഭ ഇന്നത്തേക്ക് പിരിഞ്ഞു

പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ നടപടികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യത്തരവേളയും അടിയന്തരപ്രമേയവും പ്രതിഷേധത്തെതുടര്‍ന്ന് ഒഴിവാക്കിയിരുന്നു

10:24 AM IST

ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം

ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം. പണി തുടങ്ങാനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാർ സംഘടിച്ചു. നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ ഉന്തും തള്ളുമുണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ വലിച്ചിഴച്ച് കൊണ്ടുപോയി. ഒരുമണിക്കൂറോളം നീണ്ട ഗതാഗത തടസം പൊലീസ് നീക്കി. വാഹനങ്ങൾ കടത്തിവിട്ടു. 

10:22 AM IST

ഉത്തരാഖണ്ഡിൽ കാറിനുള്ളിൽ അമ്മയും ആറു വയസുള്ള മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ കാറിനുള്ളിൽ അമ്മയും ആറു വയസുള്ള മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി.ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം നൽകി കാറിനുള്ളിൽ കയറ്റിയാണ് അതിക്രമം നടത്തിയത്.ഇരുവരെയും പിന്നീട് വഴിയരികിലെ കാനലിന് സമീപം ഉപേക്ഷിച്ചു. പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയതായി പൊലീസ്.

10:20 AM IST

അടിയന്തര പ്രമേയം ഒഴിവാക്കി, ശൂന്യവേളയിലും പ്രതിപക്ഷ പ്രതിഷേധം

ചോദ്യോത്തരവേള ഒഴിവാക്കിയ ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ സഭയില്‍ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയം ഒഴിവാക്കി. സ്പീക്കര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നു. നടുത്തളത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

10:12 AM IST

സ്വപ്‍നയോട് ഹാജരാകാന്‍ ഇഡിയും ക്രൈംബ്രാഞ്ചും

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നല്‍കി. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. 

9:48 AM IST

അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘം

കാസർകോട് പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തൽ. കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്.

9:44 AM IST

യുവനടിയെ പീഡിപ്പിച്ച കേസ് ; വിജയ് ബാബുവിൻറെ ചോദ്യം ചെയ്യൽ തുടങ്ങി

യുവനടിയെ പീഡിപ്പിച്ച കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിൻറെ ചോദ്യം ചെയ്യൽ തുടങ്ങി. വിജയ് ബാബുവിനെ കസ്റ്റഡിയിൽ എടുത്താണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. 

9:27 AM IST

സഭയില്‍ അപൂര്‍വ മാധ്യമവിലക്ക്

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്‍റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കുന്നിമില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കുന്നത്.

9:27 AM IST

പ്രതിപക്ഷ പ്രതിഷേധം, സഭാ നടപടികള്‍ നിര്‍ത്തിവെച്ചു

നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം എഴുന്നേറ്റു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

8:32 AM IST

നിയമസഭയിൽ കറുപ്പണിഞ്ഞ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തി്നറെ ആദ്യദിനം തന്നെ പ്രതിഷേധത്തിന്റേതാകുമെന്ന് ഉറപ്പായി. നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള എംഎൽഎമാരാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണരായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചർച്ചായിരുന്നു. കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയേക്കുമെന്ന് ഭയന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികളിൽ 'കറുപ്പിന് അപ്രഖ്യാപിത വിലക്ക്'. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അത്തരം മാറ്റി നിർത്തലുകളില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. 

8:09 AM IST

പാലക്കാട് രാമശ്ശേരിയിൽ വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി പിടിയിൽ

പാലക്കാട് രാമശ്ശേരിയിൽ വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി പിടിയിൽ. രാമശ്ശേരി സ്വദേശി  ഉദയപ്രകാശിനെയാണ്  കസബ പോലീസും  എലപ്പുള്ളി കെഎസ്ഇബി എഇയുടെയും നേതൃത്വത്തിൽ  പിടികൂടിയത്. കറുകപ്പാടം ഭാഗത്ത് പൊതുകുളത്തിന് സമീപത്തെ പോസ്റ്റിൽ നിന്ന് ലൈൻ കമ്പി വളച്ചിട്ട് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. അനധികൃതമായി എടുത്ത വൈദ്യുത കമ്പിയിൽ നിന്നും സ്പാർക്ക് വരുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്. 

7:55 AM IST

കോഴിക്കോട് ആവിക്കൽ തോട് മലിന ജല സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം

കോഴിക്കോട് ആവിക്കൽ തോട് മലിന ജല സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം. പ്രതിഷേധവുമായി നാട്ടുകാർ സംഘടിക്കുകയാണ്. 

7:55 AM IST

വെള്ളാപ്പള്ളിയെ സന്ദർശിച്ച് ബിഷപ്പ് ആലഞ്ചേരി

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങര വസതിയിൽ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സന്ദർശനം. സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിവരം.

7:53 AM IST

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസ് : എഫ് ഐആറിൽ മാറ്റം, വധശ്രമം കൂടി ചേർത്ത് പൊലീസ്

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐആറിൽ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കം കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത് READ MORE 

7:16 AM IST

പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് പത്രിക നല്കും

പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് പത്രിക നല്കും. പാർലമെൻറിൽ റിട്ടേണിംഗ് ഓഫീസർ പിസി മോദിക്ക് മുമ്പാകെ പന്ത്രണ്ട് മണിക്കാവും പത്രിക നല്കുക. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ സിൻഹയ്ക്കൊപ്പമെത്തും. ഝാർഖണ്ട് മുക്തി മോർച്ചയുടെ പിന്തുണ ആർക്കെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.  

7:12 AM IST

'മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴി മുക്കി', കസ്റ്റംസിനെതിരെ ആർഎസ്എസ് വാരികയിൽ ലേഖനം

സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി ആർഎസ്എസ് വാരികയിൽ ലേഖനം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി കസ്റ്റംസിലെ ഇടത് സാഹയാത്രികർ മുക്കിയെന്നാണ് കേസരിയിലെ കുറ്റപ്പെടുത്തൽ read more 

6:55 AM IST

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി ആഭ്യന്തര പരാതി പരിഹാര സെൽ

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ മാർഗരേഖ തയ്യാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ ചേരും.ഫിലിം ചേന്പറിന്‍റെ അദ്ധ്യക്ഷതയിൽ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം.

6:54 AM IST

മഹാരാഷ്ട്രയിലെ വിമത എംഎൽഎമാരുടെ ഹ‍ർജി ഇന്ന് സുപ്രീംകോടതിയില്‍

മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയില്‍. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയും ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ പതിനഞ്ച് വിമത എംഎല്‍എമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേൾക്കുക. രാവിലെ പത്തരയോടെ കേസ് പരിഗണിക്കും.

6:18 AM IST

ബലാത്സംഗക്കേസിൽ വിജയ് ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പൊലീസ്

ബലാത്സംഗക്കേസിൽ വിജയ് ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പൊലീസ്. രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഒരാഴ്ച ചോദ്യം ചെയ്യും. തെളിവെടുപ്പിനും സാധ്യത. 
 
6:18 AM IST

നിയമസഭ സമ്മേളനം ഇന്ന് മുതൽ

പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ തകർത്തതും സ്വർണ്ണക്കടത്തിൽ മുഖ്യമന്ത്രിക്ക് എതിരായ സ്വപ്നയുടെ വെളിപ്പെടുത്തലും അടക്കം വിവാദ വിഷയങ്ങൾ വലിയ ചർച്ച ആകും. രാഹുലിന്റെ ഓഫീസിന് നേരെ നടന്ന അക്രമം ആദ്യ ദിനം തന്നെ അടിയന്തിര പ്രമേയമായി കൊണ്ട് വരാനാണ് പ്രതിപക്ഷ നീക്കം.

9:26 PM IST:

മുഹമ്മദ് സുബൈറിന്റെ അറസ്റ്റിനെതിരെ രാഹുൽഗാന്ധി. വിദ്വേഷവും വെറുപ്പും നുണകളും തുറന്നു കാട്ടുന്നവർ  ബിജെപിക്ക് ഭീഷണിയാണെന്ന് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. സത്യത്തിന്റെ ഒരു ശബ്ദം അടിച്ചമർത്തിയാൽ ആയിരം ശബ്ദം ഉയർന്ന് വരും. സത്യം സ്വേച്ഛാധിപത്യത്തിന് മേൽ വിജയിക്കുമെന്നും അദ്ദേഹം പറ‍ഞ്ഞു. 

9:24 PM IST:

മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെ അപലപിച്ച് സിപിഎം. വിദ്വേഷ പ്രസംഗങ്ങളും വിഷലിപ്തമായ വിവരങ്ങളും  തുറന്നുകാട്ടുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ. ദില്ലി പൊലീസിന്റെ നടപടി പ്രതികാരപരവും നിയമവിരുദ്ധവുമാണെന്നും സിപിഎം പ്രതികരിച്ചു. 

9:24 PM IST:

മുഹമ്മദ് സുബൈറിന്‍റെ അറസ്റ്റിനെതിരെ കോൺഗ്രസ് രംഗത്തു വന്നു. വ്യാജ അവകാശവാദങ്ങൾ  തുറന്ന് കാണിക്കുന്ന ആളായിരുന്നു മുഹമ്മദ് സുബൈർ എന്ന് ജയറാം രമേശ് അഭിപ്രായപ്പെട്ടു.  അമിത്ഷായുടെ ദില്ലി പോലീസിന് എന്നോ പ്രൊഫഷണലിസവും സ്വാതന്ത്ര്യവും നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു. 

9:23 PM IST:

തൃശൂർ തിരൂരില്‍ സെപ്റ്റിക് ടാങ്കില്‍ ഇറങ്ങിയ രണ്ട് ഇതരസംസ്ഥാന തൊഴിലാളികള്‍ മരിച്ചു. ഫയര്‍ഫോഴ്‌സ് മൃതദേഹങ്ങള്‍ പുറത്തെടുത്ത് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഷ്ടപെട്ട പണം എടുക്കാനായി ഇറങ്ങിയ തൊഴികളികളാണ് അപകടത്തിൽപെട്ടത്.

9:22 PM IST:

ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ മുഹമ്മദ് സുബൈറിനെ പൊലീസ് അറസ്റ്റ് ചെയ്തു. ദില്ലി പൊലീസ് ആണ് മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്തത്. വിദ്വേഷം  വളർത്തുന്ന രീതിയിൽ ഇടപെടൽ നടത്തിയെന്ന് ആരോപിച്ചാണ് അറസ്റ്റ്.

8:14 PM IST:

സത്യം ജയിക്കുമെന്ന് യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബു. മൗനമാണ് ഏറ്റവും നല്ല മറുപടി എന്നെഴുതിയ ചിത്രത്തോടൊപ്പമാണ് വിജയ് ബാബുവിന്‍റെ ഫേസ്ബുക്ക് കുറിപ്പ്. Read More

8:13 PM IST:

സംസ്ഥാനത്ത് കൊവിഡ് കേസുകൾ വീണ്ടും കൂടി. ഇന്ന് 2,994 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ കൊവിഡ് മൂലം  12  മരണവും സ്ഥിരീകരിച്ചു. Read More

6:22 PM IST:

കണ്ണൂർ സർവകലാശാല അസോസിയേറ്റ് പ്രഫസറായി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിനെ നിയമിച്ചു. വിവാദങ്ങളെ തുടർന്ന് മാസങ്ങളായി പൂഴ്ത്തി വച്ച റാങ്ക് ലിസ്റ്റ് അംഗീകരിക്കുകയായിരുന്നു. ഇന്ന് ചേർന്ന സിണ്ടിക്കേറ്റ് ആണ് നിയമനത്തിന് അംഗീകാരം നൽകിയത്. പ്രിയയ്ക്ക് അനുകൂലമായ നിയമോപദേശം വാങ്ങിയ ശേഷമാണ് നിയമനം. 

5:30 PM IST:

ദുബായ് യാത്രയിൽ ബാഗേജ് എടുക്കാൻ മറന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വർണ്ണക്കടത്തിൽ സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി തള്ളി നിയമസഭയിൽ രേഖാമൂലം മറുപടി നല്‍ക്കുകയായിരുന്നു മുഖ്യമന്ത്രി. Read More

5:29 PM IST:

ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണക്കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത മൂന്ന് എസ്‍ഡിപിഐ പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. റംഷാദ്, ജുനൈദ്, മുഹമ്മദ് സുല്‍ഫി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി. Read More

5:24 PM IST:

 മുൻപുന്നയിച്ച നിരവധി ചോദ്യങ്ങൾ ഉത്തരം കിട്ടാത്ത നിൽക്കുന്നു .കോൺഗ്രസ് എഹ്സാൻ ജാഫ്രിക്കും കുടുംബത്തിനുമൊപ്പം.ഉത്തരവാദിത്തത്തിൽ നിന്ന് പ്രധാനമന്ത്രിക്ക് ഒഴിഞ്ഞു മാറാനാകില്ല. വീഴ്ച പറ്റിയില്ലെങ്കിൽ പിന്നെ കടമകളെ കുറിച്ച്  വാജ്പേയിക്ക് മോദിയെ ഓർമ്മപ്പെടുത്തേണ്ടി വന്നത് എന്തുകൊണ്ടെന്നും കോൺഗ്രസ് വക്താവ് ജയറാം രമേശ്

3:44 PM IST:

സഭ ടി വി സഭയിലെ ലിസ്റ്റ് ചെയ്ത നടപടി കാണിക്കാനാണ്. സഭാ ടി വി പ്രവർത്തിക്കുന്നത് ലോക്സഭ ടി വി , രാജ്യസഭ ടി വി മാതൃകയിലാണ്. ചോദ്യോത്തര വേളയിൽ  ചാനൽ ക്യാമറ അനുവദിക്കില്ല. സഭാ രേഖകളിൽ നിന്ന് നീക്കം ചെയ്യേണ്ട പലതും പുറത്തു പോകും. (വിശദമായി വായിക്കാം)

3:01 PM IST:

 ശിവസേന വിമത നേതാവ് ഷിൻഡേയുടെ ഹർജിയിൽ  ഡെ.സ്പീക്കർ ഉൾപ്പെടെ കേസിലെ അഞ്ച്  എതിർകക്ഷികൾക്കും നോട്ടീസ് അയച്ച് കോടതി. എതിർ സത്യവാങ്ങ് മൂലം 5 ദിവസത്തിനുള്ളിൽ നൽകണം

2:31 PM IST:

എല്‍ഡിഎഫ് സഭയില്‍ ചെയ്തതുപോലെ യുഡിഎഫ് ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ്, മുഖ്യമന്ത്രിയില്‍ നിന്ന് നിയമസഭ ചട്ടം പഠിക്കേണ്ട ഗതികേട് യുഡിഎഫിനില്ലെന്നും വിഡി സതീശന്‍

2:24 PM IST:

ബസ്സും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരിക്ക്. കുറ്റ്യാടിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന ബസ്സും എതിരെവന്ന കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കാർ യാത്രക്കാരായ രണ്ടുപേരുടെ നില ഗുരുതരമാണ്.

2:22 PM IST:

താരസംഘടന 'അമ്മ' ക്ലബ്ബ് എന്ന ഇടവേള ബാബുവിന്റെ പ്രസ്താവനയ്ക്കെതിരെ നടനും പത്തനാപുരം എംഎൽഎയുമായ കെ.ബി.ഗണേശ് കുമാർ. 'അമ്മ' ക്ലബ്ബ് ആണെന്ന ഇടവേള ബാബുവിന്റെ പരാമർശം ഞെട്ടലുണ്ടാക്കിയെന്ന് ഗണേശ് കുമാർ പറഞ്ഞു. ചാരിറ്റബിൾ സൊസൈറ്റി എന്ന നിലയിലാണ് സംഘടനയെ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ വ്യത്യാസമുണ്ടെങ്കിൽ മോഹൻലാൽ അക്കാര്യം വ്യക്തമാക്കട്ടെ എന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു.

1:34 PM IST:

വയനാട്ടിലെ എം പി ഓഫീസ് ആക്രമണം സിതാറാം യെച്ചൂരിയോട് ഉന്നയിച്ച് രാഹുൽ ഗാന്ധി. ഇത്തരം സംഭവങ്ങൾ എന്തിനെന്ന് രാഹുൽ ചോദിച്ചു. 
നടപടി എടുത്തതായി യെച്ചൂരി മറുപടി നൽകി. 
 
1:18 PM IST:

കോൺഗ്രസിന്റെ കുത്സിത ശ്രമത്തിന്റ ഭാഗമാണ് ഗാന്ധി ചിത്രം താഴെയിട്ടതെന്ന് മുഖ്യമന്ത്രി ആരോപിച്ചു. എം പി ഓഫീസിൽ നിന്നും എസ് എഫ് ഐ പ്രവർത്തകർ പോയ ശേഷം ഒരു ചാനൽ പകർത്തിയ ദൃശ്യത്തിൽ ഗാന്ധി ചിത്രം ചുമരിലുണ്ട്. അത് വാർത്തയായി വന്നിട്ടുമുണ്ട്. എസ്എഫ് ഐക്കാർ പോയതിന് ശേഷമുളള ദൃശ്യങ്ങളാണത്. അതിൽ ഗാന്ധി ചിത്രം ചുമരിലാണുള്ളത്. read more 

12:50 PM IST:

 ശിവസേന നേതാവ് സഞ്ജയ് റാവത്തിന് ഇഡി നോട്ടീസ്. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം
 
12:37 PM IST:

ബലാത്സംഗ കേസിൽ വിജയ് ബാബു കുറ്റം ചെയ്തെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടന്ന് കൊച്ചി ഡിസിപി വി യു.കുര്യാക്കോസ്. ഹൈക്കോടതി നിർദ്ദേശ പ്രകാരം നടപടികൾ മുന്നോട്ട് പോകും. പരാതിയിൽ പറഞ്ഞ സ്ഥലങ്ങളിൽ തെളിവെടുപ്പ് നടത്തുമെന്നും പൊലീസ് അറിയിച്ചു. 

12:33 PM IST:

രാഹുൽ ഗാന്ധിയെ കേന്ദ്ര ഏജൻസി ചോദ്യം ചെയ്തതിന് സിപിഎം കയ്യടിച്ചിട്ടില്ല. ചോദ്യംചെയ്യലിൽ സിപിഎമ്മിന് പങ്കില്ല. ബിജെപി എംപിയുടെ പരാതിയിലാണ് കേസിന്റെ തുടക്കം. രാഹുലിന്റെ ചോദ്യം ചെയ്യലിൽ സിപിഎം കയ്യടിച്ചിട്ടില്ല. വാളയാറിന് അപ്പുറം ഒരു നിലപാടും ഇപ്പുറം ഒരു നിലപാട് സിപി എമ്മിനില്ല. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്  രാഷ്ട്രീയ പ്രതിയോഗികളെ അമർച്ച ചെയ്യുന്നു. കോൺഗ്രസിന്  വാളയാറിന് അപ്പുറവും ഇപ്പുറവും രണ്ട് നിലപാടാണ്. സമാധാനപരമായി കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കാനാണ് ശ്രമിച്ചതെന്നും പിണറായി വിജയൻ 

12:27 PM IST:

നിയമസഭയിൽ ഇന്നുണ്ടായ പ്രതിഷേധത്തിൽ പ്രതിപക്ഷത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയുടെ ചരിത്രത്തിൽ ഇന്നേവരെയുണ്ടാകാത്ത കാര്യമാണ് സംഭവിച്ചത്. അടിയന്തര പ്രമേയത്തിന് പ്രതിപക്ഷ എംഎൽഎ നൽകിയ നോട്ടീസ്  ചർച്ചക്കെടുക്കാൻ പ്രതിപക്ഷം തന്നെ അനുവദിക്കാത്ത സ്ഥിതി വന്നതായി മുഖ്യമന്ത്രി. ചോദ്യോത്തരം തടസ്സപ്പെടുത്തുന്നതെന്തിനെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞില്ല. നേരെ നടുത്തളത്തിലിറങ്ങുക. ബാനർ ഉയർത്തുക ഇതൊക്കെയാണ് ചെയ്തത്. പ്രതിപക്ഷം സഭയിൽ നിന്നും ഒളിച്ചോടിയെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. read more 

11:40 AM IST:

 മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചക്ക് 12 മണിക്ക് സെക്രട്ടേറിയറ്റ് നോർത്ത് ബ്ലോക്ക് മീഡിയാ റുമിൽ വാർത്താസമ്മേളനം നടക്കും. 

11:38 AM IST:

അംഗങ്ങളെ നിയന്ത്രിക്കാന്‍ താരസംഘടന അമ്മ. രണ്ട് വർഷം തുടർച്ചയായി സഹകരിച്ചില്ലെങ്കിൽ അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കാനാണ് സംഘടനയുടെ തീരുമാനം. രണ്ട് വർഷം തുടർച്ചയായി വിട്ടു നിന്നാൽ വിശദീകരണം തേടും. ഇൻഷുറൻസ് പരിരക്ഷയിൽ നിന്ന് ഒഴിവാക്കുകയായിരിക്കും ആദ്യ നടപടി. യുവതാരങ്ങൾ യോഗങ്ങളിൽ പങ്കെടുക്കാത്തതിൽ സംഘടനയ്ക്ക് അതൃപ്തിയുണ്ട്.

11:29 AM IST:

യുവനടിയെ ബലാത്സംഗം ചെയ്തെന്ന പരാതിയിൽ നടനും നിർമാതാവുമായ വിജയ് ബാബുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. എറണാകുളം സൗത്ത് പൊലീസാണ് അറസ്റ്റ് ചെയ്തത്

10:43 AM IST:

നിയമസഭയിൽ പ്രകോപനപരമായ മുദ്രാവാക്യം വിളികളിലൂടെ ഭരണപക്ഷം ആസൂത്രിത സംഘർഷത്തിന് ശ്രമിച്ചതായി പ്രതിപക്ഷ നേതാവ്, രാഹുലിന്റെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ അവിഷിത്തിനെ ഇതുവരെ പ്രതിയാക്കിയിട്ടില്ലെന്നും സതീശൻ

10:39 AM IST:

മുസ്ലീം തീർത്ഥാടന കേന്ദ്രമായ പിരൺ കാളിയാറിലേക്ക് പോകുകയായിരുന്നു അമ്മയും ആറ് വയസ്സുകാരിയായ മകളുമാണ് കൂട്ട ബലാത്സംഗത്തിന് ഇരകളായത്. ഹരിദ്വാറിന് സമീപം റൂർക്കിയിലാണ് സംഭവം

10:35 AM IST:

ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റ്  പണി തുടങ്ങാനുള്ള നീക്കത്തിന് എതിരെയുള്ള പ്രതിഷേധം സംഘര്‍ഷത്തില്‍. റോഡ് ഉപരോധിച്ചവരെ ബലംപ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റ് ചെയ്ത് നീക്കിയവര്‍ സ്റ്റേഷനുള്ളിലും പ്രതിഷേധിക്കുകയാണ്. പൊലീസ് തങ്ങളെ ആക്രമിച്ചതായി നാട്ടുകാര്‍ പറഞ്ഞു. സംഘര്‍ഷത്തില്‍ ഒരു സ്ത്രീക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. 

10:28 AM IST:

പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭ നടപടികള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി സഭ ഇന്നത്തേക്ക് പിരിഞ്ഞു. ചോദ്യത്തരവേളയും അടിയന്തരപ്രമേയവും പ്രതിഷേധത്തെതുടര്‍ന്ന് ഒഴിവാക്കിയിരുന്നു

10:24 AM IST:

ആവിക്കൽ തോടിന് സമീപത്തെ മലിനജല പ്ലാന്‍റിനെതിരെ പ്രതിഷേധം. പണി തുടങ്ങാനായി രാവിലെ അധികൃതര്‍ സ്ഥലത്തെത്തിയതോടെ നാട്ടുകാർ സംഘടിച്ചു. നടക്കാവ് പോലീസ് സ്റ്റേഷന് മുന്നിൽ ഉന്തും തള്ളുമുണ്ടായി. റോഡ് ഉപരോധിച്ച പ്രവർത്തകരെ വലിച്ചിഴച്ച് കൊണ്ടുപോയി. ഒരുമണിക്കൂറോളം നീണ്ട ഗതാഗത തടസം പൊലീസ് നീക്കി. വാഹനങ്ങൾ കടത്തിവിട്ടു. 

10:22 AM IST:

ഉത്തരാഖണ്ഡിലെ റൂർക്കിയിൽ കാറിനുള്ളിൽ അമ്മയും ആറു വയസുള്ള മകളെയും കൂട്ട ബലാത്സംഗത്തിനിരയാക്കി.ലിഫ്റ്റ് നൽകാമെന്ന് വാഗ്ദാനം നൽകി കാറിനുള്ളിൽ കയറ്റിയാണ് അതിക്രമം നടത്തിയത്.ഇരുവരെയും പിന്നീട് വഴിയരികിലെ കാനലിന് സമീപം ഉപേക്ഷിച്ചു. പ്രതികൾക്കായി തെരച്ചിൽ തുടങ്ങിയതായി പൊലീസ്.

10:21 AM IST:

ചോദ്യോത്തരവേള ഒഴിവാക്കിയ ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ സഭയില്‍ വീണ്ടും പ്രതിഷേധം. അടിയന്തര പ്രമേയം ഒഴിവാക്കി. സ്പീക്കര്‍ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുന്നു. നടുത്തളത്തില്‍ പ്രതിപക്ഷ പ്രതിഷേധം തുടരുന്നു

10:12 AM IST:

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന സുരേഷിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും. ഇന്ന് ചോദ്യംചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ ഡിയും ക്രൈംബ്രാഞ്ചും നോട്ടീസ് നല്‍കി. ഏത് അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരാകണമെന്ന് നിയമോപദേശം തേടിയ ശേഷം തീരുമാനിക്കുമെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. 

9:48 AM IST:

കാസർകോട് പ്രവാസിയായ അബൂബക്കർ സിദ്ദിഖിനെ തട്ടികൊണ്ട് പോയി കൊലപ്പെടുത്തിയത് പത്തംഗ സംഘമെന്ന് പൊലീസ്. കൊലയ്ക്ക് പിന്നിൽ പൈവളിഗയിലെ സംഘം ആണെന്നും കണ്ടെത്തൽ. കേസിൽ രണ്ട് പേർ കസ്റ്റഡിയിലായി. സിദ്ദിഖിന്റെ സുഹൃത്തും മൃതദേഹം ആശുപത്രിയിൽ ഉപേക്ഷിച്ച സംഘം ഉപയോഗിച്ച വാഹനത്തിന്റെ ഉടമയുമാണ് പിടിയിലായത്.

9:44 AM IST:

യുവനടിയെ പീഡിപ്പിച്ച കേസിൽ നിര്‍മ്മാതാവും നടനുമായ വിജയ് ബാബുവിൻറെ ചോദ്യം ചെയ്യൽ തുടങ്ങി. വിജയ് ബാബുവിനെ കസ്റ്റഡിയിൽ എടുത്താണ് പൊലീസ് ചോദ്യം ചെയ്യുന്നത്. മുൻകൂർ ജാമ്യം കിട്ടിയ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് നടപടികൾ. 

9:27 AM IST:

നിയമസഭയില്‍ മാധ്യമങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി. മീഡിയ റൂമില്‍ മാത്രമാണ് മാധ്യമങ്ങള്‍ക്ക് പ്രവേശനം. പ്രതിപക്ഷം വലിയ രീതിയില്‍ പ്രതിഷേധങ്ങള്‍ സഭയില്‍ നടത്തുമ്പോള്‍ അതിന്‍റെ ദൃശ്യങ്ങള്‍ പിആര്‍ഡി നല്‍കുന്നിമില്ല. ഭരണപക്ഷ ദൃശ്യങ്ങള്‍ മാത്രമാണ് പിആര്‍ഡി നല്‍കുന്നത്.

9:27 AM IST:

നിയമസഭാ സമ്മേളനം പ്രതിഷേധം കാരണം നിര്‍ത്തിവെച്ചു. ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം പ്രതിഷേധവുമായി എഴുന്നേല്‍ക്കുകയായിരുന്നു. എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധമെന്നായിരുന്നു പ്രതിപക്ഷം അറിയിച്ചത്. പ്ലക്കാര്‍ഡുകളും ബാനറുകളുമായി ചോദ്യോത്തരവേള ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം എഴുന്നേറ്റു. സഭ പ്രക്ഷുബ്ധമായതോടെ നടപടികള്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.

9:13 AM IST:

പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തി്നറെ ആദ്യദിനം തന്നെ പ്രതിഷേധത്തിന്റേതാകുമെന്ന് ഉറപ്പായി. നിയമസഭയിൽ കറുത്ത ഷർട്ടും കറുത്ത മാസ്ക്കും ധരിച്ചാണ് പ്രതിപക്ഷത്തെ യുവ എംഎൽഎമാർ എത്തിയത്. ഷാഫി പറമ്പിൽ, അൻവർ സാദത്ത്, സനീഷ് കുമാർ അടക്കമുള്ള എംഎൽഎമാരാണ് കറുപ്പണിഞ്ഞെത്തിയത്. നേരത്തെ മുഖ്യമന്ത്രി പിണരായി വിജയൻ പങ്കെടുത്ത പരിപാടികളിൽ കറുത്ത മാസ്കിനും വസ്ത്രത്തിനുമുണ്ടായ 'അപ്രഖ്യാപിത വിലക്ക്' വലിയ ചർച്ചായിരുന്നു. കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി പ്രതിഷേധം നടത്തിയേക്കുമെന്ന് ഭയന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിപാടികളിൽ 'കറുപ്പിന് അപ്രഖ്യാപിത വിലക്ക്'. പിന്നീട് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അത്തരം മാറ്റി നിർത്തലുകളില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി. 

8:09 AM IST:

പാലക്കാട് രാമശ്ശേരിയിൽ വൈദ്യുതി മോഷണം നടത്തിയ പാടശേഖരം സെക്രട്ടറി പിടിയിൽ. രാമശ്ശേരി സ്വദേശി  ഉദയപ്രകാശിനെയാണ്  കസബ പോലീസും  എലപ്പുള്ളി കെഎസ്ഇബി എഇയുടെയും നേതൃത്വത്തിൽ  പിടികൂടിയത്. കറുകപ്പാടം ഭാഗത്ത് പൊതുകുളത്തിന് സമീപത്തെ പോസ്റ്റിൽ നിന്ന് ലൈൻ കമ്പി വളച്ചിട്ട് വൈദ്യുതി മോഷ്ടിക്കുകയായിരുന്നു. അനധികൃതമായി എടുത്ത വൈദ്യുത കമ്പിയിൽ നിന്നും സ്പാർക്ക് വരുന്നത് കണ്ട് നാട്ടുകാർ പൊലീസിൽ വിവരം അറിയിച്ചതോടെയാണ് പ്രതിയെ പിടികൂടിയത്. 

7:55 AM IST:

കോഴിക്കോട് ആവിക്കൽ തോട് മലിന ജല സംസ്കരണ പ്ലാന്റിനെതിരെ പ്രതിഷേധം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം. പ്രതിഷേധവുമായി നാട്ടുകാർ സംഘടിക്കുകയാണ്. 

7:55 AM IST:

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കണിച്ചുകുളങ്ങര വസതിയിൽ സന്ദർശിച്ചു. ഇന്നലെ വൈകിട്ട് 7.30 ഓടെയാണ് സന്ദർശനം. സൗഹൃദ സന്ദർശനമായിരുന്നുവെന്നാണ് വിവരം.

7:53 AM IST:

ബാലുശ്ശേരി ആൾക്കൂട്ട ആക്രമണക്കേസുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ് ഐആറിൽ മാറ്റം വരുത്തി പൊലീസ്. വധശ്രമം (307) കൂടി ചേർത്തു. ജിഷ്ണുവിനെ അതിക്രൂരമായി മർദ്ദിച്ച ശേഷം വെള്ളത്തിൽ മുക്കുന്നത് അടക്കം കൂടുതൽ ദൃശ്യങ്ങൾ ലഭ്യമായ സാഹചര്യത്തിലാണ് വധശ്രമം കൂടി ചുമത്തിയത് READ MORE 

7:40 AM IST:

പ്രതിപക്ഷത്തിൻറെ രാഷ്ട്രപതി സ്ഥാനാർത്ഥി യശ്വന്ത് സിൻഹ ഇന്ന് പത്രിക നല്കും. പാർലമെൻറിൽ റിട്ടേണിംഗ് ഓഫീസർ പിസി മോദിക്ക് മുമ്പാകെ പന്ത്രണ്ട് മണിക്കാവും പത്രിക നല്കുക. കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ, എൻസിപി അദ്ധ്യക്ഷൻ ശരദ് പവാർ, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവർ സിൻഹയ്ക്കൊപ്പമെത്തും. ഝാർഖണ്ട് മുക്തി മോർച്ചയുടെ പിന്തുണ ആർക്കെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.  

7:40 AM IST:

സ്വർണ്ണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിനെതിരെ ഗുരുതര ആരോപണവുമായി ആർഎസ്എസ് വാരികയിൽ ലേഖനം. മുഖ്യമന്ത്രിക്കെതിരെ സ്വപ്ന സുരേഷ് നൽകിയ രഹസ്യമൊഴി കസ്റ്റംസിലെ ഇടത് സാഹയാത്രികർ മുക്കിയെന്നാണ് കേസരിയിലെ കുറ്റപ്പെടുത്തൽ read more 

6:55 AM IST:

ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സ്ത്രീകൾക്കായി രൂപീകരിക്കുന്ന ആഭ്യന്തര പരാതി പരിഹാര സെല്ലിന്‍റെ മാർഗരേഖ തയ്യാറാക്കാനുള്ള യോഗം ഇന്ന് കൊച്ചിയിൽ ചേരും.ഫിലിം ചേന്പറിന്‍റെ അദ്ധ്യക്ഷതയിൽ വൈകീട്ട് മൂന്ന് മണിക്കാണ് യോഗം.

6:54 AM IST:

മഹാരാഷ്ട്രയിലെ ഭരണ പ്രതിസന്ധി ഇന്ന് സുപ്രീംകോടതിയില്‍. അജയ് ചൗധരിയെ ശിവസേന നിയമസഭ കക്ഷി നേതാവാക്കിയത് ചോദ്യം ചെയ്തും. ഡെപ്യൂട്ടി സ്പീക്കര്‍ക്കെതിരായ അവിശ്വാസ പ്രമേയം നിരസിച്ചതിനെതിരെയും ഏക്നാഥ് ഷിൻഡെ ഉൾപ്പെടെ പതിനഞ്ച് വിമത എംഎല്‍എമാർ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ അവധിക്കാല ബെഞ്ച് വാദം കേൾക്കുക. രാവിലെ പത്തരയോടെ കേസ് പരിഗണിക്കും.

7:40 AM IST:

ബലാത്സംഗക്കേസിൽ വിജയ് ബാബുവിനെ ഇന്ന് മുതൽ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യാൻ പൊലീസ്. രാവിലെ 9 മുതൽ വൈകീട്ട് 6 വരെ ഒരാഴ്ച ചോദ്യം ചെയ്യും. തെളിവെടുപ്പിനും സാധ്യത. 
 
6:18 AM IST: