11:47 AM IST
അരിക്കൊമ്പൻ പുനരധിവാസം എളുപ്പമല്ല, ജനങ്ങളുടെ ആശങ്ക കാണാതിരിക്കാനാവില്ലെന്ന് വനം മന്ത്രി
അരിക്കൊമ്പന്റെ പുനരധിവാസ പദ്ധതി നടപ്പിലാക്കാൻ ഏറെ പ്രയാസമുണ്ടെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. പറമ്പിക്കുളത്തേക്ക് മാറ്റാൻ ശ്രമിച്ചപ്പോൾ വലിയ ജനകീയ പ്രതിഷേധമുണ്ടായി. ഈ സാഹചര്യത്തിൽ ജനങ്ങളെ പ്രകോപിപ്പിച്ച് നടപടിയുമായി മുന്നോട്ട് പോകുക എന്നത് പ്രയാസമുള്ള കാര്യമാണ്.
11:47 AM IST
ക്രൈസ്തവ സഭയെ അടുപ്പിക്കാൻ ബിജെപി: ആശങ്കയിൽ കോൺഗ്രസ്
ക്രൈസ്തവ സഭയെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിൽ കോൺഗ്രസിൽ ആശങ്ക. സംഭവം ഗൌരവത്തോടെ കാണണമെന്നാണ് എ ഗ്രൂപ്പ് വിഭാഗത്തിന്റെ ആവശ്യം. വിഷയം പ്രധാനമാണെന്നും ഉടൻ രാഷ്ട്രീയ കാര്യ സമിതി വിളിക്കണം എന്നും നേതൃത്വത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ് എ ഗ്രൂപ്പ്.
11:46 AM IST
അരിക്കൊമ്പൻ പ്രശ്നം; സുപ്രീം കോടതിയെ സമീപിക്കാൻ കേരളം
അരിക്കൊമ്പൻ പ്രശ്‍നത്തിൽ സുപ്രീം കോടതിയെ സമീപിക്കാൻ നീക്കവുമായി കേരളം. പറമ്പിക്കുളത്തേക്ക് മാറ്റുന്നതിലെ എതിർപ്പ് കേരള സർക്കാർ സുപ്രീം കോടതിയിൽ ഉന്നയിക്കും. കോടനാട് പരിശീലന കേന്ദ്രത്തിലേക്ക് മാറ്റണം എന്ന പഴയ ആവശ്യം ഉന്നയിക്കാനാണ് ആലോചന.
11:46 AM IST
ട്രെയിൻ തീവെയ്പ് കേസ്; ഷാറൂഖിന് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം
എലത്തൂർ ട്രെയിൻ തീവയ്പ്പു കേസിൽപ്രതി ഷാരൂഖ് സെയ്ഫിക്ക് ട്രെയിനിനകത്ത് സഹായം കിട്ടിയെന്ന സംശയം ബലപ്പെടുന്നു. ആക്രമണ സമയത്ത് ഇയാൾ ധരിച്ചിരുന്നത് ചുവന്ന ഷർട്ട് എന്നായിരുന്നു ദൃക്സാക്ഷികൾ നൽകിയ മൊഴി.
11:05 AM IST
കുഴൽപ്പണം പിടികൂടി
കാഞ്ഞങ്ങാട് കല്ലൂരാവിയിൽ കുഴൽപ്പണം പിടികൂടി. സ്കൂട്ടറിൽ കൊണ്ടുപോവുകയായിരുന്ന 67 ലക്ഷം രൂപയാണ് പൊലീസ് സംഘം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് പുഞ്ചാവി സ്വദേശി ഹാരിസിനെ പൊലീസ് അറസ്‌റ്റ് ചെയ്തിട്ടുണ്ട്.
11:05 AM IST
സ്വർണം പോലീസ് പിടികൂടി
കരിപ്പൂർ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 58 ലക്ഷം രൂപയുടെ സ്വർണം പോലീസ് പിടികൂടി. ഷാര്‍ജയില്‍ നിന്നും കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കണ്ണൂര്‍ സ്വദേശി ഉദയ് പ്രകാശ് (30) വിമാനത്താവളത്തിന് പുറത്തെത്തിയപ്പോൾ പൊലീസ് കസ്റ്റഡിയിലെടുത്തു. 957.2 ഗ്രാം സ്വര്‍ണം ഇയാളിൽ നിന്ന് പിടികൂടി.
10:30 AM IST
കൊവിഡിൽ കുതിപ്പ്
രാജ്യത്ത് പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 11000 കടന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.01 ശതമാനമായി ഉയർന്നതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.