Malayalam News Highlights: 'രാഹുലിന് വയനാട് വിടേണ്ടിവരും, ദക്ഷിണേന്ത്യ ബിജെപി സൗഹൃദം'

malayalam news live updated today april 20

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രചാരം വര്‍ധിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും മോദി പരിഹസിച്ചു.

9:09 PM IST

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രചാരം വര്‍ധിക്കുന്നു : മോദി

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രചാരം വര്‍ധിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും മോദി പരിഹസിച്ചു.

9:05 PM IST

വോട്ടെടുപ്പിന്‍റെ പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു.

9:05 PM IST

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്കെതിരെ കേസ്

ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ 14 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. മോഷണ കുറ്റം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. പി.ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും കേസിൽ പ്രതികളാണ്. പ്രതികളോട് മെയ് 31 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി സമന്‍സ് അയച്ചു.

7:50 AM IST

പ്രിയങ്ക ​ഗാന്ധി ഇന്ന് കേരളത്തിലെത്തും

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടി മണ്ഡലത്തിലെ ചേരമാൻ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. 

7:49 AM IST

'കരുവന്നൂരിൽ ഇടപെടും'

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

7:48 AM IST

രാഹുൽ വയനാട്ടിൽ നിന്നും പോകും

കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരും

7:47 AM IST

മാസപ്പടി കേസ്

മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടിക്കേസിൽ കൂടുതൽ പേരെ വരും ദിവസങ്ങളിൽ ഇ ഡി ചോദ്യം ചെയ്യും. നിലവിൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണ്‌ കൂടുതൽ പേരെ വിളിപ്പിക്കുന്നത്.കഴിഞ്ഞ ദിവസവും ഹർജി പരിഗണിച്ചപ്പോൾ ചോദ്യം ചെയ്യൽ പൂർണമായും നിർത്തി വയ്ക്കാൻ കോടതി പറഞ്ഞിട്ടില്ല എന്നാണ് ഇഡി വാദം

9:09 PM IST:

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പ്രചാരം വര്‍ധിക്കുകയാണ് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കൂടുതല്‍ സീറ്റുകളും വോട്ട് ഷെയറും ലഭിക്കുമെന്നും ഏഷ്യാനെറ്റ് ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ രാഹുലിന് വയനാട് അല്ലാതെ മറ്റൊരു സീറ്റ് നോക്കേണ്ടിവരുമെന്നും മോദി പരിഹസിച്ചു.

9:05 PM IST:

വോട്ടെടുപ്പ് കഴിഞ്ഞ് പിറ്റേന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഹൃദയാഘാതം മൂലം മരിച്ചു. ഉത്തര്‍പ്രദേശിലെ മുറാദാബാദ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി കുന്‍വർ സർവേശ് സിങ് ആണ് മരിച്ചത്. 71 വയസായിരുന്നു.

9:05 PM IST:

ക്രൈം നന്ദകുമാർ നൽകിയ പരാതിയിൽ 14 വര്‍ഷത്തിന് ശേഷം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്കെതിരെ കേസെടുത്ത് കോടതി. മോഷണ കുറ്റം അടക്കമുളള കുറ്റങ്ങള്‍ ചുമത്തിയാണ് തിരുവനന്തപുരം സിജെഎം കോടതി കേസെടുത്തത്. പി.ശശിയെ കൂടാതെ ഡിജിപി പത്മകുമാർ, ശോഭന ജോർജ്ജ് എന്നിവരും കേസിൽ പ്രതികളാണ്. പ്രതികളോട് മെയ് 31 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് കോടതി സമന്‍സ് അയച്ചു.

7:50 AM IST:

യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ തെരെ‍‍ഞ്ഞെടുപ്പ് പ്രചാരണത്തിനായി എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഇന്ന് കേരളത്തിലെത്തും. രാവിലെ 11.30 ന് പ്രത്യേക വിമാനത്തിൽ കൊച്ചിയിലെത്തുന്ന പ്രിയങ്ക ഹെലികോപ്റ്റർ മാർഗ്ഗം ചാലക്കുടി മണ്ഡലത്തിലെ ചേരമാൻ പറമ്പ് മൈതാനത്തെത്തി പൊതുസമ്മേളനത്തില്‍ പ്രസംഗിക്കും. 

7:49 AM IST:

കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാങ്കുമായി ബന്ധപ്പെട്ട് ഇഡി പിടിച്ചെടുത്ത 90 കോടി രൂപയുടെ സമ്പാദ്യം നിക്ഷേപകർക്ക് തിരികെ നൽകാനുള്ള നീക്കം നടത്താൻ ഇഡിയോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

7:48 AM IST:

കോൺഗ്രസിന്റെ യുവരാജാവ് വടക്കേ ഇന്ത്യയിൽ നിന്നും ഓടി തെക്കേ ഇന്ത്യയിലെ വയനാട്ടിൽ അഭയം പ്രാപിച്ചിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട്ടിലെ വോട്ടെടുപ്പ് കഴിയാനാണ് അദ്ദേഹം കാത്തിരിക്കുന്നത്. മറ്റൊരു സീറ്റിൽ അദ്ദേഹം മത്സരിക്കുമെന്ന പ്രഖ്യാപനം ഏപ്രിൽ ഇരുപത്തിയാറിന് ശേഷം വരും

7:47 AM IST: