Malayalam News Highlights: വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ല: സർക്കാർ

Malayalam News Live Updates 02 December 2022

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്തെ സുരക്ഷ കേന്ദ്രസേനയെ ഏൽപ്പിക്കുന്നതിൽ വിരോധമില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഇതോടെ വിഷയത്തിൽ ഹൈക്കോടതി കേന്ദ്രത്തിന്റെ നിലപാട് തേടി. 

6:27 PM IST

15.24 കോടി രൂപ നഷ്ടമായി എന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ

കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read More 

6:26 PM IST

ഫിലിം ചേമ്പർ ചര്‍ച്ചയ്ക്ക് വിളിച്ചെന്ന് 'ഹിഗ്വിറ്റ' സിനിമയുടെ അണിയറക്കാർ

പേര് വിവാദത്തില്‍ ഫിലിം ചേമ്പർ ചർച്ചയ്ക്ക് വിളിച്ചെന്ന് 'ഹിഗ്വിറ്റ' ചിത്രത്തിന്‍റെ അണിയറക്കാർ. വിഷയത്തിൽ വിശദീകരണം നൽകുമെന്ന് സിനിമയുടെ അണിയറക്കാര്‍ പ്രതികരിച്ചു. 'ഹിഗ്വിറ്റ' എന്ന് പേരിടുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എന്‍ എസ് മാധവന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഫിലിം ചേമ്പറിന്‍റെ വിലക്ക്.

5:01 PM IST

കലഞ്ഞൂരിൽ വീണ്ടും പുലി ഇറങ്ങി

പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലി ഇറങ്ങി. പുലയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത്.  

5:00 PM IST

കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ലത്തീൻ അതിരൂപത

വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ലത്തീൻ അതിരൂപത. പൊലീസിന് നിയമം പാലിക്കാനാവാത്തതിനാലാണോ കേന്ദ്രസേനയെ സര്‍ക്കാര്‍ വിളിക്കുന്നതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദര്‍ യൂജിൻ പേരേര ചോദിച്ചു. ഫാദർ തിയോഡേഷ്യസിനെതിരെ കേസെടുക്കാമെങ്കിൽ വിവാദ പരാമർശം നടത്തിയ മന്ത്രിമാർക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

4:59 PM IST

വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിൽ പ്രശ്നമില്ലെന്ന് സിപിഎം

വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിൽ പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായ സംരക്ഷണം കേന്ദ്രസേനയുടെ ചുമതലയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ക്രമസമാധാനം തകർന്നത് കൊണ്ടല്ല കേന്ദ്രസേനയെ വിളിക്കുന്നത്. സമരത്തിന് പിന്നിലെ വർഗീയ അജണ്ടയ്ക്ക് കീഴടങ്ങില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

4:56 PM IST

വിഴിഞ്ഞത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ

വിഴിഞ്ഞം തുറമുഖ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മറുപടി അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം. അതേസമയം, കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ലത്തീൻ അതിരൂപത പ്രതികരിച്ചു.

4:53 PM IST

തക്കാളി സംഭരിക്കും

പാലക്കാട് കിലോയ്ക്ക് ഒരു രൂപ മാത്രം തക്കാളി കർഷകർക്ക് കിട്ടുന്ന സാഹചര്യത്തിൽ വിലത്തകർച്ച നേരിടാൻ സഹകരണ വകുപ്പ്. കിലോയ്ക്ക് 15 രൂപ നൽകി തക്കാളി സംഭരിക്കും. 
 
4:48 PM IST

തലശ്ശേരി ഇരട്ടക്കൊലക്കേസ്; പ്രതികളെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു

തലശ്ശേരിയിൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ലഹരി വിൽപന ചോദ്യം ചെയ്തതിന് കഴിഞ്ഞ 23 ന് വൈകീട്ടാണ് നിട്ടൂർ സ്വദേശികളായ ഖലീദും ഷമീറും അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷമീർ സിപിഎം ബ്രാഞ്ച് അംഗവും ഖാലിദ് പാർട്ടി അനുഭാവിയുമായിരുന്നു. 

4:48 PM IST

പ്രതിപക്ഷ നേതാവായി മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തുടരും

രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.  വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാര്‍ഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും.

4:47 PM IST

പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ചിന്

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ്. കോർപ്പറേഷൻ അല്ലാതെ മറ്റ് ആളുകൾക്ക് പണം നഷ്ടമായതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

4:46 PM IST

എം ജി ശ്രീകുമാറിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.

4:45 PM IST

വിദേശവനിതയെ കൊന്ന കേസിലെ പ്രതികള്‍ കുറ്റക്കാർ

കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവല്ലം സ്വദേശികളായ ഉമേഷ്,ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.

11:34 AM IST

ഐഎസ്ആർഒ ഗൂഢാലോചനാ കേസ് : സിബി മാത്യൂസിന് തിരിച്ചടി, മുൻകൂർജാമ്യം റദ്ദാക്കി

ഐഎസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് അടക്കമുള്ള ഗൂഢാലോചനാ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി

11:34 AM IST

എൽദോസ് കുന്നപ്പിള്ളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കില്ല; സർക്കാരിന്റെയും പരാതിക്കാരിയുടെയും ഹർജി തള്ളി

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ  മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി.  

8:10 AM IST

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്കിൽ വെട്ടിപ്പ് നടത്തിയ മാനേജർ ഒളിവിൽ തന്നെ,രജിലിനെ കുടുക്കിയതെന്ന് മാതാപിതാക്കൾ

കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ രജിലിനായുളള പൊലീസ് അന്വേഷണം തുടരുന്നു. രെജില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം രജില്‍ നിരപരാധിയെന്ന് മാതാപിതാക്കള്‍ പറയുന്നു. വീടുണ്ടാക്കാനായി ബാങ്കില്‍ നിന്നും ലോണെടുത്തിരുന്നു. മറ്റ് കടബാധ്യതകൾ ഒന്നും ഇല്ലെന്നും അച്ഛൻ രവീന്ദ്രനും അമ്മ ശാന്തയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

8:10 AM IST

കോതിയിലെ മാലിന്യ പ്ലാന്‍റ് : കോർപറേഷൻ വളഞ്ഞ് സമരം,പിന്തുണ നൽകി യുഡിഎഫ്

കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കുന്നു.കോര്‍പറേഷന്‍ വളഞ്ഞാണ് സമരം. പ്രതിഷേധത്തില്‍ ആവിക്കല്‍ത്തോട് പ്ലാന്‍റിനെതിരായി സമരം ചെയ്യുന്നവരും അണിനിരക്കും. സമരത്തിന് യുഡിഎഫ്  പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്ന്ന് മൂന്ന് ദിവസമായി പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്

8:09 AM IST

വിഴിഞ്ഞം പദ്ധതി:അദാനിയുടെ ഹർജി ഹൈക്കോടതി പരിഗണിക്കും,അക്രമത്തിൽ വൈദികർക്കും പങ്കെന്ന് പൊലീസ്,സിപിഎം യോഗം ഇന്ന്

വിഴിഞ്ഞം പദ്ധതി നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴി‍ഞ്ഞ ദിവസത്തെ സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎമ്മിൽ ചർച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും

8:09 AM IST

വിഴിഞ്ഞം സമരം: പിന്നിൽ തീവ്രവാദികളെന്ന ആരോപണം സർക്കാരിന്‍റെ ദൌർബല്യംകൊണ്ട്-തീരഗവേഷകൻ എ.ജെ.വിജയൻ

വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്ന് തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയൻ.കർഷകസമരത്തോട് മോഡി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന ആളാണ് താനെന്നും എ.ജെ.വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമരത്തിന് പിന്നിലെ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയൻ ഉൾപ്പടെ ഒൻപത് പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു.

8:08 AM IST

ജനകീയ സമരത്തെ സഭാ സമരമായി മുദ്ര കുത്തുന്നത് ശരിയല്ല, വിഴിഞ്ഞം സമരം ന്യായം-ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി

ന്യായമായ വിഴിഞ്ഞം സമരത്തെ ക്രൈസ്തവ സമരം എന്നും സഭാ സമരം എന്നും മുദ്രകുത്തുന്നത് കേരളത്തിന്റെ 
സംസ്കാരത്തിന് യോജിച്ചതല്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. സമരക്കാരെ അധികാരികൾ രാജ്യദ്രോഹികളായി
ചിത്രീകരിക്കുന്നത് യഥാർഥ പ്രശ്നം മറച്ചുവെക്കാനാണെന്നും മാർ ജോസഫ് പാംപ്ലാനി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
അദ്ദേഹവുമായി സംസാരിച്ചു.
 
6:27 PM IST:

കോഴിക്കോട് കോര്‍പ്പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് 15 കോടി 24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ മേയർ ബീന ഫിലിപ്പ്. എംപി, എംഎൽഎ ഫണ്ട് ഉൾപ്പെടെയുള്ള പണമാണ് നഷ്ടമായത്. കുടുംബശ്രീ ഫണ്ടിൽ നിന്ന് 10 കോടിയിലേറെ നഷ്ടപ്പെട്ടെന്നും മൂന്ന് ദിവസത്തിനകം പണം തിരികെ നൽകുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് ഉറപ്പ് നൽകിയിട്ടുണ്ടെന്നും മേയർ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. Read More 

6:26 PM IST:

പേര് വിവാദത്തില്‍ ഫിലിം ചേമ്പർ ചർച്ചയ്ക്ക് വിളിച്ചെന്ന് 'ഹിഗ്വിറ്റ' ചിത്രത്തിന്‍റെ അണിയറക്കാർ. വിഷയത്തിൽ വിശദീകരണം നൽകുമെന്ന് സിനിമയുടെ അണിയറക്കാര്‍ പ്രതികരിച്ചു. 'ഹിഗ്വിറ്റ' എന്ന് പേരിടുന്നതിനെ ഫിലിം ചേമ്പർ വിലക്കിയിരുന്നു. എന്‍ എസ് മാധവന്‍റെ പരാതിയെ തുടര്‍ന്നായിരുന്നു ഫിലിം ചേമ്പറിന്‍റെ വിലക്ക്.

5:01 PM IST:

പത്തനംതിട്ട കലഞ്ഞൂരിൽ വീണ്ടും പുലി ഇറങ്ങി. പുലയുടെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് പുലിയുടെ കാൽപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പത്ത് ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് ജനവാസ മേഖലയിൽ പുലി ഇറങ്ങുന്നത്.  

5:00 PM IST:

വിഴിഞ്ഞത്ത് കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ലത്തീൻ അതിരൂപത. പൊലീസിന് നിയമം പാലിക്കാനാവാത്തതിനാലാണോ കേന്ദ്രസേനയെ സര്‍ക്കാര്‍ വിളിക്കുന്നതെന്ന് ലത്തീൻ അതിരൂപത വികാരി ജനറൽ ഫാദര്‍ യൂജിൻ പേരേര ചോദിച്ചു. ഫാദർ തിയോഡേഷ്യസിനെതിരെ കേസെടുക്കാമെങ്കിൽ വിവാദ പരാമർശം നടത്തിയ മന്ത്രിമാർക്കെതിരെയും കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

4:59 PM IST:

വിഴിഞ്ഞത്ത് കേന്ദ്രസേന വരുന്നതിൽ പ്രശ്നമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വ്യവസായ സംരക്ഷണം കേന്ദ്രസേനയുടെ ചുമതലയാണെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ക്രമസമാധാനം തകർന്നത് കൊണ്ടല്ല കേന്ദ്രസേനയെ വിളിക്കുന്നത്. സമരത്തിന് പിന്നിലെ വർഗീയ അജണ്ടയ്ക്ക് കീഴടങ്ങില്ലെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

4:56 PM IST:

വിഴിഞ്ഞം തുറമുഖ പ്രദേശത്ത് കേന്ദ്രസേനയെ വിന്യസിക്കുന്നതിൽ എതിർപ്പില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ. മറുപടി അറിയിക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് ഹൈക്കോടതി നിർദ്ദേശം. അതേസമയം, കേന്ദ്രസേനയുടെ ആവശ്യമില്ലെന്ന് ലത്തീൻ അതിരൂപത പ്രതികരിച്ചു.

4:53 PM IST:

പാലക്കാട് കിലോയ്ക്ക് ഒരു രൂപ മാത്രം തക്കാളി കർഷകർക്ക് കിട്ടുന്ന സാഹചര്യത്തിൽ വിലത്തകർച്ച നേരിടാൻ സഹകരണ വകുപ്പ്. കിലോയ്ക്ക് 15 രൂപ നൽകി തക്കാളി സംഭരിക്കും. 
 
4:48 PM IST:

തലശ്ശേരിയിൽ ഇരട്ടക്കൊലപാതക കേസിലെ മുഖ്യപ്രതി ഉൾപ്പെടെ അഞ്ച് പേരെ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ടു. ലഹരി വിൽപന ചോദ്യം ചെയ്തതിന് കഴിഞ്ഞ 23 ന് വൈകീട്ടാണ് നിട്ടൂർ സ്വദേശികളായ ഖലീദും ഷമീറും അഞ്ചംഗ സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഷമീർ സിപിഎം ബ്രാഞ്ച് അംഗവും ഖാലിദ് പാർട്ടി അനുഭാവിയുമായിരുന്നു. 

4:48 PM IST:

രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്ത് മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ തുടരും. ഇദ്ദേഹത്തിന് പകരം ആരെന്ന കാര്യത്തിൽ തീരുമാനമാകാത്ത സാഹചര്യത്തിലാണ് തീരുമാനം. കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മല്ലികാര്‍ജ്ജുൻ ഖാര്‍ഗെ രാജ്യസഭാ അധ്യക്ഷ സ്ഥാനം രാജിവെച്ചിരുന്നു.  വരാനിരിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൂടി ഖാര്‍ഗെ രാജ്യസഭയിൽ പ്രതിപക്ഷ നേതാവായി തുടരും.

4:47 PM IST:

കോഴിക്കോട് പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി കോഴിക്കോട് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ശ്രീനിവാസ്. കോർപ്പറേഷൻ അല്ലാതെ മറ്റ് ആളുകൾക്ക് പണം നഷ്ടമായതായി ഇതുവരെ വിവരമില്ലെന്നും പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷണർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

4:46 PM IST:

പ്രശസ്ത ഗായകൻ എംജി ശ്രീകുമാർ കായൽ കയ്യേറി വീട് നിർമ്മിച്ചെന്ന കേസിൽ, അദ്ദേഹത്തിനെതിരെ കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടു. അഴിമതി നിരോധന നിയമ പ്രകാരമാണ് എംജി ശ്രീകുമാറിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുക്കാൻ മൂവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിട്ടത്.

4:45 PM IST:

കോവളത്ത് വിദേശ വനിതയെ ലഹരിമരുന്ന് നൽകി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ രണ്ട് പ്രതികളും കുറ്റക്കാരെന്ന് കോടതി. തിരുവല്ലം സ്വദേശികളായ ഉമേഷ്,ഉദയകുമാർ എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ.ഇവർക്കുള്ള ശിക്ഷ തിങ്കളാഴ്ച വിധിക്കും. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിക്കുക.

11:34 AM IST:

ഐഎസ് ആർ ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ മുൻ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന് തിരിച്ചടി. സിബി മാത്യൂസ് അടക്കമുള്ള ഗൂഢാലോചനാ കേസിലെ പ്രതികളുടെ മുൻകൂർ ജാമ്യം സുപ്രീം കോടതി റദ്ദാക്കി. പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ നൽകിയ അപ്പീൽ പരിഗണിച്ചാണ് കോടതി നടപടി

11:34 AM IST:

ബലാത്സംഗ കേസിൽ പ്രതിയായ പെരുമ്പാവൂർ എംഎൽഎ എൽദോസ് കുന്നപ്പിളളിയുടെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സർക്കാരിന്റെ ഹർജി ഹൈക്കോടതി തള്ളി. കുന്നപ്പളളിയുടെ  മുൻകൂർജാമ്യം റദ്ദാക്കി കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നായിരുന്നു സർക്കാരിന്‍റെ ആവശ്യം. ഇതേ ആവശ്യമുന്നയിച്ച് പരാതിക്കാരി നൽകിയ ഹർജിയും തളളി.  

8:10 AM IST:

കോഴിക്കോട് കോര്‍പറേഷന്‍റെ അക്കൗണ്ടില്‍ നിന്ന് കോടികള്‍ തട്ടിയ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജര്‍ രജിലിനായുളള പൊലീസ് അന്വേഷണം തുടരുന്നു. രെജില്‍ ഇന്ന് മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്. അതേസമയം രജില്‍ നിരപരാധിയെന്ന് മാതാപിതാക്കള്‍ പറയുന്നു. വീടുണ്ടാക്കാനായി ബാങ്കില്‍ നിന്നും ലോണെടുത്തിരുന്നു. മറ്റ് കടബാധ്യതകൾ ഒന്നും ഇല്ലെന്നും അച്ഛൻ രവീന്ദ്രനും അമ്മ ശാന്തയും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

8:10 AM IST:

കോഴിക്കോട് കോതിയിലെ ശുചിമുറി മാലിന്യ പ്ലാന്‍റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ സമരം ശക്തമാക്കുന്നു.കോര്‍പറേഷന്‍ വളഞ്ഞാണ് സമരം. പ്രതിഷേധത്തില്‍ ആവിക്കല്‍ത്തോട് പ്ലാന്‍റിനെതിരായി സമരം ചെയ്യുന്നവരും അണിനിരക്കും. സമരത്തിന് യുഡിഎഫ്  പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്ന്ന് മൂന്ന് ദിവസമായി പ്ലാന്‍റിന്‍റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്

8:09 AM IST:

വിഴിഞ്ഞം പദ്ധതി നിർമാണത്തിന് പൊലീസ് സംരക്ഷണം തേടി അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴി‍ഞ്ഞ ദിവസത്തെ സംഘർഷത്തിൽ സ്വീകരിച്ച നിയമനടപടികൾ അറിയിക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വിഴിഞ്ഞം സമരം സർക്കാരിന് വെല്ലു വിളി ആയിരിക്കെ സമരത്തോട് സ്വീകരിക്കേണ്ട നയസമീപനം സിപിഎമ്മിൽ ചർച്ചയായേക്കും. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇക്കാര്യം വിശദമായി പരിഗണിച്ചേക്കും

8:09 AM IST:

വിഴിഞ്ഞം സമരത്തിന് പിന്നിൽ തീവ്രവാദികളെന്ന് ആരോപിക്കുന്നത് സർക്കാരിന്റെ ദൗർബല്യം കൊണ്ടാണെന്ന് തീരഗവേഷകനും മന്ത്രി ആന്റണി രാജുവിന്റെ സഹോദരനുമായ എ.ജെ.വിജയൻ.കർഷകസമരത്തോട് മോഡി സർക്കാർ ചെയ്തതാണ് വിഴിഞ്ഞം സമരത്തിൽ പിണറായി സർക്കാർ ചെയ്യുന്നത്. തുടക്കം മുതൽ വിഴിഞ്ഞം പദ്ധതിയെ എതിർക്കുന്ന ആളാണ് താനെന്നും എ.ജെ.വിജയൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.സമരത്തിന് പിന്നിലെ ഗൂഢസംഘമെന്ന് ആരോപിച്ച് എ.ജെ.വിജയൻ ഉൾപ്പടെ ഒൻപത് പേരുടെ ചിത്രം സിപിഎം മുഖപത്രം പ്രസിദ്ധീകരിച്ചിരുന്നു.

8:08 AM IST: