Malayalam News Highlights : ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്; കരിദിനം ആചരിക്കും

Malayalam News Live Updates 04 February 2023

നികുതികളും സെസ്സും കൂട്ടിയ സംസ്ഥാന ബജറ്റിനെതിരായ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്. ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും. ചൊവ്വാഴ്ച കലക്ടറേറ്റുകളിലേക്ക് മാർച്ച് നടത്തും. ഈ ആഴ്ച്ച തന്നെ മുൻകൂട്ടി അറിയിച്ചു ഹർത്താൽ നടത്തുന്നതും പരിഗണിക്കുന്നു. ഇന്ന് കെപിസിസി അധ്യക്ഷൻ തുടർ സമരം പ്രഖ്യാപിക്കും.

12:20 PM IST

ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്!

കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി. 

ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്

12:19 PM IST

നികുതി വര്‍ധനയെ ന്യായീകരിച്ച് കാനം രാജേന്ദ്രന്‍

സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവ് അടക്കമുള്ള നികുതി വര്‍ധനയെ പൂർണ്ണമായി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തും എന്നും അദ്ദേഹം ചോദിച്ചു.  Read More 

10:19 AM IST

ചീഫ് ജസ്റ്റിസും മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും കൂടിക്കാഴ്ച  നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ച 40 മിനിറ്റോളം നീണ്ടു നിന്നു.

10:19 AM IST

തൃശൂർ കുന്നംകുളത്ത് രാത്രിപൂരത്തിനിടയിൽ ആനയിടഞ്ഞു

തൃശൂർ കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയിൽ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് രാത്രി പൂരത്തിനിട ഇടഞ്ഞ് പാപ്പാൻമാരെ ആക്രമിച്ചത്. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവമുണ്ടായത്.

10:16 AM IST

മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം

തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. Read More

9:04 AM IST

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപ.  പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകക്ക് ഏക്കത്തിനെടുത്തത്. Read More

7:51 AM IST

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ടയാള്‍ മരിച്ചു

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ആസാം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോളാണ് ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം ഇയാളെ പുറത്തേക്ക് തള്ളിയിട്ടത്.

7:50 AM IST

അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന

അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന. ഇനി മുതൽ ആദ്യം പൊതു പ്രവേശന പരീക്ഷ ആയിരിക്കും. ശാരീരിക ക്ഷമത പരിശോധനയും, മെഡിക്കൽ പരിശോധനയും തുടർ ഘട്ടങ്ങളിലായിരിക്കും. റിക്രൂട്ട്മെന്‍റ് നടപടികളിലെ ചെലവും, ഉദ്യോഗസ്ഥ വിന്യാസവും  കുറയ്ക്കാനെന്ന് വിശദീകരണം. നിലവിൽ അവസാനഘട്ടത്തിലായിരുന്നു പൊതുപ്രവേശന പരീക്ഷ.

7:49 AM IST

അദാനിക്കെതിരെ കേന്ദ്ര അന്വേഷണം

ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം.  Read More

7:48 AM IST

ബജറ്റിനെതിരെ പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ്

കേരള സര്‍ക്കാര്‍ ബജറ്റിലൂടെ നടത്തിയ ജനദ്രോഹ നടപടികള്‍ക്കും  നികുതി കൊള്ളയ്ക്കും എതിരെ കോണ്‍ഗ്രസ് ഇന്ന് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.  കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഭാരവാഹിയോഗത്തിന്‍റെ തീരുമാനപ്രകാരമാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘചിപ്പിക്കുന്നത്. 

12:20 PM IST:

കളമശേരി മെഡിക്കൽ കോളജിൽ ജനിക്കാത്ത കുട്ടിയുടെ പേരിൽ വ്യാജമായി ജനന സർട്ടിഫിക്കറ്റ് നിർമ്മിച്ചെന്ന പരാതിയിൽ പൊലീസ് നടപടി. മെഡിക്കൽകോളേജ് അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് അനിൽകുമാറിനെതിരെ പൊലീസ് കേസെടുത്തു. ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയെന്നാണ് കേസ്. മുൻസിപ്പാലിറ്റി താൽക്കാലിക ജീവനക്കാരി നൽകിയ പരാതി തുടർന്നാണ് നടപടി. 

ജനിക്കാത്ത കുട്ടിയുടെ പേരിൽ ജനന സർട്ടിഫിക്കറ്റ്

12:19 PM IST:

സംസ്ഥാന ബജറ്റിലെ പെട്രോൾ, ഡീസൽ സെസ് വർധനവ് അടക്കമുള്ള നികുതി വര്‍ധനയെ പൂർണ്ണമായി ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ശമ്പളവും പെന്‍ഷനും കൊടുക്കണ്ടേ എന്നായിരുന്നു കാനം രാജേന്ദ്രന്‍റെ ചോദ്യം. കേന്ദ്രം പണം തന്നില്ലെങ്കില്‍ വികസന പ്രവര്‍ത്തനം ഏങ്ങനെ നടത്തും എന്നും അദ്ദേഹം ചോദിച്ചു.  Read More 

10:19 AM IST:

മുഖ്യമന്ത്രി പിണറായി വിജയനും കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറും കൂടിക്കാഴ്ച  നടത്തി. ഇന്ന് രാവിലെ എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന കൂടിക്കാഴ്ച്ച 40 മിനിറ്റോളം നീണ്ടു നിന്നു.

10:19 AM IST:

തൃശൂർ കുന്നംകുളത്ത് കല്ലഴി പൂരത്തിനിടയിൽ ആനയിടഞ്ഞു. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് രാത്രി പൂരത്തിനിട ഇടഞ്ഞ് പാപ്പാൻമാരെ ആക്രമിച്ചത്. ഒന്നാൻ പാപ്പാനും രണ്ടാം പാപ്പാനും തലനാരിഴക്കാണ് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. രാത്രി പൂരത്തിനിടയിലാണ് സംഭവമുണ്ടായത്.

10:16 AM IST:

തിരുവനന്തപുരം മ്യൂസിയത്ത് വീണ്ടും സ്ത്രീയ്ക്ക് നേരെ അതിക്രമം. ഇന്നലെ രാത്രി 11.45 ന് കനക നഗർ റോഡിലാണ് ബൈക്കിലെത്തിയ രണ്ടംഗ സംഘം ആക്രമണം നടത്തിയത്. സാഹിത്യ ഫെസ്റ്റിന് ശേഷം താമസ സ്ഥലത്തേക്ക് മടങ്ങുമ്പോഴായിരുന്നു അതിക്രമം. Read More

9:04 AM IST:

കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് റെക്കോഡ് ഏക്ക തുക. ചാവക്കാട് വിശ്വനാഥ ക്ഷേത്രോത്സവത്തിന് പങ്കെടുക്കാൻ 6.75 ലക്ഷം രൂപ.  പൂരത്തിന് പങ്കെടുക്കാൻ ഒരു ആനക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്. ചാവക്കാട് പുഞ്ചിരി പൂരഘോഷ കമ്മറ്റിയാണ് ആനയെ ഈ തുകക്ക് ഏക്കത്തിനെടുത്തത്. Read More

7:51 AM IST:

ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികൻ തള്ളിയിട്ട ആസാം സ്വദേശി മരിച്ചു. ഗുരുതരമായി പരിക്കേറ്റഇയാൾ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കണ്ണൂർ എറണാകുളം ഇന്‍റർസിറ്റി എക്സ്പ്രസൽ ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ട്രെയിൻ വടകര മുക്കാളിയിൽ എത്തിയപ്പോളാണ് ആസാം സ്വദേശിയായ മുഫാദൂർ ഇസ്ലാം ഇയാളെ പുറത്തേക്ക് തള്ളിയിട്ടത്.

7:50 AM IST:

അഗ്നിവീർ റിക്രൂട്ട്മെന്‍റ് രീതി മാറ്റി കരസേന. ഇനി മുതൽ ആദ്യം പൊതു പ്രവേശന പരീക്ഷ ആയിരിക്കും. ശാരീരിക ക്ഷമത പരിശോധനയും, മെഡിക്കൽ പരിശോധനയും തുടർ ഘട്ടങ്ങളിലായിരിക്കും. റിക്രൂട്ട്മെന്‍റ് നടപടികളിലെ ചെലവും, ഉദ്യോഗസ്ഥ വിന്യാസവും  കുറയ്ക്കാനെന്ന് വിശദീകരണം. നിലവിൽ അവസാനഘട്ടത്തിലായിരുന്നു പൊതുപ്രവേശന പരീക്ഷ.

7:49 AM IST:

ഓഹരി തട്ടിപ്പ് ആരോപണത്തിൽ അദാനിക്കെതിരെ അന്വേഷണം തുടങ്ങി കോർപ്പറേറ്റ് കാര്യ മന്ത്രാലയം. കമ്പനി നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് വിവരങ്ങൾ തേടി. സമീപകാലത്ത് നടത്തിയിട്ടുള്ള ഇടപാടുകളെ കുറിച്ചുള്ള രേഖകളാണ് പരിശോധിക്കുന്നത്. കോർപ്പറേറ്റ് കാര്യത്തിലെ ഡയറക്ടർ ജനറലിന്റെ നേതൃത്വത്തിലാണ് പ്രാഥമികമായ അന്വേഷണം.  Read More

7:48 AM IST: