Malayalam News Highlights : വ്യാജ ജനന സർട്ടിഫിക്കറ്റ്:ദുരൂഹത ഏറുന്നു

Malayalam News Live Updates 06 February 2023

വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കുട്ടിയുടെ യഥാർഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെ. സർട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27ന്.CWC സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തൽ.ശരിയായ അച്ഛനമ്മമാർ നൽകിയ മേൽവിലാസവും തെറ്റാണ്

9:38 AM IST

അടിയന്തര റിപ്പോർട്ട്‌ തേടി ആരോഗ്യമന്ത്രി

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സുപ്പീരിന്‍റിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കേസിലെ പ്രതി ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

7:42 AM IST

വെള്ളവും പൊള്ളും,വെള്ളക്കരം ലീറ്ററിന് ഒരു പൈസ കൂടി

വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക

7:29 AM IST

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലെത്തും, ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത് 2പതിറ്റാണ്ടിന് ശേഷം

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്.  അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്. 
 
7:29 AM IST

പട്ടികജാതിക്കാരായ സഹോദരിമാരെ ലൈഫിൽ ഉൾപ്പെടുത്തുന്നതിൽ സാങ്കേതിക തടസങ്ങളുണ്ടെന്ന് ലൈഫ് മിഷൻ

പട്ടിക ജാതിയില്‍പ്പെട്ട അനാഥരായ, ഭൂരഹിതരായിരുന്ന സഹോദരിമാരെ ഒരു കുടുംബമായി കണക്കാക്കാക്കി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ജില്ലാ തദ്ദേശ വകുപ്പും ലൈഫ് മിഷനും. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് വ്യക്തത വരുത്തേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പെണ്‍കുട്ടികള്‍ക്ക് വീട് നല്‍കണമെന്ന പ്രമേയം പാസാക്കാന്‍ നന്നമ്പ്ര പഞ്ചായത്ത് പ്രത്യേക ഭരണസമിതിയോഗം ചേരും.

7:29 AM IST

വ്യാജ ജനന സർട്ടിഫിക്കറ്റ്: സൂപ്രണ്ടിനെതിരെ കിയോസ്കിലെ ജീവനക്കാരി രഹ്ന,അപേക്ഷകൾ നേരിട്ട് സ്വീകരിച്ചത് സൂപ്രണ്ടിന്‍റെ നിർദേശ പ്രകാരം

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പറയുന്നത് വാസ്തവവിരുദ്ധമെന്ന് കിയോസ്കിലെ ജീവനക്കാരി റെഹ്ന ഏഷ്യാനെറ്റ് ന്യൂസിനോട്.അപേക്ഷകൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങിയത് സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം ആണ്.ഇത് അറിഞ്ഞില്ലെന്ന് സൂപ്രണ്ട് പറയുന്നത് ശരിയല്ല. 

7:28 AM IST

വ്യാജ ജനന സർട്ടിഫിക്കറ്റ്:കുട്ടിയുടെ യഥാർഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങളും വ്യാജം, ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷിക്കും

:വ്യാജ ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് കുട്ടിയുടെ യഥാർഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി. കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെ. സർട്ടിഫിക്കറ്റ് പ്രകാരം കുട്ടി ജനിച്ചത് ഓഗസ്റ്റ് 27ന്.CWC സർട്ടിഫിക്കറ്റിലെ വിവരങ്ങൾ തേടിയെങ്കിലും വ്യാജമെന്നാണ് നിലവിലെ കണ്ടെത്തൽ.ശരിയായ അച്ഛനമ്മമാർ നൽകിയ മേൽവിലാസവും തെറ്റാണ്.ഫോൺ നമ്പറിലും ലഭ്യമല്ല. സെപ്റ്റംബർ ആറിനാണ് ഇവർ ജനന സർട്ടിഫിക്കറ്റ് കൈപ്പറ്റിയത്. മാതാപിതാക്കളുടെ പേര് വിവരങ്ങളും വ്യാജമാണോ എന്ന് പരിശോധിക്കും

9:38 AM IST:

തൃശ്ശൂരിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച് അവശനിലയിലായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണ ജോര്‍ജ് റിപ്പോർട്ട് തേടി. മെഡിക്കൽ കോളേജ് സുപ്പീരിന്‍റിനോട് പ്രാഥമിക അന്വേഷണം നടത്തി റിപ്പോർട്ട്‌ നൽകാൻ മന്ത്രി ആവശ്യപ്പെട്ടു. അതേസമയം, കേസിലെ പ്രതി ദയാലാലിന്‍റെ അറസ്റ്റ് രേഖപ്പെടുത്തി.

7:42 AM IST:

വെള്ളത്തിനും വില കൂട്ടി സർക്കാർ. സംസ്ഥാനത്ത് പുതുക്കിയ വെള്ളക്കരം നിലവിൽ വന്നു. ലിറ്ററിന് ഒരു പൈസ കൂടി. ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ആണ്. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു കുടുംബത്തിന് ഇനി 200 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടി വരും. വെള്ളിയാഴ്ച മുതൽ ഉപയോഗിച്ച വെള്ളത്തിന് പുതുക്കിയ നിരക്കാകും ബാധകമാകുക

7:29 AM IST:

മാർപാപ്പ അടുത്ത വർഷം ഇന്ത്യയിലേക്ക്.  അടുത്ത വർഷം ഇന്ത്യ സന്ദർശിക്കുമെന്ന് അദ്ദേഹം മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി ആയി പറഞ്ഞു. സുഡാൻ സന്ദർശനത്തിന് ശേഷം മടങ്ങുമ്പോഴാണ് മാർപാപ്പയുടെ പ്രതികരണം. കഴിഞ്ഞ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പോപ്പിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. ക്ഷണം ഫ്രാൻസീസ് മാർപാപ്പ സ്വീകരിക്കുകയും ചെയ്തിരുന്നു. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഒരു മാർപാപ്പ ഇന്ത്യയിൽ എത്തുന്നത്. 1999 ൽ ജോൺപോൾ രണ്ടാമൻ മാർപാപ്പ ആണ് അവസാനമായി ഇന്ത്യയിൽ എത്തിയത്. 
 
7:29 AM IST:

പട്ടിക ജാതിയില്‍പ്പെട്ട അനാഥരായ, ഭൂരഹിതരായിരുന്ന സഹോദരിമാരെ ഒരു കുടുംബമായി കണക്കാക്കാക്കി ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്താൻ സാങ്കേതിക തടസങ്ങളുണ്ടെന്ന് ജില്ലാ തദ്ദേശ വകുപ്പും ലൈഫ് മിഷനും. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തിലാണ് വ്യക്തത വരുത്തേണ്ടതെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. പെണ്‍കുട്ടികള്‍ക്ക് വീട് നല്‍കണമെന്ന പ്രമേയം പാസാക്കാന്‍ നന്നമ്പ്ര പഞ്ചായത്ത് പ്രത്യേക ഭരണസമിതിയോഗം ചേരും.

7:29 AM IST:

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ സൂപ്രണ്ട് ഡോ.ഗണേഷ് മോഹൻ പറയുന്നത് വാസ്തവവിരുദ്ധമെന്ന് കിയോസ്കിലെ ജീവനക്കാരി റെഹ്ന ഏഷ്യാനെറ്റ് ന്യൂസിനോട്.അപേക്ഷകൾ നേരിട്ട് സ്വീകരിക്കാൻ തുടങ്ങിയത് സൂപ്രണ്ടിന്‍റെ നിർദ്ദേശപ്രകാരം ആണ്.ഇത് അറിഞ്ഞില്ലെന്ന് സൂപ്രണ്ട് പറയുന്നത് ശരിയല്ല. 

7:28 AM IST: