Malayalam News Highlights: വടക്കാഞ്ചേരി അപകടം, 9 മരണം, ഡ്രൈവര്‍ ജോമോന്‍ പിടിയില്‍

Malayalam News Live Updates 06 October 2022

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ച് 9 പേർ മരിച്ചു. ഇതിൽ 5പേർ വിദ്യാർഥികളും ഒരു അധ്യാപകനും 3 പേർ കെഎസ്ആർടിസിയിലെ യാത്രക്കാരുമാണ്

7:01 PM IST

പ്രിയപ്പെട്ടവരുടെ ചേതനയറ്റ ദേഹം കണ്ട് വിങ്ങിപ്പൊട്ടി സഹപാഠികൾ, യാത്രാമൊഴിയേകി നാട്

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലേക്ക് നിറകണ്ണുകളുമായാണ് പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി ചൊല്ലാൻ നാടൊന്നാകെ ഒഴുകിയെത്തിയത്. സ്‍കൂളിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം. അവരുടെ കണ്ണീരോര്‍മയിലാണ് സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം

5:47 PM IST

ഫിറ്റ്‍നെസും ലൈസന്‍സും റദ്ദാക്കും

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്‍നസ് റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.

5:35 PM IST

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടാൻ സാധ്യത. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. മധ്യ, വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പില്ല.

4:08 PM IST

വടക്കഞ്ചേരി അപകടം; ഡ്രൈവര്‍ ജോമോന്‍ പിടിയില്‍

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ബസ് ഡ്രൈവര്‍ പിടിയില്‍. ഒളിവില്‍ പോയ ഡ്രൈവര്‍ ജോമോനെ കൊല്ലം ചവറയില്‍ നിന്നാണ് പിടികൂടിയത്.

4:01 PM IST

'ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ ഹാജരാകണം', ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണറും റോഡ് സേഫ്റ്റി കമ്മീഷണറും നാളെ കോടതിയില്‍ ഹാജരാകണം. ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി ഹാജരാകണം.

3:57 PM IST

വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്‍റെയും മൃതദേഹങ്ങള്‍ സ്കൂളിലെത്തിച്ചു

വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്‍റെയും മൃതദേഹങ്ങള്‍ സ്കൂളിലെത്തിച്ചു.നിരവധി പേരാണ് സ്കൂളിലേക്ക് എത്തിചേര്‍ന്ന് കൊണ്ടിരിക്കുന്നത്.

3:56 PM IST

കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാനം തയ്യാറാവണം, ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് സുരേന്ദ്രന്‍

വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

3:54 PM IST

'ഹൃദയം തകർക്കുന്ന വാർത്ത', വടക്കഞ്ചേരി ബസ്പപകടത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ഹൃദയം തകർക്കുന്ന വാർത്തയാണിത്. ഈ വാർത്ത ഇന്ന് കൊണ്ട് അവസാനിക്കാൻ പാടില്ല. എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു . 

3:52 PM IST

കേസ് അന്വേഷണത്തിന് പ്രത്യേക സംഘം, ഡ്രൈവറെ ഉടന്‍ പിടികൂടുമെന്ന് പൊലീസ്

വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റമാണ് ഡ്രൈവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസ് അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡിവൈഎസ്‍പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്‍പി ആർ വിശ്വനാഥ് പറഞ്ഞു. അമിത വേഗത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

3:52 PM IST

അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സഹായധനം

പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു.

വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സഹായധനം

3:51 PM IST

അപകടത്തിന് തൊട്ടുമുമ്പും വീട്ടിലേക്ക് വിളിച്ച് ദിയ; ഏകമകളെ നഷ്ടപ്പെട്ട് മാതാപിതാക്കൾ, നെഞ്ചു തകര്‍ന്ന് നാട്

മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്പതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ രാജേഷ്. രാത്രി പതിനൊന്ന്  മണിക്കും വീട്ടുകാർക്ക് വാട്ട്സ് ആപ്പിൽ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്. ഈ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും അയൽക്കാരും. 

3:50 PM IST

വടക്കഞ്ചേരി അപകടം; 'പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചു': മന്ത്രി കെ. രാധാകൃഷ്ണൻ

വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.  

3:48 PM IST

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും

വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും. തൃശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനായിരുന്നു 24കാരനായ രോഹിത് രാജ്. ദേശീയ ബാസ്കറ്റ് ബോൾ താരം കൂടിയാണ് ഇദ്ദേഹം. ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം കണ്ട് സ്ഥിരീകരിച്ചത്. 

3:47 PM IST

വടക്കഞ്ചേരി അപകടം: പ്രതികരിച്ച് പ്രതിപക്ഷ നേതാവ്

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. വലിയ അപകടങ്ങൾ നടക്കുമ്പോൾ മാത്രം പരിശോധന ശക്തമാക്കുന്ന രീതിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് മാറണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകൾ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

3:46 PM IST

ബസിന് വേഗപ്പൂട്ടില്ല?

വാഹനാപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും

3:45 PM IST

ഡ്രൈവർ ഒളിവിൽ

വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ്  ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തൽ. ഇകെ നായനാർ ആശുപത്രിയിലെ നഴ്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പറഞ്ഞു. 

3:43 PM IST

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിൽ പരിശോധന, ആർസി റദ്ദാക്കും; ബസുടമകളെ വിളിച്ചുവരുത്തും

വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും.

3:42 PM IST

റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി, വടക്കഞ്ചേരി അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കും . റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മരിച്ചവരില്‍ 5 പേര്‍ വിദ്യാര്‍ത്ഥികള്‍, 3 പേര്‍ കെഎസ്ആര്‍ടിസി യാത്രികര്‍

വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളാണ്. എല്‍ന ജോസ് (15), ക്രിസ്‍വിന്‍റ് (16), ദിവ്യ രാജേഷ് (16), അഞ്ജന അജിത് (16), ഇമ്മാനുവല്‍ (16) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. കായികാധ്യാപകന്‍ വിഷ്ണു (33) വും മരിച്ചു.

3:37 PM IST

വടക്കഞ്ചേരി അപകടം, നാല്‍പ്പതിലധികം പേര്‍ക്ക് പരിക്ക്

വടക്കഞ്ചേരി അപകടത്തില്‍ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ആലത്തൂര്‍ ആശുപത്രിയിലും ചികിത്സയിലാണ്. 

3:34 PM IST

ബസ് അമിതവേഗതിലായിരുന്നെന്ന് ഡ്രൈവര്‍

ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍.

6:37 AM IST

പാലക്കാട് വടക്കഞ്ചേരിയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ച് 9 മരണം

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയിൽ സ്കൂൾ കുട്ടികൾ സഞ്ചരിച്ച ടൂറിസ്റ്റ് ബസ് KSRTC ബസുമായി കൂട്ടിയിടിച്ച് 9 പേർ മരിച്ചു. ഇതിൽ 5പേർ വിദ്യാർഥികളും ഒരു അധ്യാപകനും 3 പേർ കെഎസ്ആർടിസിയിലെ യാത്രക്കാരുമാണ്. നാൽപതിലധികം പേർക്ക് പരിക്കേറ്റു. 7 പേരുടെ നില ഗുരുതരം.ഊട്ടിയിലേക്ക് വിനോദയാത്രയ്ക്ക് പോയ എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് സ്കൂളിലെ കുട്ടികളാണ് അപകടത്തൽപ്പെട്ടത്. കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച ശേഷം ടൂറിസ്റ്റ് ബസ് തലകീഴായി മറിഞ്ഞു. കൊട്ടാരക്കരയിൽ നിന്ന് കോയന്പത്തൂരിലേക്ക് പോവുകയായിരുന്നു കെഎസ്ആർടിസി ബസ്. ടൂറിസ്റ്റ് ബസ് അമിത വേഗത്തിലായിരുന്നു ദൃക്സാക്ഷികൾ. 

7:01 PM IST:

എറണാകുളം മുളന്തുരുത്തി വെട്ടിക്കൽ ബസേലിയോസ് വിദ്യാനികേതൻ സ്കൂളിലേക്ക് നിറകണ്ണുകളുമായാണ് പ്രിയപ്പെട്ടവർക്ക് യാത്രാമൊഴി ചൊല്ലാൻ നാടൊന്നാകെ ഒഴുകിയെത്തിയത്. സ്‍കൂളിന്‍റെ അഞ്ച് കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരാണ് മരിച്ചവരെല്ലാം. അവരുടെ കണ്ണീരോര്‍മയിലാണ് സഹപാഠികളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരുമെല്ലാം

5:47 PM IST:

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്‍റെ ഫിറ്റ്‍നസ് റദ്ദാക്കും. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണര്‍ പറഞ്ഞു.

5:35 PM IST:

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കിട്ടാൻ സാധ്യത. ആന്ധ്രാ തീരത്തായുള്ള ചക്രവാതച്ചുഴിയുടെയും അനുബന്ധ ന്യൂനമർദ്ദ പാത്തിയുടെയും സ്വാധീനഫലമായാണ് മഴ തുടരുന്നത്. മധ്യ, വടക്കൻ കേരളത്തിലെ മലയോരമേഖലകളിൽ കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. ഒരു ജില്ലയിലും പ്രത്യേകം മഴ മുന്നറിയിപ്പില്ല.

4:08 PM IST:

വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ബസ് ഡ്രൈവര്‍ പിടിയില്‍. ഒളിവില്‍ പോയ ഡ്രൈവര്‍ ജോമോനെ കൊല്ലം ചവറയില്‍ നിന്നാണ് പിടികൂടിയത്.

4:01 PM IST:

ട്രാന്‍സ്‍പോര്‍ട്ട് കമ്മീഷണറും റോഡ് സേഫ്റ്റി കമ്മീഷണറും നാളെ കോടതിയില്‍ ഹാജരാകണം. ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. നേരിട്ട് ഹാജരാകാന്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായി ഹാജരാകണം.

3:57 PM IST:

വിദ്യാര്‍ത്ഥികളുടെയും അധ്യാപകന്‍റെയും മൃതദേഹങ്ങള്‍ സ്കൂളിലെത്തിച്ചു.നിരവധി പേരാണ് സ്കൂളിലേക്ക് എത്തിചേര്‍ന്ന് കൊണ്ടിരിക്കുന്നത്.

3:56 PM IST:

വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിനും പരിക്കേറ്റവർക്കും സംസ്ഥാന സർക്കാർ ഉടൻ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പ്രധാനമന്ത്രി നരേന്ദ്രമോദി അപകടത്തിൽ മരിച്ചവർക്ക് 2 ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും അനുവദിച്ചത് ആശ്വാസകരമാണ്. കേന്ദ്രസർക്കാരിനെ മാതൃകയാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

3:54 PM IST:

വടക്കഞ്ചേരി ബസ് അപകടത്തില്‍ സ്വമേധയ കേസെടുത്ത് ഹൈക്കോടതി. ഹൃദയം തകർക്കുന്ന വാർത്തയാണിത്. ഈ വാർത്ത ഇന്ന് കൊണ്ട് അവസാനിക്കാൻ പാടില്ല. എന്തെങ്കിലും പോം വഴി കണ്ടു പിടിച്ചേ മതിയാവൂയെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു . 

3:53 PM IST:

വടക്കഞ്ചേരി ബസ് അപകടത്തില്‍ കേസെടുത്ത് പൊലീസ്. മനപ്പൂര്‍വ്വം അല്ലാത്ത നരഹത്യാകുറ്റമാണ് ഡ്രൈവര്‍ക്ക് എതിരെ ചുമത്തിയിരിക്കുന്നത്. അശ്രദ്ധമായും അമിതവേഗത്തിലും വാഹനം ഓടിച്ചെന്ന കുറ്റവും ചുമത്തി. കണ്ടാലറിയാവുന്ന ആളിനെതിരെ വടക്കഞ്ചേരി പൊലീസ് കേസെടുത്തു. കേസ് അന്വേഷത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ആലത്തൂർ ഡിവൈഎസ്‍പി അന്വേഷണത്തിന് നേതൃത്വം നൽകുമെന്ന് പാലക്കാട് എസ്‍പി ആർ വിശ്വനാഥ് പറഞ്ഞു. അമിത വേഗത്തിൽ ടൂറിസ്റ്റ് ബസ് ഓടിച്ച ഡ്രൈവർ ജോമോനെ ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

3:52 PM IST:

പാലക്കാട് വടക്കഞ്ചേരിയിലുണ്ടായ അപകടത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു. അതീവ ദുഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍നിന്നും 2 ലക്ഷം രൂപ വീതവും, പരിക്കേറ്റവർക്ക് അന്‍പതിനായിരം രൂപവീതവും സഹായധനം നല്‍കും. പരിക്കേറ്റവർ വേഗം സുഖം പ്രാപിക്കാനായി പ്രാർത്ഥിക്കുന്നുവെന്നും നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. അപകടത്തില്‍ രാഷ്ട്രപതി ദ്രൗപദി മുർമുവും അനുശോചിച്ചു.

വടക്കഞ്ചേരി അപകടത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 2 ലക്ഷം സഹായധനം

3:51 PM IST:

മുളന്തുരുത്തി തുരുത്തിക്കര രാജേഷ് സിജി ദമ്പതികളുടെ ഏകമകളാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ദിയ രാജേഷ്. രാത്രി പതിനൊന്ന്  മണിക്കും വീട്ടുകാർക്ക് വാട്ട്സ് ആപ്പിൽ ഫോട്ടോ അയച്ച് സംസാരിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ദിയയുടെ മരണവാർത്ത കുടുംബത്തെ തേടിയെത്തുന്നത്. ഈ കുടുംബത്തെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ബന്ധുക്കളും അയൽക്കാരും. 

അപകടത്തിന് തൊട്ടുമുമ്പും വീട്ടിലേക്ക് വിളിച്ച് ദിയ; ഏകമകളെ നഷ്ടപ്പെട്ട് മാതാപിതാക്കൾ, നെഞ്ചു തകര്‍ന്ന് നാട്

3:50 PM IST:

വടക്കഞ്ചേരി ബസ് അപകടത്തിൽ അനുശോചനം അറിയിച്ച് മന്ത്രി കെ രാധാകൃഷ്ണൻ. പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചതായി മന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ അറിയിച്ചു.  

വടക്കഞ്ചേരി അപകടം; 'പരിക്കേറ്റവരുടെ ചികിത്സക്കായി എല്ലാ നടപടികളും സ്വീകരിച്ചു': മന്ത്രി കെ. രാധാകൃഷ്ണൻ

3:48 PM IST:

വടക്കഞ്ചേരി ബസ് അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും. തൃശൂർ ജില്ലയിലെ നടത്തറ സ്വദേശി രവിയുടെ മകനാണ് 24 കാരനായ രോഹിത്. കെ എസ് ആർ ടി സി ബസ്സിലെ യാത്രക്കാരനായിരുന്നു 24കാരനായ രോഹിത് രാജ്. ദേശീയ ബാസ്കറ്റ് ബോൾ താരം കൂടിയാണ് ഇദ്ദേഹം. ബന്ധുക്കളാണ് രോഹിതിന്റെ മൃതദേഹം കണ്ട് സ്ഥിരീകരിച്ചത്. 

വടക്കഞ്ചേരി അപകടത്തിൽ മരിച്ചവരിൽ ദേശീയ ബാസ്കറ്റ് ബോൾ താരവും

3:47 PM IST:

വടക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിന് പിന്നിലിടിച്ച് വിദ്യാർത്ഥികളടക്കം ഒൻപത് പേർ മരിച്ച സംഭവത്തിൽ നടുക്കം രേഖപ്പെടുത്തി പ്രതിപക്ഷ നേതാവ്. വലിയ അപകടങ്ങൾ നടക്കുമ്പോൾ മാത്രം പരിശോധന ശക്തമാക്കുന്ന രീതിയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് മാറണം. വിനോദയാത്രയുടെ വിശദാംശങ്ങൾ മോട്ടോർ വാഹന വകുപ്പിനെ അറിയിക്കാൻ സ്കൂളുകൾ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ഫെയ്സ്ബുക്ക് കുറിപ്പിൽ ആവശ്യപ്പെട്ടു.

3:46 PM IST:

വാഹനാപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും

3:45 PM IST:

വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാക്കിയ ബസ് ഓടിച്ചിരുന്ന ഡ്രൈവർ ജോജോ പത്രോസ്  ചികിത്സ തേടിയിരുന്നതായി വെളിപ്പെടുത്തൽ. ഇകെ നായനാർ ആശുപത്രിയിലെ നഴ്സ് ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. അപകടത്തിൽ പെട്ട ബസിലെ ഒരാൾ പുലർചെ ചികിത്സ തേടിയിരുന്നുവെന്നും ജോജോ പത്രോസ് എന്നാണ് പേര് പറഞ്ഞതെന്നും അവർ പറഞ്ഞു. 

3:43 PM IST:

വടക്കാഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം ഉണ്ടാക്കിയ ടൂറിസ്റ്റ് ബസ് സ്പീഡ് ഗവർണർ വിച്ഛേദിച്ചിരുന്നെന്ന് സംശയം. കോൺട്രാക്ട് ക്യാരേജ് വാഹനങ്ങൾക്ക് പരാമാവധി വേഗപരിധി 80 കിലോമീറ്ററാണ് വേഗപരിധി. എന്നാൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് 97.7  കിലോമീറ്റർ വേഗത്തിലായിരുന്നു സഞ്ചരിച്ചത്. മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ മിത്രയിലാണ് വേഗത രേഖപ്പെടുത്തിയത്. ഇതേ തുടർന്ന് ബസിലെ സ്പീഡ് ഗവർണർ ആർടിഒ പരിശോധിക്കും.

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിൽ പരിശോധന, ആർസി റദ്ദാക്കും; ബസുടമകളെ വിളിച്ചുവരുത്തും

3:42 PM IST:

വടക്കഞ്ചേരിയിൽ ഉണ്ടായ വാഹനപകടം ആരെയും ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അപകടത്തെ കുറിച്ച് വിശദമായി അന്വേഷിക്കും . റോഡിലെ നിയമ ലംഘനങ്ങൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

റോഡിലെ നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി, വടക്കഞ്ചേരി അപകടത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

3:42 PM IST:

വടക്കഞ്ചേരി അപകടത്തില്‍ മരിച്ചവരില്‍ അഞ്ചുപേര്‍ വിദ്യാര്‍ത്ഥികളാണ്. എല്‍ന ജോസ് (15), ക്രിസ്‍വിന്‍റ് (16), ദിവ്യ രാജേഷ് (16), അഞ്ജന അജിത് (16), ഇമ്മാനുവല്‍ (16) എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥികള്‍. കായികാധ്യാപകന്‍ വിഷ്ണു (33) വും മരിച്ചു.

3:37 PM IST:

വടക്കഞ്ചേരി അപകടത്തില്‍ നാല്‍പ്പതിലധികം പേര്‍ക്ക് പരിക്ക്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലും ആലത്തൂര്‍ ആശുപത്രിയിലും ചികിത്സയിലാണ്. 

3:34 PM IST:

ടൂറിസ്റ്റ് ബസ് അമിത വേഗതയിലായിരുന്നെന്ന് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍.

6:37 AM IST: