Malayalam news live : സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ,നാല് ജില്ലകളിൽ റെഡ് അലർട്ട്

Malayalam News Live Updates 06 September 2022

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്.ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും തുടർച്ചയായ അതിശക്ത മഴയ്ക്കും സാധ്യതയുള്ളതിനാൽ മലയോരമേഖലകളിൽ അടക്കം അതീവജാഗ്രത വേണം.ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും

12:11 PM IST

പത്തനംതിട്ട ജന. ആശുപത്രിക്കെതിരെ അഭിരാമിയുടെ അമ്മ

പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായ ആക്രമണത്തിൽ 12കാരി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി അഭിരാമിയുടെ അമ്മ രജനി. പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് രജനിയുടെ ആരോപണം. Read More

12:10 PM IST

പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിചേർക്കപ്പെട്ട അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. Read More

12:09 PM IST

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ നടപടി

ഇടുക്കി മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തിയ ശേഷം കെഎസ്ആര്‍ടിസി ബസ് നിർത്താതെ പോയ സംഭവത്തില്‍ ഡ്രൈവരുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ്‌ ചെയ്തത്.  Read More

11:24 AM IST

ആസാദ് കശ്മീർ പരാമർശം .കോടതി ഉത്തരവ് ഉണ്ടെങ്കിലേ കേസ് എടുക്കൂ എന്ന് ദില്ലി പോലീസ് .കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു

കേരളത്തിൽ ഒരു fir റെജിസ്റ്റർ ചെയ്തു എന്നും കോടതിയെ അറിയിച്ചു.കേസിൽ സെപ്റ്റംബർ 12 ന് വാദം തുടരും

11:15 AM IST

എംബി രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. വകുപ്പ് മുഖ്യമന്ത്രി തീരുമാനിക്കും

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്പീക്കറായിരുന്നപ്പോൾ നീതിയുക്തമായി പ്രവർത്തിച്ചു. മന്ത്രിയാകുമ്പോഴും നീതിപൂർവ്വമായി പ്രവർത്തിക്കുമെന്നും എം ബി രാജേഷ്

9:51 AM IST

പാഞ്ഞെത്തിയ ബസിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഒറ്റയ്ക്ക് പിന്തുടർന്ന് ബസിനെ തടഞ്ഞിട്ട് യുവതി

കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായ‍ൂ‍ർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. 

8:44 AM IST

പാലായിൽ കാർ തോട്ടിൽ വീണു, യുവാവ് മരിച്ചു

പാലാ തിടനാട് ടൗണിന് സമീപം കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടിൽ പതിക്കുകയായിരുന്നു എന്നാണ് നിഗമനം

8:33 AM IST

ശ്രീലങ്കൻ സ്വദേശികൾ പിടിയിലായ സംഭവത്തിന് പിന്നിൽ മനുഷ്യക്കടത്ത്, പൊലീസ് കേസെടുത്തു

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്ത് പൊലീസ്. പിടിയിലായ11 പേർക്കെതിരെയാണ് കേസെടുത്തത്. 

8:32 AM IST

വർക്കലയിൽ നവവധുവിനെ തലയ്ക്കടിച്ച് കൊന്നു; ഭർത്താവ് കസ്റ്റഡിയിൽ

വർക്കലയിൽ നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

6:13 AM IST

നായകളുടെ വന്ധ്യംകരണം:കർമപദ്ധതി ഉത്തരവിറക്കാതെ സർക്കാർ,വളർത്ത് നായക്കളുടെ ലൈസൻസ് പദ്ധതിയും പാളി

നായ്ക്കൾക്ക് വാക്സിനേഷനടക്കം പേവിഷ ബാധ നിയന്ത്രിക്കാൻ 11 ദിവസം മുൻപ് കർമ പദ്ധതി പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കുന്നതിൽ ആശയക്കുഴപ്പം തീരാതെ സർക്കാർ. തദ്ദേശ-ആരോഗ്യ-മൃഗ സംരക്ഷണ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച കർമ്മ പദ്ധതി തദ്ദശ വകുപ്പിലെ മന്ത്രി മാറ്റം കാരണം വൈകുകയാണെന്നാണ് വിശദീകരണം. പേവിഷബാധയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഒരുലക്ഷത്തിന്‍റെ വര്‍ധന ഇക്കൊല്ലമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. തെരുവു നായ്ക്കളുടെ ആക്രമണത്തിനുപുറമെ വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടി

6:12 AM IST

വിഴിഞ്ഞം സമരം ശക്തമാകുന്നു, മത്സ്യത്തൊഴിലാളി സമരം സംസ്ഥാനവ്യാപകമാക്കുന്നു

വിഴിഞ്ഞം സമരം പരിഹരിക്കാൻ ചേർന്ന നാലാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ  സമരം വ്യാപിപ്പിക്കാൻ ലത്തീൻ അതിരൂപത തീരുമാനം . മത്സ്യത്തൊഴിലാളി സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന.ഇന്നലെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തുറമുഖ കവാടത്തിലെ ഉപരോധ സമരവും ഉപവാസ സമരവും തുടരുകയാണ്. ഇന്ന് വൈദികരും അൽമായരും അടങ്ങുന്ന സംഘമാണ് ഉപസവിക്കുന്നത്. ഉപരോധ സമരം ഇന്ന് 22ാം ദിനമാണ്

6:11 AM IST

ഇന്ന് അതിതീവ്ര മഴക്ക് സാധ്യത , നാല് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് ഇന്ന് അതി തീവ്ര മഴയ്ക്ക് സാധ്യത. നാല് ജില്ലകളിൽ റെഡ് അലർട്ട് ഉണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,ഇടുക്കി ജില്ലകളിലാണ് അതിതീവ്ര മഴ സാധ്യത. ആലപ്പുഴ, എറണാകുളം, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തൃശ്ശൂ‍ർ മുതൽ കാസർകോട് വരെ യെല്ലോ അല‍ർട്ടുമുണ്ട്. ഉച്ച കഴിഞ്ഞ് വടക്കോട്ട് മഴ ശക്തി പ്രാപിക്കും.ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ വ്യാഴാഴ്ച വരെ മത്സ്യതൊഴിലാളികൾ കടലിൽ പോകരുത്. നാളെ എറണാകുളം മുതൽ കണ്ണൂർ വരെയുള്ള എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവോണദിനം കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്

12:11 PM IST:

പത്തനംതിട്ട പെരുനാട്ടിൽ തെരുവ് നായ ആക്രമണത്തിൽ 12കാരി മരിച്ച സംഭവത്തില്‍ പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി അഭിരാമിയുടെ അമ്മ രജനി. പെരുനാട് ആശുപത്രിയിലും പത്തനംതിട്ട ജനറൽ ആശുപത്രിയിലും വേണ്ടത്ര പരിഗണന കിട്ടിയില്ലെന്നാണ് രജനിയുടെ ആരോപണം. Read More

12:10 PM IST:

കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷ ജീവനക്കാരെ മർദിച്ച കേസിൽ നാല് പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസില്‍ പ്രതിചേർക്കപ്പെട്ട അരുൺ, രാജേഷ്, അഷിൻ, മുഹമ്മദ് ഷബീർ എന്നിവരുടെ മുൻകൂർ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ കോടതി തള്ളിയത്. Read More

12:09 PM IST:

ഇടുക്കി മുരിക്കാശ്ശേരിയിൽ സ്കൂട്ടർ യാത്രികരായ അമ്മയേയും രണ്ട് പെൺകുട്ടികളേയും ഇടിച്ച് വീഴ്ത്തിയ ശേഷം കെഎസ്ആര്‍ടിസി ബസ് നിർത്താതെ പോയ സംഭവത്തില്‍ ഡ്രൈവരുടെ ലൈസൻസ് സസ്പെൻഡ്‌ ചെയ്തു. ഒരു മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ്‌ ചെയ്തത്.  Read More

11:24 AM IST:

കേരളത്തിൽ ഒരു fir റെജിസ്റ്റർ ചെയ്തു എന്നും കോടതിയെ അറിയിച്ചു.കേസിൽ സെപ്റ്റംബർ 12 ന് വാദം തുടരും

11:15 AM IST:

രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു.സ്പീക്കറായിരുന്നപ്പോൾ നീതിയുക്തമായി പ്രവർത്തിച്ചു. മന്ത്രിയാകുമ്പോഴും നീതിപൂർവ്വമായി പ്രവർത്തിക്കുമെന്നും എം ബി രാജേഷ്

9:51 AM IST:

കൂറ്റനാടിന് സമീപം മരണയോട്ടം നടത്തിയ ബസ് ഒറ്റയ്ക്ക് തടഞ്ഞിട്ട് സ്കൂട്ടർ യാത്രക്കാരിയായ യുവതി. ചാലിശ്ശേരിക്കടുത്ത് പെരുമണ്ണൂർ സ്വദേശി സാന്ദ്രയാണ് പാലക്കാട് ഗുരുവായ‍ൂ‍ർ റൂട്ടിൽ മരണയോട്ടം നടത്തി സർവീസ് നടത്തിയ രാജപ്രഭ ബസ് തടഞ്ഞിട്ടത്. 

8:44 AM IST:

പാലാ തിടനാട് ടൗണിന് സമീപം കാർ തോട്ടിൽ വീണ് യുവാവ് മരിച്ചു. ഇറക്കത്തിൽ വാഹനം നിയന്ത്രണം വിട്ട് തോട്ടിലെ വെള്ളക്കെട്ടിൽ പതിക്കുകയായിരുന്നു എന്നാണ് നിഗമനം

8:33 AM IST:

ശ്രീലങ്കൻ സ്വദേശികൾ കൊല്ലത്ത് പിടിയിലായ സംഭവത്തിൽ മനുഷ്യക്കടത്തിന് കേസെടുത്ത് പൊലീസ്. പിടിയിലായ11 പേർക്കെതിരെയാണ് കേസെടുത്തത്. 

8:32 AM IST:

വർക്കലയിൽ നവവധുവിനെ ഭർത്താവ് നിലവിളക്ക് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. നിഖിത (26) ആണ് മരിച്ചത്. ഭർത്താവ് അനീഷിനെ (35) വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു

6:13 AM IST:

നായ്ക്കൾക്ക് വാക്സിനേഷനടക്കം പേവിഷ ബാധ നിയന്ത്രിക്കാൻ 11 ദിവസം മുൻപ് കർമ പദ്ധതി പ്രഖ്യാപിച്ചിട്ടും ഉത്തരവിറക്കുന്നതിൽ ആശയക്കുഴപ്പം തീരാതെ സർക്കാർ. തദ്ദേശ-ആരോഗ്യ-മൃഗ സംരക്ഷണ വകുപ്പുകൾ ചേർന്ന് പ്രഖ്യാപിച്ച കർമ്മ പദ്ധതി തദ്ദശ വകുപ്പിലെ മന്ത്രി മാറ്റം കാരണം വൈകുകയാണെന്നാണ് വിശദീകരണം. പേവിഷബാധയ്ക്ക് ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ ഒരുലക്ഷത്തിന്‍റെ വര്‍ധന ഇക്കൊല്ലമുണ്ടായെന്നാണ് സര്‍ക്കാര്‍ കണക്ക്. തെരുവു നായ്ക്കളുടെ ആക്രമണത്തിനുപുറമെ വളര്‍ത്തു മൃഗങ്ങളുടെ കടിയേറ്റെത്തുന്നവരുടെ എണ്ണവും കൂടി

6:12 AM IST:

വിഴിഞ്ഞം സമരം പരിഹരിക്കാൻ ചേർന്ന നാലാം വട്ട ചർച്ചയും പരാജയപ്പെട്ടതോടെ  സമരം വ്യാപിപ്പിക്കാൻ ലത്തീൻ അതിരൂപത തീരുമാനം . മത്സ്യത്തൊഴിലാളി സമരം സംസ്ഥാന തലത്തിലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന.ഇന്നലെ മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായി നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു. തുറമുഖ കവാടത്തിലെ ഉപരോധ സമരവും ഉപവാസ സമരവും തുടരുകയാണ്. ഇന്ന് വൈദികരും അൽമായരും അടങ്ങുന്ന സംഘമാണ് ഉപസവിക്കുന്നത്. ഉപരോധ സമരം ഇന്ന് 22ാം ദിനമാണ്

6:11 AM IST: