Malayalam News Highlights: വടക്കഞ്ചേരി അപകടം; ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും

Malayalam News Live Updates 07 October 2022

വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ജോമോനെ  ഇന്ന് കൂടുതൽ ചോദ്യം ചെയ്യുകയും ചെയ്യും. അപകടസമയം ജില്ലാ പൊലീസ് മേധാവിയോട് ഉൾപ്പെടെ കള്ളം പറഞ്ഞ് കടന്നു കളഞ്ഞതിനെ കുറിച്ചും പൊലീസ് അന്വേഷിക്കും

4:43 PM IST

പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഹര്‍ത്താലില്‍ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്ന കറുപ്പം വീട്ടില്‍ ഫിറോസാണ് അറസ്റ്റിലായത്. 

4:43 PM IST

സമാധാനത്തിനുള്ള നോബേൽ പ്രൈസ് പ്രഖ്യാപിച്ചു

ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവർത്തകൻ അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈൻ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്. റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ ലിബർട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്ക്കാരം. 

6:44 AM IST

ഒടുവിൽ കണ്ണുതുറന്നു , റോഡിലെ നിയമലംഘനം കണ്ടെത്താൻ പരിശോധന,ജിപിഎസ് ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കും

വടക്കഞ്ചേരിയിലെ ബസ് അപകടത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദ്ദേശം നൽകി. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിർദ്ദേശം. വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി 

6:44 AM IST

വടക്കഞ്ചേരി അപകടം; ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും, ജോമോനെ ഇന്ന് കൂടുതൽ ചോദ്യം ചെയ്യും

വടക്കഞ്ചേരി അഞ്ചുമൂർത്തിമംഗലം വാഹനാപകടത്തിൽ അറസ്റ്റിലായ ഡ്രൈവർ ജോമോനെതിരെ കൂടുതൽ വകുപ്പുകൾ ചുമത്തിയേക്കും. നിലവിൽ ഡ്രൈവർ ജോമോനെതിരെ മനപ്പൂർവ്വമല്ലാത്ത നരഹത്യക്കാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് പൊലീസ് അന്വേഷണം. അപകടം ഉണ്ടായ സാഹചര്യം, ഇയാൾ മദ്യപിച്ചായിരുന്നോ വാഹനം ഓടിച്ചത് തുടങ്ങിയ കാര്യങ്ങളെല്ലാം ആയിരിക്കും പൊലീസ് അന്വേഷിക്കുക

4:43 PM IST:

ഹര്‍ത്താലില്‍ ആംബുലന്‍സിന് നേരെ കല്ലെറിഞ്ഞ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായ മുഖ്യപ്രതിയെ ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തു. പുന്ന കറുപ്പം വീട്ടില്‍ ഫിറോസാണ് അറസ്റ്റിലായത്. 

4:43 PM IST:

ഈ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്ക്കാരം ബെലറൂസ് മനുഷ്യാവകാശ പ്രവർത്തകനും രണ്ട് മനുഷ്യാവകാശ, യുദ്ധ വിരുദ്ധ സംഘടനകളും പങ്കിട്ടു. ബെലറൂസിലെ മനുഷ്യവകാശ പ്രവർത്തകൻ അലെയ്സ് ബിയാലിയറ്റ്സ്കിയും റഷ്യ, യുക്രൈൻ മനുഷ്യാവകാശ സംഘടനകളുമാണ് പുരസ്കാരം പങ്കിട്ടത്. റഷ്യൻ മനുഷ്യാവകാശ സംഘടന മെമ്മോറിയലിനും യുക്രൈനിലെ സെന്റർ ഫോർ ലിബർട്ടീസ് എന്ന സംഘടനക്കുമാണ് പുരസ്ക്കാരം. 

6:44 AM IST: