Malayalam News Highlights : ഇടുക്കിയിൽ നിന്നുള്ള വെള്ളമൊഴുക്ക് കുറയ്ക്കും

Malayalam News Live Updates 10August 2022

ഇടുക്കി അണക്കെട്ടിനിന്ന് സെക്കൻറിൽ മൂന്നര ലക്ഷത്തോളം ലിറ്റർ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് കുറയുന്നില്ല. ഡാമിൽ നിന്ന് വൻതോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലാണ്. ഈ സാഹചര്യത്തിൽ തുറന്നു വിടുന്ന വെള്ളത്തിൻറെ അളവിൽ കുറവ് വരുത്തിയേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനുമുണ്ടാകും.പാലക്കാട് വാളയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും. മലമ്പുഴ ഡാമിൽ നിന്നും വെള്ളമെത്തുന്നത് കൽപാത്തി പുഴയിലേക്കാണ്. 

5:52 PM IST

ജസ്റ്റിസ് യു.യു.ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. സത്യപ്രതിജ്ഞ ഓഗസ്റ്റ് 27ന്

4:59 PM IST

നുപുർ ശർമയ്ക്ക് ആശ്വാസം

പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്ക് എതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ദില്ലി പൊലീസിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

4:02 PM IST

മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ താഴ്ത്തി

മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ താഴ്ത്തി. 4 ഷട്ടറുകളും 10 സെൻ്റിമീറ്ററാണ് താഴ്ത്തിയത്.

4:01 PM IST

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സർക്കാർ

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. Read More

12:36 PM IST

ഭീമ കൊറേഗാവ് കേസില്‍ പ്രതിയായ കവി വരവരറാവുവിന് സ്ഥിരം ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് ജാമ്യം. പാർക്കിൻസൺ രോ​ഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ചില വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്

12:35 PM IST

അട്ടപ്പാടി മധുകൊലക്കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഈ മാസം 16 ലേക്ക് മാറ്റി

മണ്ണാർക്കാട് എസ് സി എസ് ടി കോടതിയുടേതാാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകു. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം

12:34 PM IST

വാളയാർ പീഡന കേസിൽ CBI യുടെ  നിലവിലെ കുറ്റപത്രം പോക്സോ കോടതി  തള്ളി

പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

6:00 AM IST

വീട്ടമ്മയുടെ കൊല അതിക്രൂരമായി,ആക്രമിക്കാനുളള ശ്രമത്തിനിടെ കൊന്നു,പ്രതി ആദംഅലിയെ ഇന്നെത്തിക്കും

കേശവദാസപുരത്ത് വീട്ടമ്മയായിരുന്ന മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലക്ക് മുമ്പ് മനോരമയെ പിന്നിൽ നിന്നും ആദം അലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ചെന്നൈയിൽ പിടിയിലായ ആദമിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

5:59 AM IST

​അനുനയത്തിന് സർക്കാർ,മടങ്ങിയെത്തുന്ന ഗവർണറെ മുഖ്യമന്ത്രി നേരിൽ കണ്ടേക്കും,മന്ത്രിസഭായോ​ഗം ചർച്ച ചെയ്യും

സർക്കാരുമായുള്ള പോരിനിടെ ഗവർണർ നാളെ സംസ്ഥാനത്തു മടങ്ങി എത്തും. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യത്തിൽ അസാധു ആയതോടെ സർക്കാർ സമ്മർദത്തിൽ ആണ്. അതെ സമയം സർക്കാർ ഒപ്പിടാൻ സമർപ്പിച്ച ഓർഡിനേൻസുകൾ ഇത് വരെ രാജ് ഭവൻ തിരിച്ചു അയച്ചിട്ടില്ല.ഇത് മൂലം വീണ്ടും പുതിയ ഓർഡിനേൻസ് കൊണ്ട് വരാനും പ്രയാസമാണ്

5:59 AM IST

മണ്ണുത്തി ഇടപ്പള്ളി ദേശീയ പാത:കുഴി അടയ്ക്കൽ അശാസ്ത്രീയമെന്ന് വിലയിരുത്തൽ,കളക്ടർമാർ റിപ്പോർട്ട് നൽകും

ണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ കരാർ കമ്പനിയുടെ കുഴി അടക്കൽ രണ്ടാം ദിവസവും തുടരുന്നു. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തൻ. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് ജില്ലാ ഭരണകൂടം സമർപ്പിച്ചേക്കും

5:58 AM IST

ഇടുക്കിയിൽ നിന്നുള്ള വെള്ളമൊഴുക്ക് കുറയ്ക്കും, വാളയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും,ജാ​ഗ്രത വേേണം

 ഇടുക്കി അണക്കെട്ടിനിന്ന് സെക്കൻറിൽ മൂന്നര ലക്ഷത്തോളം ലിറ്റർ വെള്ളം തുറന്നു വിട്ടിട്ടും ജലനിരപ്പ് കുറയുന്നില്ല. ഡാമിൽ നിന്ന് വൻതോതിൽ വെള്ളമെത്തിയതിനെ തുടർന്ന് തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലാണ്. ഈ സാഹചര്യത്തിൽ തുറന്നു വിടുന്ന വെള്ളത്തിൻറെ അളവിൽ കുറവ് വരുത്തിയേക്കും. ഇക്കാര്യത്തിൽ ഇന്ന് തീരുമാനുമുണ്ടാകും. പാലക്കാട് വാളയാർ ഡാമിന്റെ ഷട്ടർ ഇന്ന് തുറക്കും. ഡാം തുറക്കുന്നതിനാൽ കൽപ്പാത്തി പുഴയിലേക്ക് കൂടുതൽ വെള്ളമെത്തും. 

5:52 PM IST:

രാഷ്ട്രപതി നിയമന ഉത്തരവ് പുറത്തിറക്കി. സത്യപ്രതിജ്ഞ ഓഗസ്റ്റ് 27ന്

4:59 PM IST:

പ്രവാചക നിന്ദാ പരാമർശത്തിൽ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്ക് എതിരെ വിവിധ സംസ്ഥാനങ്ങളിൽ എടുത്ത കേസുകളെല്ലാം ദില്ലി പൊലീസിന് കൈമാറാൻ സുപ്രീംകോടതി ഉത്തരവിട്ടു

4:02 PM IST:

മലമ്പുഴ ഡാമിൻ്റെ ഷട്ടറുകൾ കൂടുതൽ താഴ്ത്തി. 4 ഷട്ടറുകളും 10 സെൻ്റിമീറ്ററാണ് താഴ്ത്തിയത്.

4:01 PM IST:

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് തുക തിരിച്ചുനൽകുമെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കേരളാ ബാങ്കിൽ നിന്നടക്കം വായ്പ സ്വീകരിച്ച് നിക്ഷേപകർക്ക് പണം തിരിച്ചുനൽകുമെന്നാണ് സർക്കാർ കോടതിയെ അറിയിച്ചത്. Read More

12:36 PM IST:

ആരോ​ഗ്യ കാരണങ്ങൾ പരി​ഗണിച്ചാണ് ജാമ്യം. പാർക്കിൻസൺ രോ​ഗത്തിന് ചികിൽസയിലാണ് 82 വയസായ വരവരറാവു എന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ സുപ്രീം കോടതിയെ അറിയിച്ചു. തുടർന്ന് ചില വ്യവസ്ഥകളോടെയാണ് വരവര റാവുവിന് സുപ്രീം കോടതി സ്ഥിരം ജാമ്യം അനുവദിച്ചത്

12:35 PM IST:

മണ്ണാർക്കാട് എസ് സി എസ് ടി കോടതിയുടേതാാണ് നടപടി. സാക്ഷി വിസ്താരം ഇനി ഹർജി പരിഗണിച്ച ശേഷം മാത്രമേ ഉണ്ടാകു. പ്രതികൾ സാക്ഷികളെ സ്വാധീനിച്ചതിനാൽ ജാമ്യം റദ്ദാക്കണം എന്നായിരുന്നു പ്രോസിക്യൂഷൻ ആവശ്യം

12:34 PM IST:

പുനരന്വേഷണത്തിന് പാലക്കാട് പോക്സോ കോടതി ഉത്തരവിട്ടു.സിബിഐ തന്നെ അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം.പെണ്‍കുട്ടിയുടെ അമ്മ നില്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ വിധി.

6:00 AM IST:

കേശവദാസപുരത്ത് വീട്ടമ്മയായിരുന്ന മനോരമയെ ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയത് അതിക്രൂരമായി. മനോരമയെ കഴുത്തുറത്ത് കൊലപ്പെടുത്തിയ ശേഷം ആണ് കിണറ്റിൽ ഇട്ടത് എന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കൊലക്ക് മുമ്പ് മനോരമയെ പിന്നിൽ നിന്നും ആദം അലി ആക്രമിക്കാൻ ശ്രമിച്ചിരുന്നു എന്ന് പൊലീസ് പറയുന്നു. ചെന്നൈയിൽ പിടിയിലായ ആദമിനെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും

5:59 AM IST:

സർക്കാരുമായുള്ള പോരിനിടെ ഗവർണർ നാളെ സംസ്ഥാനത്തു മടങ്ങി എത്തും. ലോകയുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകൾ ഗവർണ്ണർ ഒപ്പിടാത്ത സാഹചര്യത്തിൽ അസാധു ആയതോടെ സർക്കാർ സമ്മർദത്തിൽ ആണ്. അതെ സമയം സർക്കാർ ഒപ്പിടാൻ സമർപ്പിച്ച ഓർഡിനേൻസുകൾ ഇത് വരെ രാജ് ഭവൻ തിരിച്ചു അയച്ചിട്ടില്ല.ഇത് മൂലം വീണ്ടും പുതിയ ഓർഡിനേൻസ് കൊണ്ട് വരാനും പ്രയാസമാണ്

5:59 AM IST:

ണ്ണുത്തി ഇടപ്പള്ളി ദേശീയ പാതയിൽ കരാർ കമ്പനിയുടെ കുഴി അടക്കൽ രണ്ടാം ദിവസവും തുടരുന്നു. കുഴി അടയ്ക്കൽ അശാസ്ത്രീയമാണെന്ന ആക്ഷേപത്തെ തുടർന്ന് എറണാകുളം, തൃശ്ശൂർ ജില്ലാ കളക്ടർമാരോട് നേരിട്ടെത്തി പരിശോധിക്കാൻ ഹൈക്കോടതി നിർദേശം നൽകിയിരുന്നു.റോഡ് റോളർ ഉപയോഗിക്കാത്ത പ്രവർത്തിയിൽ അശാസ്ത്രീയത ഉണ്ടായിരുന്നുവെന്നാണ് പി ഡബ്ല്യു ഡി ഉദ്യോഗസ്ഥർ നടത്തിയ കണ്ടെത്തൻ. റിപ്പോർട്ട് ഇന്ന് ഹൈക്കോടതിക്ക് ജില്ലാ ഭരണകൂടം സമർപ്പിച്ചേക്കും

5:58 AM IST: