Malayalam News Live: എസ് എൻ സി ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല

Malayalam News Live Updates 13 September 2022

ഭരണഘടന ബഞ്ചിലെ  വാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ്.തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാനായി തദ്ദേശസ്വയംഭരണ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗം ചേരും. 

1:18 PM IST

കെഎസ്ആർടിസിക്ക് റിക്കാർഡ് കളക്ഷൻ പ്രതിദിന കളക്ഷൻ ടാർജറ്റ് ഭേദിച്ചു. പ്രതിദിന വരുമാനം 8.4 കോടി രൂപ

 ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റിക്കാർഡ് വരുമാനം നേടി. 12ാം തീയതി തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

1:05 PM IST

എസ് എൻ സി ലാവലിൻ കേസ് ഇന്ന് പരിഗണിക്കില്ല

ഭരണഘടന ബഞ്ചിലെ  വാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ്

12:01 PM IST

തിരുവനന്തപുരം നഗരസഭയിൽ ഭക്ഷണം മാലിന്യത്തിലെറിഞ്ഞ് പ്രതിഷേധിച്ചവര്‍ക്കെതിരായ നടപടി പിന്‍വലിക്കും

തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ ധാരണ . 7 സ്ഥിരം ജീവനക്കാര്‍ക്ക്  സസ്‌പെൻഷനും 4 താല്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.മേയറും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ

11:59 AM IST

സ്വകാര്യ ബസുകളുടെ മത്സരയോട്ടം തടയാൻ നടപടി

പാലക്കാട് ഗുരുവായൂർ റൂട്ടിൽ സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്.ഇന്ന് മുതൽ 7 ദിവസം ഈ റൂട്ടിലെ വിവിധയിടങളിൽ പരിശോധന നടത്തും .നിയമം ലംഘിക്കുന്ന ബസ്  ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

10:04 AM IST

കെഎസ്ആർടിസിയെ ലാഭകരമാക്കാൻ കർണാടക മോഡൽ പഠിക്കാൻ ധനവകുപ്പ്.

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി .വി.  നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത് 
 
8:20 AM IST

മുൻ മന്ത്രി എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു; സംസ്കാരം നാളെ പാലയിൽ

ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്‍റും  വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു .
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. സംസ്കാരം നാളെ (14-09-2022- ബുധൻ) ഉച്ചകഴിഞ്ഞ് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയിൽ നടക്കും

8:01 AM IST

സർക്കാർ ഡോക്ടർമാരുടെ സമരം: ഇന്ന് പ്രതിഷേധ ദിനം, ചികിൽസ അടക്കം ആശുപത്രി പ്രവർത്തനങ്ങളെ ബാധിക്കില്ല

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ. എയുടെ സമരം . ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധർണ നടത്തും. അടുത്ത മാസം 11ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനാണ് തീരുമാനം. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലാണ് ഡോക്ടർമാരുടെ പ്രതിഷേധം

8:01 AM IST

ലാവലിൻ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും,കേസ് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിൽ

എസ് എൻ സി ലാവലിൻ ഇടപാടിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകൾ പരിഗണിക്കുക. രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

8:00 AM IST

മുകുൾ റോത്തഗിയെ അറ്റോർണി ജനറലാകും, അടുത്ത മാസം ഒന്നിന് ചുമതലയേൽക്കാൻ സാധ്യത

മുകുൾ റോത്തഗിയെ അറ്റോർണി ജനറലായി നിയമിക്കും. കെ കെ വേണുഗോപാൽ തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അടുത്ത മാസം ഒന്നിന് മുകുൾ  റോത്തഗി ചുമതലയേല്ക്കും എന്നാണ് സൂചന

7:59 AM IST

സെക്കന്തരാബാദിൽ തീപിടുത്തം , 8 മരണം , അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ

തെലങ്കാനയിലെ സെക്കന്തരാബാദിൽ തീപിടുത്തത്തിൽ 8 മരണം . നിരവധിപേർക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി . ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ആണ് തീപിടുത്തം ഉണ്ടായത് . ഷോർട്ട്സെർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം . മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉണ്ട്. ഇലക്ട്രിക് ബൈക്ക് ഷോറൂമിന്‍റെ മുകളിലെ ലോഡ്ജിൽ താമസിച്ചിരുന്നവർ അടക്കമാണ് മരിച്ചത്. തീപിടിത്തത്തിനെ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച 9 പേർക്ക് പരിക്കേറ്റിട്ടുണ്ട് . സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 

7:59 AM IST

തെരുവ്നായ ശല്യം:മന്ത്രിയും തദ്ദേശസ്ഥാപന അധ്യക്ഷന്മാരുമായി യോഗം

തെരുവ് നായ പ്രശ്നം ചർച്ച ചെയ്യാൻ  മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ജില്ലാ കളക്ടർമാരുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റുമാരുടെയും യോഗംമാലിന്യ നീക്കം, വാക്സിനേഷൻ ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനായാണ് യോഗം.  മുളക്കുളത്ത് തെരുവുനായകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്ന സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് പഞ്ചായത്ത് തീരുമാനിച്ചു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അന്വേഷണം നടത്താന്‍ പരിമിതി ഉണ്ടെന്ന് മുളക്കുളം പഞ്ചായത്ത് പ്രസിഡന്‍റ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

1:18 PM IST:

 ഓണാവധിക്ക് ശേഷമുള്ള ആദ്യ പ്രവർത്തി ദിനത്തിൽ കെഎസ്ആർടിസി സർവ്വകാല റിക്കാർഡ് വരുമാനം നേടി. 12ാം തീയതി തിങ്കളാഴ്ചയാണ് കെഎസ്ആർടിസി പ്രതിദിന വരുമാനം 8.4 കോടി രൂപ നേടിയത്. 3941 ബസുകൾ സർവ്വീസ് നടത്തിയപ്പോഴാണ് ഇത്രയും വരുമാനം ലഭിച്ചത്.

1:05 PM IST:

ഭരണഘടന ബഞ്ചിലെ  വാദം തുടരുമെന്ന് ചീഫ് ജസ്റ്റിസ്

12:01 PM IST:

തൊഴിലാളികൾക്കെതിരായ നടപടി പിൻവലിക്കാൻ ധാരണ . 7 സ്ഥിരം ജീവനക്കാര്‍ക്ക്  സസ്‌പെൻഷനും 4 താല്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു.മേയറും സിപിഎം, സിഐടിയു ജില്ലാ നേതൃത്വവും തമ്മിലുള്ള ചർച്ചയിലാണ് ധാരണ

11:59 AM IST:

പാലക്കാട് ഗുരുവായൂർ റൂട്ടിൽ സ്പെഷ്യൽ ഡ്രൈവുമായി മോട്ടോർ വാഹന വകുപ്പ്.ഇന്ന് മുതൽ 7 ദിവസം ഈ റൂട്ടിലെ വിവിധയിടങളിൽ പരിശോധന നടത്തും .നിയമം ലംഘിക്കുന്ന ബസ്  ജീവനക്കാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യും

10:04 AM IST:

കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ ലാഭകരമായി പ്രവർത്തിക്കുന്നത് എങ്ങനെയെന്ന് പഠിച്ചു റിപ്പോർട്ട് നൽകാൻ ധനമന്ത്രി പ്ലാനിങ് ബോർഡ് അംഗത്തെ ചുമതലപ്പെടുത്തി .വി.  നമശിവായം അധ്യക്ഷനായ സമിതിയാണ് പഠിക്കുന്നത് 
 
8:20 AM IST:

ജനതാദൾ (എസ്) മുൻ സംസ്ഥാന പ്രസിഡന്‍റും  വനം വകുപ്പ് മുൻ മന്ത്രിയുമായിരുന്ന പ്രൊഫസർ എൻ എം ജോസഫ് നീണ്ടുക്കുന്നേൽ അന്തരിച്ചു .
ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ പാലാ മരിയൻ മെഡിക്കൽ സെന്‍ററിലായിരുന്നു അന്ത്യം. സംസ്കാരം നാളെ (14-09-2022- ബുധൻ) ഉച്ചകഴിഞ്ഞ് 02:00-ന് വസതിയിൽ നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഔദ്യോഗിക ബഹുമതികളോടെ പാലാ അരുണാപുരം സെന്‍റ് തോമസ് പള്ളിയിൽ നടക്കും

8:01 AM IST:

സംസ്ഥാനത്തെ സർക്കാർ ഡോക്ടർമാർ ഇന്ന് പ്രതിഷേധ ദിനം ആചരിക്കും. ശമ്പളവും ആനുകൂല്യങ്ങളും വെട്ടിക്കുറച്ചത് പുനസ്ഥാപിച്ചില്ലെന്ന് ആരോപിച്ചാണ് കെ.ജി.എം.ഒ. എയുടെ സമരം . ജില്ലാ ആസ്ഥാനങ്ങളിലും ആരോഗ്യവകുപ്പ് ആസ്ഥാനത്തും പ്രതിഷേധ ധർണ നടത്തും. അടുത്ത മാസം 11ന് കൂട്ട അവധിയെടുത്ത് സമരം ചെയ്യാനാണ് തീരുമാനം. ആരോഗ്യമന്ത്രി നേരിട്ട് നൽകിയ ഉറപ്പുകൾ പോലും പാലിക്കാത്തതിലാണ് ഡോക്ടർമാരുടെ പ്രതിഷേധം

8:01 AM IST:

എസ് എൻ സി ലാവലിൻ ഇടപാടിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരായ സി ബി ഐയുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാകും കേസുകൾ പരിഗണിക്കുക. രണ്ടു മണിക്ക് കേസ് പരിഗണിക്കാനാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.എന്നാൽ രാവിലെ ചീഫ് ജസ്റ്റിസ് നേതൃത്വം നല്കുന്ന അഞ്ചംഗ ഭരണഘടന ബഞ്ച് സാമ്പത്തിക സംവരണ കേസ് പരിഗണിക്കുന്നുണ്ട്. ഈ ബഞ്ചിലെ ഇന്നത്തെ വാദം പൂർത്തിയായാലേ ലാവലിൻ കേസ് പരിഗണിക്കൂ എന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്

8:00 AM IST:

മുകുൾ റോത്തഗിയെ അറ്റോർണി ജനറലായി നിയമിക്കും. കെ കെ വേണുഗോപാൽ തുടരാൻ താല്പര്യമില്ലെന്ന് അറിയിച്ച പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അടുത്ത മാസം ഒന്നിന് മുകുൾ  റോത്തഗി ചുമതലയേല്ക്കും എന്നാണ് സൂചന

8:09 AM IST:

തെലങ്കാനയിലെ സെക്കന്തരാബാദിൽ തീപിടുത്തത്തിൽ 8 മരണം . നിരവധിപേർക്ക് പൊള്ളലേറ്റു. ഇവരെ സെക്കന്തരാബാദിലെ ആശുപത്രിയിലേക്ക് മാറ്റി . ഇലക്ട്രിക് ബൈക്ക് ഷോറൂമിൽ ആണ് തീപിടുത്തം ഉണ്ടായത് . ഷോർട്ട്സെർക്യൂട്ടാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം . മരിച്ചവരിൽ രണ്ട് സ്ത്രീകളും ഉണ്ട്. ഇലക്ട്രിക് ബൈക്ക് ഷോറൂമിന്‍റെ മുകളിലെ ലോഡ്ജിൽ താമസിച്ചിരുന്നവർ അടക്കമാണ് മരിച്ചത്. തീപിടിത്തത്തിനെ കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച 9 പേർക്ക് പരിക്കേറ്റിട്ടുണ്ട് . സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. 

7:59 AM IST: