Malayalam News Live: ഷിരൂരിൽ ഈശ്വർ മൽപെ, നേവി, എൻഡിആർഎഫ് അംഗങ്ങൾ തെരച്ചിൽ തുടരുന്നു

Malayalam news live updates 14th august 2024

ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുനായുള്ള തെരച്ചിൽ ഇന്ന് രാവിലെ എട്ട് മുതൽ ഗംഗാവലി പുഴയിൽ ആരംഭിക്കും. മത്സ്യത്തൊഴിലാളിയായ പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം, എൻഡിആർഎഫ് , എസ്ഡിആർഎഫ് എന്നിവ സംയുക്തമായാണ് തെരച്ചിൽ നടത്തുക. നാവികസേനയും തെരച്ചിലിൽ പങ്കെടുക്കും. കാലാവസ്ഥയും ഒഴുക്കും അനുകൂലമെങ്കിൽ മാത്രമേ നാവികസേനയുടെ ഡൈവിംഗ് സംഘം പുഴയിലിറങ്ങി മുങ്ങി പരിശോധന നടത്തൂ. നാവിക സേനാംഗങ്ങളെ സഹായിക്കാനായി കരസേനയുടെ ചെറു ഹെലികോപ്റ്റർ തെരച്ചിലിന് എത്തും. ഇന്നലെ ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ.
 
11:33 AM IST

പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ച കേസിൽ സ്റ്റേ ഉത്തരവ്

പശ്ചിമ കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ചെന്ന കേസില്‍ ഓസ്ട്രേലിയന്‍ പൗരയ്ക്കെതിരെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. ഈ വര്‍ഷം ഏപ്രിലിലാണ് ഓസ്ട്രേലിയന്‍ വനിത സാറ ഷെലന്‍സ്കി മിഷേലിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തത്. പലസ്തീനെ അനുകൂലിച്ച് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസനേഷന്‍ പതിച്ച പോസ്റ്ററുകള്‍ ജൂത വംശജയായ സാറ കീറി കളഞ്ഞെന്നായിരുന്നു കേസ്.

11:31 AM IST

ബൈക്ക് യാത്രക്കാരന് പരിക്കേറ്റു

ലോറിയിൽ നിന്ന് തടി തെറിച്ച് വീണ് എറണാകുളത്ത് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂവാറ്റുപുഴ കുര്യപറന്പിൽ അക്ബറിനാണ് പരിക്കേറ്റത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ അക്ബർ. കൂത്താട്ടുകുളം കോട്ടയം റോജിലെ പുതുവേലി കോളേജ് വളവിൽ രാവിലെ ഏഴരയോടയാണ് അപകടം. കെട്ടഴിഞ്ഞ് തടികൾ ലോറിയിൽ നിന്ന് വീണതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിയുകയും ചെയ്തു. ലോറിയിലുണ്ടായിരുന്നവർക്ക് പരിക്കില്ല.

11:06 AM IST

കാഫിർ പോസ്റ്റിൽ പൊലീസിനെതിരെ കാസിം

കാഫിർ പോസ്റ്റ്‌ ഇടതു സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു തെളിഞ്ഞതായി കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽ പോസ്റ്റ്‌ ഷെയർ ചെയ്ത റിബേഷ് ഡിവൈഎഫ്ഐ നേതാവാണ്. ചോദ്യം ചെയ്ത ഒരാളെ പോലും പോലീസ് പ്രതിയാക്കിയിട്ടില്ല. പൊലീസ് കാണിക്കുന്ന ഈ നിഷ്‌ക്രിയത്വം ദൗർഭാഗ്യകരമാണ്. ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷ. കാഫിർ പോസ്റ്റ്‌ നിർമിച്ചത് ആരാണെന്ന് കണ്ടെത്തുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കാസിം വ്യക്തമാക്കി.

11:05 AM IST

കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സ‍ർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങൾ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയിൽ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗൺസിലിങിന് അയച്ചത്.

9:20 AM IST

10 വയസുകാരൻ തൂങ്ങിമരിച്ചു

ചേലക്കരയിൽ 10 വയസുകാരൻ തൂങ്ങിമരിച്ചു. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ സിയാദ് ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ചേലക്കര പോലീസ് സ്ഥലത്തെത്തി  നടപടികൾ ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

7:11 AM IST

വയനാട്ടിൽ ശക്തമായ മഴയ്ക്ക് സാധ്യത

വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാരം ഇന്നുണ്ടാകും. കാണാതായവർക്കുള്ള തെരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. 

7:09 AM IST

ഐആർസിടിസിയുടെ ലാഭത്തിൽ വൻ കുതിപ്പ്

ഐആർസിടിസിയുടെ ലാഭത്തിലും വരുമാനത്തിലും വൻ കുതിപ്പ്. നടപ്പുവർഷത്തെ ആദ്യപാദത്തിൽ 33.3% വളർച്ചയോടെ 308 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വര്‍ഷത്തെക്കാൾ 76 കോടി രൂപയാണ് അധിക ലാഭം. വരുമാനം 11.8% ഉയർന്ന് 1,120 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 118.5 കോടി രൂപയുടെ വർദ്ധന
 
7:08 AM IST

തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സുഖേന്ദു ശേഖർ റായ് എംപി

കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകത്തിൽ തൃണമൂൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി സുഖേന്ദു ശേഖർ റായ് എംപി. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി തേടിയുള്ള ഡോക്ടർമാരുടെ സമരത്തിൽ ഇന്ന് മുതൽ പങ്കെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് പ്രതിയെ സംരക്ഷിക്കാൻ നീക്കങ്ങളുണ്ടായെന്ന് വിമ‍ർശിച്ച എംപി തനിക്കും മകളുണ്ടെന്നും താങ്ങാവുന്ന സംഭവമല്ല നടന്നതെന്നും കുറ്റപ്പെടുത്തി. അതിനിടെ സമരത്തിൽ നിന്ന് റസിഡൻ്റ് ഡോക്ടർമാരുടെ ഒരു സംഘടന പിന്മാറി. ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് എഫ്ഒആർഡിഒഎ പിന്മാറിയത്.

11:33 AM IST:

പശ്ചിമ കൊച്ചിയില്‍ പലസ്തീന്‍ അനുകൂല പോസ്റ്ററുകള്‍ നശിപ്പിച്ചെന്ന കേസില്‍ ഓസ്ട്രേലിയന്‍ പൗരയ്ക്കെതിരെ മട്ടാഞ്ചേരി മജിസ്ട്രേറ്റ് കോടതിയിലെ തുടര്‍ നടപടികള്‍ക്ക് ഹൈക്കോടതി സ്റ്റേ. ഈ വര്‍ഷം ഏപ്രിലിലാണ് ഓസ്ട്രേലിയന്‍ വനിത സാറ ഷെലന്‍സ്കി മിഷേലിനെതിരെ ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തത്. പലസ്തീനെ അനുകൂലിച്ച് സ്റ്റുഡന്‍റ്സ് ഇസ്ലാമിക് ഓര്‍ഗനൈസനേഷന്‍ പതിച്ച പോസ്റ്ററുകള്‍ ജൂത വംശജയായ സാറ കീറി കളഞ്ഞെന്നായിരുന്നു കേസ്.

11:31 AM IST:

ലോറിയിൽ നിന്ന് തടി തെറിച്ച് വീണ് എറണാകുളത്ത് ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. മൂവാറ്റുപുഴ കുര്യപറന്പിൽ അക്ബറിനാണ് പരിക്കേറ്റത്. കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ അക്ബർ. കൂത്താട്ടുകുളം കോട്ടയം റോജിലെ പുതുവേലി കോളേജ് വളവിൽ രാവിലെ ഏഴരയോടയാണ് അപകടം. കെട്ടഴിഞ്ഞ് തടികൾ ലോറിയിൽ നിന്ന് വീണതിന് പിന്നാലെ നിയന്ത്രണം നഷ്ടപ്പെട്ട ലോറി മറിയുകയും ചെയ്തു. ലോറിയിലുണ്ടായിരുന്നവർക്ക് പരിക്കില്ല.

11:06 AM IST:

കാഫിർ പോസ്റ്റ്‌ ഇടതു സൈബർ ഇടങ്ങളിൽ നിന്നും പ്രചരിപ്പിക്കപ്പെട്ടതാണെന്നു തെളിഞ്ഞതായി കേസിൽ പ്രതി ചേർക്കപ്പെട്ട യൂത്ത് ലീഗ് പ്രവർത്തകൻ കാസിം. റെഡ് എൻകൗണ്ടർ എന്ന ഗ്രൂപ്പിൽ പോസ്റ്റ്‌ ഷെയർ ചെയ്ത റിബേഷ് ഡിവൈഎഫ്ഐ നേതാവാണ്. ചോദ്യം ചെയ്ത ഒരാളെ പോലും പോലീസ് പ്രതിയാക്കിയിട്ടില്ല. പൊലീസ് കാണിക്കുന്ന ഈ നിഷ്‌ക്രിയത്വം ദൗർഭാഗ്യകരമാണ്. ഇനി കോടതിയിൽ മാത്രമാണ് പ്രതീക്ഷ. കാഫിർ പോസ്റ്റ്‌ നിർമിച്ചത് ആരാണെന്ന് കണ്ടെത്തുന്നത് വരെ നിയമപരമായി മുന്നോട്ട് പോകുമെന്നും കാസിം വ്യക്തമാക്കി.

11:05 AM IST:

പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ദമ്പതികളെ കൗൺസിലിങിന് വിടാൻ ഹൈക്കോടതി നിർദ്ദേശം നൽകി. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് സീൽഡ് കവറിൽ ഹാജരാക്കാൻ കെൽസയ്ക്ക് (കേരള ലീഗൽ സ‍ർവീസ് അതോറിറ്റി) ഹൈക്കോടതി നിർദ്ദേശം നൽകി. ഇന്ന് കേസ് പരിഗണിച്ചപ്പോൾ പീഡനത്തിന് ഇരയായ യുവതിയോട് ഹൈക്കോടതി നേരിട്ട് വിവരങ്ങൾ തേടി. തനിക്ക് പരാതിയില്ലെന്ന നിലപാട് യുവതി ഹൈക്കോടതിയിൽ സ്വീകരിച്ചു. ആരും തന്നെ ഇങ്ങനെ പറയാൻ നിർബന്ധിച്ചിട്ടില്ലെന്നും യുവതി കോടതിയോട് പറഞ്ഞു. കുടുംബ ബന്ധങ്ങളിൽ പല പ്രശ്നങ്ങളും ഉണ്ടാകുമെന്നും എല്ലാത്തിലും ഇടപെടാൻ കോടതിക്ക് പരിമിതിയുണ്ടെന്നും വ്യക്തമാക്കിക്കൊണ്ടാണ് ഹൈക്കോടതി ഇരുവരെയും കൗൺസിലിങിന് അയച്ചത്.

9:20 AM IST:

ചേലക്കരയിൽ 10 വയസുകാരൻ തൂങ്ങിമരിച്ചു. ചേലക്കര ചീപ്പാറ സ്വദേശി ചീപ്പാറ വീട്ടിൽ സിയാദ് ഷാജിത ദമ്പതികളുടെ മകൻ ആസിം സിയാദിനെയാണ് ചൊവ്വാഴ്ച രാത്രിയോടെ വീടിനുള്ളിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. കുട്ടിയെ ഉടൻ ചേലക്കര താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചേലക്കര എസ്എംടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയാണ്. ചേലക്കര പോലീസ് സ്ഥലത്തെത്തി  നടപടികൾ ആരംഭിച്ചു.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056) 

7:11 AM IST:

വയനാട്ടിൽ ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നലെ വൈകീട്ട് ചൂരൽമല, മുണ്ടക്കൈ മേഖലയിൽ കനത്ത മഴ പെയ്തതോടെ, ചൂരൽമല പുത്തുമല എന്നിവിടങ്ങളിൽ നിന്നായി 83 പേരെ മാറ്റിപാർപ്പിച്ചു. തൃക്കൈപ്പറ്റ സ്കൂളിൽ ആണ് ക്യാമ്പ്. മഴമൂലം ഇന്നലെ മുടങ്ങിയ സംസ്കാരം ഇന്നുണ്ടാകും. കാണാതായവർക്കുള്ള തെരച്ചിൽ തുടരും. വിദഗ്ദ്ധ സംഘം ഉരുൾ ബാധിത മേഖലയിൽ എത്തി വിവരശേഖരണം തുടരുകയാണ്. 

7:09 AM IST:

ഐആർസിടിസിയുടെ ലാഭത്തിലും വരുമാനത്തിലും വൻ കുതിപ്പ്. നടപ്പുവർഷത്തെ ആദ്യപാദത്തിൽ 33.3% വളർച്ചയോടെ 308 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ വര്‍ഷത്തെക്കാൾ 76 കോടി രൂപയാണ് അധിക ലാഭം. വരുമാനം 11.8% ഉയർന്ന് 1,120 കോടി രൂപയായി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 118.5 കോടി രൂപയുടെ വർദ്ധന
 
7:08 AM IST: